സ്വർഗ്ഗീയതയിൽ ഒരുക്കപ്പെട്ട നിത്യസമ്മാനത്തിനായി.. സ്നേഹിതരേ ഞാൻ നിങ്ങളോട് യാത്ര പറയുന്നു.. ഫാൻസി സണ്ണിക്ക് കണ്ണുനീരിൽ വിട നല്കി മലയാളി സമൂഹം..

സ്വർഗ്ഗീയതയിൽ ഒരുക്കപ്പെട്ട നിത്യസമ്മാനത്തിനായി.. സ്നേഹിതരേ ഞാൻ നിങ്ങളോട് യാത്ര പറയുന്നു..  ഫാൻസി സണ്ണിക്ക് കണ്ണുനീരിൽ വിട നല്കി മലയാളി സമൂഹം..

മലയാളം യുകെ ന്യൂസ് ടീം.

എൻെറ സഹോദരരെ ഞാൻ ഇപ്പോൾ നിങ്ങളോടു യാത്ര പറയുന്നു.. നിങ്ങൾ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ.. നിറകണ്ണുകളെ സാക്ഷിയാക്കി ദൈവിക സന്നിധിയിലേയ്ക്ക് ഫാൻസി സണ്ണിയുടെ ഭൗതിക ശരീരം അവസാന ദർശനത്തിനായി എടുക്കപ്പെട്ടു.. ഫാൻസി സണ്ണി യുകെയോട് വിടവാങ്ങുകയാണ്.. വി.കുർബാന സ്വീകരണവും പ്രാർത്ഥനയും വഴി ജീവിത പ്രതിസന്ധികളിൽ സ്വയം സമർപ്പിച്ച് ആശ്വാസം തേടിയ ദൈവാലയത്തെ സാക്ഷിയാക്കി.. നിർമ്മലമായ പുഷ്പങ്ങളാൽ അലംകൃതമായ ശവമഞ്ചത്തിൽ ഉറ്റവരുടെയും സ്നേഹിതരുടെയും നടുവിൽ പ്രാർത്ഥനാ ഗീതികളുടെയും ഹൃദയം നുറുങ്ങുന്ന വേദനയുടെയും കണ്ണുനീർ തുള്ളികളുടെയും അകമ്പടിയോടെ..

ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരു വിടവാങ്ങൽ….

IMG_0877

ബ്രിട്ടണിലെ മലയാളി സമൂഹം ഫാൻസി സണ്ണിക്ക് വികാരനിർഭരമായ വിട നൽകി. ലീഡ്സ് രൂപതയിലെ സെന്റ് വിൽഫ്രിഡ് ചർച്ചിൽ  ഇന്നലെ വൈകുന്നേരം ആറുമണിക്ക് ഫാൻസി സണ്ണിക്ക് ആദരാജ്ഞലികൾ അർപ്പിക്കുവാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തിങ്ങി നിറഞ്ഞ ദേവാലയത്തെ സാക്ഷിയാക്കി   പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സീറോ മലബാർ വികാരി ജനറാൾ ഫാ. മാത്യു ചൂരപ്പൊയ്കയിൽ, ലീഡ്സ് രൂപത ചാപ്ളിൻ ഫാ. മാത്യു മുളയോലി, ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കേംബ്രിഡ്ജ്, ബിർമിങ്ങാം ഇടവകളുടെ വികാരി ഫാ. ഹാപ്പി ജേക്കബ്ബ് തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു. ആറു മണിക്ക് ആരംഭിച്ച ചടങ്ങിൽ അഭിവന്ദ്യ പിതാവും മറ്റു വൈദീകരും ചേർന്ന് ഒപ്പീസ് ചൊല്ലി. ഈ സമയത്ത് റീത്തുകൾ സമർപ്പിക്കപ്പെട്ടു. തുടർന്ന് വി.കുർബാന ആരംഭിച്ചു.

