ഹേറോദോസിന്‍റെ കൊട്ടാരവും ഹൈഫയും പിന്നെ സീസെറയും പീലാത്തോസും; ഇസ്രയേല്‍ യാത്രാവിവരണം രണ്ടാം ഭാഗം

ഹേറോദോസിന്‍റെ കൊട്ടാരവും ഹൈഫയും പിന്നെ സീസെറയും പീലാത്തോസും; ഇസ്രയേല്‍ യാത്രാവിവരണം രണ്ടാം ഭാഗം

ടോം ജോസ് തടിയംപാട്

മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു ഇന്ത്യയില്‍ നിന്നും മതത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് മണ്ണില്‍ നിന്നും മരണത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് തുല്ല്യമാണ് എന്ന്. എന്നാല്‍ ഇന്ത്യയില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറിച്ച് കൊണ്ട് വരുന്നതിനുള്ള ശ്രമം ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് സമാനമായ ഒരു രാഷട്രീയ സാഹചര്യമാണ് ഇസ്രയേലിലും കാണുന്നത്. ഇവിടെയും മതവും രാഷ്ട്രീയവും ഇഴപിരിഞ്ഞ് കിടക്കുന്ന ഇന്ത്യയുമായി മറ്റൊരു സമാനതയുള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുക്കള്‍ ആണെങ്കില്‍ ഇസ്രയേല്‍ ജനസംഖ്യക്ക് 75.3% യഹൂദരും ബാക്കിയാവുന്ന 25% ല്‍ ബഹുഭൂരിപക്ഷവും അറബ് മുസ്ലീമും. ക്രിസ്റ്റ്യന്‍സിന് മൂന്നാമത്തെ സ്ഥാനമാണ് ഉള്ളത്. ഇന്ത്യ 1947ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്രം നേടി. ഇസ്രയേല്‍ 1948ല്‍ ബ്രിട്ടനില്‍ നിന്നും യുഎന്നില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇവിടുത്തെ താമസരീതി തികച്ചും മതാടിസ്ഥാനത്തില്‍ തന്നെയാണ്. യഹൂദര്‍ അവരുടെ പ്രത്യേക സെറ്റില്‍മെന്റുകളിലാണ് താമസിക്കുന്നത്. മുസ്ലീമും ക്രിസ്റ്റ്യന്‍സും ഒരു പട്ടണത്തില്‍ ഒരുമിച്ച് താമസിക്കുന്നു അതിന്റെ കാരണം അവര്‍ രണ്ടും അറബിവംശം ആണ് എന്നുള്ളതാണ്. എങ്കിലും അവരുടെ ഇടയിലും മതപരമായ വിഭജനം വളരെ ശക്തമാണ് എന്നാണ് ഗൈഡില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

sesara3

രണ്ടാമത്തെ ദിവസത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി രാവിലെ 6 മണിക്ക് എഴുന്നേറ്റ് 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് 8 മണിക്ക് കോച്ചില്‍ കയറണം എന്ന് ഗൈഡ് അറിയിച്ചിരുന്നു. അതനുസരിച്ച് രാവിലെ എല്ലാവരും റെഡിയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കൂടുതലും സാലഡുകളും ബ്രെഡും ഒക്കെയായിരുന്നു. ഇതിനിടയില്‍ കൂടെ വന്ന കുടുംബിനികള്‍ പറയുന്നത് കേട്ടു ഒരാഴ്ച്ച പാത്രംകഴുകലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്ന്. വളരെ നല്ല രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. അതിന് ശേഷം യാത്ര ആരംഭിച്ചു. ഇസ്രയേലിലെ ഏറ്റവും ഫലഭൂയിഷ്ടമായ ടിബേറിയസ് ഏരിയായില്‍ കൂടി ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ അവിടെ വാഴ കൃഷിയും ഒലിവ് കൃഷിയും ചോളവും മാങ്ങയും മാതള നാരങ്ങായും ഒക്കെ കാണാന്‍ കഴിഞ്ഞു. പോയ വഴിയില്‍ മഗ്ദലന മറിയത്തിന്റെ വീട് ഇരുന്ന പ്രദേശം ഗൈഡ് കാണിച്ചു തന്നു. മലകളുടെ നാടായ ഇസ്രയേലിലൂടെയുള്ള യാത്ര ഏതാണ്ട് ഇടുക്കിയിലെ യാത്രയ്ക്ക് സമാനമായിരുന്നു. എങ്കിലും ഈ മലയിലൂടെ ഉള്ള റോഡുകള്‍ വളരെ നന്നായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വഴി നടപ്പുകാരെ വളരെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ കഴിയൂ.എല്ലാവരും തന്നെ വാഹനങ്ങള്‍ ഉപയോഗിക്കുന്നു.

