തകരുന്ന കുടുംബ ബന്ധങ്ങള്‍ ? - അഡ്വ. സിജു ജോസഫ്

തകരുന്ന കുടുംബ ബന്ധങ്ങള്‍ ? – അഡ്വ. സിജു ജോസഫ്

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയുമായി സൂര്യനസ്തമിക്കാത്ത നാട്ടിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ ഒരുപാട് മോഹങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു..മലയാളികള്‍ ബഹുഭൂരിപക്ഷം യുകെയിലേക്ക് കുടിയേറിയത് 2000 ന് ശേഷമാണ്.മെച്ചപ്പെട്ട ജീവിതത്തിനായുള്ള ഒരു അതിജീവന പ്രയാണം.

കേരളത്തില്‍ നിന്ന് കുടിയേറിയവരില്‍ നല്ലൊരു ഭാഗവും 2 മുതല്‍ 10 അംഗങ്ങളുള്ള വീട്ടില്‍ രണ്ടോ മൂന്നൊ മുറികളുള്ള കൊച്ചുവീടുകളില്‍ പട്ടണിയുടെയും ദാരിദ്രത്തിന്റെയും നടുവില്‍ ജീവിതം തള്ളിനീക്കിയവരാണ്.ബഹുഭൂരിപക്ഷവും എല്ലാവരുമല്ല. (ഇവിടെ പട്ടണിയും ദാരിദ്ര്യം എന്നുദ്ദേശിച്ചത് തീര്‍ത്തും ഭക്ഷണം കഴിക്കാത്തവര്‍ എന്നല്ല സുഖങ്ങളുടെയും സൌകാര്യങ്ങളുടെയും പട്ടണിയും ദാരിദ്ര്യവുമാണ്). കേരളത്തിന് പുറത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്തവര്‍ തീര്‍ത്തും വാടകവീട്ടില്‍ കഷ്ടപ്പടുകളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയില്‍ ജീവിതത്തിന്റെ രണ്ടു അറ്റം കൂട്ടിമുട്ടിക്കാന്‍ ചോര വിയര്‍പ്പാക്കിയവരും,ഗള്‍ഫ് നാടുകളില്‍ നിന്ന് കുടിയേറിയവരാണങ്കില്‍ നാട്ടില്‍ അല്‍പം സാമ്പത്തിക ഭദ്രത ഉണ്ടെന്ന് തോന്നിക്കുമെങ്കിലും കൈയ്യില്‍ അഞ്ചുപൈസ നീക്കിയിരിപ്പ് ഇല്ലാത്തവരാണ്.ഇത് നമ്മളില്‍ കുറച്ചു പേരുടെയെങ്കിലും ജീവിത യാത്രയിലെ ചില നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ , ഇത് ഏതെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നുവെങ്കില്‍ ക്ഷമിക്കുക.

ഇനി നമ്മള്‍ യുകെയിലെത്തുന്ന ചില ഓര്‍മ്മപ്പെടുത്തുന്ന അല്ലങ്കില്‍ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ എല്ലാവര്‍ക്കും ഉണ്ടാവാം.സ്വര്‍ണ്ണം വിറ്റും പണയം വച്ചും,സ്ഥലം പണയ പ്പെടുത്തിയും,കൊള്ളപലിശയ്ക്ക് പണം കടം വാങ്ങിയും,സുഹൃത്തുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും പണം കടം വാങ്ങിയും അങ്ങനെ ബുദ്ധിമുട്ടി കഷ്ട്ടപ്പെട്ടെത്തിയവരാണ് കുറച്ചു പേരെങ്കിലും.ഏജന്‍സി കാരുടെ കൈയ്യില്‍പ്പെട്ടു മാനവും പണവും പോയവര്‍, പറഞ്ഞ ജോലിയും കൂലിയും കിട്ടാതെ യുകെയില്‍ അലഞ്ഞു തിരിയേണ്ടി വന്നവര്‍,വര്‍ക്ക് വിസയ്ക്ക് ഏജന്‍സികളാല്‍ കൊള്ളയടിക്കപ്പെട്ടവര്‍ അങ്ങനെ ചൂഷണങ്ങളുടെ കഥകള്‍ പലര്‍ക്കുമുണ്ടാവാം. ഇത് യുകെ മലയാളികള്‍ അനഭവിച്ച മറ്റൊരു ഘട്ടം.

