ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന് സന്ദര്‍ശകരുടെ പറുദീസയായി എലന്‍ താഴ്വര താഴ് വര

ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന് സന്ദര്‍ശകരുടെ പറുദീസയായി എലന്‍ താഴ്വര

ദീപ പ്രവീണ്‍

വെയില്‍സ് താഴ്‌വരകള്‍ക്ക് മുഴുവനും ഒരു പ്രണയഭാവമുണ്ടെങ്കിലും അതില്‍ ഏറ്റവും രാഗാര്‍ദ്രമായത് ഇംഗ്ലീഷ് റൊമാന്റിസിസത്തിന്റെ പോലും ഹൃദയത്തുടിപ്പായി പലരും വാഴ്ത്തുന്ന എലന്‍ വാലി (Elan Valley) താഴ്‌വരകളാണ്.

വെയില്‍സ്…ഡയാനാ രാജകുമാരിയുടെ വെയില്‍സ്.
ഡയാനയെ പോലെ സൗന്ദര്യവും നിഗൂഢതയും ഉള്‍പ്പെടെ ഒരു പ്രണയിനിയുടേതായ എല്ലാ ഭാവങ്ങളും ഒളിപ്പിക്കുന്നവള്‍. 

ഒരു വശത്ത് ധ്യാനസ്ഥയായി, നിസ്സംഗയായി, സര്‍വസംഗപരിത്യാഗിയായി നിലകൊള്ളുന്ന സ്‌നോഡന്‍ (snowdon), ബ്ലാക്ക് മൗണ്ടന്‍ (black mountain) പോലെയുള്ള  മലനിരകള്‍. മറുവശത്ത് ഒരേദിവസം തന്നെ തന്നിലേക്ക് ഉള്‍വലിഞ്ഞ് നഗ്‌നമായ മണലുടല്‍ കാട്ടിയും, പിന്നെ വേലിയേറ്റ സമയത്ത് തന്റെ വീറും വാശിയുമെല്ലാം പുറത്തെടുത്ത് തീരത്തേയ്ക്ക് ആഞ്ഞടിക്കുന്ന ഭീമാകാരന്‍ തിരകളായും രൂപഭേദം സ്വീകരിക്കുന്ന ഐറിഷ് സീ (Irish Sea). ഇതിനിടയില്‍ എപ്പോഴും ചാറ്റല്‍മഴ പെയ്യുന്ന വെയില്‍സ് എന്ന കൊച്ചുരാജ്യം. (യു.കെയുടെ ഭാഗമാണെങ്കിലും ഇന്നാട്ടുകാര്‍ക്ക് ഇത് വേറെ ഒരു രാജ്യം തന്നെയാണ്).

കുന്നും മലയും പുഴയും കടലും കെട്ടിപ്പുണര്‍ന്നു കിടക്കുന്ന ഈ നാടിന് ആകെയൊരു പ്രണയഭാവമുണ്ട്. തണുത്ത മൂടല്‍മഞ്ഞും മയങ്ങിക്കിടക്കുന്ന മലകളും പേരറിയാപ്പക്ഷികളുടെ പാട്ടുമൊക്കെ പലപ്പോഴും എംടി യുടെ ‘മഞ്ഞി’ലെ വിമലയെ ഓര്‍മിപ്പിക്കും. കൈയില്‍ നീല ഞരമ്പുള്ള ആരോ ഒരാളെ കാത്തിരിക്കുന്ന അനുരാഗിണിയായ പെണ്‍കൊടി.

elen2

വെയില്‍സ് താഴ്‌വരകള്‍ക്ക് മുഴുവനും ഒരു പ്രണയഭാവമുണ്ടെങ്കിലും അതില്‍ ഏറ്റവും രാഗാര്‍ദ്രമായത് ഇംഗ്ലീഷ് റൊമാന്റിസിസത്തിന്റെ പോലും ഹൃദയത്തുടിപ്പായി പലരും വാഴ്ത്തുന്ന എലന്‍ വാലി (Elan Valley)  താഴ്‌വരകളാണ്.

