കല കാലത്തിന്റെ കണ്ണാടിയോ?

കല കാലത്തിന്റെ കണ്ണാടിയോ?

കാരൂര്‍ സോമന്‍ ചാരുംമൂട്

കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്. എന്നാല്‍, കേരളത്തിന്റെ മനസ്സും യശ്ശസ്സും ഉയര്‍ത്തിയ മലയാളത്തിന്റെ സ്വന്തം കലകളെ നാം മറന്നുകൊണ്ടേയിരിക്കുന്നു. ധാരാളം ദൃശ്യമാധ്യമങ്ങള്‍ കേരള മണ്ണില്‍ ഉണ്ടായിട്ടും അതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇന്നുള്ളവര്‍ക്കു കഴിയുന്നില്ല. വിശ്വകലയായി ഏ.ഡി. 1630കളില്‍ രൂപമെടുത്ത കലകളുടെ രാജാവായി അറിയപ്പെട്ട കേരളത്തിന്റെ സ്വന്തം കഥകളി ഇന്ന് വിസ്മൃതപ്പെട്ടു കൊണ്ടേയിരിക്കുന്നു. പുതിയ തലമുറയ്ക്ക് കഥകളിക്ക് രൂപവും ഭാവവും നല്‍കിയ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ അറിയില്ല, കൊട്ടാരക്കരത്തമ്പുരാനെ അറിയില്ല. അദ്ദേഹം രാമായണത്തെ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ച് നിര്‍മ്മിച്ച രാമനാട്ടമാണ് പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്. നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാന വിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കലകളുടെ പിതാവ് കഥകളിയാണെങ്കില്‍ ചാക്യന്‍മാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം മാതാവാണ്. ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയാട്ടത്തിനെ ‘അഭിനയത്തിന്റെ അമ്മ’ എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വര്‍ഷങ്ങളുടെ പഴക്കമെയുള്ളു. ഏറ്റവും പ്രാചീനമായ സംസ്‌കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂര്‍ണരൂപത്തില്‍ ഒരു കൂടിയാട്ടം അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടിവരുമെന്ന് അറിയുമ്പോഴാണ് ഇതിന്റെ മഹത്വം വെളിപ്പെടുന്നത്. കൃഷ്ണനാട്ടം, കൂത്ത്, തെയ്യം, തിറ തുടങ്ങിയ കലകളൊക്കെയും ഇന്ന് നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്നും വേറിട്ട് പോകുന്നു.

ഇതില്‍ മോഹനിയാട്ടത്തെ സ്വന്തം കാമുകിയെന്ന് വേണമെങ്കില്‍ വിളിക്കാം. മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ചതുര്‍വൃത്തികളില്‍ ലാസ്യലാവണ്യസമ്പന്നമായ കൈശികീവൃത്തിയില്‍ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികള്‍. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തില്‍ കൂടുതലായി ആവിഷ്‌കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നര്‍ത്തകിയായിരുന്നു. എന്നാല്‍ പുതിയ തലമുറയ്‌ക്കൊന്നും ഇതിനെക്കുറിച്ച് യാതൊരു പിടിപാടുമില്ല.

മോഹിനിയെന്നാല്‍ സൗന്ദര്യത്തിന്റെ താജ്മഹല്‍ തീര്‍ക്കുന്നവള്‍ എന്ന് അര്‍ത്ഥം. സാഹിത്യകാരന്റെ രചനകളില്‍ നിറഞ്ഞു നില്‍ക്കുന്ന വശ്യ സൗന്ദര്യമാണ് മദാലസയായ മോഹിനിയിലുള്ളത്. അവളുടെ ഓരോ ചലനങ്ങളും രസാനുഭൂതിതലത്തില്‍ സംഗമിക്കുന്നു. മലയാളത്തനിമയുള്ള സ്ത്രീകളുടെ സൗന്ദര്യവിതാനം കസവുസാരിയിലെന്നപോലെ കൊട്ടും പാട്ടും കാലില്‍ ചിലങ്കയും കൈകളില്‍ വളകളും, കൈകളില്‍ മൈലാഞ്ചിയും, പുരികം, ചുണ്ടുകള്‍, കവിളുകള്‍, കണ്ണുകള്‍, സിന്ദൂരപ്പൊട്ടുകള്‍ എല്ലാംതന്നെ ആസ്വാദകഹൃദയങ്ങളെ ആകര്‍ഷിക്കുംവിധമാണ് ഓരോ ചുവടുകളും മോഹനിയാട്ടം നൃത്തകലയില്‍ അവതരിപ്പിക്കുന്നത്.