യുകെയിലെത്തിയവരില്‍ ഭൂരിഭാഗം വര്‍ക്ക് വിസയിലായതിനാല്‍ ജോലി സ്ഥലത്തും പല രീതിയിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകേണ്ടിവന്ന കഥകള്‍ കൂടാതെ ഗവണ്മെന്റിറ്റെ വിസകളിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍.ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തങ്ങളുടെ ഭര്‍ത്താവിനെയും ഭാര്യയേയും കുട്ടികളെയും യുകെയിലെത്തിച്ചു സാധാരണ കുടുംബജീവിതത്തിലെക്കു ജൈത്രയാത്രയായി. അതി കഠിനമായ തണുപ്പും അങ്ങനെ പ്രതികൂല ഘടകങ്ങളെ അതിജീവിച്ചു ഭൂരിഭാഗം മലയാളികളും സെറ്റില്‍മെന്റ്‌റ് വിസയിലോ സിറ്റിസണ്ഷിപ്പോ ഉള്ളവരായി മാറി.ഇത് യുകെ മലയാളികള്‍ അനുഭവിച്ച മറ്റൊരു ഘട്ടം.

യുകെയില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്തു പണം സംബാധിച്ചു നാട്ടില്‍ നല്ല വീടുകള്‍ വച്ചു സ്ഥലങ്ങള്‍ വാങ്ങി കൂട്ടി യുകെയില്‍, വീട് വാങ്ങി.ഇത് എല്ലാം നല്ലതും ചെയ്യേണ്ടതും, പിന്നെ നമ്മള്‍ യുകെയില്‍ വന്നു കഷ്ട്ടപ്പെടുന്നതിനു അര്‍ത്ഥമില്ല.ഇത് യുകെ മലയാളികള്‍ അനഭവിച്ച മറ്റൊരു ഘട്ടം.
അങ്ങനെ പല ഘട്ടങ്ങളായി കടന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിച്ചുവന്നവരില്‍ ചില പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങി.ഇതില്‍ ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍,ജീവിത പങ്കാളികലോടുള്ള സ്‌നേഹം,ജീവിത പങ്കാളികലോടുള്ള സംശയം, മദ്യപാനം,സാമ്പത്തിക ബുദ്ധിമുട്ട്,വ്യക്തി സ്വാതന്ത്ര്യം,ഇഗ്ലിഷ് സമുഹത്തിലെ സംസ്‌കാരം, കുട്ടികള്‍ മാതാപിതാക്കളോടുള്ള പെരുമാറ്റം,മാതാപിതാക്കള്‍ കുട്ടികളോടുള്ള പെരുമാറ്റം,കുട്ടികളിലെ വഴിവിട്ട സഞ്ചാരം, ഇതിലേല്ലാമുപരി അവരവര്‍ സബാധിക്കുന്ന പണം ഇവയോരോന്നും കുടുംബ ബന്ധങ്ങളെ പിടിച്ചുലയ്ക്കാന്‍ തുടങ്ങി.

ചില യുകെ മലയാളികള്‍ക്കിടയില്‍ സമ്പത്തിന്റെയും അഹങ്കാരത്തിന്റെയും അലയൊലികള്‍ അറിഞ്ഞോ അറിയാതെയോ തലപൊക്കാന്‍ തുടങ്ങി .ഇവരെയൊക്കെ സ്പര്‍ശിക്കുന്ന ഓരോ പശ്ചാത്തലങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തിയാല്‍ നമ്മളെയൊക്കെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കുന്ന ഓരോ വസ്തുതകളാണ് പുറത്തേയ്ക്ക് വരിക.പക്ഷേ നമ്മളെ ഇതുവരെ ഇരുത്തി ചിന്തിപ്പിച്ചില്ലായെന്നുള്ളത് നഗ്‌ന സത്യമാണ്, എന്നാല്‍ ഇതിന്റെയൊക്കെ ഇരയായി മാനസ്സീകഭുദ്ധിമുട്ടനുഭവിക്കുന്നവര്‍ ധാരാളം.നമ്മള്‍ കണ്ണാടിയെടുത്തു നോക്കിയാല്‍ കാണാവുന്ന ചില വാസ്തുതകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കുടുംബ പശ്ചാത്തലം

