നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും - ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം

1947 ജൂണ്‍ 13 തീയതി ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് യഹൂദ സമൂഹം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രഗല്‍ഭനായ വ്യക്തികളില്‍ ഒരാളായ സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നാല് പേജുള്ള ഒരു കത്തെഴുതി. ആ കത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഭരണ ഘടന അസംബ്ലി കൂടി തൊട്ടു കൂട്ടായ്മയും തീണ്ടിക്കൂടായ്മ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നിങ്ങളുടെ രാജ്യത്തെ അധസ്ഥിതരെക്കാള്‍ പീഢനം അനുഭവിച്ച ഒരു കൂട്ടം മനുഷ്യരാണ് യഹൂദര്‍. അവര്‍ ലോകം മുഴുവന്‍ പീഡിക്കപ്പെട്ടു പൊതു സമൂഹത്തില്‍ നിന്നും തീണ്ടാപാട് അകലെ നിര്‍ത്തി. ആശ്രയം തേടി ലോകം മുഴുവന്‍ അലഞ്ഞു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അതി മൃഗീമായി കൊല ചെയ്യപ്പെട്ടു. അഭയം തേടി കഴിഞ്ഞ 2000 വര്‍ഷം ലോകം മുഴുവന്‍ അലഞ്ഞ ഞങ്ങള്‍ക്ക് ഇസ്രയേല്‍ എന്ന രാജ്യം ഉണ്ടാക്കുന്നതിന് വേണ്ടി സഹായിക്കണം. ഇന്ത്യ യുഎന്‍എയില്‍ ഇസ്രയേലിന് വേണ്ടി വോട്ട് ചെയ്യണം എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.

എന്നാള്‍ ജൂലൈ 11 ല്‍ നെഹ്‌റു ഐന്‍സ്റ്റീന് എഴുതിയ മൂന്ന് പേജുള്ള മറുപടി കത്തില്‍ ഇങ്ങനെ പറഞ്ഞു എനിക്ക് ജൂതന്‍മാരെയും അതുപോലെ തന്നെ അറബികളോടും അനുകമ്പയുണ്ട്. തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് പാലസ്റ്റിയിനിലെ ആളുകളുടെ ജീവിതം മെച്ചപ്പെടുമെന്നും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അവരുടെ കൈവശം ഇരിക്കുന്ന അപ്പം നിങ്ങള്‍ തട്ടിയെടുക്കും എന്ന് അവര്‍ വിശ്വസിക്കുന്നു. അവരുടെ മനസ് കൂടി നിങ്ങള്‍ക്ക് അനുകൂലമാകുന്നില്ലെങ്കില്‍ നിങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രടം ഒരിക്കലും സമാധാനത്തില്‍ പുലരാന്‍ കഴിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

നെഹ്‌റുവും ആയി വ്യക്തിപരമായി വളരെ അടുപ്പം പുലര്‍ത്തുകയും നെഹ്‌റുവിന്റെ വിശ്വ പ്രസിദ്ധമായ ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന് അവതാരിക എഴുതുകയും ചെയ്ത ഐന്‍സ്റ്റീന്റെ അഭ്യര്‍ത്ഥനയെ മാനിക്കതെ ഇന്ത്യ ഇസ്രയേല്‍ രാഷ്ട്ര രൂപികരണത്തിന് എതിരെ വോട്ട് ചെയ്‌തെങ്കിലും ഭൂരിപക്ഷം നേടി അവര്‍ ഇസ്രയേല്‍ എന്ന രാഷ്ട്രം 1948 സ്ഥാപിച്ചു.

വ്യക്തിപരമായി നെഹ്‌റുവിന് യഹൂദരോട് സഹതാപവും അനുകമ്പയും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ അകത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുസ്ലീം ന്യൂനപക്ഷത്തെ ഭയപ്പെട്ടാണ് ഇന്ത്യ അങ്ങനെ ഒരു നയം സ്വീകരിക്കാന്‍ തയ്യാറായത് എന്നാണ് കേംബ്രിഡ്ജിലെ പ്രഫസര്‍ ബെന്നി മോറീസ് 2005 ല്‍ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. എന്താണെങ്കിലും ഒരു കാര്യം വസ്തുതയാണ് നെഹ്‌റു ചൂണ്ടി കാണിച്ച അസ്സമാധാനത്തിന്റെ ചിന്ഹ്ങ്ങള്‍ നമ്മള്‍ക്ക് ഇസ്രയേലിലെ എല്ലാ പട്ടണങ്ങളിലെയും നിറഞ്ഞ പട്ടാള സാന്നിദ്ധ്യം കൊണ്ട് തന്നെ തിരിച്ചറിയാന്‍ കഴിയും.

