തന്റെ കാമുകന്റെ വിശ്വാസ്യത പരിശോധിക്കാനായി ഒരു പെണ്‍കുട്ടി ചെയ്തു കൂട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.  എത്രത്തോളം വിശ്വസ്തനാണ് തന്റെ കാമുകനെന്ന് പരിശോധിക്കാനായി ഒരു നീലച്ചിത്ര നടിയെ (Pornstar) അവന്റെയടുത്തേക്ക് അയക്കുകയാണ് ചെയ്തത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ നെറ്റില്‍ വൈറലാണ്.

‘ക്യാച്ച് എ ചീറ്റര്‍’ എന്ന ഷോയുടെ നടത്തിപ്പുകാരുമായി പെണ്‍കുട്ടി ബന്ധപ്പെട്ടപ്പോള്‍ അവരാണ് കാമുകനെ വശീകരിക്കാനായി പോണ്‍താരത്തെ അയച്ചത്. കുടുംബം കലക്കുന്ന ഷോയാണ് ക്യാച്ച് എ ചീറ്റര്‍. ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ അവിശ്വാസം കാണിക്കുന്നവരെ തെളിവുസഹിതം പിടികൂടുകയാണ് ഇവരുടെ രീതി.

‘ബാര്‍നസ് ആന്‍ഡ് നോബ്ള്‍സ്’ എന്ന പുസ്തകക്കടയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ പോകുകയായിരുന്ന കാമുകനെ പോണ്‍താരം വിളിച്ചുവെങ്കിലും ആദ്യം അവന്‍ തിരിഞ്ഞു നോക്കിയില്ല. കടയില്‍ നിന്ന് തിരിച്ചു വരുന്നതുവരെ പോണ്‍ താരം അവിടെ കാത്തു നിന്നു.

തിരിച്ചു വന്ന കാമുകനോട് പോണ്‍താരം സംസാരിക്കാന്‍ ആരംഭിച്ചു. തന്റെ മൊബൈല്‍ഫോണ്‍ കേടുവന്നുവെന്നും, ഒരു ഫോണ്‍ വിളിക്കാനായി സഹായിക്കാമോ എന്നും ചോദിക്കുന്ന പോണ്‍താരം അവന്റെ വ്യക്തിഗത വിവരങ്ങള്‍ തിരക്കുന്നതും വീഡിയോയില്‍ കാണാം.

കാമുകി ഉണ്ടോ എന്ന് വശീകരിക്കാനെത്തിയ പോണ്‍താരം ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു കാമുകന്റെ മറുപടി. എന്തിനാണ് തന്റെയടുത്തേക്ക് വന്നത് എന്ന് ചോദിച്ച കാമുകനോട് പോണ്‍വീഡിയോകള്‍ കാണാറില്ലേ എന്ന് ചോദിച്ച ശേഷം താന്‍ പോണ്‍താരമാണെന്നും ഒരു ദിവസം ഒപ്പം താമസിച്ചോട്ടേയെന്നും അവള്‍ ചോദിക്കുന്നു. അവനെ വളയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ പോണ്‍താരത്തോട് കാമുകന്‍ ഒടുവില്‍ തന്റെ പ്രിയകാമുകിയോടൊത്ത് കറങ്ങാന്‍ വരാമെന്ന് പറഞ്ഞു. അവളുടെ ഫോണ്‍ നമ്പര്‍ വാങ്ങാനും അവന്‍ മറന്നില്ല.

അപ്പോഴേക്കും അവനെ വിട്ടേക്കാന്‍ പറഞ്ഞ് ഷോയുടെ നടത്തിപ്പുകാര്‍ പോണ്‍താരത്തെ ഫോണില്‍ വിളിച്ചു. എന്നാല്‍ കഥയുടെ ‘ആന്റി ക്ലൈമാക്‌സി’ല്‍ സംഭവിച്ചത് മറ്റൊന്നാണ്.

വശീകരിക്കാന്‍ പോണ്‍താരം തന്നെയെത്തിയിട്ടും പോകാതിരുന്ന തന്റെ ‘ബോയ്ഫ്രണ്ട്’ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്ന് ബോധ്യമായതായി പ്രിയകാമുകി തന്നെ അവനെ വിളിച്ചറിയിക്കുകയായിരുന്നു.

സമൂഹത്തിനു മുന്നില്‍ പരസ്യമായി തന്റെ വിശ്വാസ്യതയെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കാമുകിയുമായി ഇനി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കാമുകന്‍ ‘ബ്രേക്ക് അപ്പ്’ വിവരം അറിയിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ: