എന്‍എച്ച്എസ് ജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കൂ

എന്‍എച്ച്എസ് ജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ ഈ സുവര്‍ണ്ണാവസരം വിനിയോഗിക്കൂ

ബിബിന്‍ എബ്രഹാം

യു.കെ: യുറോപ്യൻ യൂണിയനിൽ നിന്നും യൂറോപ്പിനു പുറത്തു നിന്നുമുള്ള ഇമിഗ്രേഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായി ശക്തമായ നടപടികളുമായി തെരേസാ മെയ് ഗവൺമെന്റ് മുന്നോട്ടു പോകുമ്പോൾ അത് ഏറ്റവും വലയ്ക്കുന്നത് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിനെയാണ്. ബ്രക്‌സിറ്റ്‌നു ശേഷം നിലനിൽക്കുന്ന വിലപേശലുകളും അനശ്ചിതത്വവും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയിരിക്കുന്നു.

.
റോയൽ കോളേജ് ഓഫ് നഴ്സിങ്ങ് ഈ വർഷമധ്യത്തിൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഇംഗ്ളണ്ടിൽ തന്നെ ഏകദേശം ഇരുപതിനായിരത്തിൽ പരം നേഴ്സുമാരുടെ കുറവ് ഉണ്ട്. ഇതു ഒരു പക്ഷേ എൻ.എച്ച്.എസ് ലെ മാത്രം കണക്കുകളായിരിക്കണം. ഒട്ടു മിക്ക നഴ്സിങ്ങ് ഹോമുകളും രജിസ്റ്റർഡ് നേഴ്സിന്റെ അഭാവത്തിൽ ഏജൻസി സ്റ്റാഫിനെ ഡിപ്പൻഡ് ചെയ്താണു പ്രവർത്തിക്കുന്നത്. കൂണുപോലെ പൊട്ടി മുളച്ചിരിക്കുന്ന നേഴ്സിങ്ങ് ഏജൻസികൾ മികച്ച ശമ്പളം ഓഫർ ചെയ്തു നേഴ്സസിനു വേണ്ടി വലവിരിച്ചു നോക്കിയിരിക്കുന്നു.
യു.കെയിൽ ആകമാനം നേഴ്സുമാരുടെ ഈ കുറവ് അടുത്ത മൂന്ന് വർഷത്തോളം നിലനിൽക്കുമെന്നാണ് ദി. ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

.
നാട്ടിൽ നിന്ന് ജനറൽ, ബി എസ് സി നേഴ്സിങ്ങ് പാസായി ഒരു വർഷത്തിനു മുകളിൽ പോസ്റ്റ് റെജിസ്ട്രേഷൻ എക്സ്‌പീരൻസ് ഉള്ളതും, എന്നാൽ ഐ.ഇ.എൽ.റ്റി.എസ് എന്ന കടമ്പയിൽ തട്ടി സീനിയർ കെയറർ, കെയറർ ആയി ജീവിതം ഹോമിക്കുന്ന എല്ലാ മലയാളി നേഴ്സുമാർക്കും യു.കെയിൽ നേഴ്സായി മാറാൻ ഉള്ള ഒരു സുവർണാവസരമാണ് ഇപ്പോൾ. എന്നാൽ ഇതിനു വേണ്ടി നിങ്ങൾ മനസ്സുവെക്കണമെന്നു മാത്രം.

.
യു.കെയിൽ നേഴ്സുമാരുടെ ലഭ്യതക്കുറവു ഒരു പരിധി വരെ കുറയ്ക്കാനാണ് എൻ.എം.സി ( നേഴ്സിങ്ങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ) ഐ.ഇ.എൽ.റ്റി.എസ് സ്കോർ ഏഴ് എന്ന ഒറ്റത്തവണ ബാലികേറാമല മാറ്റി ക്ലബിങ്ങിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിർദേശം പ്രകാരം ഐ.എൽ.റ്റി.എസ് പരീക്ഷയിൽ നിങ്ങളുടെ ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നീ നാലു ടെസ്റ്റുകളിൽ ഒന്നിൽ 6. 5 ആണങ്കിൽ ആറു മാസത്തിനുള്ളിൽ തന്നെ എഴുതുന്ന അടുത്ത പരീക്ഷയിൽ ആ സ്കോർ എഴ് ആയി ഉയർത്തിയാൽ നിങ്ങൾക്ക് രജിസ്ട്രേഷനുള്ള യോഗ്യത നേടാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക 6. 5 എന്ന സ്കോറിനു താഴോട്ട് ഉള്ള സ്കോർ സീകാര്യമല്ല. അതായത് ആറു മാസത്തിനുള്ളിൽ രണ്ടു സിറ്റിംഗിൽ 4 മൊഡ്യൂളിലും ഏഴു കരസ്ഥമാക്കണം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:

https://www.nmc.org.uk/registration/joining-the-register/trained-outside-the-eueea/

ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം യു.കെയിൽ എമ്പാടുമുള്ള നിരവധി മലയാളി നേഴ്സുമാർ ആണ് ഈ സുവർണ അവസരം ഉപയോഗപ്പെടുത്തി ആദ്യ കടമ്പ കടന്നിരിക്കുന്നത്.
ഇന്ന് യു.കെയിൽ ജീവിക്കുന്ന മലയാളികൾ ഭൂരിഭാഗവും ഇവിടെ സെറ്റിൽ ചെയ്തവർ തന്നെയാണ്. എന്നു വെച്ചാൽ നിങ്ങൾ ഇവിടെ എത്തിയിട്ട് ഏറ്റവും കുറഞ്ഞത് അഞ്ചു വർഷത്തിനു മുകളിൽ ആയിരിക്കുന്നു. ഈ അഞ്ചു വർഷം യു.കെയിലെ പബ്ലിക്ക് പ്രൈവറ്റ് സെക്ടറിൽ കഷ്ടപ്പെട്ട നിങ്ങൾ തീർച്ചയായും കമ്മ്യൂണിക്കേഷനായി ഉപയോഗിച്ചത് ഇംഗീഷ് ഭാഷ തന്നെയാണ്. ആ പരിചയം രൂപാന്തരപ്പെടുത്തി നിശ്ചയദാർഢ്യത്തോടെ പരിശ്രമിച്ചാൽ ഏതൊരാൾക്കും എത്തിപ്പിടിക്കാൻ പറ്റുന്ന ദൂരമേ ഇതിനും ഉള്ളു എന്നു മനസ്സിലാക്കുക.

.
നിങ്ങളുടെ പ്രൊഫഷിനിലേക്ക് മടങ്ങി വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടങ്കിൽ ചെയ്യേണ്ടത് എത്രയും വേഗം തന്നെ അതിനായി തയ്യാറെടുക്കുക എന്നുള്ളതാണ്.. ഒരു ആറു മാസത്തെ വ്യക്തമായ പ്ലാനിംഗിലൂടെ നിങ്ങളുടെ പോരായ്മകൾ മനസ്സിലാക്കി പരീക്ഷ ബുക്ക് ചെയ്ത് ഒരോ മൊഡ്യൂളിനും ഏഴ് എന്ന സ്കോർ കരസ്ഥമാക്കാനുള്ള ത്രീവശ്രമങ്ങൾ ഇപ്പോൾ തന്നെ തുടങ്ങുക. ഒരു പക്ഷേ ആദ്യ പരീക്ഷയിൽ ഏതെങ്കിലും വ്യക്തിഗത സ്കോർ 6.5 ആയി പോയെങ്കിൽ തളരാതെ ഉടൻ തന്നെ അടുത്ത പരീക്ഷയിൽ അത് 7 -ൽ എത്തിക്കാൻ ശ്രമിക്കുക. ഐ.എൽ.റ്റി.എസ് എന്ന ആദ്യ കടമ്പ കടന്നു കഴിഞ്ഞാൽ രജിസ്ട്രഷന്റെ ഭാഗമായുള്ള മറ്റു കടമ്പകൾ വല്യ ബുദ്ധിമുട്ടില്ലാതെ തന്നെ നിങ്ങൾക്ക് മറികടക്കാം എന്നാണ് അനുഭവസ്ഥർ ആയ മലയാളി നേഴ്സുമാർ പറയുന്നത്.
സാധിക്കുമെങ്കിൽ നിങ്ങളുടെ കുറവുകൾ എവിടെയെന്ന് സ്വയം മനസ്സിലാക്കി ആ കുറവുകൾ മറികടക്കാൻ കുറച്ചു സമയം ഒരു കോച്ചിങ്ങ് ക്ലാസ്സിൽ പങ്കെടുക്കുക. എൻ.എച്ച്.എസിൽ കെയറർ ആയി ജോലി ചെയ്യുന്നവർ അവിടുന്നു ലഭിക്കുന്ന എല്ലാ ട്രയിനിങ്ങ് അവസരങ്ങളും വ്യക്തിഗത വികസനത്തിനായി പ്രയോജനപ്പെടുത്തുക. യൂറോപ്യൻ യൂണിയനിൽ നിന്നു വന്നു നേഴ്സായി ജോലി ചെയ്യുന്നവരെക്കാൾ ഇംഗീഷ് ഭാഷാനൈപുണ്യം നമുക്കുണ്ടന്ന ആത്മവിശ്വാസം ഒരോത്തരം സ്വയം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശ്രമത്തിനു ഭർത്താവിന്റെയും കുട്ടികളുടെയും പിന്തുണ ഉറപ്പാക്കുക.

.
ഇന്ന് ഐ.ഇ.എൽ.റ്റി.എസ് എക്സാമിനു ഒരു പാട് സഹായകരമായ വിവരങ്ങൾ, ഉപദേശങ്ങൾ, എക്സാം ടിപ്പ്സുകൾ, റൈറ്റിങ് കറക്ഷൻ സർവീസ് എന്നിവയും ഓൺ ലൈനിലൂടെ ലഭ്യമാണ്. ഏതാനും ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു

ielts-blog for check-your-ielts-writing/
ielts-simon
ielts buddy
ielts-exam.net

ഈ സേവനങ്ങൾ പരമാവധി ബുദ്ധിപരമായി ഉപയോഗപ്പെടുത്തി നിങ്ങളുടെ കോൺഫിഡൻസ് ഉയർത്താൻ ആത്മാർഥമായി ശ്രമിക്കുക. സ്വന്തം പ്രൊഫഷനിൽ ജോലി ചെയ്യുന്നതിന്റെ ചാരിതാർഥ്യവും അംഗീകാരവും കൂടാതെ മികച്ച ശമ്പളവും നിങ്ങളുടെ സ്വപ്നമെങ്കിൽ മടി പിടിച്ചിരിക്കാതെ ലക്ഷ്യബോധത്തോടെ ഇന്ന് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുക. അവസരങ്ങൾ നമ്മെ തേടി വരില്ലാ, പകരം അവസരങ്ങളെ നാം തേടി പോകേണ്ടതാണ് എന്നു സ്വയം മനസ്സിലാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.