നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; യുകെയും ഓസ്‌ട്രേലിയയും ഐഇഎല്‍ടിഎസ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി

നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; യുകെയും ഓസ്‌ട്രേലിയയും  ഐഇഎല്‍ടിഎസ്  മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി

സിഡ്​നി : യുകെയിലും ഓസ്‌ട്രേലിയയിലും നഴ്‌സുമാര്‍ക്കും മിഡ് വൈഫിനും വേണ്ടിയുള്ള ഇംഗ്ലീഷ് ഭാഷ സ്‌കില്‍ ടെസ്റ്റിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നു. എന്‍എംസിയും നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയയുമാണ്‌ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. പുതിയ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് പുതിയ അപേക്ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും എന്‍ എം സിയും  എന്‍ എം ബി എ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ ഐഎഎല്‍ടിഎസ് സ്കോര്‍ സംബന്ധിച്ച നിബന്ധനകള്‍ വളരെ കഠിനമാണെന്ന വ്യാപക പരാതി നില നില്‍ക്കവേയാണ് നഴ്സുമാര്‍ക്ക് ആശ്വാസം പകരുന്ന ഇളവുകള്‍ ഇരു രാജ്യങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത്.

യുകെയിലും ഓസ്‌ട്രേലിയയിലും നഴ്‌സായി പോകാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക്‌ ഈ ഇളവ് സന്തോഷകരമാണ്. നിലവില്‍ നഴ്‌സാകാന്‍ അടിസ്ഥാന യോഗ്യതയായി കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും 7 എന്ന സ്‌കോര്‍ പുതിയ സംവിധാനത്തിലും നിലനില്‍ക്കുമെങ്കിലും അതു രണ്ടു തവണയായി നേടാന്‍ അനുമതി നല്‍കുന്നു എന്നതാണ്‌ പുതിയ മാറ്റം. എന്നു വച്ചാല്‍ ഒരു തവണ ഏതെങ്കിലും വിഷയത്തില്‍ 6.5 ആയി സ്‌കോര്‍ കുറഞ്ഞുപോയവര്‍ക്ക്‌ അടുത്ത തവണ ആ വിഷയത്തില്‍ മാത്രം 7 സ്‌കോര്‍ നേടിയാല്‍ മതിയാകുമെന്നര്‍ഥം. അതോടൊപ്പം മറ്റ് വിഷയങ്ങള്‍ക്ക്‌ കുറഞ്ഞത്‌ 6.5 സ്‌കോര്‍ കിട്ടിയാലും മതിയാകും. രണ്ട്‌ ഐ ഇ എല്‍ ടി എസ്‌ സര്‍ട്ടിഫിക്കറ്റുകളും കണക്കിലെടുത്താണ്‌ ഇനി ഇവിടങ്ങളില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ പരിഗണിക്കുന്നത് എന്നര്‍ത്ഥം. അതായത് ഈ രണ്ട് പരീക്ഷകളിലും കൂടി എല്ലാ വിഷയത്തിനും 7 സ്കോര്‍ കിട്ടിയാല്‍ മതിയാകും എന്നതാണ് പുതിയ നിയമത്തിലെ പ്രധാന നേട്ടം.

male_nurse_web

എന്നാല്‍ ഈ ഇളവിന്‌ ചില നിബന്ധനകള്‍ ബാധകമാണ്‌. രണ്ടു പരീക്ഷയും ആറു മാസത്തെ ഇടവേളകള്‍ക്കുള്ളില്‍ സംഭവിച്ചിരിക്കണം എന്നതും തോറ്റു പോകുന്ന വിഷയത്തിന്‌ കുറഞ്ഞത്‌ 6.5 മാര്‍ക്ക്‌ നേടണം എന്നതും ഇതില്‍ പ്രധാന നിബന്ധനയാണ്‌. എന്നു വച്ചാല്‍ ഏതെങ്കിലും കുറച്ചു വിഷയം മാത്രം പഠിച്ചെഴുതിയാല്‍ രണ്ടാം പരീക്ഷയില്‍ ബാക്കി പഠിക്കാം എന്നു കരുതിയാല്‍ നടക്കില്ല. എന്നാല്‍ ആദ്യം കിട്ടാതെ പോകുന്ന വിഷത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇതു അവസരം ഉണ്ടാക്കും. വിദേശ ജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാര്‍ക്ക്‌ ഇതു വലിയ അനുഗ്രഹമാണ്‌.

ഐഇഎല്‍ടിഎസ്‌ (അക്കാദമിക്‌ മൊഡ്യൂള്‍) ഓവറോള്‍ സ്‌കോര്‍ ഏഴും ഓരോ വിഷയങ്ങള്‍ക്കും (ലിസണിംഗ്‌, റീഡിംഗ്‌, റൈറ്റിംഗ്‌, സ്‌പീക്കിംഗ്‌) മിനിമം സ്‌കോര്‍ ഏഴും വേണമെന്നതു തന്നെയാണ്‌ പുതിയ നിബന്ധനയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ഇത്‌ ഒറ്റത്തവണ എഴുതിയെടുക്കുകയോ അല്ലെങ്കില്‍ ആറു മാസത്തിനനുള്ളില്‍ നടത്തുന്ന രണ്ട്‌ ടെസ്‌റ്റുകളിലായി എഴുതിയെടുക്കുകയോ ചെയ്യാം. അതേസമയം ആറു മാസത്തിനുള്ളില്‍ എഴുതുന്ന രണ്ടു ടെസ്‌റ്റുകളിലായാണ്‌ ഈ മിനിമം സ്‌കോറുകള്‍ നേടുന്നതെങ്കില്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

1. രണ്ടു തവണയും ഓവറോള്‍ സ്‌കോര്‍ മിനിമം ഏഴ്‌ നേടിയിരിക്കണം.