elen3

എലന്‍ വാലിയും പ്രണയാര്‍ദ്രനായ ഷെല്ലിയും

വില്ല്യം ലൈല്‍ ബൗള്‍സിനെ (William Lisle Bowles ) പോലെ ഇംഗ്ലീഷ് റൊമാന്റിസിസത്തിന്റെ വക്താക്കളായ പല സാഹിത്യകാരന്മാരെയും ഈ വെസ്റ്റ് വെയില്‍സ് താഴ്‌വര സ്വാധീനിച്ചിരുന്നുവെങ്കിലും പി.ബി.ഷെല്ലിയെപ്പോലെ ഈ  താഴ്‌വര ആത്മാവിലേയ്ക്ക് ആവാഹിച്ച മറ്റൊരാള്‍ ഉണ്ടോ എന്ന് സംശയമാണ്. അദ്ദേഹത്തിന്റെ ആദ്യ പ്രമുഖ കവിതയായ ക്യൂന്‍ മാബ് (Queen Mab) അദ്ദേഹം എഴുതിയത് എലന്‍ വാലി താഴ്‌വരകളില്‍ ഇരുന്നാണെന്ന് പറയപ്പെടുന്നു. ആവാതെ തരമില്ല, കാരണം അത്രമേല്‍ സുന്ദരവും വാചാലവുമാണീ ഭൂമിക.

എന്നാല്‍ അതിനുമപ്പുറം ഷെല്ലിയുടെ പ്രണയത്തിന്റെ കാവലാള്‍ തന്നെ ഈ താഴ്‌വര ആയിരുന്നോ എന്ന് തോന്നിപ്പോകും. ഹാരിയറ്റ് ഗ്രോവുമായുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രണയത്തിനും വിരഹത്തിനും സാക്ഷിയായ സ്ഥലം.

elen4

ഈ താഴ്‌വരയോടുള്ള പ്രണയം കൊണ്ടാകാം പിന്നീട് വിവാഹം കഴിച്ച ഹാരിയറ്റ് വെസ്റ്റ്ബ്രൂക്കിനെയും കൊണ്ട് ജീവിച്ചു തുടങ്ങാനായി അദ്ദേഹം  ഓടിയെത്തിയത് Cwm Elan എന്ന എലന്‍ താഴ്‌വരയിലേയ്ക്ക് തന്നെയാണ്.  ഇവിടെ അവര്‍ നാന്‍ത്‌ഗോല്‍ത്വ് (Nantgwyllt) എന്ന മലയടിവാരത്തില്‍ ഒരു വീടും കണ്ടുവെച്ചു. ആ സ്വപ്നഗൃഹത്തെക്കുറിച്ചും, അവിടെ ചിലവിട്ടേക്കാവുന്ന ദിവസങ്ങളെക്കുറിച്ചും കാവ്യാത്മകമായ കത്തുകള്‍ എഴുതി. പക്ഷേ ആ വീട് ഒരിക്കലും അവരുടേതായില്ല. ചില സ്വപ്നങ്ങള്‍ അങ്ങനെയാണല്ലോ. ഒരിക്കലും നമ്മുടേതാകാതെ നമ്മെ വല്ലാതെ ഭ്രമിപ്പിക്കും, എന്നിട്ട് നമുക്ക് മുന്നില്‍ത്തന്നെ ഇല്ലാതാകും.

elen5

നാന്‍ത്‌ഗോല്‍ത്വിലെ (Nantgwyllt) വീട് തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന അറിവില്‍ ഷെല്ലിയും ഹാരിയറ്റും ഈ താഴ്‌വരയോട് വിടപറഞ്ഞു. പിന്നീടൊരിക്കലും ഇവിടേയ്ക്ക് മടങ്ങാതെ, രണ്ടു വര്‍ഷത്തിന് ശേഷം ഷെല്ലിയും ഹാരിയറ്റും വേര്‍പിരിഞ്ഞു. ആ വിരഹദുഃഖം താങ്ങാനാവാതെ ലണ്ടനിലെ ഹൈഡ് പാര്‍ക്ക് തടാകത്തില്‍ ഹാരിയറ്റ് ജീവനൊടുക്കി. പിന്നീട് പല ബന്ധങ്ങളിലൂടെ കടന്നുപോയ ഷെല്ലിയും ടസ്‌കാനിയില്‍ (Tuscany) വെച്ച് മുങ്ങിമരിക്കുകയാണുണ്ടായത്. ഈ സമാനത അവര്‍ക്കിടയില്‍ നിലനിന്ന തീവ്രാനുരാഗത്തെ കുറിക്കുന്നു എന്ന് കണ്ടെത്തുന്നവര്‍ ഏറെ. എലന്‍ വാലിയിലെ ആ വീട് അവര്‍ക്കു സ്വന്തമായിരുന്നെങ്കില്‍, അവിടെ അവര്‍ക്ക് സ്വപ്നവും ജീവിതവും പങ്കുവെയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ലോകം കണ്ട ഏറ്റവും പ്രശസ്തനായ റൊമാന്റിക് കവിയുടെ ജീവിതവും കാവ്യസംഭാവനകളും ഇനിയുമേറെ സമ്പുഷ്ടമാകുമായിരുന്നു എന്ന് നിരീക്ഷിക്കുന്നവരുണ്ട്.