Untitled-1

അടുത്ത ദിവസത്തെ ഞങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി രാവിലെ തന്നെ എഴുന്നേറ്റ് 7 മണിയ്ക്ക് റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വന്നപ്പം തന്നെ ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന അഗസ്റ്റിനും, ജോസും കുടുംബാംഗങ്ങളും നേരത്തെ തന്നെ എഴുന്നേറ്റ് ഗലീലിയ കടലിലെ സൂരോദയം ദര്‍ശിച്ച് ഫോട്ടോയും എടുത്ത് തിരിച്ച് വന്നിരുന്നു. അവര്‍ എടുത്ത ഫോട്ടോകള്‍ വളരെ മനോഹരമായി തോന്നി. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എട്ട് മണിയ്ക്ക് ഞങ്ങള്‍ യാത്ര ആരംഭിച്ചു. ക്രിസ്തുവിന്റെ വീട് സ്ഥിതി ചെയ്തിരുന്ന നസ്രത്തിലേയ്ക്ക് ഞങ്ങള്‍ പോയത്. നസ്രത്ത് എന്നതിന്റെ അര്‍ത്ഥം ദൈവത്തോട് വിധേയപ്പെട്ട എന്നാണ്. അവിടെ മദര്‍ മേരി വെള്ളം ശേഖരിച്ചിരുന്ന കിണര്‍ ആണ് ആദ്യം കണ്ടത്. കിണറിനോട് ചേര്‍ന്ന് ഇരിക്കുന്ന പള്ളി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ വകയാണ്. കാരണം ഗ്രീക്ക് ഓര്‍ത്തഡോക്‌സുകാര്‍ വിശ്വസിക്കുന്നത് കിണറിന്റെ അടുത്തു വന്നപ്പോഴാണ് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവ ഹിതത്താല്‍ അവര്‍ ഗര്‍ഭം ധരിച്ചു എന്ന മംഗള വാര്‍ത്ത അവളെ അറിയിച്ചത് എന്നാണ്. കിണറിന്റെ അടിത്തട്ടില്‍ ചെറുതായി വെള്ളം ഇപ്പോഴും കാണാം. കിണറില്‍ ആരും പണം ഇടരുത് എന്ന് എഴുതി വച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ ഒട്ടു മിക്ക നാണയങ്ങളും വിശ്വാസികള്‍ അവിടെ നേര്‍ച്ചയായി ഇട്ടിരിക്കുന്നത് കാണാമായിരുന്നു.

israel chapter3 2

പള്ളിയും കിണറും കണ്ടതിന് ശേഷം മാതാവിന്റെ വീട് ഇരിക്കുന്ന കത്തോലിക്കരുടെ പള്ളിയിലേക്ക് പോയി ഒരു ചെറിയ കുന്ന് നടന്ന് കയറിയാണ് അവിടെ എത്തിയത്. മംഗള വാര്‍ത്ത പള്ളി എന്നാണ് ഈ പള്ളി അറിയപ്പെടുന്നത് (ചര്‍ച്ച് ഓഫ് അനൗണ്‍സേഷന്‍) മാതാവിന്റെ വീട് ഇരിക്കുന്നതിന്റെ ചുറ്റുമാണ് ഈ ബൃഹത്തായ പള്ളി പണിതിരിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തില്‍ മാതാവിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് മംഗള വാര്‍ത്ത അറിയിച്ചത് മാതാവിന്റെ ഭവനത്തില്‍ വച്ചാണ്. ഏതാണ്ട് രണ്ട് നിലകളിലായി പണിതിരിക്കുന്ന പള്ളിയുടെ അടിത്തട്ടില്‍ മാതാവിന്റെ വീടിന്റെ ഭാഗമായ ഒരു ഗുഹ കാണാം. അവിടെയാണ് മാലാഖ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിശ്വാസം. 1969 ല്‍ ആണ് പുതിയ പള്ളി പണിതത്. ആ കാലത്ത് മദ്ധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ പള്ളി കൂടിയായിരുന്നു ഇത്. മള്‍ട്ടി നാഷണല്‍ ചര്‍ച്ച് എന്നാണ് ഈ പള്ളിയെ അറിയപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംഭാവനയിലൂടെയാണ് ഈ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയ്ക്ക് കിഴക്കന്‍ വാതില്‍ സംഭാവന ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നും ആണ്. ഈ വാതിലില്‍ മാതാവിന്റെ ജീവിതത്തിന്റെ എല്ലാ പ്രധാന സംഭവങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. അതുപോലെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മാതാവിന്റെ രൂപങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഉള്ള മാതാവിന്റെ രൂപം ആയി വേളാങ്കണ്ണി മാതാവിനെയാണ് പ്രദര്‍ശിപ്പിക്കുന്നത്.