യുകെയില്‍ കുടുതലും രണ്ടോ മൂന്നൊ കുട്ടികളുള്ള കുടുംബങ്ങളാണ് ഭൂരിഭാഗവും ഇതില്‍ ഭൂരിഭാഗവും സ്‌കൂള്‍ തലത്തിലും അതില്‍ താഴെ പ്രായമുള്ളവരുമാണ്, കാരണം കുടിയേറിയവരില്‍ ഭൂരിഭാഗവും 40 വയസ്സില്‍ താഴെയുള്ളവരാണ്.ഇവര്‍ യുകെയില്‍ എത്തിയപ്പോള്‍ സ്ഥിരതയുള്ള വിസയ്ക്കും സാമ്പത്തിക ഭദ്രതയുടെയും ഭാഗമായി ഭാര്യയും ഭര്‍ത്താവും മാറി മാറി ജോലി ചെയ്യേണ്ട അവസ്ഥ വന്നപ്പോള്‍ കുട്ടികളെ നോക്കേണ്ടതിന്റെ ഭാഗമായി വീട്ടില്‍ ഷിഫ്റ്റ് സമ്പ്രദായം മിക്ക കുടുംബങ്ങളിലും ഏര്‍പ്പെടുത്തേണ്ടി വന്നു അച്ഛനുമമ്മയ്ക്കും കുട്ടികളുമൊത്ത് ചിലവഴിക്കാനോ പരസ്പരം ആശയ വിനിമയം നടത്താനോ പറ്റാത്ത അവസ്ഥയിലൂടെയുള്ള ഒരു യാന്ത്രിക ജീവിതമാണ് നടന്നുകൊണ്ടിരിക്കുന്നത്.നമ്മളെ നിയന്ത്രിക്കാനോ ഒരു ഉപദേശം നല്കാനോ നമ്മുടെ അച്ഛനമ്മമാരോ സുഹൃത്തുക്കളോ കുടുംബക്കാരോ ഇല്ലാതെയുള്ള ഒരു ജീവിതമാണ് ഈ ആദ്യ കുടിയേറ്റ ജനതയെ ബാധിച്ച ഒരു ഘടകം.
ഇവരുടെ ഭാര്യഭര്‍തൃ ബന്ധങ്ങളിലേക്ക് നോക്കിയാല്‍ പലരിലുംചില വിള്ളലുകള്‍ വീണു തുടങ്ങിയിരിക്കുന്നു. ഉറക്ക ഗുളികകളും മദ്യപാനവും ഉറക്കം വരുന്നതിന് ഭാര്യഭര്‍ത്താക്കന്‍മ്മാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാഴ്ചകളാണ് കാണുന്നത്.അങ്ങോട്ടുമിങ്ങോട്ടുമുള്ള ശാരിരിക പീഡനങ്ങളും ചില കുടുംബങ്ങളില്‍ തലപൊക്കുന്നു.പിരിഞ്ഞു താമസ്സിക്കുന്നതും വിവാഹ മോചനങ്ങളും കൂടി വരുന്നത് ശ്രദ്ധേയമാണ്.

ഭാര്യാ ഭര്‍തൃ ബന്ധം

ഒരു കുടുംബത്തിന്റെ ആണിക്കല്ലായ ഭാര്യഭര്‍തൃ ബന്ധം സുദൃഢമല്ലങ്കില്‍ ആ കുടുംബം വായ്കുമിളകള്‍ പോലെ പൊട്ടി ഇല്ലാതാവും.യുകെയിലെ മിക്ക കുടുംബത്തിലും നാഥനില്ലാത്ത ഒരു അവസ്ഥാവിശേഷമാണുള്ളത്,കാരണം ഇവിടെയൊക്കെ പണമാണ് കുടുംബ നാഥനായി മാറുന്നത്.കൂടുതല്‍ ശംമ്പളം ലഭിക്കുന്ന ഭാര്യമാരിലും ഇംഗ്ലിഷ് സംസാരിക്കാനാവാത്ത പുരുഷന്‍മ്മാരുടെ കുടുംബങ്ങളിലും സ്ത്രി മേല്‍ക്കോയ്മ കൂടി വരുന്നു അങ്ങനെ പെണ്‌ചോല്ലുകേട്ടവര്‍ പെരുവഴിയേ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നു.
തുല്യതായെന്ന തത്ത്വം ആണ് സ്ത്രികള്‍ മുന്‍പോട്ടുവയ്ക്കുന്നത് കൂടുതല്‍ മനുഷ്യാവകാശങ്ങളുല്ല യുകെയില്‍ ഇത് നന്നായി ഉപയോഗിക്കുന്നു.ഉദാഹരണത്തിന് ഒരു മന്ത്രിസഭയായാല്‍ അതിന് ഒരു ചീഫ് വേണം ഇന്ത്യന്‍ സംസ്‌കാരത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ വളര്‍ന്നു വന്ന പുരുഷന്‍മാര്‍ക്ക് ഒരു സുപ്രഭാതത്തില്‍ സ്ത്രികളുടെ മേല്‍ക്കോയ്മ്മ അംഗികരിക്കാനുള്ള മാനസ്സിക വിഷമമാണ് ചില കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിയോരുക്കുന്നത്.
നാട്ടില്‍ സാദാകുടുംബ ജീവിതം നയിച്ചുവന്ന ചിലര്‍ യുകെയിലെ ചില പ്രത്യേക ജീവിത സൗകര്യങ്ങളില്‍ ആകൃഷ്ടരായി അതിന്റെ പുറകെ പോയി ഭാര്യയേയും മക്കളെയും ശ്രദ്ധിക്കാന്‍ പറ്റാതെ അവര്‍ ഭാര്യയാകാം ഭര്‍ത്താവാകം മക്കളാകാം വഴിവിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു പോകുന്നു നാട്ടിലാണങ്കില്‍ മാതാപിതാക്കളോ കുടുംബക്കാരോ സുഹൃത്തുക്കളോ ഉപദേശിക്കാനുണ്ടാവും ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ ഈ കുടുംബങ്ങള്‍ തകരുന്നു.