അതിനെപ്പറ്റി എം. റോസറ്റി വെയ്ല്‍ ഓഫ് നാന്‍ത്‌ഗോല്‍ത്വ് (‘Vale of Nantgwyllt’,ഇങ്ങനെ കുറിച്ചു,
…and now a watery doom effaces the scenes of their shortlived love, Nantgwyllt and Cwm Elan. A world of waters, a world of death’.

അതുകൊണ്ടുതന്നെ എലന്‍ വാലിയിലേക്കുള്ള എന്റെ ഓരോ യാത്രയും ഒരു തീര്‍ത്ഥയാത്രയാണ്. ഷെല്ലിയുടെയും ഹാരിയറ്റിന്റെയും പ്രണയം മാത്രമല്ല, എലന്‍ വാലി. അവള്‍ക്ക് അവളുടേതായ ഒരു ഭൂതകാലമുണ്ട്. നിറമാര്‍ന്ന ഒരു വര്‍ത്തമാനവും.

elen6

ദു:ഖഭരിതയായ എലന്‍വാലി

ഇന്നത്തെ എലനെ പ്രശസ്തമാക്കുന്നത് എലന്‍ നദിയിലെയും ക്ലിയേര്‍വന്‍ നദിയിലെയും (Claerwen River) സുന്ദരമായ ജലസംഭരണികളാണ് (Reservoir). എന്നാല്‍ എലന്‍ താഴ്‌വരയ്ക്ക് പറയാന്‍ ഒരു ജനതയുടെ വേരുകള്‍ വെള്ളത്തിലാഴ്ത്തിയ സങ്കടത്തിന്റെ കഥ കൂടിയുണ്ട്.  എലന്റെ ഉള്ളില്‍ ഉറങ്ങുന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ, വെയ്ല്‍ ഓഫ് നാന്‍ത്‌ഗോല്‍ത്വ് (Vale of Nantgyllt) കഥ.

പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ പ്രധാന വ്യാവസായിക കേന്ദ്രമായിരുന്ന ബെര്‍മിങ്ങാം ദ്രുതഗതിയില്‍ വളരുന്ന കാലം. നഗരങ്ങള്‍ പെട്ടെന്ന് വളരുമ്പോള്‍ അതിന്റെ എല്ലാ ആവശ്യങ്ങളും നിവൃത്തിച്ചു കൊടുക്കാന്‍ ആ ഭൂപ്രദേശത്തിനു കഴിഞ്ഞെന്നു വരില്ല. ബെര്‍മിങ്ങാമിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.