sesara2

ഞങ്ങളുടെ യാത്ര മെഡിറ്റനേറിയന്‍ കടലിന്റെ തീരത്തുള്ള ഒരു പഴയകാല പട്ടണം ആയ സീസേറിയ കാണുന്നതിന് വേണ്ടിയായിരുന്നു. പോയ വഴിയില്‍ ഈ പട്ടണത്തിന്റെ ചരിത്രം ഗൈഡ് വിദശീകരിച്ച് നല്‍കി. പൂക്കളുടെ സിറ്റി എന്നറിയപ്പെടുന്ന സീസേറിയ ഇസ്രയേലിലെ സമ്പന്നന്‍മാരുടെ വാസകേന്ദ്രമാണ്. ക്രിസ്തുവിന് 20 വര്‍ഷം മുന്‍പ് (ബിസി 20) ഹെറോദോസ് എന്ന മഹാനായ രാജാവാണ് ഈ പട്ടണം പുനര്‍നിര്‍മ്മിച്ചത്. മെഡിറ്റനേറിയന്‍ കടലിന്റെ തീരത്തുള്ള ഈ പട്ടണം അത് നിര്‍മ്മിക്കുന്ന കാലത്ത് പാലസ്തീനിലെ ഏറ്റവും മനോഹരമായ പട്ടണമായിരുന്നു. ഹെറോദോസ് രാജാവിന്റെ കൊട്ടാരവും പൊതു ഭരണ കേന്ദ്രങ്ങളും മാര്‍ക്കറ്റും, ടെമ്പിയും, റോമിലെ കൊളീസിയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ആംഫി തീയേറ്ററും എല്ലാം സീസേറിയയെ കൂടുതല്‍ മനോഹരമാക്കിയിരുന്നു ഹെറോദ് ഇതിന് സീസേറിയ എന്ന് പേരിടാന്‍ കാരണം അന്ന് റോം ഭരിച്ചിരുന്ന അഗസ്റ്റസ് സീസറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അക്കാലത്ത് പണി കഴിപ്പിച്ച അക്വാ ഡക്റ്റ്(വാട്ടര്‍ സപ്ലൈ സിസ്റ്റംസ്) ഇന്നും നിലനില്‍ക്കുന്നുണ്ട്. 12 മൈല്‍ അകലെയുള്ള മലയില്‍ നിന്നും ആയിരുന്നു വെള്ളം സീസേറിയയില്‍ എത്തിച്ചിരുന്നത്. ഞങ്ങള്‍ ഹെറോദോസിന്റെ കൊട്ടാരവും മാര്‍ക്കറ്റും ഒക്കെ ഇരുന്ന സ്ഥലം കാണുന്നതിന് മുന്‍പ് ആ പട്ടണത്തിന്റെ അനിമേഷന്‍ ഫിലിം ഒരു ചെറിയ തീയേറ്ററില്‍ കൊണ്ടുപോയി കാണിച്ചു. ഏകദേശം 5000ത്തോളം പേര്‍ക്കിരിക്കാവുന്ന ആംഫി തീയേറ്ററും കുതിര ഓട്ടത്തിന് ഉപയോഗിച്ചിരുന്ന ഗ്രൗണ്ടും ഹെറോദോസിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും എല്ലാം 1959 മുതല്‍ 1964 വരെ ഇറ്റാലിയന്‍ ഓര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ പര്യവേഷണത്തിലാണ് കെണ്ടത്തിയത്.

