യാഥാസ്ഥിതിക യഹൂദര്‍ നേരെ മാത്രമേ നോക്കു, അവര്‍ കാണുന്നത് യഹൂദരെ മാത്രം; ജറുസലേമില്‍ കണ്ട അച്ചന്‍ പറഞ്ഞ കഥ - ഇസ്രയേല്‍ യാത്ര അഞ്ചാം ഭാഗം

യാഥാസ്ഥിതിക യഹൂദര്‍ നേരെ മാത്രമേ നോക്കു, അവര്‍ കാണുന്നത് യഹൂദരെ മാത്രം; ജറുസലേമില്‍ കണ്ട അച്ചന്‍ പറഞ്ഞ കഥ

ടോം ജോസ് തടിയംപാട്

വിശ്വ പ്രസിദ്ധ സാഹിത്യകാരനും നോവല്‍ സമ്മാന ജേതാവും മഹാത്മാഗാന്ധിയുടെ ആരാധനാപാത്രവും ആയിരുന്ന റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്‌റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു. ഓരോ യുദ്ധങ്ങളും അവസാനിക്കുന്നത് സമാധാനത്തിലാണ് പക്ഷെ ആ സമാധാനം അടുത്ത യുദ്ധത്തിന് വേണ്ടി ഉള്ള തയ്യാറെടുപ്പിനുവേണ്ടിയാണ്. ഇസ്രയേലിന്റെ ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാല്‍ ഇത് വളരെ ശരിയാണ് എന്നു തോന്നും.

സമാധാനം പ്രസംഗിക്കുന്ന മൂന്ന് മതങ്ങളുടെ ഈറ്റില്ലത്തിലാണ് ഈ യുദ്ധങ്ങള്‍ നടക്കുന്നത്. മതാധിഷ്ഠിത ഭരണ കൂടങ്ങള്‍ ലോകത്ത് എവിടെ ഒക്കെ നില നില്‍ക്കുന്നുവോ അവിടെ സമാധാനം പുലരുക വളരെ അസാദ്ധ്യമാണ്. കാരണം മതത്തിന്റെ അടിസ്ഥാന ശില മത മൗലിക വാദത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. പരസ്പര സഹകരണം എന്നു പറയുന്നത് ഒന്ന് മറ്റൊന്നിനെ കീഴ്‌പ്പെടുത്തി കഴിയുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായതയില്‍ നിന്നും ഉരുത്തിരിയുന്നതാണ്. അല്ലാത്ത സാഹചര്യത്തില്‍ എല്ലാം കടന്നു കയറ്റവും കീഴ്‌പ്പെടുത്തലുമാണ് മതത്തിന്റെ മുഖ മുദ്ര തന്നെ. ഇതാണ് ഇസ്രയേലില്‍ നടക്കുന്നത്.

ജെറുശലേമില്‍ കണ്ടു മുട്ടിയ ഒരു ഫ്രാന്‍സിസ്ക്കന്‍ സഭയുടെ ഫാദര്‍ പറഞ്ഞത് ഇസ്രയേല്‍ എന്ന രാഷ്ട്രത്തെ നയിക്കുന്നത് ഇവിടുത്തെ യഥാസ്ഥിത യഹൂദന്‍മാരുടെ അഭിപ്രായമാണ്. അവര്‍ യഹൂദന്‍മാരെ മാത്രമേ കാണുന്നുള്ളൂ. മറ്റുള്ളവര്‍ അവിടെ ഉള്ളതായി പോലും അവര്‍ ഗൗനിക്കുന്നില്ല. അവരുടെ അഭിപ്രായമാണ് ഇസ്രയേല്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്.

chapter5 9

പാലസ്റ്റയിനില്‍ താമസിക്കുന്ന പലരുടെയും കൈയില്‍ ജെറുശലേമിലെ അവരുടെ വീടിന്റെ താക്കോലുണ്ട് പക്ഷെ അവര്‍ക്ക് അങ്ങോട്ട് തിരിച്ച് ചെല്ലാന്‍ കഴിയില്ല. 1967 ല്‍ നടന്ന യുദ്ധത്തില്‍ ഇസ്രയേല്‍ പഴയ ജറുശലേം പിടിച്ചെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലസ്റ്റീന്‍കാരെ പട്ടാളത്തെ ഉപയോഗിച്ച് ബലമായി ഒഴിപ്പിച്ചു. ഇതിന്റെ മറ്റൊരു വശം എന്നു പറയുന്നത് 1948 ല്‍ നടന്ന അറബ് ഇസ്രയേല്‍ യുദ്ധത്തില്‍ അന്ന് പഴയ ജറുശലേം ജോര്‍ദ്ദാന്റെ നിയന്ത്രണത്തില്‍ എത്തി. അന്ന് അവിടെ താമസിച്ചിരുന്ന ഇസ്രയേലിയരെ മിലിട്ടറിയെ ഉപയോഗിച്ച് പുറത്താക്കി. അങ്ങനെ ഈ പിടിച്ചെടുക്കലും കടന്നു കയറ്റവും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗോലിയത്തും ദാവീദും തമ്മില്‍ നടന്ന യുദ്ധം ഇന്നും തുടരുന്നു.