വര്‍ധിച്ചു വന്ന ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ബാധിച്ചത് ശുദ്ധജല ലഭ്യതയെയാണ്. കുടിവെള്ളം കിട്ടാതെ ആളുകള്‍ മരിച്ചുവീഴാന്‍ തുടങ്ങി. പോരാത്തതിന് കോളറയും ടൈഫോയിഡും പോലെയുള്ള മാരകരോഗങ്ങളും. ബെര്‍മിങ്ങാമില്‍ ശുദ്ധജലം എത്തിക്കാനായി സര്‍ക്കാര്‍ പല വഴികളും ആരാഞ്ഞു. ഒടുവില്‍ ആ അന്വേഷണം ചെന്നുനിന്നത് എലന്‍ താഴ്‌വരകളിലാണ്. വര്‍ഷത്തില്‍ ശരാശരി 1830 മി.മി മഴലഭ്യത. അണക്കെട്ടുകളുടെ നിര്‍മിതിക്ക് ഏറ്റവും യോജിച്ച രീതിയിലുള്ള ഇടുങ്ങിയതും എന്നാല്‍ താഴേയ്ക്ക് ചെരിവുള്ളതുമായ ഭൂപ്രദേശം. വെള്ളം തടഞ്ഞുനിർത്താന്‍ കഴിയുന്ന കാരിരുമ്പിന്റെ കരുത്തുള്ള പാറക്കൂട്ടങ്ങള്‍, എല്ലാറ്റിനുമുപരിയായി ബെര്‍മിങ്ങാമില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വെള്ളം എത്തിക്കാനുള്ള സൗകര്യവും. എലന്‍ നദീതടത്തിന് വെള്ളത്തെ തടഞ്ഞുനിര്‍ത്താനുള്ള കഴിവുണ്ടെന്നും, ആ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് വലിയ പൈപ്പുകളുടെയൊന്നും സഹായമില്ലാതെ തന്നെ ബര്‍മിങ്ങാമില്‍ വെള്ളമെത്തിക്കാന്‍ കഴിയുമെന്നും ആദ്യം കണ്ടെത്തിയത് ജെയിംസ് മാന്‍സേര്‍ഗ് (James Mansergh) എന്ന ഇംഗ്ലീഷ് സിവില്‍ എഞ്ചിനീയറാണ്.

ഈ കാരണങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ദ്രുതഗതിയില്‍ ബെര്‍മിങ്ങാം കോര്‍പ്പറേഷന്‍ ആക്ട് (1892) പാസ്സാക്കി എലന്‍ വാലി ജലതടങ്ങളില്‍ വരുന്ന മുഴുവന്‍ പ്രദേശവും ഒരു നിര്‍ബന്ധിത വാങ്ങലിന് (compulsory purchase) വിധേയമാക്കി. ഫലമോ, നാന്‍ത്‌ഗോല്‍ത്വ് (Nantgwyllt) ഷെല്ലിയും ഹാരിയറ്റും തങ്ങളുടെ സ്വപ്നഗൃഹം കണ്ടെത്തിയ താഴ്‌വര മുഴുവന്‍ വെള്ളത്തിനടിയിലായി. ഏതാണ്ട് 68 സ്‌ക്വര്‍മൈല്‍ സ്ഥലത്തെ കുടുംബങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു. അവരുടെ സ്വപ്നങ്ങളുടെയും, വിയര്‍പ്പിന്റെയും, വിളനിലത്തിന്റെയും ജലസമാധിയില്‍ നാം ഇന്ന് കാണുന്ന നാല് പ്രധാന ഡാമുകളും കെട്ടിപ്പൊക്കിയിരിക്കുന്നു.

എലന്‍ വാലി അണക്കെട്ടുകള്‍

എലന്‍ നദിയിലും ക്ലയര്‍വന്‍ നദിയിലുമായി ഏഴ് അണക്കെട്ടുകള്‍ പണിയുക എന്നതായിരുന്നു പദ്ധതി. എലന്‍ നദിയില്‍ നാലും ക്ലയര്‍വന്‍ നദിയില്‍ മൂന്നും. ക്ലയര്‍വന്‍ നദിയിലെ അണക്കെട്ടുകള്‍ ആദ്യ പദ്ധതിയുടെ ഭാഗമായി പണിഞ്ഞില്ല. പകരം എലന്‍ വാലിയിലെ നാല് അണക്കെട്ടുകളും പിന്നെ 1952ല്‍ എലിസബത്ത് രഞ്ജി ഉദ്ഘാടനം ചെയ്ത ക്ലിയേര്‍വനിലെ ഒരു വലിയ അണക്കെട്ടുമാണ് ഉള്ളത്.

elen7

ക്രേയിഗ് ഗോഷ് അണക്കെട്ട് (Craig Goch Dam)