കല കാലത്തിന്റെ കണ്ണാടിയാണോയെന്ന് സൂക്ഷ്മതലത്തില്‍ നിരീക്ഷിച്ചാല്‍ ഈ നടനചാതുര്യമായ മോഹിനിയാട്ടത്തെ കൊമേഷ്‌സ്യല്‍ സിനിമകളും കലാ കച്ചവടക്കാരും തിന്നു കൊഴുക്കുമ്പോള്‍ പന്നിക്ക് ചെവി കേള്‍ക്കില്ലെന്ന ഭാവത്തില്‍ മോഹിനിയുടെ കസവുസാരി അഴിച്ചുമാറ്റി ഒരു മുഴം തുണിയണിഞ്ഞ് മിന്നിത്തെളിയുന്ന വര്‍ണ്ണ പ്രകാശത്തില്‍ അവളുടെ നടന ശരീരത്തെ അടയാളപ്പെടുത്തി പണക്കൊയ്ത്തുണ്ടാക്കുന്നു. വാസ്തവത്തില്‍ ദൃശ്യമാധ്യമങ്ങള്‍ കേരളീയ കലാരൂപങ്ങളോടു ചെയ്യുന്നത് ധാര്‍മ്മികമായ അവഹേളനമാണ്. കഥകളിയുടെ കാര്യത്തിലും മോഹിനിയാട്ടത്തിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ. കൊമേഷ്‌സ്യല്‍ സിനിമ പരിഷ്‌ക്കരണം ഇത്തരം വഴിപിഴച്ച പോക്കിന് നാന്ദികുറിച്ചു എന്നു വേണം പറയാന്‍.

കേരളത്തിന്റെ സ്വന്തം സംസ്‌കൃതകലകള്‍ക്ക് ലഭിച്ച ഈ ചാട്ടവാറടി പുതു തലമുറയുടെ സംഭാവനയാണ്. അക്കൂട്ടത്തില്‍ മദ്യം, മയക്കുമുരന്ന്, ബലാല്‍സംഗം, ഗുണ്ടായിസം, അഴിമതി, അന്യായം തുടങ്ങിയ ധാര്‍മ്മികച്യുതികള്‍ കൂടി സംഭവിക്കുമ്പോള്‍ കലയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്ക് പോലും കണ്ണു കാണാന്‍ കഴിയുന്നില്ലെന്നതാണ് സത്യം. കലാമൂല്യമിടിഞ്ഞ് ഇന്നത്തെ കലയെന്ന നിലയില്‍ നമ്മുടെ സിനിമ പേരുമാറ്റികഴിഞ്ഞു. വളര്‍ന്നുവരുന്ന കുട്ടികള്‍ ഈ കൃത്രിമ സൗന്ദര്യത്തിന്റെ മായാജാലത്തിനുള്ളില്‍ ആനന്ദത്തിന്റെ നിറനിലാവ് കാണുന്നു. ജീവിത ദര്‍ശനമില്ലാത്ത ഇന്നത്തെ ബഹഭൂരിപക്ഷം കച്ചവട-സിനിമകള്‍ പ്രത്യേകിച്ചും യുവജനതയെ വഴിതെറ്റിക്കുന്നു. ഇന്‍ഡ്യയിലെ സെന്‍സര്‍ബോര്‍ഡിലുള്ളവര്‍ കാവ്യബോധമില്ലാത്ത രാഷ്ട്രീയ പ്രതിനിധികളായതിനാല്‍ അവരുടെ ഇത്തരം ധാര്‍മ്മികച്യുതികള്‍ക്ക് നേരെ ജിഹ്വയാവുന്ന നാവ് പൊക്കില്ല. ഒരു സ്ത്രീയുടെ ശരീരത്തെ കച്ചവടം ചെയ്യുന്നതില്‍ അവര്‍ക്ക് കുറ്റബോധമില്ല. അവളുടെ ശരീരത്തെ ആഴത്തില്‍ കാണാനാണ് ഇവര്‍ക്കും താല്പര്യം. മദ്യം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചു കൊണ്ടു മദ്യം കഴിപ്പിക്കുന്നു. പുകവലിക്കരുതെന്നു കാണിച്ചു കൊണ്ട് പുകവലി കാട്ടി ക്യാന്‍സറിനെ വിലയ്‌ക്കെടുക്കുന്നു. ഇത് ധാര്‍മ്മിക അധഃപതനത്തിന്റെ ദ്വന്ദഭാവമാണ്.