ആരെങ്കിലും സമാധാനത്തിന് ശ്രമിച്ചാല്‍ അവര്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവനായിരുന്നു. പലസ്റ്റീനുമായി സമാധാനത്തിന് ശ്രമിച്ച ഇസ്രയേല്‍ പ്രധാന മന്ത്രി ഇസക്ക് റബിന്‍ 1995 ല്‍ ടെല്‍ അവില്‍ വച്ച് ജൂത തീവ്രവാദി യിഗാല്‍ അമീറിന്റെ വെടിയേറ്റ് മരിച്ചു. ഇസ്രയേലും ആയി സമാധാനക്കരാര്‍ ഒപ്പിട്ട ഈജിപ്റ്റിന്റെ പ്രസിഡന്റ് ആയിരുന്ന അന്‍വര്‍ സാദത്തിനെ അദ്ദേഹത്തിന്റെ സൈന്യം തന്നെ 1981 ല്‍ വെടി വച്ചു കൊന്നു.ഇസ്രയേലില്‍ എന്നെങ്കിലും സമാധാനം രൂപപ്പെട്ടാല്‍ അത് ചെന്ന് നില്‍ക്കുന്നത് ലോക സമാധാനത്തിലായാരിക്കും. കാരണം ലോകത്ത് ഇന്നു വരെ നടന്ന എല്ലാ കലാപത്തിന്റെയും വിപ്ലവങ്ങളുടെയും ഒരു വശത്ത് യഹൂദ താല്‍പ്പര്യങ്ങളായിരുന്നു എന്നു ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയും.

chapter 5 8

ഇന്നത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി 8 മണിയ്ക്ക് തന്നെ റെഡിയായി വണ്ടിയില്‍ കയറി ആദ്യമായി പോയത് ക്രിസ്റ്റ്യന്‍ രൂപങ്ങളും കൊന്തകളും ഒക്കെ വില്‍ക്കുന്ന ഒരു വലിയ കടയിലേയ്ക്കാണ് അവിടെ നിന്നും എല്ലാവരും കുറെ രൂപങ്ങളും, കൊന്തകളും ഒക്കെ വാങ്ങി. അതിന് ശേഷം ജറുശലേമിലുള്ള മ്യൂസിയം കാണുന്നതിന് വേണ്ടി പോയി. മ്യൂസിയത്തോട് ചേര്‍ന്ന് ക്രിസ്തുവിന്റെ കാലത്തെ ജറുശലേമിന്റെ മോഡല്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇന്നത്തെ ജറുശലേമിനേക്കാള്‍ വലുതായിരുന്നു അന്നത്തെ ജറുശലേം നഗരം. ജറുശലേം ദേവാലയം തന്നെ ഒന്നര ഏക്കര്‍ സ്ഥലം നിറയെ ആയിരുന്നു. ദേവാലയത്തിലേയ്ക്ക് ബലി അര്‍പ്പിക്കാന്‍ കൊണ്ടു വരുന്ന മൃഗങ്ങളെ കുളിപ്പിക്കുന്ന കുളവും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റിയും എല്ലാം ഗൈഡ് വിശദീകരിച്ച് പറഞ്ഞു തന്നു. ജറുശലേം ദേവാലയത്തിന്റെ മുറ്റത്തു വരെ മറ്റുള്ള ജാതിയില്‍പ്പെട്ടവര്‍ക്ക് പ്രവേശിക്കാമായിരുന്നു. എന്നാല്‍ അതിന്റെ അകത്തെ തൂണിന് അപ്പുറത്തേയ്ക്ക് യഹൂദന്‍ അല്ലാത്ത ആരെങ്കിലും പ്രവേശിച്ചാല്‍ അവന് കിട്ടുന്ന ശിക്ഷ മരണമായിരുന്നു. ഇത്തരം അപരിഷ്‌കൃതമായ നിയമങ്ങള്‍ പിന്‍തുടരുന്ന മതങ്ങള്‍ ഇപ്പോഴും ലോകത്തുണ്ട്.

chapter5 10

 

അവിടെ നിന്നും ഞങ്ങള്‍ മ്യൂസിയത്തില്‍ എത്തി. മ്യൂസിയത്തിലെ ഏറ്റവും വലിയ കാഴ്ച പഴയ കാലത്തെ ബൈബിളിന്റെ കൈഎഴുത്തു പ്രതികളും ഡെഡ് സീ സ്‌ക്രോളും ഒക്കെ ആയിരുന്നു. അവ കേടു കൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക അന്തരീക്ഷം കൃത്രിമമായി ഉണ്ടാക്കി എടുത്തിരിക്കുകയാണ്.

