ഹിറ്റ്‌ലര്‍ രഥയോട്ടം നടത്തിയ രാജവീഥിയില്‍ കണ്ട കാഴ്ചകളും അവിടെ കണ്ട കമ്മ്യൂണിസ്റ്റ് പതാകയും - ജര്‍മ്മന്‍ യാത്രാവിവരണം

ഹിറ്റ്‌ലര്‍ രഥയോട്ടം നടത്തിയ രാജവീഥിയില്‍ കണ്ട കാഴ്ചകളും അവിടെ കണ്ട കമ്മ്യൂണിസ്റ്റ് പതാകയും – ജര്‍മ്മന്‍ യാത്രാവിവരണം

ടോം ജോസ് തടിയംപാട്, ജോസ് മാത്യു 

ജര്‍മനി എന്നു കേട്ടാല്‍ ആദ്യം ഓര്‍മയില്‍ ഓടിയെത്തുന്നത് ഹിറ്റ്‌ലറെയാണ്. ബര്‍ലിന്‍ മതിലും പിന്നീട് ആ മതില്‍ വീണ് ജര്‍മനികള്‍ ഒന്നായതുമെല്ലാം സമീപകാല ചരിത്രം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ജര്‍മനിയില്‍ നിന്ന് ഒരു മാര്‍പ്പാപ്പ ഉണ്ടായതാകും കൂടുതല്‍ ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്ന സംഭവം. ആ മാര്‍പ്പാപ്പായുടെ സ്ഥാനത്യാഗവും ജര്‍മനിയുടെ പേരില്‍ കുറിക്കപ്പെട്ട ചരിത്രമാണ്. ആധുനിക കാലഘട്ടത്തില്‍ കത്തോലിക്ക സഭക്ക് പുതുവഴി വെട്ടി തുറന്ന പാപ്പായുടെ വിരമിക്കല്‍ ഒരു ജര്‍മന്‍കാരനിലൂടെ സംഭവിച്ചതാണെങ്കില്‍ മധ്യകാലഘട്ടത്തില്‍ കത്തോലിക്കാ സഭക്ക് എതിരേ പൊട്ടിപ്പുറപ്പെട്ട തിരുത്തല്‍ വാദത്തിന്റെ ഉറവിടവും ജര്‍മനിയാണ്.

ജര്‍മനിക്ക് ഇന്ത്യയുമായി ഒരു ഹൃദയബന്ധം വളരെ മുമ്പേയുണ്ട്. വീസ കൂടാതെ ഇന്ത്യക്കാര്‍ക്ക് ജര്‍മനി സന്ദര്‍ശിക്കാന്‍ മുമ്പ് കഴിഞ്ഞിരുന്നു. യൂറോപ്പിലേക്ക് ആദ്യമായി മലയാളി നേഴ്‌സുമാര്‍ക്ക് കുടിയേറാന്‍ അവസരം നല്‍കിയതും ജര്‍മനിയാണ്. മലയാളികളുടെ ഒരു ഗണ്യമായ സംഖ്യ ജര്‍മനിയില്‍ പലയിടങ്ങളിലുമുണ്ട്. എന്തിനേറെ ജര്‍മന്‍ രാഷ്ട്രീയത്തില്‍ വരെ മലയാളി സാന്നിധ്യമുണ്ട്. സെബാസ്റ്റ്യന്‍ എടാത്തി എന്ന മുന്‍ എം.പി ആലപ്പുഴയില്‍ നിന്നുള്ള എടത്തിപ്പറമ്പില്‍ സെബാസ്റ്റിയനാണ്.

DSC08001

മനുഷ്യരെ കൊന്നൊടുക്കാന്‍ ഹിറ്റ്‌ലര്‍ നിര്‍മിച്ച പോളണ്ടിലെ ഏറ്റവും വലിയ ഗ്യാസ് ചേംബറും കോണ്‍സട്രേഷന്‍ ക്യാമ്പും നേരത്തേ കണ്ടിട്ടുള്ളതിനാല്‍ മനുഷ്യനു നേരെ ഇത്ര വലിയ ക്രൂരത നടപ്പിലാക്കിയ ഹിറ്റ്‌ലര്‍ നടന്ന വഴിയും മരിച്ച സ്ഥലവും ഒന്നു കാണണം എന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു.