എലന്‍ താഴ്വരകളിലെ ഏറ്റവും മുകളിലുള്ള ഏറ്റവും ആകര്‍ഷകമായ അണക്കെട്ടാണിത്. വക്രരേഖയില്‍ 13 ആര്‍ച്ചുകളാല്‍ ബലപ്പെടുത്തിയിരിക്കുന്ന ഈ അണക്കെട്ടിനെ വാസ്തുവിദ്യയുടെ വിസ്മയം എന്നുതന്നെ വിശേഷിപ്പിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 317 മീറ്റര്‍ ഉയരത്തിലുള്ള, 36  മീറ്റര്‍ പൊക്കവും 156 മീറ്റര്‍ നീളവുമായി നിലകൊളുന്ന അണക്കെട്ടിന് 9222 മെഗാ ലിറ്റര്‍ സംഭരണശേഷിയുണ്ട്.

elen8

ഗ്യാരഗ്ഗ് ദൂ അണക്കെട്ട് (Garreg Ddu Dam)

ഇവിടെ അണക്കെട്ട് പൂര്‍ണമായും വെള്ളത്തിനടിയിലാണെന്ന് പറയാം. എലന്റെ താഴ്ന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ബെര്‍മിങ്ങാമിലേയ്ക്കുള്ള വെള്ളത്തിന്റെ വിനിമയത്തില്‍ ഇപ്പോഴും നിര്‍ണായകമായ ഒരു പങ്കു വഹിക്കുന്നത് ഈ അണക്കെട്ട് തന്നെ. ഡാമിന് മുകളിലൂടെ ഡ്രൈവ് ചെയ്ത് റിസെര്‍വോയറിനു ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ കണ്ടുകൊണ്ട് എത്ര സമയം വേണമെങ്കിലും ചെലവഴിക്കാം.

പെന്‍ ഈ ഗാരഗ്ഗ് അണക്കെട്ട് ( Penygarreg Dam)

മിഡില്‍ ഡാം ആണിത്. സാധാര കാണാറുള്ള അണക്കെട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഡാമിന്റെ ഘടനയെ മറച്ചുകൊണ്ട് വലിയൊരു കര്‍ട്ടന്‍ പോലെ ചിതറി വീഴുന്ന ജലമാണ് നമുക്ക് കാണാന്‍ കഴിയുക. ഈ അണക്കെട്ടിനുള്ളിലുള്ള ഒരു ആക്‌സിസ് ടണല്‍  പ്രത്യേക ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. എഞ്ചിനീയറിംഗിന്റെ മറ്റൊരു അത്ഭുതലോകമാണത്.

ക്യാബെന്‍ ഘോഷ് (Caban Coch Dam)

ഏറ്റവും താഴെയുള്ള ഡാം. ഒറ്റക്കാഴ്ച്ചയില്‍ ഒരു സുന്ദരന്‍ വെള്ളച്ചാട്ടം. ആ വെള്ളച്ചാട്ടത്തിനരികില്‍ കൂടി താഴേയ്ക്കുള്ള നടപ്പാത. ഇടയ്ക്കു നമ്മുടെ മേലേയ്ക്ക് ചിതറിത്തെറിക്കുന്ന തണുത്ത വെള്ളത്തുള്ളികള്‍. എലന്‍ വാലി വിസിറ്റര്‍ സെന്ററും ഈ അണക്കെട്ടിന്റെ പരിസരത്താണ്. അവിടെയൊരു നല്ല ചായക്കടയും കുട്ടികള്‍ക്കു കളിക്കാനായി ചെറിയൊരു പാര്‍ക്കുമുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ പുഴക്കരയിലുള്ള മര ബെഞ്ചുകളിലിരുന്ന് കിളികളുടെയും പുഴയുടെയും പാട്ടു കേട്ട് സൂപ്പോ, കാപ്പിയോ കുടിച്ചുകൊണ്ട് സ്വയം മറന്നിരിക്കുന്ന ഒരുപാട് സഞ്ചാരികളെ കാണാം.