IMG_0887IMG_0886

മലയാളം യുകെ ന്യൂസിനു വേണ്ടി അസോസിയേറ്റ് എഡിറ്റർ  ഷിബു മാത്യു പുഷ്പചക്രമർപ്പിച്ചു. യോർക്ക് ഷയർ മലയാളി ക്ലബ്ബിനു വേണ്ടി ബിബി മാത്യുവും സാജൻ സെബാസ്റ്റ്യനും SMCC യ്ക്കു വേണ്ടി സോജൻ മാത്യുവും ജെയ്സൺ കുര്യനും ജേക്കബ് കളപ്പുരയ്ക്കലും  മാതൃദീപ്തിക്കു വേണ്ടി ജെസി സോജൻ, ലീന തോമസ് ഹാരോഗേറ്റ് കമ്യൂണിറ്റിയ്ക്ക് വേണ്ടി ആൻറണി ജോൺ, സോജി ലൂക്കോസ് എന്നിവരും ആദരാജ്ഞലികൾ അർപ്പിച്ചു.  ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ടോം ജോസ് തടിയംപാടും വിൽസൺ ഫിലിപ്പും പുഷ്പങ്ങൾ സമർപ്പിച്ചു. ഫാൻസി സണ്ണിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ തുറയിലുള്ള നൂറുകണക്കിന് ആൾക്കാർ എത്തിച്ചേർന്നിരുന്നു. ആദരാജ്ഞലികൾ അർപ്പിച്ച് ജോജി തോമസ്, മെർലി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഫാൻസി സണ്ണിയുടെ ഏക മകൻ അമൽ സണ്ണി അമ്മയെക്കുറിച്ച് നടത്തിയ ഹൃദയസ്പർശിയായ അനുസ്മരണം ഏവരുടെയും കണ്ണുകളെ നനയിച്ചു. “വേദനയിലും പുഞ്ചിരിക്കുന്ന അമ്മയായിരുന്നു.. അമ്മയെ നഷ്ടപ്പെട്ടു”. അമൽ ഹൃദയവേദന മനസിലൊതുക്കി പറഞ്ഞു. ഫാൻസി സണ്ണിയുടെ സഹോദരി സൂസൻ ജിനു ഫാൻസിയുടെ കുടുംബ ചരിത്രം വിശദീകരിച്ചു. കുടുംബത്തിന്റെ നട്ടെല്ലായി നിന്ന് സഹോദരങ്ങളുടെ ഉയർച്ചയ്ക്കും മാതാപിതാക്കളുടെ ശുശ്രൂഷയിലും ശ്രദ്ധ പുലർത്തിയിരുന്ന ദയാവായ്പിന്റെയും കരുണയുടെയും പ്രതീകമായിരുന്നു ഫാൻസി എന്ന്  സൂസൻ അനുസ്മരിച്ചു.

ഫാൻസി കാണിച്ച ധീരത നമുക്കെല്ലാവർക്കും മാതൃക : മാർ ജോസഫ് സ്രാമ്പിക്കൽ

IMG_0876

കുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിൽ ഫാൻസി ഒരു സുവിശേഷമാണ് എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. “ഫാൻസിയുടെ ജീവിതം വിശുദ്ധ ബൈബിന്റെ തുടർച്ചയാണ്. മരിക്കുമ്പോഴാണ് ജനിക്കുന്നത് . ലോകാരംഭത്തിനുമുമ്പുള്ള സ്വർഗ്ഗരാജ്യത്തിലേക്ക് ഫാൻസി ജനിച്ചിരിക്കുകയാണ്. ആ ബോധ്യത്തോടുകൂടിയാണ് ഫാൻസി ജനിച്ചിരിക്കുന്നത്. അത് ഫാൻസിയുടെ ചുറ്റുപാട് ഉള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ഫാൻസി നൽകിയ മാതൃക നമുക്ക് ധൈര്യം നൽകുന്നു. ഫാൻസിയോടുള്ള സ്നേഹവും വാത്സല്യവും വിശുദ്ധ കുർബാനയിലാണ് ഉണ്ടാകേണ്ടത്. ഫാൻസി കാണിച്ച ധീരത നമുക്കെല്ലാവർക്കും മാതൃകയാക്കണം” പിതാവ്  പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

IMG_0885IMG_0875

IMG_0884IMG_0883

IMG_0872IMG_0876

IMG_0874IMG_0873

IMG_0878IMG_0870

IMG_0878IMG-20170209-WA0058

IMG_0888IMG_0889

IMG_0890IMG_0893IMG_0895IMG_0894

IMG-20170209-WA0066IMG-20170209-WA0056IMG-20170209-WA0063IMG-20170209-WA0047

 

സംസ്കാരം ശനിയാഴ്ച കോഴിക്കോട് തോട്ടു മുഖം സെൻറ് തോമസ് ചർച്ചിൽ..

പൊതുദർശനത്തിനു ശേഷം മൃതദേഹം എയർപോർട്ടിലേയ്ക്ക് കൊണ്ടു പോകും.ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടു പോകുന്ന മൃതദേഹത്തെ ഫാൻസിയുടെ ഭർത്താവ് സണ്ണിയും മകൻ അമലും സഹോദരി സൂസനും അനുഗമിക്കും. കോഴിക്കോട് തോട്ടുമുഖം സെന്റ് തോമസ് പള്ളിയിലായിരിക്കും ഫാൻസി സണ്ണിയുടെ മൃതദേഹം അടക്കം ചെയ്യുക. ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക്   സംസ്കാരശുശ്രൂഷ തോട്ടമുഖത്തെ വസതിയിൽ നിന്നാരംഭിക്കും.