നവോത്ഥാന കാലഘട്ടത്തില്‍ ജര്‍മനിയില്‍ തുടക്കം കുറിച്ച പ്രൊട്ടസ്റ്റന്റ്  മുവ്‌മെന്റും മാര്‍ട്ടിന്‍ ലൂതര്‍ മാര്‍പ്പാപ്പായ്ക്ക് എതിരെ ഉന്നയിച്ച 95 ചോദ്യങ്ങള്‍ എഴുതിയ ഓള്‍ സെയിന്റ്‌സ് പള്ളിയുടെ ഡോറും ഒപ്പം ചരിത്രം ഉറങ്ങുന്ന ബെര്‍ലിന്‍ ഒളിമ്പിക്‌സ് സ്‌റ്റേഡിയവും കാണണം എന്നും മനസില്‍ തോന്നി.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സുഹൃത്ത് ജോസ് മാത്യു ബെര്‍ലിനിലേക്ക് ഉള്ള എയര്‍ ടിക്കെറ്റും ഹോട്ടലും ബുക്ക് ചെയ്തിരുന്നു. ഒരാള്‍ക്ക് മൂന്ന് ദിവസത്തെ താമസവും ബ്രേക്ക് ഫാസ്റ്റും ഒരു ദിവസത്തെ സിറ്റി ടൂറും ഉള്‍പ്പെടുന്ന ടൂര്‍ പായ്‌ക്കേജിന് 201 പൗണ്ട് ചെലവ് വരും. പോക്കറ്റ് മണിയായി ഇരുന്നുറു പൗണ്ടിന്റെ യൂറോയും മാറി എടുത്തു ഏപ്രില്‍ മാസം 12 ാം തിയതി വൈകുന്നരം 5 മണിക്കുള്ള റെയ്‌നാര്‍ വിമാനത്തില്‍ ഞാനും ജോസ് മാത്യുവും ലിവര്‍പൂള്‍ ജോണ്‍ ലിനന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചു .

DSC08006

ഞാന്‍ കൊണ്ടുപോയ ബാഗിനു അനുവദനീയമായതിലും രണ്ടു ഇഞ്ച് കൂടുതല്‍ വലിപ്പം ഉണ്ടായിരുന്നത് കൊണ്ട് നാല്പത്തി അഞ്ചു പൗണ്ട് പിഴയടക്കേണ്ടി വന്നു. ലിവര്‍പൂളില്‍ നിന്നും ഏകദേശം ഒന്നര മണിക്കുര്‍ യാത്രകൊണ്ട് ഒട്ടേറെ മഹാരഥന്‍ മാരുടെ പാദസ്പര്‍ശനം ഏറ്റ ബെര്‍ലിനിലെ സ്‌കോണേഫെല്‍ഡ് എയര്‍ പോര്‍ട്ടില്‍ ഞങ്ങള്‍ എത്തി .

ബെര്‍ലിന്‍ എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ എല്ലാം പെട്ടന്ന് തിര്‍ന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബ്രിട്ടീഷ് പൗരത്വവും ബ്രിട്ടീഷ് പാസ്‌പോര്‍ട്ടും ഉള്ളതിനാല്‍ വിമാനത്താവളത്തിലെ യുറോപ്യന്‍ എക്‌സിറ്റിലൂടെ ഞങ്ങള്‍ക്ക് പെട്ടെന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞു , എയര്‍ പോര്‍ട്ടില്‍ നിന്നും അര മണിക്കൂര്‍ യാത്രയുള്ള ചാര്‍ലറ്റെന്‍ബര്‍ഗില്‍ ആയിരുന്നു ഞങ്ങളുടെ ഹോട്ടല്‍.

DSC08035

ഹോട്ടലില്‍ എത്താന്‍ രണ്ട് ട്രെയിന്‍ മാറികയറേണ്ടി വന്നു. റെയിവേ സ്‌റെഷനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ അല്‍പം വിഷമിച്ചു. കാരണം ടിക്കറ്റ് എടുക്കാന്‍ കൗണ്ടര്‍ ഉണ്ടായിരുന്നില്ല. മെഷിനില്‍ പണം ഇട്ടു ടിക്കറ്റ് എടുക്കാന്‍ സൗകര്യമുണ്ട്.പക്ഷേ ടിക്കറ്റ് എടുക്കേണ്ടത് എങ്ങനെയെന്ന് എഴുതിവച്ചിരുന്നത് ജര്‍മന്‍ ഭാഷയില്‍. ഞങ്ങള്‍ അവിടെ കണ്ട ജര്‍മന്‍ കാരന്റെ സഹായം തേടി. വളരെ നല്ലവനായ ആ മനുഷ്യന്‍ ഞങ്ങളുടെ കൂടെ വന്നു ടിക്കെറ്റ് എടുത്തു തന്നു എന്നു മാത്രമല്ല ഞങ്ങള്‍ പോകേണ്ട റെയില്‍ ലൈന്നില്‍ ഞങ്ങളോടൊപ്പം വരികയും കാര്യങ്ങള്‍ ഇംഗ്ലീഷ്ല്‍ പറഞ്ഞു തരികയും ചെയ്തു. തോമസ് എന്നായിരുന്നു അയാളുടെ പേര്. പെരുമാറ്റത്തില്‍ നല്ലവനായ അയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്തിരുന്നു.