israel chapter 3 3

എല്ലാ രാജ്യത്തെ മാതാവിന്റെ രൂപത്തിലും അതാത് രാജ്യത്തെ മനുഷ്യരുടെ രൂപവും ആയി ചില സാദൃശ്യങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലും മാതാവിനോടുള്ള പ്രാര്‍ത്ഥന ഭിത്തിയില്‍ എഴുതി വച്ചിട്ടുണ്ട്. ബൈസാന്റയിന്‍ കാലഘട്ടത്തില്‍ പണിത ഈ പള്ളി പിന്നീട് പല തവണ നശിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ എഴുതി വച്ചിരുന്ന മാതാവിനോട് ഉള്ള പ്രാര്‍ത്ഥന ഒക്കെ കണ്ട് ഞങ്ങള്‍ പുറത്തിറങ്ങി. പള്ളിയില്‍ കയറുന്നതിന് മുന്‍പ് എല്ലാവരും തൊപ്പി എടുത്ത് മാറ്റണമെന്നും സ്ത്രീകള്‍ തല മറയ്ക്കണമെന്നും നിശബ്ദം ആയിരിക്കണം എന്നു ഗൈഡ് പറഞ്ഞിരുന്നു.

ചര്‍ച്ച് ഓഫ് അനൗണ്‍സേഷനില്‍ നിന്നും തൊട്ടടുത്ത സെന്റ് ജോസഫിന്റെ വീടിരിക്കുന്ന സെന്റ് ജോസഫ് പള്ളിയിലേയ്ക്ക് ഞങ്ങള്‍ പോയി അവിടെ ജോസഫിന്റെ പഴയ വീടും ആശാരി ജോലികള്‍ ചെയ്തിരുന്നു എന്നു വിശ്വസിക്കുന്ന സ്ഥലവും അക്കാലത്തെ മാര്‍ക്കറ്റിന്റെ അവശിഷ്ടങ്ങളും ഒക്കെ കാണാന്‍ കഴിഞ്ഞു.

നസ്രത്ത് ഇന്ന് ഒരു അറബ് പട്ടണമാണ്. 75% അറബ്കളും 25% യഹൂദരും ആണ് ഇവിടെ ജീവിക്കുന്നത്. 75% വരുന്ന അറബികളില്‍ കേവലം 10% മാത്രമാണ്ക്രി സ്തിയാനികള്‍ .ക്രിസ്തുവിന്റെ ശിഷ്യന്‍മാരില്‍ ബെര്‍ത്തലോമിയസ് നസ്രത്തില്‍ നിന്നും ഉള്ള ശിഷ്യനാണ്. യോന പ്രവാചകനും ഇവിടുത്ത് കാരനായിരുന്നു. കാനായില്‍ ഞങ്ങള്‍ നേരെ പോയത് ഗലീലിയ കടല്‍ തീരത്ത് വച്ച് ക്രിസ്തു 5 അപ്പവും 2 മീനും വര്‍ദ്ധിപ്പിച്ച് സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരത്തോളം ആളുങ്ങള്‍ക്ക് നല്‍കിയ സ്ഥലത്തേയ്ക്കാണ്. അവിടെ ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. ഇവിടുത്തെ പള്ളി ആദ്യം പണിതത് എഡി 28 ല്‍ ടിബേറിയസ്‌കാരന്‍ ജോസഫ് എന്നയാളായിരുന്നു 614 ല്‍ പേര്‍ഷ്യന്‍ കടന്നു കയറ്റത്തിന്റെ കാലത്ത് ഇത് നശിക്കപ്പെട്ടു പേര്‍ഷ്യന്‍ കാലഘട്ടത്തില്‍ മാത്രം ഏകദേശം 300 പള്ളികള്‍ വിശുദ്ധ നാട്ടില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. അതിന് ശേഷം രാത്രി കാലത്ത് മുഴുവന്‍ മീന്‍ പിടിച്ച് തളര്‍ന്ന് ഒരു മീന്‍ പോലും കിട്ടാതെ വന്ന തന്റെ ശിഷ്യന്‍മാര്‍ക്ക് മരിച്ച് ഉയര്‍ന്ന് എഴുന്നേറ്റതിന് ശേഷം പ്രഭാത ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും തന്റെ കുഞ്ഞടുകളെ നയിക്കാന്‍ പത്രോസിനെ ചുമതലപ്പെടുത്തുകയും ചെയ്ത മെന്‍സാ ക്രിസ്റ്റി എന്ന പള്ളിയിലേക്കാണ് പോയത്. അവിടെ ക്രിസ്തു പ്രഭാത ഭക്ഷണം ഒരുക്കി എന്ന് വിശ്വസിക്കുന്ന ഒരു പാറയാണ് പള്ളിയുടെ അകത്ത് കണ്ടത്. ഈ പള്ളിയുടെ ഭാഗത്ത് മാത്രമാണ് ആളുകള്‍ക്ക് ഗലീലിയ കടലിലേക്ക് ഇറങ്ങാന്‍ വഴിയുള്ളത്. ഞങ്ങള്‍ അവിടെ ഇറങ്ങി മുഖവും കാലും എല്ലാം കഴുകി. ഇവിടുത്തെ പള്ളികള്‍ എല്ലാം തന്നെ ഫ്രാന്‍സിക്കന്‍ സഭയുടെ കീഴില്‍ ആണ്.