യോർക്ക് ഷയറിന്റെ പ്രിയപ്പെട്ട ഫാൻസിചേച്ചി..

യോർക്ക് ഷയർ മലയാളികളുടെ പ്രിയപ്പെട്ട ഫാൻസി ചേച്ചി ബ്രിട്ടനോട് എന്നേയ്ക്കുമായി വിട പറയുമ്പോൾ യോർക്ക് ഷയർ മലയാളി സമൂഹം വിതുമ്പുകയാണ്. നിറഞ്ഞ പുഞ്ചിരിയുമായി യോർക്ക് ഷയറിന്റെ ഇന്നലെകളെ സമ്പന്നമാക്കിയ ഫാൻസിചേച്ചി ഇനിയും കൂടെയുണ്ടാവില്ല എന്ന യഥാർത്ഥ്യവുമായി ഹഡേർസ് ഫീൽഡിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന് ഇനിയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. പ്രവാസ ജീവിതത്തിലെ സന്തോഷത്തിലും സന്താപത്തിലും നേട്ടങ്ങളിലും പ്രതിസന്ധികളിലും ഒരു പോലെ പുഞ്ചിരി തൂകുന്ന ഫാൻസി ചേച്ചിയുടെ പ്രകാശമാനമായ മുഖം കാലത്തിന് മായിച്ചു കളയാവുന്നതല്ല. ഫാൻസി സണ്ണി ഹഡേർസ് ഫീൽഡുകാർക്ക് ചേച്ചിയും സഹോദരിയും സുഹൃത്തുമെല്ലാമായിരുന്നു. അടുത്തു നിന്നവർക്കും അകലെ നിന്ന് കണ്ടവർക്കുമെല്ലാം ഫാൻസി സണ്ണിയുടെ പ്രകാശമാനമായ വ്യക്തിത്വം മറക്കാനാവില്ല.

തനിക്കു ചുറ്റുമുള്ളവരിൽ താൻ ജീവിക്കുന്ന സമൂഹത്തിൽ ഫാൻസി സണ്ണി ചെലുത്തിയ സ്വാധീനം വലുതായിരുന്നു. യോർക്ക് ഷയറിലെ മലയാളി ക്ലബ്ബിന്റെ സജീവ പ്രവർത്തകയും ഭാരവാഹിയുമായിരുന്ന ഫാൻസി സണ്ണി ഓദ്യോഗിക ജീവിതത്തിൽ വളരെ ഉത്തര വാദിത്വപ്പെട്ട ചുമതലകൾ വഹിക്കുമ്പോഴും മലയാളി ക്ലബിലൂടെ സമൂഹത്തെ സേവിക്കാൻ സമയം കണ്ടെത്തി. നഴ്സിംങ്ങ് ഹോമിന്റെ ഡെപ്യൂട്ടി മാനേജർ സ്ഥാനം ദീർഘകാലം വഹിച്ചി രുന്ന ഫാൻസി സണ്ണി അടുത്ത കാലത്താണ് തിരക്കുകളിൽ നിന്ന് അല്പ ആശ്വാസം നേടി NHS ൽ ജോലി ആരംഭിച്ചത്. പക്ഷേ വിധിയുടെ വിളയാട്ടം ഫാൻസിയെ വിശ്രമിക്കാൻ അനുവദിച്ചില്ല.

മരണത്തെ മുഖാമുഖം കണ്ടപ്പോഴും ഫാൻസി സമചിത്തതയും ആത്മധൈര്യവും കൈവെടിയുകയുണ്ടായില്ല. ചികിത്സയുടെ ഒരു ഘട്ടത്തിൽ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി ഉണ്ടായപ്പോൾ അത് ഫാൻസിയുടെ മനോധൈര്യം ഒന്നു കൊണ്ടു മാത്രമാണെന്ന് ഡോക്ടേർസ് പോലും അഭിപ്രായപ്പെട്ടിരുന്നു. തന്നെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കളെയും മിത്രങ്ങളെയും സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ഫാൻസി സമയം കണ്ടെത്തിയിരുന്നു. കഠിനമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുമ്പോഴും ഭർത്താവിന്റെയും മകന്റെയും മനസ് വിഷമിക്കാതിരിക്കാൻ അതൊന്നും പുറത്തു കാണിക്കാതിരിക്കാൻ ഫാൻസി പ്രത്യകം ശ്രദ്ധിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ ക്രിസ്മസിന് കരോൾ സംഘത്തോട് വീട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം വിളിച്ചു വരുത്തി എല്ലാവരോടും യാത്ര പറഞ്ഞ് ഇനിയും ഒരു കരോളിന് നിങ്ങളോടൊപ്പം ഉണ്ടാവില്ലെന്ന് ഫാൻസി പറഞ്ഞത് പലരും വേദനയോടെയാണ് അനുസ്മരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.