2. ഓരോ വിഷയങ്ങള്‍ക്കും രണ്ടു തവണയായി മിനിമം സ്‌കോറായ ഏഴ്‌ എഴുതിയെടുക്കാം. ആദ്യത്തെ തവണ ഒരു വിഷയത്തിന്‌ സ്‌കോര്‍ ഏഴില്‍ കുറഞ്ഞുപോയാല്‍ അടുത്ത തവണ ഇതില്‍ ഏഴു നേടിയാല്‍ മതി.

3. എന്നാല്‍, രണ്ടു പരീക്ഷകളിലും ഒരു വിഷയത്തിനും 6.5 എന്ന സ്‌കോറില്‍ താഴെ പോകാന്‍ പാടില്ല.

ഈ മൂന്നു നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ആറു മാസത്തിനുള്ളില്‍ രണ്ടു ഐഇഎല്‍ടിഎസ്‌ പരീക്ഷയെഴുതി ഇംഗ്ലീഷ്‌ ഭാഷ ടെസ്റ്റ്‌ യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ എന്നാണ്‌ എന്‍എംസിയും എന്‍എംബിഎയും അനുശാസിക്കുന്നത്‌. നഴ്‌സുമാര്‍ക്കും മിഡ്‌ വൈഫുമാര്‍ക്കുമുള്ള നിബന്ധനകളാണ്‌ എന്‍എംസി, എന്‍എംബിഎ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ സ്‌കില്‍സ്‌ രജിസ്‌ട്രേഷന്‍ മാനനദണ്ഡങ്ങള്‍ അനുശാസിക്കുന്നതെങ്കിലും മറ്റു പ്രൊഫഷനനിലുള്ളവര്‍ക്കുമുള്ള മാനദണ്ഡങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അറിയിപ്പുണ്ട്‌.

നഴ്‌സിംഗ്‌ ആന്‍ഡ്‌ മിഡ്‌ വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ (എന്‍എംബിഎ) പുറത്തിറക്കിയ ഈ മാനനദണ്ഡങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. പബ്ലിക്‌ കണ്‍സള്‍ട്ടേഷന്‍ പോലെയുള്ള നടപടികള്‍ സ്വീകരിച്ച ശേഷമാണ്‌ എന്‍എംബിഎ നിലവിലുള്ള ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യ രജിസ്‌ട്രേഷന്‍ മാനനദണ്ഡത്തില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുള്ളത്‌.ഈ മാറ്റം പ്രത്യക്ഷത്തില്‍ ചെറുതാണെങ്കിലും അനേകം മലയാളി നഴ്‌സുമാര്‍ക്ക്‌ സഹായകമാകുമെന്നാണ്‌ സൂചന. ഒട്ടേറെ മലയാളികള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം 7 നേടാന്‍ കഴിയാത്തതുകൊണ്ട്‌ പരാജയപ്പെടുന്നവരാണ്‌. ഇവര്‍ അടുത്ത തവണ എഴുതുമ്പോള്‍ ആ വിഷയത്തില്‍ നേടിയാലും വേറൊരു വിഷയത്തില്‍ കുറയുന്നു. ഇത്തരക്കാരെ സംബന്ധിച്ച്‌ രണ്ടു പരീക്ഷകള്‍ ഒരുമിച്ച്‌ പരിഗണിക്കുന്നു എന്നത്‌ ആശ്വാസകരമായ വാര്‍ത്തയാണ്‌.

നിലവിലുള്ള മാനദണ്ഡങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ ഈ വിഷയത്തില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷമാണ് നഴ്‌സസ്, മിഡ് വൈഫ്‌സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് പ്രാക്ടീഷണല്‍മാരുടെ ഇംഗ്ലീഷ് സ്‌കില്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചത്. ആദ്യമായി രജിസ്‌ട്രേഷന് തയ്യാറെടുക്കുന്നവര്‍ക്കാണ് പുതിയ മാനദണ്ഡങ്ങള്‍ ബാധകമാകുക. ഓസ്‌ട്രേലിയയിലോ വിദേശത്തോ യോഗ്യത നേടിയ മിഡ് വൈഫുകളും നഴ്‌സുമാരും ഇംഗ്ലീഷ് സ്‌കില്‍ ടെസ്റ്റില്‍ ജൂലൈ ഒന്നുമുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം

ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍എംസിയും എന്‍എംബിഎയും പ്രഖ്യാപിച്ചതിന്റെ ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

https://www.nmc.org.uk/registration/joining-the-register/trained-outside-the-eueea/ielts/

http://www.ahpra.gov.au/registration/registration-standards/english-language-skills.aspx

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.