sesara5

അക്കാലത്ത് പണിത ആംഫി തീയേറ്റര്‍ ഇപ്പോഴും കേടു കൂടാതെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ അണ്ടര്‍ ഗ്രൗണ്ട്് പാസ്സേജും കാണാം അതിലൂടെയായിരുന്നു ഗ്ലാഡിയേറ്റര്‍മാരെയും വന്യ മൃഗങ്ങളെയും തടവ് പുള്ളികളെയും ഒക്കെ മത്സരത്തിനായി കൊണ്ടുവന്നിരുന്നത്. അവിടെ റോമാക്കാരുടെ കാലഘട്ടത്തില്‍ പണിത കിണറും അക്കാലത്ത് സമൂഹത്തിലെ ഉയര്‍ന്നവരെയും സാധാരണക്കാരെയും സംസ്‌കരിക്കുന്ന കല്ലുകൊണ്ടു നിര്‍മ്മിച്ച ശവ കുടീരങ്ങളും ഒക്കെ കാണാന്‍ കഴിഞ്ഞു. ഹെറോദിന്റെ കാലഘട്ടത്തിന് ശേഷം ഇസ്രയേലിന്റെ നേരിട്ടുള്ള ഭരണം റോം ഏറ്റെടുത്തു. അന്ന് റോമിന്റെ ഹെഡ് ക്വാര്‍ട്ടേര്‍സ് ആയിരുന്നു സീസേറിയ. റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പന്തിയോസ് പീലാത്തോസ് അന്ന് താമസിച്ചിരുന്നത് സിസേറിയയില്‍ ആയിരുന്നു. യഹൂദരുടെ പ്രധാന ഉത്സവമായ പാസ് ഓവറില്‍ പങ്കെടുക്കാന്‍ അദ്ദേഹം ജറുസലേമില്‍ എത്തിയപ്പോള്‍ ആണ് ക്രിസ്തുവിനെ അദ്ദേഹത്തിന്റെ മുന്‍പില്‍ ഹാജരാക്കുകയും അദ്ദേഹം ക്രിസ്തുവില്‍ കുറ്റം ഒന്നും കാണാതെ കൈകഴുകി ഒഴിയുകയും ചെയ്തത്.

sesara6

ആര്‍ക്കിയോളജിക്കാര്‍ സീസേറിയയില്‍ നിന്നും പീലാത്തോസിന്റെ പേര് എഴുതിയ ഫലകം കെണ്ടത്തുകയും അത് ഇസ്രയേല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫലകം ഇന്നു വരെ കെണ്ടത്തിയിരിക്കുന്ന ക്രിസ്തുവിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപരമായ തെളിവാണ്. അത് പോലെ തന്നെ സെന്റ് പോളിനെ ഇവിടെ രണ്ട് വര്‍ഷക്കാലം തടവില്‍ ഇട്ടിട്ടുണ്ട്. ജറുസലേം ദേവാലയത്തില്‍ യഹൂദര്‍ക്ക് മാത്രം കയറാവുന്ന സ്ഥലത്ത് കയറി എന്നതായിരുന്നു യഹൂദന്‍ അല്ലായിരുന്ന അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതിന് ശേഷമാണ് അദ്ദേഹത്തെ റോമില്‍ കൊണ്ട് പോയി തല വെട്ടിയത്. – ഈ സീസേറിയ തന്നെയാണോ ക്രിസ്തു ”ഞാന്‍ ആരാണ് എന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നത്” എന്നു ശിഷ്യന്‍മാരോട് ചോദിച്ചപ്പോള്‍ ”നീ ക്രിസ്തുവാണ്” എന്ന് പത്രോസ് ഏറ്റ് പറഞ്ഞ സ്ഥലം എന്ന്് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ. എബ്രഹാം ഗൈഡിനോടു ചോദിച്ചു. അത് സിസേറിയ ഫിലിപ്പിയാണ് എന്നും ഇത് സിസേറിയ ആണെന്നും ഗൈഡ് മറുപടി നല്‍കി.`

റോമന്‍ കാലഘട്ടത്തിന് ശേഷം 638 മുസ്ലീംസ് ഇസ്രയേല്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ അവര്‍ സിസേറിയ പിടിച്ചെടുത്തു. അവിടെ റോമന്‍സ് സ്ഥാപിച്ചിരുന്ന പള്ളികള്‍ മുസ്ലീം മോസ്‌ക്കുകള്‍ ആക്കി മാറ്റി. ഇസ്രയേല്‍ മുഴുവന്‍ തന്നെ പള്ളികള്‍ മോസ്‌ക്കുകള്‍ ആക്കി മാറ്റി. പിന്നീട് കുരിശു യുദ്ധക്കാര്‍ മുസ്ലീംങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍ മോസ്‌ക്കുകള്‍ എല്ലാം വീണ്ടും പള്ളികള്‍ ആക്കി മാറ്റി. 1291ല്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ട ഈ പട്ടണം മണല്‍ വീണുമൂടിപ്പോയിരുന്നു. 1956 തുടങ്ങിയ ആര്‍ക്കിയോളജിക്കല്‍ പഠനത്തിലൂടെയാണ് പിന്നീട് കണ്ടെത്തിയത്.