അവിടെ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്തു ഞങ്ങള്‍ ചാര്‍ലറ്റെന്‍ബര്‍ഗ് സ്‌റ്റേഷനില്‍ എത്തി. അവിടെ നിന്നും നടന്നു എട്ടു മണിയോട് കൂടി ഹോടലില്‍ വന്നു. ഇംഗ്ലണ്ടിലേതിനേക്കാള്‍ ഒരു മണിക്കൂര്‍ മുമ്പോട്ടാണ് ആണ് ജര്‍മന്‍ സമയം. ഒന്നു കുളിച്ചു കൈയില്‍ കരുതിയിരുന്ന സാന്‍വിച്ചു കഴിച്ചു ഞങ്ങള്‍ കിടന്നുറങ്ങി.
ഹോട്ടല്‍ വളരെ സൗകര്യങ്ങള്‍ ഉള്ളതായിരുന്നു. രാവിലെ ഹോട്ടലില്‍ നിന്നും ടാക്‌സി പിടിച്ചു സിറ്റി ടൂര്‍ ബസില്‍ കയറു ന്നതിനു വേണ്ടി യാത്ര തിരിച്ചു. ടാക്‌സി ഡ്രൈവര്‍ ഒരു ഇറാക്കി ആയിരുന്നു. അയാള്‍ 35 വര്‍ഷമായി ബെര്‍ലിന്‍ താമസിക്കുന്നു. ജര്‍മന്‍കാര്‍ എങ്ങനെ എന്നു ഞങ്ങള്‍  അവനോടു ചോദിച്ചു . വളരെ നല്ല മനുഷ്യരാണ് എന്നായിരുന്നു മറുപടി .ഞങ്ങള്‍ ബസിന്റെ കൌണ്ടറില്‍ പോയി ടിക്കറ്റ് വാങ്ങി യാത്ര ആരംഭിച്ചു ഏകദേശം 180 രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ പാര്‍ക്കുന്ന ഒരു പട്ടണം ആണ് ബെര്‍ലിന്‍ 3.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ബെര്‍ലിനില്‍ ജര്‍മന്‍ കാര്‍ കഴിഞ്ഞാല്‍ ജന സഖ്യയില്‍ രണ്ടാമത് തുര്‍ക്കിയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്.

