ഓരോരുത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കാമെന്നും എന്നാല്‍ അവ ഭരണഘടന നിരോധിച്ചാല്‍ മാത്രമേ കഴിക്കാതിരിക്കേണ്ടതുള്ളു എന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. താന്‍ വിജയിച്ചാല്‍ എല്ലായിടത്തും ബീഫ് ലഭിക്കുമെന്ന ബിെജപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ഒരാള്‍ക്ക് അയാള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാം. എന്നാല്‍ ഭരണഘടന പ്രകാരം ആ ഭക്ഷണം നിരോധിക്കുകയാണെങ്കില്‍ അത് കഴിക്കാനും പാടില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
എന്താണ് നിയമം പറയുന്നതെങ്കില്‍ അത് അനുസരിക്കുക. സംസ്ഥാന നിയമങ്ങള്‍ അനുസരിക്കുക. ഞാനൊരു ഒന്നാന്തരം മാംസാഹാരിയാണ്. അതങ്ങിനെ തന്നെ തുടരും. അതിന് യാതൊരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.