ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

ടോം ജോസ് തടിയംപാട്

ഏകദേശം ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടുക്കിയിലെ ചെറുതോണിയില്‍ ഉള്ള സ്‌റ്റോണ്‍ ഏജ് ഹോട്ടലിന്റെ മുന്‍പില്‍ ഞാനും എന്റെ സുഹൃത്ത് രാജു സേവ്യറും കൂടി നില്‍ക്കുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന ഒരു യഹൂദനെ പരിചയപ്പെടാന്‍ ഇടയായി. അന്ന് ഇസ്രയേലും പാലസ്റ്റയിനും തമ്മില്‍ തുറന്ന യുദ്ധം നടക്കുന്ന സമയം ആയിരുന്നു. ഞാന്‍ അവനോട് ചോദിച്ചു ഇസ്രയേലിലെ എല്ലാ യഹൂദന്‍മാര്‍ക്കും മിലിറ്ററി ട്രെയ്‌നിംഗ് നിര്‍ബന്ധമാണല്ലോ അപ്പോള്‍ നീയും പട്ടാളക്കാരന്‍ ആയിരിക്കുമല്ലോ, അതുകൊണ്ട് നീ ഇവിടെ നില്‍ക്കാത ഇസ്രയേലില്‍ പോയി നിന്റെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ വെറുതെ തമാശ രൂപേണ പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു. എന്റെ നാട് എന്തിനെയും നേരിടാന്‍ കരുത്തുള്ള നാടാണ് അവര്‍ അത് കൈകാര്യം ചെയ്ത് കൊള്ളും. അതോടൊപ്പം അവന്‍ പറഞ്ഞു. ഞങ്ങള്‍ ഒരു രാജ്യം ഇല്ലാതെ ലോകം മുഴുവന്‍ അലഞ്ഞതിന് ശേഷം ഞങ്ങള്‍ക്ക് ഒരു രാജ്യം ഉണ്ടാക്കാന്‍ നിങ്ങള്‍ സഹായിച്ചില്ല എന്തിന് ഞങ്ങളുടെ ഒരു എംമ്പസി തുറക്കാന്‍ കഴിഞ്ഞത് പോലും നരംസിംഹറാവുവിന്റെ കാലത്താണ് എന്ന് അവന്‍ പറഞ്ഞത് ഓര്‍ക്കുന്നു.

ഈ യാത്രയില്‍ പഴയ ജെറുശലേമിന്റെ ഇടനാഴികളില്‍ ഉന്തു വണ്ടിയില്‍ ഉണങ്ങിയ പഴങ്ങള്‍ വില്‍ക്കുന്ന ഒരു യഹൂദനെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. നിങ്ങള്‍ കൊച്ചിയില്‍ നിന്നും ആണോ? അതെ എന്നു പറഞ്ഞപ്പോള്‍ അവന് വളരെ സന്തോഷം അവനോട് ഞാന്‍ ചോദിച്ചു. ഇറാന്റെ മുന്‍ പ്രസിഡന്റ് അഹമ്മദ് നിജാദ് പറഞ്ഞിട്ടുണ്ടല്ലോ. ഇസ്രയേല്‍ എന്ന രാജ്യം ലോക ഭൂപടത്തിലെ കളങ്കപ്പെട്ട ചിഹ്നമാണ്. അത് ഭൂപടത്തില്‍ നിന്നും മായിച്ച് കളയുമെന്ന്. അത് മാത്രമല്ല ഇറാന്‍ ഇന്ന് ആണവ ശക്തി ആയി മാറി കൊണ്ടിരിക്കുന്നു. നിങ്ങള്‍ ഇറാനെ ആക്രമിക്കുമെന്നും കേള്‍ക്കുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു. ഞങ്ങള്‍ അവനെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും വളരെ നിശ്ചയ ദാര്‍ഡ്യം നിറഞ്ഞ ശബ്ദം ആണ് അവനില്‍ നിന്നും പുറത്ത് വന്നത്. ഇസ്രയേല്‍ എന്നത് ഓരോ യഹൂദന്റെയും നിലനില്പിന്റെയും , രക്തത്തിന്റെയും ഭാഗമാണ് എന്നാണ് ഈ രണ്ടു വ്യക്തികളുടെയും വാക്കുകളില്‍ നിന്നും മനസ്സിലായത്. അതിന് കാരണം അവന്‍ അനുഭവിച്ച ക്രൂരതകളുടെ നീണ്ട ചരിത്രമാണ്.

chapter 4 9

ഞങ്ങള്‍ ഗലീലിയായിലെ ബീയാറ്റിറ്റിയൂഡ് ഹോട്ടലിനോട് ഇന്ന് വിടപറയുകയാണ്. രാവിലെ 6 മണിക്ക് തന്നെ സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് അവിടെ നിന്നും പുറപ്പെട്ടു. നല്ല ഭക്ഷണവും താമസ സൗകര്യവും തന്നതിനും അവരോട് എല്ലാം നന്ദി പറഞ്ഞ് ഹോട്ടലിന്റെ മുറ്റത്ത് നിന്ന് ഒരിക്കല്‍ കൂടി ഗലീലിയ കടലും ബിയാറ്റിറ്റിയൂഡ് പള്ളിയും കണ്ടതിന് ശേഷം ആണ് ബസ്സ് പുറപ്പെട്ടത്.

യേശു പത്രോസ്സിന്റെയും യോഹന്നാന്റെയും യാക്കോബിന്റെയും മുന്‍പില്‍ രൂപാന്തരപ്പെടുകയും അവിടെ ഏലിയാവും മോശയും അവനോട് സംസാരിക്കുകയും ചെയ്തു എന്നു ബൈബിള്‍ പറയുന്ന താബോര്‍ മലയിലേയ്ക്കാണ് ഞങ്ങള്‍ പോയത്. സമുദ്ര നിരപ്പില്‍ നിന്നും 1900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മല ഗലീലിയായിലെ ഏറ്റവും സുന്ദരമായ മല എന്നാണ് അറിയപ്പെടുന്നത് . അതിന് ഉപരി ഇവിടം വളരെ യുദ്ധ തന്ത്ര പ്രധാന മേഖല കൂടിയാണ്. കാരണം ഇവിടെ നിന്നു നോക്കിയാല്‍ വളരെ അകലെയുള്ള ശത്രുവിന്റെ നീക്കങ്ങള്‍ അറിയാന്‍ കഴിയും.അത്ര ഉയരത്തില്‍ ആണ് ഈ മല നില്‍ക്കുന്നത്

ബസ്സ് ഈ മല കയറാന്‍ തുടങ്ങിയപ്പോള്‍ അടിമാലിയില്‍ നിന്നും മൂന്നാറിലേയ്ക്ക് പോകുന്നത് പോലെയാണ് തോന്നിയത്. മലയുടെ പകുതി ഭാഗം ചെന്നപ്പം ബസ്സ് അവിടെ പാര്‍ക്ക് ചെയ്തു. അതിന് ശേഷം ചെറിയ വാഹനങ്ങളില്‍ ആണ് ഞങ്ങളെ മല മുകളില്‍ എത്തിച്ചത്. കാരണം ബസ്സ് അത്രയും വലിയ കുത്തനെയുളള മല കയറാന്‍ പര്യാപ്തമായിരുന്നില്ല.

chapter4 11

മല മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയുടെ ആള്‍ത്താരയിലാണ് ക്രിസ്തു രൂപാന്തരപ്പെട്ടു എന്നു വിശ്വസിക്കുന്ന പാറ കണ്ടത്. പ്രധാന പള്ളിയുടെ രണ്ട് വശത്തായി രണ്ട് ചെറിയ പള്ളികള്‍ കൂടി ഉണ്ട്. അതില്‍ ഒന്ന് മോശയുടെയും രണ്ടാമത്തേത് ഏലിയായുടെയും ആയിരുന്നു . ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി ഈ പള്ളിയില്‍ വച്ചായിരുന്നു. ഫാ. എബ്രഹാം വിശുദ്ധ ബലി അര്‍പ്പിച്ചു. പള്ളിയുടെ ചുറ്റും വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം കണ്ണിന് കുളിര്‍മ്മ പകരുന്നതായിരുന്നു.

ഈ പള്ളിയും കുരിശ് യുദ്ധക്കാരുടെ കാലത്ത് പണിതിരുന്നതായിരുന്നു എന്നാല്‍ മുസ്ലീം കാലഘട്ടത്തില്‍ നശിക്കപ്പെട്ടു. പിന്നീട് പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1924 ല്‍ പുതിയ പള്ളി പണിയുകയാണ് ചെയ്തത്.

ടാബോര്‍ മലയില്‍ നിന്നും ഞങ്ങള്‍ പോയത് ജെറിക്കോയിലേയ്ക്കായിരുന്നു. ലോകത്ത് ഇന്നുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും പഴക്കം ചെന്ന പട്ടണം എന്നാണ് ജെറിക്കോയെ അറിയപ്പെടുന്നത്. 10000 ബി. സി. മുതല്‍ ഈ പട്ടണം ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബി. സി. 13 നൂറ്റാണ്ടിലാണ് ഇസ്രയേലിയര്‍ ജെറിക്കോ മതില്‍ തകര്‍ത്ത് ജേഷ്വായുടെ നേതൃത്വത്തില്‍ കനാന്‍ കാരെ കീഴ്‌പ്പെടുത്തി വാഗ്ദത്ത ഭൂമിയിലേയ്ക്ക് പ്രവേശിച്ചത്. അതുപോലെ ജെറിക്കോയില്‍ വച്ചാണ് ക്രിസ്തു അന്ധന് കാഴ്ച നല്‍കിയത്. ഇവിടെയാണ് സക്കേവൂസ് കര്‍ത്താവ് പോകുന്ന വഴിയില്‍ കര്‍ത്താവിനെ കാണുന്നതിന് വേണ്ടി സൈക്കാമോര്‍ എന്ന മരത്തില്‍ കയറി ഇരുന്നത്. അത്തരം മരങ്ങള്‍ അവിടെ ഇപ്പോഴും കാണാം. ജെറിക്കോയെ പച്ചക്കറിയുടെയും പഴങ്ങളുടെയും നാട് എന്നു കൂടി അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ ഈന്തപ്പഴം ലോകത്തിലെ ഏറ്റവും രുചികരമായ ഈന്തപ്പഴം എന്നാണ് പറയുന്നത്. ജുദയ മരുഭൂമിയിലെ പച്ചപ്പ് കൂടിയാണ് ജെറിക്കോ.

ISRAEL 237

പോയ വഴിയില്‍ വളരെ മനോഹരമായ ഈന്തപ്പനത്തോട്ടങ്ങള്‍ കാണാമായിരുന്നു. ജുദയ മരുഭൂമിയെ പച്ച ആക്കുന്നതിന്റെ ഭാഗമായി ഈന്തപ്പന തോട്ടങ്ങള്‍ വച്ച് പിടിപ്പിച്ച് മരുഭൂമി മനുഷ്യന് താമസ യോഗ്യമാക്കി കൊണ്ടിരിക്കുകയാണ്. ജെറിക്കോ പലസ്റ്റീന്റെ ഭാഗമാണ് പലസ്റ്റീന്‍ അതോറിറ്റിയാണ് ഇവിട ഭരിക്കുന്നത്. ഇവിടുത്തെ റോഡുകളും ട്രാഫിക്കും ഇസ്രയേലിനെ അപേക്ഷിച്ച് വളരെ മോശമാണ്.

ജെറിക്കോയില്‍ നിന്നും ഞങ്ങള്‍ ക്രിസ്തു ചെകുത്തനാല്‍ പരീക്ഷിക്കപ്പെട്ട ജുദയ മരുഭൂമിയിലേ ജുദയന്‍ മലയിലേക്ക് ക്കാണ് പോയത്. ക്രിസ്തു പരീക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മലയിലേയ്ക്ക് പോകാന്‍ ഉള്ള ഏക മാര്‍ഗ്ഗം റോപ്പ് വേയാണ് അതിന് ഒത്തിരി സമയം എടുക്കും എന്നുള്ളത് കൊണ്ട് അവിടെ പോകാന്‍ കഴിഞ്ഞില്ല. അകലെ നിന്ന് കാണാന്‍ മാത്രമേ കഴിയുകയുള്ളൂ. ക്രിസ്തു തപസ്സിരുന്ന ഗുഹ ഇന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ വക ആശ്രമമാണ്. 45% ഡിഗ്രി ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ബസ്സില്‍ തിരിച്ച് കയറാന്‍ ആണ് ആഗ്രഹിച്ചത്. ഇവിടുത്തെ കടയില്‍ നിന്നും എല്ലാവരും ഊന്തപ്പഴവും ഇതര പഴ വര്‍ഗ്ഗങ്ങളും വാങ്ങി.

chapter4 7

ഇവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഡെഡ് സീയിലേയ്ക്കാണ്. ഈ കടലില്‍ ഒരു ജീവജാലങ്ങളും ജീവിക്കാത്തത് കൊണ്ടാണ് ഇതിനെ ഡെഡ് സീ എന്നറിയപ്പെടാന്‍ കാരണം. ധാതുലവണങ്ങള്‍ കൊണ്ട് അനുഗ്രഹിതമായ ഈ കടലില്‍നിന്നും എടുക്കുന്ന ധാതു ലവങ്ങള്‍ കൊണ്ട് ഒട്ടേറെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഇസ്രയേല്‍ കമ്പനികള്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നുണ്ട്. സാധാരണ കടല്‍ ജലത്തില്‍ 4. 6% ഘനമാണെങ്കില്‍ ഡെഡ് സീയിലെ ജലത്തിന് 26% ഘനമാണ് ഉള്ളത്. അതുപോലെ ഉപ്പിന്റെ അളവും സാധാരണ ജലത്തേക്കാളും 6 ഇരട്ടിയാണ്. 360 സ്‌ക്വയര്‍ മൈല്‍ ചുറ്റളവില്‍ കിടക്കുന്ന ഈ കടലില്‍ മുങ്ങി മരിക്കും എന്നു പേടിക്കേണ്ട. മുകളില്‍ ഫ്‌ളോട്ട് ചെയ്തു കിടക്കുകയുള്ളൂ. ധാതുലവണങ്ങല്‍ കൊണ്ട് ഗ്രാവിറ്റി കൂടിയ ജലം ആയത് കൊണ്ടും ഈ വെള്ളത്തില്‍ ഇറങ്ങി കിടന്നാല്‍ തൊലിപ്പുറത്തുള്ള രോഗങ്ങള്‍ മാറി കിട്ടാറുമുണ്ട്. പക്ഷെ അല്‍പ്പം വെള്ളം കണ്ണില്‍ പോയല്‍ അസ്സഹീനമായ നീറ്റല്‍ അനുഭവപ്പെടും പിന്നീട് ശുദ്ധജലം ഉപയോഗിച്ച് കഴുകിയാല്‍ മാത്രമേ കണ്ണ് തുറക്കാന്‍ കഴിയുകയുള്ളൂ. ശുദ്ധ ജല പൈപ്പുകള്‍ കടല്‍ കരയില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കടല്‍ വെള്ളത്തില്‍ ഇറങ്ങിക്കിടക്കുന്നവര്‍ അടിയില്‍ നിന്നും ചെളി വാരി ശരീരത്ത് പൊതിയുന്നത് കാണാമായിരുന്നു. അതുപോലെ ചെളി ആളുകള്‍ കുപ്പിയില്‍ ശേഖരിക്കുന്നതും കാണാമായിരുന്നു. ഞങ്ങള്‍ കടലില്‍ കുളി കഴിഞ്ഞ് ഉപയോഗിച്ച വസ്ത്രങ്ങള്‍ അവിടെ ഉപേക്ഷിച്ചു.