ബസില്‍ ഓരോ സീറ്റിലുമുള്ള ഇയര്‍ ഫോണിലൂടെ പോകുന്ന സ്ഥലങ്ങളുടെ വിവരണം നല്‍കി കൊണ്ടിരുന്നു.
ജര്‍മന്‍ പാര്‍ലമെന്റും ഹിറ്റ്‌ലര്‍ കൊല്ലപ്പെട്ട ബങ്കറും ,ഹോളോകാസ്റ്റ് മുസിയവും, ജര്‍മെന്‍ പ്രസിഡണ്ട്‌ന്റെ കൊട്ടാരവും ബെര്‍ലിന്‍ മതിലും ,ജര്‍മിനിയിലെ ഏറ്റവും വലിയ പ്രോട്ടെസ്റ്റന്റ് പള്ളിയും ബെന്‍സിന്റെയും സോണിയുടെയും യുറോപ്യലെ ആസ്ഥാന മന്ദിരങ്ങളും ,ഫ്രഞ്ച്കാര്‍ ജര്‍മെന്‍ ഐക്യത്തിന്റെ ഭാഗം ആയി നിര്‍മിച്ച ആര്‍ച്ചും തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ ഞങ്ങള്‍ ബസില്‍ ഇരുന്നു കണ്ടു. പോയ വഴിയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി ആദ്യമായി ഒരു കെട്ടിടത്തിന്റെ സൈഡില്‍ തുക്കി ഇട്ടിരിക്കുന്നത് കണ്ട് അതിനെ പറ്റി അന്വഷിച്ച് ചെന്നപ്പോള്‍ അറിഞ്ഞു അത് റഷ്യക്കാര്‍ അവരുടെ അപ്രമാദിത്വം കിഴക്കന്‍ ജെര്‍മിനിയില്‍ ഉണ്ടായിരുന്ന കാലത്ത് ജര്‍മന്‍ പരലമെന്റിനു മുകളില്‍ ഉയര്ത്തിയിരുന്നതാണ്. ജര്‍മന്‍ ഏകീകരണത്തോടെ അത് പാര്‍ലമെന്റിനു മുകളില്‍ നിന്നും അഴിച്ചു മാറ്റി കിഴക്കന്‍ ജെര്‍മിനിയുടെ ചെക്ക് പോയിന്റ് ആയിരുന്ന ചെക്ക് പോയിന്റ് ചാര്‍ളിയുടെ അടുത്ത് കേട്ടിയിരിക്കുന്നതാണ്. ആ കൊടി റഷ്യന്‍ അധിനിവേശത്തിന്റെ ഒരു ചരിത്ര സ്മാരകം ആയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ 80 ശതമാനം തകര്‍ന്നു ഇടിഞ്ഞ, കെട്ടിടങ്ങളുടെ ഒരു ശവപ്പറമ്പ് ആയിരുന്ന ബെര്‍ലിന്‍ പട്ടണത്തെ ഇത്ര സുന്ദരമായി പുനര്‍ നിര്‍മിച്ച ജര്‍മന്‍ കാരുടെ ഇച്ഛാശക്തി സമ്മതിച്ചേ മതിയാവൂ.ഈ മഹാനഗരത്തെ ശീതികരിച്ചുകൊണ്ട് നഗരത്തിന്റെ നടുവില്‍ കൂടി സ്പ്‌റീ നദി ഒഴുകുന്നു. ഞങ്ങള്‍ ഒരു റൌണ്ട് ബസ് യാത്ര കഴിഞ്ഞു. ശീത യുദ്ധത്തിന്റെ പ്രതീകം ആയ ബെര്‍ലിന്‍ മതിലിന്റെ അടുത്ത് ബസില്‍ നിന്നും ഇറങ്ങി.

DSC08063

യുദ്ധത്തില്‍ തോറ്റവനോട് ജയിച്ചവന്‍ പറയുന്നതാണല്ലോ നിയമം. ജര്‍മനിയുടെ കിഴക്കന്‍ ഭാഗം കിഴ്‌പ്പെടുത്തിയ റഷ്യയും പടിഞ്ഞാറു ഭാഗം കിഴടക്കിയ യുറോപ്പ്യന്‍ ശക്തികളും രാജ്യത്തെ രണ്ടായി വിഭജിക്കുകയായിരുന്നു.അങ്ങനെ ജര്‍മനിയുടെ തലസ്ഥാനത്തിനു നടുവില്‍ കൂടി മതില്‍ നിര്‍മിച്ചു റഷ്യക്കാര്‍ ജര്‍മിനിയെ രണ്ടു രാജ്യമാക്കിമാറ്റി. ഫാസിസ്റ്റ് കളില്‍ നിന്നും അകന്നു നില്കുന്നതിനു വേണ്ടി എന്നു ഭാഷ്യവും നല്‍കി. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും രണ്ട് രാജ്യമാകാന്‍ ജര്‍മന്‍ ജനത ആഗ്രഹിച്ചിരുന്നില്ല .

1961 ല്‍ 155 കിലോമീറ്റര്‍ നിളത്തില്‍ പണിത ഈ മതില്‍കൊണ്ട് ശ്വാസം മുട്ടിയ കിഴകിഴക്കന്‍ ജെര്‍മിനിയില്‍ ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 136 നും 200 നും ഇടയില്‍ ആളുകള്‍ മരിച്ചിട്ടുണ്ട് .ടണ്ണല്‍ കുഴിച്ചും ബലൂണില്‍ന്നും കൂടി പറന്നും ആളുകള്‍ പടിഞ്ഞാറന്‍ ജെമിനിയില്‍ അഭയം തേടി . പടിഞ്ഞാറന്‍ ജെര്‍മിനി ജനാധിപത്യത്തിലും മതേതരത്വത്തിലും വികസിച്ചപ്പോള്‍ കിഴക്കന്‍ ജെര്‍മിനി വികസനത്തില്‍ വളരെ പിന്നില്‍ ആയിരുന്നു സ്റ്റാലിന്റെ ഭീകരത യുദ്ധത്തിനു ശേഷവും ജനങ്ങള്‍ നേരിടേണ്ടി വന്നു.