വാസ്തവത്തില്‍, ഇത് ഇന്ത്യന്‍ രാഷ്ട്രീയഭരണത്തിന്റെ ഇരട്ടത്താപ്പ് നയമാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. മറിച്ചായാല്‍ മദ്യരാജാക്കന്മാരില്‍ നിന്നുള്ള കോടിക്കണക്കായ കള്ളപ്പണം വിദേശ ബാങ്കുകളില്‍ എത്തില്ല. മദ്യം വിലക്കപ്പെട്ട കനിയെങ്കില്‍ അതു പൂര്‍ണ്ണമായും നിരോധിക്കുകയാണ് വേണ്ടത്. അല്ലാതെ, യുവജനങ്ങള്‍ക്ക് ആവശ്യമായി വിധത്തില്‍ മദ്യപിക്കാനുള്ള മദ്യശാലകള്‍ തുറന്നു നല്‍കുകയാണോ വേണ്ടതെന്ന് നമ്മുടെ അധികൃതര്‍ രണ്ടു വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇവിടെ മാര്‍ക്‌സ് ഒക്കെ ചൂണ്ടിക്കാട്ടിയതു പോലെ സ്ഥിതി സമത്വമില്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരം ദുര്‍നടത്തത്തിനു വിധേയരാവുന്നവരിലേറെയും താഴേക്കിടയിലുള്ള ദുര്‍ബലരാണ്. മദ്യത്തിനും മയക്കുമരുന്നിനും കീഴടങ്ങി വീടുകളില്‍, റോഡുകളില്‍ മയങ്ങി വീഴുന്നതും മരിക്കുന്നതൊന്നും സമ്പന്നവര്‍ഗ്ഗത്തില്‍പ്പെട്ടവരല്ല. അതുപോലെ സിനിമകളില്‍ കാണുന്ന വൈകൃത ലൈംഗീകത, ബലാല്‍സംഗങ്ങള്‍, മയക്കുമരുന്നുകള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഴത്തില്‍ വേരുന്നുന്നവയാണ്.

ഈ സിനിമകളും അധികാരത്തിന്റെ അഹങ്കാരവും കൂട്ടുകച്ചവടങ്ങളും സമൂഹത്തിനെന്നും ഒരു വിപത്തുതന്നെയാണ്. ഈ വിപത്തിനെയാണ് നാം കണ്ടില്ലെന്നു നടിക്കുന്നത്. സത്യത്തിന്റെയും മാനവമൂല്യങ്ങളുടെയും മൈതാനത്തിലൂടെ ഇവര്‍ എന്നാണ് സഞ്ചരിക്കുക! ഇവര്‍ അക്ഷരത്തില്‍ നിന്ന് അക്കത്തിലേക്ക് മാറിയത് എന്തിനാണ്? സാഹിത്യത്തിന് മാധ്യമം ഭാഷയെങ്കില്‍ ഇന്നത്തെ കച്ചവട സിനിമകള്‍, നടീനടന്‍മാരുടെ മാധ്യമമായി മാറിക്കൊണ്ടിരിക്കുന്നത് ദൃശ്യമാധ്യമങ്ങളാണ്. മദ്യകച്ചവടത്തിലെ ലാഭ കച്ചവടംപോലെയാണ് ഈ കൂട്ടര്‍ തമ്മിലുള്ള കൂട്ടുകച്ചവടം. ഇന്നും ജനങ്ങള്‍ കറന്നെടുക്കുന്ന ഒരു കറവപ്പശുവായി മാറിയിരിക്കുന്നു. ആ പാല്‍ കുടിച്ചും ഈ സമ്പന്നര്‍ കൊഴുത്തു തടിക്കുന്നു. അക്ഷരത്തെക്കാള്‍ സാഹിത്യത്തെക്കാള്‍ കച്ചവടസിനിമകള്‍ക്കും പ്രചുര പ്രചാരം കൊടുക്കുന്നു.