chapter 4 12

ഡെഡ് സീയില്‍ നിന്നും ഞങ്ങള്‍ കുമാറാന്‍ കാണുന്നതിന് വേണ്ടി യാത്ര തിരിച്ചു. കുമാറാന്‍ എന്നു പറയുന്നത് ഡെഡ് സീയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു. ജെറുശലേമിലെ കലുഷിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വേറിട്ട് പ്രാര്‍ത്ഥനയും ആത്മിയതയും ആയി ഒരു തരം സന്യാസ ജീവിതം നയിച്ച ഒരു സംഘം ആളുകള്‍ ബി. സി. 31 ല്‍ ഇവിടെ താമസം ആരംഭിച്ചു. അവരുട ആശ്രമം ഭൂമി കുലുക്കത്തില്‍ നശിച്ചു പോയി. എ. ഡി. 30 ല്‍ വീണ്ടും പുനര്‍ നിര്‍മ്മിച്ച് അവര്‍ അവിടെ സത്വിക ജീവിതം നയിച്ചു. അവരുടെ ചിന്തകളും ദര്‍ശനങ്ങളും പ്രത്യേക തരം ലതറില്‍ എഴുതി കുടത്തില്‍ ഇട്ട് സൂക്ഷിച്ചിരുന്നു. യഹൂദ കലാപം അടിച്ചമര്‍ത്താന്‍ ടൈറെസിന്റെ നേതൃത്വത്തില്‍ വന്ന റോമന്‍ ആര്‍മി ഈ ശ്രമവും ഇവിടുത്തെ മനുഷ്യരെയും വകവരുത്തി അവര്‍ കണ്ടെത്തിയ ആത്മീയ ദര്‍ശനങ്ങള്‍ ആണ് എഴുതി മണ്‍കുടത്തില്‍ ആക്കി ഗുഹയില്‍ സൂക്ഷിച്ചിരിക്കുന്നത്.

1947 ല്‍ തന്റെ നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ച് ഈ ഗുഹയുടെ അടുത്ത് ചെന്ന ആട്ടിടയന്‍ മുഹമ്മദ് സെലീബ് ഈ ഗുഹയിലേയ്ക്ക് കല്ലു വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ ശബ്ദം ചെകുത്താന്റേതാണ് എന്നു വിചാരിച്ച് ഭയപ്പെട്ട പോയി എങ്കിലും പിറ്റെ ദിവസം അങ്കിളിനെയും കൂട്ടി മുഹമ്മദ് ഈ ഗുഹകള്‍ പരിശോദിച്ചപ്പോള്‍ അവിടെ നിന്നും നാല് മണ്‍കുടങ്ങള്‍ കിട്ടി അതില്‍ നിനനും ഹീബ്രുവില്‍ എഴുതി സൂക്ഷിച്ചിരുന്ന സ്‌ക്രോള്‍സ് ആണ് കിട്ടിയത് സ്വര്‍ണ്ണമാണ് എന്നു വിചാരിച്ച് കുടങ്ങള്‍ തുറന്നു അവര്‍ നിരാശരായി അവര്‍ക്ക് കിട്ടിയ ഡെഡ് സീ സ്‌ക്രോള്‍സ് എന്നറിയപ്പെടുന്ന ഈ മഹത്തായ ശേഖരണത്തിന്റെ വില അറിയില്ലാതെ അവര്‍ ഇത് ഒരു സിറിയന്‍ ക്രിസ്ത്യാനിക്ക് ചെറിയ വിലയ്ക്ക് വിറ്റു. അദ്ദേഹം അത് അന്ന് ജെറുശലേമില്‍ താമസിച്ചിരുന്ന സിറിയന്‍ സഭയുടെ മെത്രാപ്പോലീത്തയെ കാണിച്ചു. മെത്രാപ്പോലിത്ത അത് വാങ്ങി അമേരിക്കയില്‍ കൊണ്ട് പോയി. ഇത് 250000 ഡോളറിന് യഹൂദനായ പ്രൊഫസര്‍ യിഗല്‍ യേദിന്‍ വാങ്ങി ഇന്ന് ഇസ്രയേലിലെ പഴയകാല ബൈബില്‍ ഉള്‍പ്പെടെയുള്ള കൈയ്യെഴുത്തുകള്‍ സൂക്ഷിച്ചിട്ടുള്ള ഇസ്രയേല്‍ മ്യൂസിയത്തില്‍ ഇത് സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് കുമാറാനില്‍ നടത്തിയ ആര്‍ക്കിയോളജിക്കല്‍ പഠനത്തില്‍ 900 സ്‌ക്രോളുകളും പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു.