DSC08045

ബാള്‍ട്ടിക്ക് കടല്‍ മുതല്‍ ചെക്കോസ്ലോവാക്യ വരെ 1393 കിലോമീറ്റര്‍ ദൂരത്തില്‍ കിടന്ന രണ്ടു ജെര്‍മിനി കളുടെയും അതിര്‍ത്തി യില്‍ 155 കിലോമീറ്റര്‍ മതില്‍ കെട്ടി തിരിച്ചപ്പോള്‍ ബാക്കി ഭാഗം ട്രന്റ് കുഴിച്ചും മൈനുകള്‍ പാകിയും ഇലട്രിക് വേലി കെട്ടി പട്ടാളക്കാര്‍ മിഷിന്‍ ഗണ്ണ് കൊണ്ട് കാവല്‍ നിന്നു.
മതില്‍ പൊളിച്ചു നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കേന്നഡിയും റിഗനും, ബുഷും ഒക്കെ അവശ്യപ്പെട്ടെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ പിന്നീട് ജനകിയ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ സോവ്യറ്റ് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവിന് അതിന് തടസം പറഞ്ഞില്ല. 1989 ല്‍ മതില്‍ പൊളിച്ചു നീക്കി. 1992 ല്‍ ജര്‍മനി ഒന്നായി.

മതിലിന്റെ കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് ചരിത്ര സ്മാരകം ആയി നിലനിര്‍ത്തിയിരിക്കുന്നത് ബാക്കി എല്ലാം പൊളിച്ചു കഴിഞ്ഞു. മതില്‍ അവശേഷിക്കുന്നതിന് അടുത്തുതന്നെ ഹിറ്റ്‌ലറുടെ ചാര സംഘടനയായ ഗെസ്ടപ്പോ ആളുകളെ പീഡിപ്പിച്ചിരുന്ന ക്യാമ്പ് ഇടിച്ചു പൊളിച്ചു ഇട്ടിരിക്കുന്നത് കാണാം. അവിടെ എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ. ഓസ്ട്രിയയില്‍ ജെനിച്ച അഡോള്‍ഫ് ഹിറ്റ്‌ലര്‍ നടത്തിയിരുന്ന പീഡന ക്യാമ്പ്. അതിന്റെ അര്‍ഥം ഹിറ്റ്ലര്‍ ജര്‍മെന്‍ കാരന്‍ ആണ് എന്നു ജര്‍മന്‍ ജനത ഇന്നും അംഗീകരിക്കുന്നില്ല എന്നുള്ളതാണ്.

DSC08052

അവിടെ കണ്ട മറ്റൊരു കാഴ്ച രണ്ടു ജര്മിനിയുടെ ചെക്ക് പോയിന്റ് കള്‍ ആയിരുന്നു. പടിഞ്ഞാറന്‍ ഭാഗത്ത് അമേരിക്കന്‍, ബ്രിട്ടീഷ് ,ഫ്രാന്‍സ്, ചെക്ക് പോയിന്റ് കളാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് കിഴക്കന്‍ ജെര്‍മിനിയുടെ ഭാഗം റഷ്യന്‍ പട്ടാളവും. അത് ഇപ്പോഴും അവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് കാണുന്നതിനായി നിലനിര്‍ത്തിയിട്ടുണ്ട് . ഇതിനെ ചെക്ക് പോയിന്റ് ചാര്‍ളി എന്നാണ് അറിയപ്പെടുന്നത്.
പോകുന്ന വഴിയില്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ ഉപയോഗിച്ചിരുന്ന തിരെ വിലകുറഞ്ഞതും പ്ലാസ്റ്റിക് നിര്‍മിതമായ കാറുകളും വഴിയില്‍ കാണാം

മതില്‍ കണ്ടതിനു ശേഷം ഞങ്ങള്‍ ജെര്‍മിനിയിലെ ഏറ്റവും വലിയ പ്രോട്ടെസ്റ്റ്ന്റ് പള്ളി കാണാന്‍ പോയി ജെര്‍മനിയിലെ മഹാ രാജാക്കന്മാര്‍ അന്ത്യയ വിശ്രമം കൊള്ളുന്ന ആ പള്ളിയെ പറ്റി അടുത്ത ലക്കത്തില്‍ വിശദികരിക്കാം..

tomലേഖകന്‍ ടോം ജോസ് തടിയംപാട് ഇതിനു മുന്‍പ്, റോം, ഇസ്രായല്‍, പോളണ്ട്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യാത്ര വിവരണം എഴുതിയിട്ടുള്ളതാണ്. അടുത്ത നാലു ദിവസങ്ങളില്‍ ആയി നാലു ലേഖനങ്ങളില്‍ ആയി ജര്‍മന്‍ യാത്ര വിവരണം മലയാളം യുകെ പബ്ലിഷ് ചെയ്യുന്നതാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.