ജാതിമത ഭരണത്തില്‍ അരങ്ങുവാഴുന്നവര്‍, സമൂഹത്തില്‍ കാണുന്ന ഈ അരാഷ്ട്രീയ, ജീര്‍ണ്ണിച്ച അവിശുദ്ധകൂട്ടുകച്ചവടങ്ങള്‍ക്ക് എന്നാണ് ഒരന്ത്യമുണ്ടാകുക? ചാനലില്‍ ഒരു മത്സരമുണ്ടായാല്‍ അവിടെ പഠിപ്പിക്കുന്നത് സിനിമയാണ്. ഈ സിനിമയില്‍ ആര് അഭിനയിച്ചു, ആരാണ് സംവിധായകന്‍, ഇതില്‍ നിന്ന് എന്തു വിജ്ഞാനമാണ് സമൂഹത്തിനുള്ളത്? അറിവില്ലാത്തവന്‍ ചാനല്‍ മുതലാളിയായാല്‍ ഇതല്ല ഇതിനപ്പുറമുണ്ടാകും. സഫാരിപോലുള്ള ചാനലുകളൊഴിച്ചാല്‍ എല്ലായിടത്തും നടീനടന്‍മാരെ മുത്തംവെച്ച് ഓമനിക്കുന്നു. അത് ചാനലുകളില്‍ മാത്രമല്ല സാഹിത്യസംസ്‌കാരിക രാഷ്ട്രീയ വേദികളില്‍പോലും പ്രകടമാണ്.

ഇതൊക്കെ കണ്ടും കേട്ടുമിരിക്കുന്ന ഒരുപറ്റമാളുകള്‍ ഈ ഭാഷയെ, പ്രകൃതിയെ, മണ്ണിനെ, ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നവരെ മനസ്സിലാക്കുന്നുണ്ട്. ജനഹൃദയങ്ങളില്‍ നന്മകള്‍ വേരോടിക്കാനല്ല ഈ കൂട്ടരുടെ ശ്രമം മറിച്ച് തട്ടികൂട്ടിയുണ്ടാക്കുന്ന ചാനല്‍ മസാല പരിപാടികള്‍, നിലവാരമില്ലാത്ത സീരിയലുകള്‍, സിനിമകള്‍ ജനങ്ങളില്‍ കുത്തി നിറയ്ക്കാനാണ് ശ്രമം. ഇന്‍ഡ്യയില്‍ ധാരാളം നീറുന്ന പ്രശ്‌നങ്ങളായ ദാരിദ്ര്യം, പട്ടിണി, വിശപ്പ്, അഴിമതി, തൊഴിലില്ലായ്മയും അനുദിനം വളരുന്നതിനൊപ്പം ഈ തട്ടിക്കൂട്ടു മസാല സാധനങ്ങള്‍ കൊടുത്തു അവരെ വീണ്ടും അറിവില്ലായ്മയിലേക്ക് വഴി നടത്തുന്നു. സിനിമയും-സീരിയലുകളും ഒരു വ്യാപാരമായതുപോലെ ചാനലുകളും ഒരു വ്യാപാരസംഘടനയായി മാറിയിരിക്കുന്നു.

ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്നത് കച്ചവടസിനിമകളും അതിലെ നടീനടന്‍മാരുമാണ്. എന്നാല്‍ സാഹിത്യമോ സാഹിത്യകാരന്‍മാരോ, പ്രകൃതിയോ, കൃഷിയോ, ശാസ്ത്രമോ ശാസ്ത്രകാരന്‍മാരെയോ കാണാനില്ല. കാഴ്ചക്കാരില്‍ ലഹരിയും പ്രണയ ലൈംഗീകതയും നിറച്ചാല്‍ കാശുണ്ടാക്കാം അതാണ് അവരും ലക്ഷ്യമിട്ടിരിക്കുന്നത്. കാലത്തിന് പറ്റിയ കോലങ്ങള്‍! അറിവില്‍ അജ്ഞരും നിസ്സഹായരുമായ മനുഷ്യരെ മായാജാലംപോലുള്ള സിനിമകള്‍ കാണിച്ചല്ല ബോധവാന്‍മാരാക്കേണ്ടത്. അവര്‍ക്ക് അറിവിന്റെ ലോകം തുറന്നുകൊടുക്കണം എങ്കിലേ കാലത്തിന്റെ കണ്ണാടിയായി കലകളെ മാധ്യമങ്ങളെ കാണാന്‍ കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.