സുഹൃത് ബന്ധങ്ങള്‍

യുകെയിലെത്തുന്നവരില്‍ അധികവും പണമോഹികളായാതുകൊണ്ട് സുഹൃത്തുക്കളെ സ്‌നേഹിക്കുന്നത് സാമ്പത്തിക നില അളക്കാനോ ധനമാര്‍ഗ്ഗത്തിന് വേണ്ടിയോ അതുപോലെ തന്നെ തിരിച്ച് സ്‌നേഹിക്കുന്നതും, പണം ഒരു അളവുകോലാക്കുന്നതുകൊണ്ട് ഈ സുഹൃത് ബന്ധങ്ങളില്‍ ആല്‍മാര്‍ത്ഥതയില്ല,പലരും പലരാലും കബളിക്കപ്പെടുന്നു ഇതും പല കുടുംബ ബന്ധങ്ങളെയും തകര്‍ക്കാന്‍ സഹായിക്കുന്നു.
അയല്‍വക്കം കാരുടെ തകര്‍ച്ചയും സ്വന്തം ഉയര്‍ച്ചയും ആഘോഷിക്കുന്നവരാണ് കൂടുതല്‍ മലയാളികളും,ജീവിത സൗകര്യങ്ങളും സാബത്തിക ബുദ്ധിമുട്ടുകളും മാറിയപ്പോള്‍ നമ്മില്‍ നാം അറിയാതെ അഹങ്കാരത്തിന്റെ മൊട്ടുകള്‍ വിരിയാന്‍ തുടങ്ങി,സമുദായത്തിന്റെ പേരില്‍ രാഷ്ട്രിയത്തിന്റെ പേരില്‍,മറ്റുള്ളവരുടെ ജോലി കളയല്‍ , ബിസിനസ് പൊട്ടിക്കല്‍ ,ചിലപ്പോള്‍ സല്‍ക്കാരങ്ങള്‍ കയ്യാങ്കളിയുടെ ആഘോഷങ്ങളായി മാറുന്നു,അങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പാരകളുടെ ഒരു മത്സരങ്ങളും അങ്ങിങ്ങായി തലപൊക്കിതുടങ്ങി ആരും ആരെയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു ജനസമൂഹത്തിന്റെ ഒരു സൃഷ്ടി വല്‍ക്കരണം പതുക്കെ പതുക്കെ കണ്ടുതുടങ്ങിയിരിക്കുന്നു.

യുകെയില്‍ എത്തിയതിന്റെ ആദ്യ നാളുകളില്‍ ജാതിയില്ല മതമില്ല, സമുദായമില്ല ,രാഷ്ട്രിയമില്ല ജോലിഭേദമില്ല, സാമ്പത്തിക ഭേദമില്ല,ഒരു വാടക വീട്ടില്‍ മൂന്നും നാലും കുടുംബങ്ങള്‍ ചതിയും പോളിവചനങ്ങളുമില്ലാതെ നല്ല നാളയെ സ്വപ്നം കണ്ട് ജീവിതം തുടങ്ങിയ ഒരു മലയാളി സമൂഹത്തെയാണ് നാം അന്ന് കണ്ടത്.ഇപ്പോള്‍ ഈ വക ചിന്തസരണികള്‍ നമ്മുടെ ഉപബോധ മനസ്സുകളില്‍ കയറികൂടുകയും അതിലൂടെ കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും നഷ്ടപെട്ട്‌പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.