മ്യൂസിയം കണ്ടതിന് ശേഷം ഞങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്റും(knesset) കാണാന്‍ പോയി ഇതിന്റെ ഉദ്ഘാടനം നടന്നത് 1966 ല്‍ ആണ്. 70 ലക്ഷം യുഎസ് ഡോളര്‍ ആണ് ഇതു പണിയുന്നതിനു വേണ്ടി ചിലവായത്. ഈ ചെലവ് മുഴുവന്‍ നല്‍കിയത് ഇംഗ്ലണ്ടിലെ ജെയിംസ് ഡി രോച്ചയില്‍ട് എന്ന ഒരു യഹൂദ കുടുംബം മാത്രമാണ് എന്നത് വിചിത്രം.

നാലു വര്ഷം ആണ് ഇസ്രയേല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി. പാര്‍ലമെന്റിനു പുറത്തു സ്ഥാപിച്ചിരിക്കുന്ന ഇസ്രേയല്‍ പാരമ്പര്യത്തിന്റെ ഭാഗവും രാഷ്ട്രത്തിന്റെ ചിഹ്നവും ആയ ഭിമാകാരമായ ഏഴു ശിഖരങ്ങള്‍ ഉള്ള വിളക്ക് ബ്രിട്ടീഷ് കാര്‍ യാഹൂതര്‍ക്ക് കൊടുത്ത സമ്മാനം കൂടിയാണ്. അവിടെ നിന്നും ഞങ്ങള്‍ 5 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്തുവിന്റെ ജന്മ സ്ഥലമായ ബേത്‌ലഹേമിലെ പള്ളിയും ജന്മ സ്ഥലവും കാണാന്‍ പോയി.

chapter 5 7

ബേത്‌ലഹേം പലസ്റ്റീന്‍ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിന്റെ ഭാഗമാണ് . ഇവിടുത്തെ ഭരണത്തെ എ. ബി. സി. എന്ന് മൂന്നായി തിരിച്ചിട്ടുണ്ട്. എ എന്നു പറഞ്ഞാല്‍ ഭരണവും സെക്യൂരിറ്റയും പലസ്റ്റീന്‍ അതോറിറ്റിയുടെ കീഴില്‍. ബി എന്നു പറഞ്ഞാല്‍ ഭരണം പലസ്റ്റീന്റെ നേതൃത്വത്തില്‍, സെക്യൂരിറ്റി ഇസ്രയേലിന്റെ കൈയ്യിലാണ്. സി എന്നു പറഞ്ഞാല്‍ ഭരണവും സെക്യൂരിറ്റിയും ഇസ്രയേലിന്റെ കൈയ്യില്‍, സ്ഥലം പലസ്റ്റീനിന്റെയും. മറ്റൊരു പലസ്റ്റീന്‍ ഭൂരിപക്ഷ പ്രദേശമാണ് ഗാസ മുനമ്പ്. അവിടെ ഇസ്ലാമിക തീവ്രവാദികളായ ഹമാസ് ആണ് ഭരിക്കുന്നത്.

ഗാസയില്‍ നിന്നും ഇസ്രയേലിയേയ്ക്ക് നിരന്തരം റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ തിരിച്ച് എയര്‍ അറ്റാക്കും നടത്തി കൊണ്ടിരിക്കുന്നു. ഇത് നൂറ്റാണ്ടുകളായി തുടരുന്ന അറബ് ഇസ്രയേല്‍ യുദ്ധത്തിന്റെ ഭാഗമാണ്.

chapter5 6

ബേത്‌ലഹേം എന്ന വാക്കിന്റെ ഹീബ്രൂവില്‍ ഉള്ള അര്‍ത്ഥം ബ്രഡ് എന്നാണ് അറബിയില്‍ ഉള്ള അര്‍ത്ഥം മീറ്റ് എന്നും ആണ് ദാവീദ് രാജാവിന്റെ ജന്മദേശം കൂടിയാണ് ഇത്. ജോസഫും മേരിയും ദാവീദ് രാജാവിന്റെ കുടുംബത്തിന്റെ വംശ പരമ്പരയില്‍ പെടുന്നവര്‍ ആയിരുന്നത് കൊണ്ട് അവര്‍ക്ക് നസ്രത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള ബേത്‌ലേഹേമില്‍ വന്ന് യൂദയ രാജാവിന്‍റെ  ഉത്തരവ് പ്രകാരമാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നത്.