israel chapter 3 7

അവിടെ നിന്നും ഞങ്ങള്‍ പോയത് കേപ്പര്‍നൗമിലേക്കായുരുന്നു. ക്രിസ്തുവിന്റെ പൊത് ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് കോപ്പര്‍നൗമില്‍ ആയിരുന്നു. 3 വര്‍ഷമാണ് അദ്ദേഹത്തിന്റെ പൊതുജീവിതം അതില്‍ 20 മാസവും അദ്ദേഹം ചിലവഴിച്ചത് കാപ്പര്‍നൗമില്‍ ആയിരുന്നു. ക്രിസ്തുവിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടന്നതും ഇവിടെ ആയിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഭൂരിപക്ഷവും ഇവിടുത്ത് കാരായിരുന്നു എങ്കിലും അവിടുത്തെ ആളുകള്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തതു കൊണ്ട് അദ്ദേഹം ഈ പട്ടണത്തെ ശപിക്കുകയും ചെയ്തു. എഡി 749 ല്‍ ഭൂകമ്പത്തില്‍ ഈ പട്ടണം പൂര്‍ണ്ണമായി നശിച്ച് പോകുകയായിരുന്നു. 1905 ല്‍ ജര്‍മ്മന്‍ ആര്‍ക്കിയോളജിസ്റ്റുകാര്‍ നടത്തിയ പരിവേഷണത്തിലാണ് ഈ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വിശുദ്ധ പത്രോസിന്റെ വീടും വളരെ പഴയ ഒരു സിനഗോഗിന്റെ അവശിഷ്ടങ്ങളും കഫര്‍ണാമിലെ പഴയ പട്ടണത്തിന്റെ അവശിഷ്ടങ്ങളും അവിടെ കാണാമായിരുന്നു. കിംങ്ങ് ഡേവിഡിന്റെ ചിഹ്നമായ നക്ഷത്രം കൊത്തിയ കല്ലുകള്‍ സിനിഗോഗിന്റെ നശിച്ച അവശിഷ്ടങ്ങളില്‍ കാണാമായിരുന്നു. ഈ സിനഗോഗിലാണ് ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചത്. ക്രിസ്തുവിന്റെ ശാപം കൊണ്ടായിരിക്കാം ഇന്നും കഫര്‍ണാമില്‍ ഒരു കുടുംബവും താമസിക്കുന്നില്ല.

IMG_9452

ഗലീലിയ കടല്‍ക്കരയില്‍ തന്നെ ഉള്ള ഒരു ഹോട്ടലില്‍ നിന്നും വിശുദ്ധമായ ഈ കടലില്‍ നിന്നും പിടിച്ച് മീന്‍ കൂട്ടി ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങള്‍ ജോര്‍ദ്ദാന്‍ നദിയിലേക്ക് പോയി. പഴയ നിയമത്തില്‍ ഈപ്ജിപ്റ്റിന്റെ അടിമത്തത്തില്‍ നിന്നും ഇസ്രയേല്‍ ജനതയെ രക്ഷിച്ച് കനാന്‍ ദേശത്ത് എത്തിച്ച ജോഷ്വാ ഈ നദി കടന്നാണ് കീഴടക്കല്‍ ആരംഭിച്ചത്. അതുപോലെ ക്രിസ്തു യോഹന്നാനില്‍ നിന്നും സ്‌നാനം സ്വീകരിച്ചതും ഈ നദിയില്‍ നിന്നും ആയിരുന്നു. ക്രിസ്തുവിന്റെ സ്‌നാനത്തിന് ശേഷം ഈ നദി ക്രിസ്ത്യാനികളെ സംബന്ധിച്ചടുത്തോളം പരിശുദ്ധമായ നദി ആയിട്ടാണ് അറിയപ്പെടുന്നത്. ക്രിസ്തുവിനെ സ്‌നാനം ചെയ്തത് ജെറിക്കോയ്ക്ക് 5 മൈല്‍ കിഴക്കുള്ള ജോര്‍ദ്ദാന്‍ നദിയില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ പോയത് ജോര്‍ദ്ദാന്‍ നദിയുടെ മറ്റൊരു ഭാഗത്തേക്കായിരുന്നു. ഫാ. എബ്രഹാം ഞങ്ങളുടെ സംഘങ്ങളെ എല്ലാം അവിടെ സ്‌നാനം ചെയ്യിച്ചു.