കൈവിട്ടു പോകുന്ന കുട്ടികള്‍

മാതാപിതാക്കളുടെ പെരുമാറ്റരീതികളും പൊട്ടി ചീറ്റലുകളും കണ്ടു വളരുന്ന കുട്ടികളില്‍ മാതൃപിതൃ ബന്ധത്തെ കുറിച്ചും, സ്‌നേഹം കിട്ടാതെ വളരുന്ന കുട്ടികളില്‍ പിന്നിട് ആ കുടുംബങ്ങളിലെ കണ്ണികള്‍ പരസ്പരം ഓരോന്നായി പൊട്ടി പോകുന്നതാണ് കാണുന്നത്.

കുട്ടികളെ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായുള്ള കുടുംബത്തിലെ ഷിഫ്റ്റ് സമ്പ്രദായം പലകുടുംബങ്ങളിലും വേണ്ടത്ര കുട്ടികളെ ശ്രദ്ധിക്കാന്‍ പറ്റാതാവുന്നു ഇതിന്റെ ഫലമായി കുട്ടികള്‍ കൂടുതല്‍ സമയം ടി വി യുടെ മുന്‍പിലും കംപ്യുട്ടറിന്റെ മുന്‍പിലും, ചാറ്റിങ്ങിനും മൊബൈല്‍ ഫോണ് സംസരത്തിനുമായി ചിലവഴിക്കുന്നു ഇത് പഠനത്തില്‍ ശ്രദ്ധിക്കാതെ മറ്റ് അനാവശ്യ വിഷയത്തിലേക്ക് തിരിയുന്നു ഇത് ടീനേജ് കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നു.

കൂടാതെ ഇംഗ്ലിഷ്‌കാരുടെ സംസ്‌കാരത്തിന്റെ സ്വാധിനവും കുട്ടികളെ കൈവിട്ടു പോകുന്നു.കുട്ടികളെ ശ്വാസിക്കാനോ ശിക്ഷിക്കാനോ പാടില്ലായെന്നുള്ള നിയമം സ്‌കൂളില്‍ എത്തുന്നതോട്കൂടി ഇവര്‍ മനസ്സിലാക്കുന്നു.കുട്ടികള്‍ സ്‌കൂളിലെ ടീച്ചര്‍ വഴി പരാതിപ്പെട്ടു പൊലീസ് പരാതികളാവുകയും മാതാപിതാക്കള്‍ കോടതി കയറിയിറങ്ങുന്ന സംഭവങ്ങള്‍ വരെ നടന്നുകൊണ്ടിരിക്കുന്നു.
പുകവലി,മദ്യപാനം ,കഞ്ചാവ് മയക്ക്മരുന്ന് ഇവയൊക്കെ പരീക്ഷിചു കൂട്ടുകെട്ടുകളില്‍ പെട്ടുപോകുന്ന ആണ് കുട്ടികളെയും പെണ്കുട്ടികളെയും ഇന്ന് കാണാന്‍ കഴിയും ഇത് മൂലം മാനസ്സിക വ്യഥഅനുഭവിക്കുന്ന മാതാപിതാക്കളെ കാണുവാന്‍ സാധിക്കും.

യുകെയിലെ മലയാളി പെണ്കുട്ടികള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭിണികളാവുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട് ഇവയൊക്കെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലായ്മയുടെയും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിന്റെയും ഫലമാണ് . ഇംഗ്ലിഷ് കാരുടെ ജീവിത രീതിക്കാണ് നിലവാരമുള്ളതെന്നും കേരളിയ സംസ്‌കാരം നിലവാരം കുറഞ്ഞതാണന്നുള്ള മാതാപിതാക്കളുടെ നിലപാടുകളും ഇവര്‍ക്ക് വളം വച്ചുകൊടുക്കുന്നു.കുട്ടികളുടെ വഴിവിട്ട ജീവിതവുമായി പൊരുത്തപ്പെടാന്‍ പറ്റാത്ത മാതാപിതാക്കള്‍ തിരിച്ചു നാട്ടിലേക്ക് ചേക്കേറുന്ന അവസ്ഥയും വിരളമല്ല. ഇതിന്റെയെല്ലാം മൂലകാരണം ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളാണ്.