സിസേറിയയില്‍ നിന്നും ഞങ്ങള്‍ നേരെ പോയത് ഇസ്രയേലിന്റെ ഫ്യൂച്ചര്‍ എന്നറിയപ്പെടുന്ന ഹൈഫ എന്ന പട്ടണം നിലനില്‍ക്കുന്ന മൗണ്ട് കാര്‍മല്‍ എന്ന മലയിലേക്കായിരുന്നു അവിടെ സ്റ്റെല്ല മരിയ പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുത്ത് അവിടെ തന്നെയുള്ള പ്രവാചകന്‍ ഏലിയ പാര്‍ത്തിരുന്ന ഗുഹയും സന്ദര്‍ശിച്ചതിന് ശേഷം മലയില്‍ നിന്നും അതിമനോഹരമായ ബഹായ് മതക്കാരുടെ അമ്പലവും ഹൈഫ പട്ടണവും കണ്ടു.

sesara7

അവിടെ വച്ച് മഹാരാഷ്ടയില്‍ നിന്നും 1967ല്‍ കുടിയേറി ഇസ്രയേലില്‍ താമസിക്കുന്ന ഒരു യഹൂദനെ കാണാന്‍ ഇടയായി. 2000 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയില്‍ കുടിയേറി പാര്‍ത്തിരുന്നു. അദ്ദേഹവുമായി കൊച്ചിയില്‍ നിന്നും കുടിയേറി ഇസ്രയേലില്‍ താമസിക്കുന്ന യഹൂദന്‍മാരെപ്പറ്റിയൊക്കെ സംസാരിച്ചു. ഇസ്രയേലിലും ഇംഗ്ലണ്ടിലുമുള്ള യഹൂദന്‍മാര്‍ക്ക് കൊച്ചി നല്ലതുപോലെ അറിയാം. ഞാന്‍ സംസാരിച്ച യഹൂദരോടെല്ലാം കൊച്ചിയില്‍ നിന്നും വരുന്നു എന്നാണ് പറഞ്ഞത്. കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രത്തില്‍ യഹൂദര്‍ സുരക്ഷിതരായിരുന്ന ആകെ സ്ഥലം കൊച്ചിയും ഇന്ത്യയും ഒക്കെയായിരുന്നു എന്ന് അവര്‍ക്കെല്ലാം അറിയാം. മൗണ്ട് കാര്‍മല്‍
മലയില്‍ നിന്നും ഹൈഫ പട്ടണത്തിന്റെ കാഴ്ച്ച അവര്‍ണനീയം ആയിരുന്നു. ഹൈഫയില്‍ നിന്നും വളരെ പഴയ ഒരു പട്ടണം ആയ അക്കോ കാണാന്‍ പോയി ഈ പട്ടണം കുരിശ് യുദ്ധക്കാരുടെ ആസ്ഥാനമായിരുന്നു. അക്കാലത്ത് കുരിശ് യുദ്ധക്കാര്‍ പണിത അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ സിസ്റ്റവും വെയര്‍ ഹൗസുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റുകളും ഒക്കെ കണ്ടു. ഏകദേശം 7 മണിയോടെ ഗലീലിയ കടല്‍ക്കരയില്‍ ഉള്ള ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തി.

ഏകദേശം 38 ഡിഗ്രി ചൂടു ആയിരുന്നതു കൊണ്ട് എല്ലാവരും യാത്ര മടുത്തിരുന്നു. കുളിച്ചു ഭക്ഷണവും കഴിച്ചു ഹോട്ടലിനോടു ചേര്‍ന്നിരിക്കുന്ന ചരിത്രപ്രസിദ്ധമായ ബീറ്റിട്ട്യുഡ് പള്ളിയുടെ തിണ്ണയില്‍ ഇരുന്നു ശാന്തി പ്രാര്‍ഥനയും കഴിഞ്ഞ ഞങ്ങള്‍ ഉറങ്ങാന്‍ പോയി.

കരിങ്കുന്നത്ത് നിന്നും ഇസ്രായേലിലേക്ക് ഉള്ള ദൂരം; ഇസ്രയേല്‍ യാത്രാവിവരണം ഒന്നാം ഭാഗം 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.