ക്ലിയേര്‍വന്‍ അണക്കെട്ട് (Claerwen Dam)

രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ കെടുതികളും 1937ലെ വരള്‍ച്ചയുമാണ് നിലവിലുള്ളതിനേക്കാള്‍ കൂടിയ രീതിയില്‍ ജലസംഭരണ ശേഷിയുള്ള ഒരു പുതിയ  അണക്കെട്ട് എന്ന ആവശ്യത്തിലേക്ക് ശ്രദ്ധ എത്തിക്കുന്നത്. അങ്ങനെയാണ് കബാന്‍ കോച്ച് ജലസംഭരണിക്ക് മുകളിലായി 48300 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ള ക്ലിയേര്‍വന്‍  അണക്കെട്ട് പണിയുന്നത്. അണക്കെട്ടിന്റെ നിര്‍മിതി കോണ്‍ക്രീറ്റ് കൊണ്ടാണെങ്കിലും മറ്റു ഡാമുകള്‍ പോലെ തന്നെ തോന്നാന്‍ അതിന്റെ നിര്‍മാണത്തിനുപയോഗിച്ച അതേതരം കല്ലുകള്‍ പതിച്ച് ഈ ഡാമും അലങ്കരിച്ചിരിക്കുന്നു.

ദോളിമ്യാനാച് അണക്കെട്ട് (DolyMynach Dam)

പണിതീരാത്ത വീട് എന്നൊക്കെ പറയുന്നതു പോലെ പണിതീരാത്ത ഒരു ഡാമാണിത്. നദിയുടെ താരതമ്യേന താഴ്ന്ന പ്രദേശമായിരുന്നത് കൊണ്ട് വലിയ പാറക്കല്ലുകളുപയോഗിച്ച് ഒരു നിര്‍മിതിക്ക് ശ്രമിച്ചിരുന്നുവെങ്കിലും അതിന്റെ ഒരു അടിത്തറ മാത്രമാണ് പണിയാനായത്. ആ ഡാം ഇപ്പോള്‍ രണ്ടുവശത്തും തിങ്ങിനിറഞ്ഞ പച്ചപ്പിനുള്ളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ ഒളിച്ചിരിക്കുന്നു.

ദോളിമ്യാനാച് ( DolyMynach) ഒഴിച്ച് ബാക്കി എല്ലാ അണക്കെട്ടിനും മുകളിലൂടെയും വാഹനങ്ങള്‍ക്കു പോകാന്‍ കഴിയും. അത് കൊണ്ട് തന്നെ ഈ ജലാശയങ്ങള്‍ ചുറ്റി കാല്‍നടയായും സൈക്കിളിലും കാറിലും സഞ്ചരിക്കുന്ന ഒരുപാട് യാത്രികരെ നമുക്ക് ഇവിടെ കാണാന്‍ കഴിയും. എങ്കിലും പലപ്പോഴും ഒരു അതിശയമായി തോന്നുന്നത് എത്ര ഏറെ ആളുകള്‍ ഇവിടെ എത്തുമ്പോഴും അവരെ എല്ലാം തന്നില്‍ ഒതുക്കി വളരെ ആകര്‍ഷകമായ ഒരു മൗനം സൂക്ഷിക്കുന്നു ഐലന്‍ എന്നതാണ്.

ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ പാര്‍ക്ക് (International dark sky park)

പകല്‍ വെളിച്ചത്തില്‍ കാടിന്റെയും മലയുടെയും പുഴയുടെയും സൗന്ദര്യം കാട്ടിത്തന്നിരുന്നെങ്കില് അതിലും സുന്ദരിയാണ് രാത്രിയില്‍ എലന്. ഏറ്റവും കുറഞ്ഞ തോതിലുള്ള പ്രകാശ മലിനീകരണം നമുക്ക് മുന്നില് തുറന്നിടുന്നത് നക്ഷത്രങ്ങള്‍ ചിത്രം വരയ്ക്കുന്ന ആകാശമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ പാര്‍ക്ക് എന്നപേരിലും ആഗോള ശ്രദ്ധ നേടുന്നു എലന്‍. ആസ്‌ട്രോ ഫോട്ടോഗ്രാഫിക്ക് പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നായ എലന്‍ വാലിയുടെ രാത്രിസൗന്ദര്യം പകര്‍ത്താന്‍ ചിത്രകാരന്മാരും ഫോട്ടോഗ്രാഫേഴ്‌സും ഈ താഴ്‌വരയില്‍ തമ്പടിക്കുന്നു.

elen9

കാടും കാടിന്റെ മക്കളും

ശാന്തമായ പുല്‍ത്തകിടികളിലും മരക്കൂട്ടങ്ങള്‍ക്കിടയിലും പുഴയിലും സ്വൈര്യവിഹാരം നടത്തുന്ന പക്ഷിക്കൂട്ടങ്ങളും ചെറുജീവികളും വന്യജീവി ഫോട്ടോഗ്രാഫിപ്രേമികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.