സാമ്പത്തിക ഭദ്രതയും മലയാളികളും

സമ്പത്ത് എന്നത് ജീവന്‍ നിലനിര്‍ത്താനും ജീവന്‍ നിര്‍ത്തലാക്കാനും ജീവിതം ഇല്ലാതാക്കാനുമുള്ള ഒരു അപാര ശക്തിയുള്ള ഒന്നാണ് ഇതാണ് ഇന്ന് പലരിലും വില്ലനായി കടന്നു വരുന്നത്.ഭര്‍ത്താവ് ഭാര്യയേയും ഭാര്യ ഭര്‍ത്താവിനെയും ധനമാര്‍ഗ്ഗത്തിനായി ജോലിക്ക് തള്ളിവിടുമ്പോള്‍ കുടുംബത്തിലെ മാതാപിതാക്കള്‍ തമ്മിലും കുട്ടികള്‍ തമ്മിലും കുട്ടികളും മാതാപിതാക്കള്‍ തമ്മിലുമുള്ള പരസ്പര ആശയവിനിമയമില്ലാതാവുകയും സ്‌നേഹം പങ്ക് വയ്ക്കാന്‍ സമയം കിട്ടാത്തതിലൂടെ കുടുംബ ബന്ധങ്ങള്‍ തകരുന്നതാണ്കാണുന്നത്.ഒരു കുടുംബത്തിന്റെ ചിലവുകള്‍ തുല്യമായി വീതിച്ചു ചിലവുകള്‍ നടത്തുന്ന ഭാര്യഭര്‍തൃ ജീവിതങ്ങളും യുകെയില്‍ കാണാം കാരണം ഇവരെയൊക്കെ നിയന്ത്രിക്കുന്നത് സമ്പത്ത് ആണെന്നതാണ് വസ്തുത.
കുട്ടികള്‍ ചോദിക്കുന്നതിലധികം പണം നല്‍കുക കുട്ടികളുടെ ഇങ്കിതങ്ങള്‍ക്കൊകെ വഴങ്ങുക ഒരു ഘട്ടം കഴിയുമ്പോള്‍ ഇവരൊക്കെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയും മര്യാദ പഠിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണുന്നത്.18 വയസ്സ് കഴിയുമ്പോള്‍ ജോലി ചെയ്യാമെന്നുള്ളത് കൊണ്ട് ഇവര്‍ക്കും സാമ്പത്തിക ഭദ്രത കൈവരിക്കുകയും ബോയി ഫ്രണ്ട് ഗേള്‍ ഫ്രണ്ട് മായുള്ള ജീവിതം കുറച്ചു മലയാളി മക്കളെയെങ്കിലും വീടുമായുള്ള ബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. സമ്പത്ത് ആണ് ഇവിടെ ഓരോരുത്തരുടെയും വിധികര്‍ത്താവാകുന്നത് കുടുംബബന്ധങ്ങള്‍ താളം തെറ്റിക്കുന്ന പ്രധാന ഘടകം,കുടെ അഹംങ്കാരം കൂടപിറപ്പായുമുണ്ട്.

സാമുഹിക ഭദ്രതയും മലയാളികളും

യുകെയിലെ ജനങ്ങള്‍ക് ഗവന്മേന്റ്‌റ് നല്‍കുന്ന സാമുഹിക ഭദ്രത പല കുടുംബ ബന്ധങ്ങളെയും സ്വാധിനിക്കുന്ന ഘടകങ്ങളാണ്.കുട്ടികളുടെ വിദ്യാഭ്യാസം ,ചികിത്സാ ചെലവുകള്‍ ,ജോലിയില്ലാത്തവരെയും ,ജോലി ചെയ്യാന്‍ പറ്റാത്തവരെയും പണം നല്‍കി സഹായിക്കുന്നത് ,വാര്‍ദ്ധക്യത്തില്‍ ഗവന്മേന്റ്‌റ് സംരക്ഷിക്കുന്ന രീതി അങ്ങനെ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മറ്റൊരാളുടെ സഹായമില്ലാതെ ജീവിചു മരിക്കാമെന്ന സാഹചര്യം പല കുടുംബാംഗങ്ങളെയും തമ്മാമ്മിലുള്ള ബന്ധം ഇല്ലാതാക്കാനുള്ള ഒരു സാഹചര്യമായി മാറുന്നതും കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നു.