7

കുമാറാനില്‍ നിന്നും ഞങ്ങള്‍ ജെറുശലേം കൂടി ബേത്‌ലഹേമിലേയ്ക്ക് പോയി. ജെറുശലേമിന്റെ കവാടത്തില്‍ തന്നെ പട്ടാള ചെക്ക് പോസ്റ്റില്‍ ഞങ്ങളുടെ ഡ്രൈവര്‍ ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ് എന്നു പറഞ്ഞപ്പോള്‍ തന്നെ പെയ്‌ക്കൊള്ളാന്‍ പറഞ്ഞു. ജെറുശലേമില്‍ നിന്നും പലസ്റ്റയിന്റെ കീഴിലുള്ള ബേത്‌ലഹേമിലെയ്ക്കു പോകണമെങ്കില്‍ പാലസ്റ്റയിനും ഇസ്രയേലും ആയി വേര്‍തിരിച്ചിരിക്കുന്ന മതില് കടന്ന് വേണം പോകാന്‍ അവിടെയും പട്ടാള ചെക്ക് പോസ്റ്റുകള്‍ കടന്ന് വേണം പോകാന്‍ ചെക്ക് പോസ്റ്റ്കളില്‍ എത്തുന്നതിന് മുന്‍പ് ഗൈഡ് പറഞ്ഞിരുന്നു നിശബ്ദമായി ഇരിക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും. ഇവിടുത്തെ ചെക്ക് പോസ്റ്റില്‍ ബസില്‍ കയറി ഒന്ന് രണ്ട് പേരുടെ പാസ് പോര്‍ട്ട് പരിശോധിച്ച പട്ടാളക്കാരന്‍ ചോദിച്ചു നിങ്ങള്‍ ഇംഗ്ലണ്ട്ല്‍ എവിടെ നിന്നാണ് വരുന്നത്. ഞങ്ങള്‍ പറഞ്ഞു ലിവര്‍പൂളില്‍ നിന്നും അപ്പോള്‍ പട്ടാളക്കാരന്‍ പറഞ്ഞു ഞാന്‍ നിങ്ങളുടെ ഫാന്‍ അല്ല മാഞ്ചസ്റ്റര്‍യുണൈറ്റഡിന്‍റെയാണ് എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് മടങ്ങി പോയി.

ഇവിടുത്തെ മതിലില്‍ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പലസ്തീന്‍ ജനതയുടെ സമരത്തെ പിന്തുണച്ച അവരുടെ അഭിപ്രായങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഞങ്ങള്‍ ബേത്‌ലഹേമിലെ ഹോട്ടലില്‍ എത്തി ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി. ഇവിടുത്തെ ഹോട്ടലും ഭക്ഷണവും വളരെ നന്നായിരുന്നു.

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.