മുന്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് എലന്‍ തേടിയെത്തുന്നവര്‍ അനവധിയാണ്. എലന്‍ വാലിയില്‍ കണ്ടുമുട്ടിയ റിട്ടയേഡ് ഡോക്ടര്‍ ദമ്പതിമാരായ സ്‌കോട്ടും ബേത്തനും പറഞ്ഞതുപോലെ, ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒരു മാന്ത്രികത ഈ മലനിരകള്‍ ഒളിപ്പിച്ചുവെക്കുന്നു. അത് നമ്മെ പ്രണയിനികളാക്കുന്നു.

യു.കെ സന്ദര്‍ശിക്കുന്നവരും അവിടെ താമസമാക്കിയവരും ഒരിക്കലെങ്കിലും എലന്‍ വാലിയില്‍ പോകണം. മണ്ണും മരവും ജലവും പരസ്പരം ഇഴുകിച്ചേര്‍ന്ന് ഏക ധാരയാകുന്ന പ്രകൃതിയെ അറിയാന്‍, പ്രകൃതിയുടെ ഭാഗമായ നമ്മെത്തന്നെ അറിയാന്‍.

എങ്കിലും ശരത്ക്കാലത്തെ വരവേറ്റ് വിവിധ വര്‍ണങ്ങള്‍ വാരിപ്പുതച്ചു നില്‍ക്കുന്ന എലന്‍ വാലിയുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ തിരികെ മടങ്ങുമ്പോള്‍ തോന്നി പ്രത്യക്ഷത്തില്‍ കാണുന്നതിലുമപ്പുറം ഈ താഴ്‌വരയ്ക്ക് ഇനിയും എന്തൊക്കെയോ സംവദിക്കാനില്ലേ എന്ന്.

ജലത്താല്‍ മുറിവേറ്റ, കാട്ടാറില്‍ മുങ്ങിത്താണ ഒരു താഴ്‌വര, ഷെല്ലിയുടെയും ഹെര്‍മറ്റിന്റെയും പോലെ ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ ആണ്ടുപോയ ജലയിടുക്കുകള്‍. ആ താഴ്‌വര കാത്തിരിക്കുകയല്ലേ, തന്നെ പുനര്‍ജനിപ്പിക്കാനെത്തുന്ന ആരോ ഒരാള്‍ക്കായി ?

അതുകൊണ്ടു തന്നെയാവാം കാറില്‍ കേട്ട ഗാനം ഏറ്റവും അര്‍ത്ഥവത്തായി തോന്നിയത്.

ഋതുക്കള്‍ ഓരൊന്നും കടന്നുപോവതിന്
പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ
വെറുമൊരോര്‍മ്മ തന്‍ കിളിന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍
നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണി ഉതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ്
പവിഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ? 

സന്ദര്‍ശനത്തിന് യോജിച്ച സമയം: മാര്‍ച്ച് അവസാനം മുതല്‍ നവംബര്‍ മധ്യം വരെ.

യുകെയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും എലന്‍ വാലിയിലേയ്ക്ക് റോഡ് മാര്‍ഗമുള്ള ദൂരവും യാത്രാസമയവും

ഹീത്രൂ: 190 മൈല്‍.  മൂന്ന് മണിക്കൂര്‍ 45 മിനിറ്റ്
മാഞ്ചസ്റ്റര്‍:117.9 മൈല്‍.  രണ്ട് മണിക്കൂര്‍ 40 മിനിറ്റ്
ബര്‍മിങ്ങാം: 99.8 മൈല്‍.  രണ്ട് മണിക്കൂര്‍ 30 മിനിറ്റ്

ട്രെയിന്‍:

ബില്‍ത്ത് റോഡ് (Builth Road) ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. അവിടേയ്ക്ക് യു.കെയിലെ എല്ലാ പ്രധാന സ്റ്റേഷനുകളില്‍ നിന്നും നേരിട്ടോ കണക്ഷനായോ  ട്രെയിന്‍ ലഭ്യമാണ്. സ്റ്റേഷനില്‍ നിന്ന് എസ്റ്റേറ്റിലേയ്ക്ക്  ടാക്‌സി ലഭ്യമാണ്. ദൂരം 15 മൈല്‍.