പിന്നീട് ഞങ്ങളുടെ യാത്ര ക്രിസ്തു മലയിലെ പ്രസംഗം നടത്തിയ മൗണ്ട് ഓഫ് ബിറ്റിറ്റൂഡിലേക്കായിരുന്നു. ലോക ചരിത്രത്തെ ക്രിസ്തുവിന് ശേഷവും ക്രിസ്തുവിന് മുന്‍പും എന്ന് കീറിമുറിക്കുവാന്‍ ഒരു പക്ഷെ പ്രചോദനമായത് ഈ മലയിലെ പ്രസംഗം ആയിരിക്കാം. അന്നു വരെ കണ്ണിന് കണ്ണ് എന്ന ക്രമം നില നിന്നിരുന്ന അവസ്ഥയില്‍ നിന്നും ക്ഷ്മശിലന്‍ ഭൂമി സ്വന്തമാക്കും.

ഒരു ചെകിടിനിട്ട് അടിക്കുന്നവന് മറു കരണം കാണിച്ച് കൊടുക്കണം എന്നീ ആശയങ്ങള്‍ ലോകത്തിന് നല്‍കിയത് ഈ മലയില്‍ വച്ചായിരുന്നു. ഈ ആശയമാണ് മഹാത്മാഗാന്ധിയെയും മാര്‍ട്ടിന്‍ ലൂതര്‍ കിംങ്ങിനെയും, എബ്രഹാം ലിങ്കനെയും, മദര്‍തരേസയെയും, നെല്‍സണ്‍ മണ്‌ഡേലയെയും എല്ലാം നയിച്ചത്. അവിടെ സ്ഥാപിച്ചിട്ടുള്ള പള്ളിയില്‍ എല്ലാവരും കയറി പ്രാര്‍ത്ഥിച്ചതിന് ശേഷം ജോണ്‍പോള്‍ മാര്‍പ്പാപ്പ പള്ളി സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ സമ്മാനങ്ങള്‍ ഒക്കെ കണ്ടതിന് ശേഷം ഗലീലിയ കടലില്‍ ബോട്ടിങ്ങ് നടത്തുന്നതിനായി പുറപ്പെട്ടു. 32 മൈല്‍ വിസൃതിയുള്ള ഗലീലിയ കടലാണ് ഇസ്രയേലിലെയും ജോര്‍ദ്ദാനിലെയും പ്രധാനമായ ശുദ്ധ ജല തടാകം. ഇവിടെ നിന്നുമാണ് ഇസ്രയേലില്‍ മുഴുവന്‍ കൃഷിയ്ക്കും കുടി വെള്ളത്തിനും വെള്ളം കൊണ്ട് പോകുന്നത്. 1967 ല്‍ നടന്ന 6 ദിവസം നടന്ന യുദ്ധത്തില്‍ ഈ പ്രദേശം ജോര്‍ദ്ദാനില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്തതാണ്. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം വളരെ തന്ത്ര പ്രധാനമായ മേഖലയാണ് ഈ പ്രദേശം.ഇസ്രേയല്‍ ദേശീയ പതാകയോടൊപ്പം ഇന്ത്യയുടെ ദേശീയ പതാക കൂടി ഉയര്‍ത്തി ദേശീയ ഗാനവും ആലപിച്ച് കൊണ്ടാണ് ബോട്ടില്‍ യാത്ര തിരിച്ചത്ഒരുമണിക്കൂര്‍ ബോട്ട് യാത്ര ഒരു നല്ല അനുഭവം ആയിരുന്നു . പകല്‍ 40 ഡിഗ്രി ചൂട് ആയിരുന്നത് കൊണ്ട് എല്ലാവരും തന്നെ ക്ഷീണിതര്‍ ആയിരുന്നു. ബോട്ടിങ്ങിന് ശേഷം ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.