വ്യക്തി ജീവിതത്തിനും സ്വകാര്യ ജീവിതത്തിനും മാന്യത കല്‍പ്പിക്കുകയും ആരുടെയും ഇടപെടലുകള്‍ ഉണ്ടാവില്ലായെന്ന പരിരക്ഷയുമാണ് മറ്റൊരു സാമുഹിക ഭദ്രത, ഇതും വ്യക്തി ജീവിതങ്ങള്‍ വഴിവിട്ട ബന്ധങ്ങളിലേക്ക് വഴിവെക്കുന്നു. ഇങ്ങനെ ജീവിച്ച് മരിക്കേണ്ടുന്ന ഒരു കൂട്ടം മലയാളി സുഹൃതുക്കളെയാണ് നാം ഇന്ന് യുകെയില്‍ കണ്ടുവരുന്നത്.ഓരോരുത്തരുമായി അടുത്തിടപഴകുമ്പോള്‍ അവരുടെ മാനസ്സികവ്യഥ നമ്മള്‍ക്ക് മനസ്സിലാകും ഒന്നും ചെയ്യാന്‍ പറ്റാതെ ചെകുത്താനും കടലിനുമിടയില്‍ കഴിയുന്ന ഒരു പറ്റം ജീവശ്ച്ചവമായ ജനസമൂഹത്തെ,നാട്ടിലേക്ക് തിരിക്കണോ അതോ നമ്മള്‍ക്ക് കിട്ടിയ പൈതൃക സംസ്‌കാരം വിട്ട് യൂകെ സംസ്‌കാരം സ്വികരിക്കണമോ എന്നുള്ളത്, ഇത് പക്ഷേ ഈ ആദ്യ കുടിയേറ്റക്കാരെ മാത്രം ബാധിക്കുന്ന ഒരു വിഷയമാണ് അടുത്ത തലമുറ അങ്ങനെ ചിന്തിക്കുന്ന ഒരു പ്രശ്‌നം ഉദിക്കുന്നില്ല കാരണം അവരുടെ സംസ്‌കാരം യുകെയുടെ സംസ്‌കാരവുമായി താതാത്മ്യം പ്രാപിക്കും. അങ്ങനെ മറ്റെവിടെയോ വസ്സിക്കേണ്ട ഒരു തലമുറ കാലാന്തരത്തില്‍ മറ്റൊരു സംസ്‌കാരം ഉള്‍ക്കൊണ്ട് ഒരു പുതിയ കുടുംബ ജീവിത സംസ്‌കാരത്തിന് വഴിവയ്ക്കുന്നു.ഇവിടെ കുടുംബബന്ധങ്ങളിലെ താളപിഴകള്‍ നാം അറിഞ്ഞും അറിയാതെയും കൈനീട്ടി സ്വികരിക്കുന്നു.

സംഘടനയും മലയാളികളും 

മലയാളികളെ ഒരുമിപ്പിക്കാനും അവരുടെ സാമൂഹിക ഉണര്‍വ്വിനായി അസോസിയേഷനുകളും സംഘടനകളും സജീവമെങ്കിലും അവരുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍ ഒരു ചടങ്ങ് പോലെയോ അല്ലങ്കില്‍ മറ്റാര്‍ക്കോ വേണ്ടി നടത്തുന്നതുപോലെയോ ,അല്ലങ്കില്‍ നേതാവാകാനോ വേണ്ടി മാത്രമായി ചില അസോസിയേഷനുകള്‍ മാറുമ്പോള്‍, മറ്റുചിലയിടങ്ങളില്‍ ഗ്രൂപ്പ് കളിയും പിളര്‍ത്തലകളും നടക്കുകയും ചെയ്യുന്നു.നമ്മള്‍ക്ക് പാരമ്പര്യമായി കിട്ടിയ കേരളിയ കലാകായിക സാഹിത്യ കഴിവുകള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനോ വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാനോ ഈ സംഘടനകളിലധികവും തയ്യാറാകുന്നില്ല ,നല്ല സംഘടനകള്‍ നല്ല കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ നല്ല പങ്കാണ് വഹിക്കുന്നത്.ജാതിയും മതവും രാഷ്ട്രിയവും മറന്ന് ഒന്നായി പ്രവര്‍ത്തിക്കാനുള്ള ഒരേയൊരു ഇടം സംഘടനയോ അസോസിയേഷനോ ആണന്നത് വിസ്മരിക്കുന്നു.

ആത്മീയതയും മലയാളികളും

ഒരു മനുഷ്യന്റെ ഭൌതികത പോലെ തന്നെ ആത്മീയതയും വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും അവരെ സ്പര്‍ശിചേക്കാം, ആത്മീയ നേതാക്കളുടെ സമീപനങ്ങളും നിലപാടുകളും കൂടുതല്‍ കൂടുതല്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യാം എന്നാല്‍ ഇവര്‍ നല്കുന്ന സന്ദേശങ്ങള്‍ ചിലരെയെങ്കിലും വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തെയും നേര്‍വഴിയെ നയിക്കാം, തികച്ചും ഗുണകരമായ കാര്യം തന്നെ.ആത്മീയത ജനങ്ങളെ ചൂഷണം ചെയ്യാനോ സാമ്പത്തിക നേട്ടത്തിനോ വേദിയാകാതെ, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം സമൂഹത്തിനും കുടുംബത്തിനും നല്ലത് ഉണ്ടാവാനുള്ളതണന്ന സത്യം ഇവരും ഉയര്‍ത്തിപ്പിടിക്കട്ടെ.
മതങ്ങളും സമുദായങ്ങളും രാഷ്ട്രിയ സംഘടനകളും ,അസോസിയേഷനുകളും എല്ലാം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ ജനസേവനവും ജനനന്മയും ഉയര്‍ത്തിപ്പിടിച്ചാല്‍ അത് യുകെയിലെ മലയാളികളിലും ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലും വന്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിയും,അല്ലാതെ ജനങ്ങളെ തമ്മില്‍ തെറ്റിക്കുന്ന ഒന്നാകാതെ മാറാതിരിക്കട്ടെ.