ടൂര്‍ പാക്കേജ്:

എലൻ വാലിയില്‍ നിന്ന് എസ്റ്റേറ്റിനുള്ളിലൂടെയുള്ള ജീപ്പ് ടൂറും ഒരു ഹെലികോപ്റ്റര്‍ റൈഡും ഉണ്ട്.

ഭക്ഷണം:

എലന്‍ വാലി ടൂറിസ്റ്റ് സെന്ററില്‍ ഒരു നല്ല കോഫി ഷോപ്പ് ഉണ്ടെങ്കിലും റായ്‌ഡെര്‍  പോയ്‌സ് (Rhayader Powys) വഴിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ ‘The old swans tea room’ എന്ന ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉചിതം. ഇവിടെ ഏറ്റവും തനത് വെല്‍ഷ് ഭക്ഷണം ലഭ്യമാണ്.

എവിടെ താമസിക്കും:

എലന്‍ വാലിക്ക് അടുത്തു ഹോട്ടലുകളും ചെറിയ ഹോംസ്റ്റേകളുമുണ്ട്. യാത്രാ വെബ്‌സൈറ്റുകള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാവും ഉചിതം.

യാത്രയില്‍ ശ്രദ്ധിക്കാന്‍:

എലന്‍ വാലിയ്ക്ക് അടുത്ത് ചെറിയ ഒരു ടൌണ്‍ ഉണ്ടെങ്കിലും കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള അത്യാവശ്യ മരുന്നുകള്‍, ഭക്ഷണം, വെള്ളം ഇതൊക്കെ കൈയില്‍ കരുതുന്നതാവും ഉചിതം.

ട്രാവലിങ് കിറ്റ്:

എപ്പോള്‍ വേണമെങ്കിലും മഴപെയ്യാം അത് കൊണ്ട് തന്നെ ഒരു വാട്ടര്‍ പ്രൂഫ് ജാക്കറ്റ്, വാക്കിങ് ഷൂസ് തുടങ്ങിയവ നിര്‍ബന്ധമായും കരുതുക.

ആധികാരികമായ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് കാലാവസ്ഥയ്ക്ക് അനുസരിച്ച് വേണം യാത്ര പ്ലാന്‍ ചെയ്യാന്‍

ചെയ്യേണ്ടത്, അരുതാത്തത്

1. സൈക്കിളിംഗിനും വാക്കിങ് ടൂറിനുമുള്ള സൗകര്യം എലന്‍ വാലിയില്‍ ഉണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക
2. വെള്ളത്തിന്റെ സാമീപ്യവും, തിങ്ങി നിറഞ്ഞ മരങ്ങളില്‍ നിന്ന് പൊഴിയുന്ന ഇലകളും കാരണം, പല സ്ഥലങ്ങളും വഴുക്കലുള്ളതാണ്. അതുകൊണ്ട് തന്നെ മാര്‍ക്ക് ചെയ്ത വാക്കിങ് റൂട്ടുകളിലൂടെ മാത്രം നടക്കുക. വിസിറ്റര്‍ സെന്ററില്‍ നിന്ന് ലഭിക്കുന്ന റൂട്ട് മാപ്പ് എപ്പോഴും കൈയില്‍ സൂക്ഷിക്കുക.

എലന്‍ വാലിയുടെ അതിമനോഹരമായ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

(This article is originally published before by mathrubhumi)

deepa
കോട്ടയം ജില്ലാ കോടതിയില്‍ അഡ്വക്കേറ്റ് ആയി ജോലി നോക്കിയിരുന്ന ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് . യാത്രയും വായനയും എഴുത്തും ഫോട്ടോഗ്രാഫിയും ഹോബികള്‍ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.