വ്യക്തികള്‍ വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ സംഘടനകള്‍ക്കെതിരെയും സമുദായങ്ങള്‍ സമുദായങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അവസ്ഥയാണുള്ളത്.ഓണം ക്രിസ്മസ് ,വിഷു ,ഈസ്റ്റര്‍ ഇവയൊക്കെ ഒന്നായി സന്തോഷത്തോടെ ആചരിച്ചിരുന്നു,ഇന്ന് അതില്‍ മതവും സമുദായവും കലരുവാന്‍ തുടങ്ങി.ഇതില്‍ മതനേതാക്കളുടെ പങ്കും ചെറുതല്ല.

ഒരു നിമിഷം

നമ്മുടെ സാമൂഹിക ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും കുടുംബബന്ധങ്ങളില്‍ നല്ല പ്രതിഫലനമുണ്ടാക്കാന്‍ കഴിയും ,അതിലൂടെ നല്ല കുടുംബത്തെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ കഴിയും എന്നത് നഗ്‌നമായ സത്യമാണ് . യുകെയിലെ തകരുന്ന കുടുംബബന്ധങ്ങളുടെ ഭാഗമായി വിവാഹമോചന കേസുകള്‍,വേര്‍പിരിഞ്ഞു കഴിയുന്ന ബന്ധങ്ങള്‍,പ്രായപൂര്‍ത്തിയായ കുട്ടികള്‍ വീട് വിട്ട് താമസിക്കുന്ന സ്ഥിതികള്‍,ഇംഗ്ലിഷുകാരുടെ വീട്ടില്‍ ബോയി ഫ്രണ്ട് ഗേള്‍ ഫ്രണ്ട് ആയി ജീവിതം നയിക്കുന്നവര്‍ ,വിവാഹേതര ബന്ധങ്ങള്‍, മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടുന്നവര്‍ ഇങ്ങനെ പലതും കണ്ടും കണ്ടില്ലന്നും നടിച്ചു ജീവിക്കുന്ന ഒരുപാട് കുടുംബ ജീവിതങ്ങള്‍.

അങ്ങനെ ജിവിത മൂല്യങ്ങല്‍ക്കു വിലകല്‍പ്പിക്കാത്ത ഒരു ജനസമൂഹം യുകെ മലയാളി സമൂഹത്തിനിടയില്‍ രൂപപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഇതൊരു ഇംഗ്ലിഷ് സംസ്‌കാരത്തിന്റെ ചുവട് വയ്പ്പാണ്.
ഇതില്‍ നിന്ന് വ്യത്യസ്തമായി നല്ല രീതിയില്‍ നമ്മുടെ കേരളതനിമയുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചു ജീവിക്കുന്ന ധാരാളം സുഹൃത്തുക്കളെയും കാണാം.തകരുന്ന കുടുംബ ബന്ധങ്ങളില്‍ പുതിയ മേഖലകള്‍ കണ്ടെത്തി സായൂജ്യമടയുന്ന മലയാളി സുഹൃത്തുക്കളെയാണ് നാം കണ്ടുവരുന്നത്. ‘ഇവിടെ തെറ്റുകളും ശരികളും അവര്‍ തന്നെ തീരുമാനിക്കും തീരുമാനങ്ങള്‍ വിധിവൈപരീധ്യങ്ങളും,തീരുമാനങ്ങള്‍ എല്ലാം നന്നായി വരട്ടെയെന്നാശംസ്സിക്കാം’

അഡ്വ.സിജു ജോസഫ്
ബോള്‍ട്ടന്‍

sijuയുക്മ നോര്‍ത്ത് വെസ്റ്റ്‌ റീജിയന്റെ പ്രസിഡന്റ് ആയ അഡ്വ. സിജു ജോസഫ് അറിയപ്പെടുന്ന സാമൂഹ്യ നിരീക്ഷകനുമാണ്  

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.