ക്രിസ്തു ജനിച്ച കാലിത്തൊഴുത്ത് ഇന്ന് ഒരു വലിയ പള്ളിയാണ്. ചര്‍ച്ച് ഓഫ് നേറ്റിവിറ്റി എന്നാണ് ഇത് അറിയപ്പെടുന്നത്. എ. ഡി. 345 കോണ്‍സ്റ്റന്റയിന്‍ രാജാവിന്റെ അമ്മ ഹെലനയാണ് ഈ പള്ളി പണിതത്. പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലീം കാലഘട്ടത്തിലും വിശുദ്ധ നാട്ടിലെ ഒട്ടു മിക്ക പള്ളികളും തകര്‍ക്കുകയോ മോസ്‌ക് ആക്കി മാറ്റുകയോ ചെയ്‌തെങ്കിലും ഈ പള്ളി മാത്രം തകര്‍ത്തില്ല. പള്ളിയിലേയ്ക്ക് കയറണമെങ്കില്‍ കുനിഞ്ഞ് വേണം കയറാന്‍ ഇതിന് കാരണം അക്കാലത്ത് കുതിരപ്പുറത്ത് വരുന്ന കള്ളന്‍ മാര്‍ കുതിരകളും ആയി പള്ളിക്കകത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു. മറ്റൊരു കാരണം പറയുന്നത് ലോക സമാധാനത്തിന് വേണ്ടി ജനിച്ച യേശു ദേവന്റെ ജന്മ സ്ഥലം കാണാന്‍ വരുന്നവര്‍ കുനിഞ്ഞ് വിനീതരായി കയറുന്നതിനുവേണ്ടിയാണ് എന്നും ഒരു വിവക്ഷയുണ്ട് ഈ വാതിലിന്.

പള്ളിയില്‍ കയറിയ ഞങ്ങള്‍ ക്രിസ്തു ജനിച്ച സ്ഥലം കാണുന്നതിന് കുറച്ച് സമയം ക്യൂ നില്‍ക്കേണ്ടി വന്നു. ക്യൂവില്‍ ലോകത്തിന്റെ വിവിധ രാജൃങ്ങളില്‍ നിന്നും ഉള്ളവരെ കാണാമായിരുന്നു. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ്. ഒരു ഭാഗം അര്‍മേനിയന്‍ സഭയുടെ നിയന്ത്രണത്തിലാണ്. കത്തോലിക്ക സഭയ്ക്ക് ഒരു ചെറിയ ചാപ്പല്‍ ഇവിടെ ഉണ്ട്. ഞങ്ങളുടെ അന്നത്തെ കുര്‍ബാന ഈ ചാപ്പലില്‍ വച്ചായിരുന്നു. ഞങ്ങളുടെ കുര്‍ബാനയില്‍ വിശുദ്ധനാടു കാണാന്‍ വന്ന രണ്ട് അമേരിക്കക്കാരും പങ്കെടുത്തു. ഫാ: എബ്രഹാമാണ് കുര്‍ബാന അര്‍പ്പിച്ചത്. ഈ പള്ളിയോട് ചേര്‍ന്നിരിക്കുന്ന ബസലിക്കയില്‍ എല്ലാ വര്‍ഷവും ക്രിസ്തുമസ്സ് ദിനങ്ങളില്‍ നടക്കുന്ന കുര്‍ബാനയില്‍ പാലസ്റ്റയിന്‍ അതോറിറ്റി ചെയര്‍മാനും മേയറും പങ്കെടുക്കാറുണ്ട്.

chapter5 3

ഈ പള്ളി എന്നും രാവിലെ തുറന്ന് കൊടുക്കുന്നതും അടയ്ക്കുന്നതും പള്ളിയുടെ അടുത്ത് താമസിക്കുന്ന ഒരു മുസ്ലിം കുടുംബമാണ്. ഇത് ഓട്ടമന്‍ തുര്‍ക്കിയുടെ കാലത്ത് തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ സമൂഹം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് 80% ക്രിസ്ത്യന്‍സും 20% മുസ്ലിംങ്ങളും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് ഉണ്ടായ രാഷ്ട്രീയ സ്ഥിരത ഇല്ലായ്മ കൊണ്ട് ക്രിസ്ത്യന്‍സ് ഇവിടെ നിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് കുടിയേറി ഇന്ന് 80% മുസ്ലിംങ്ങളും 20% ക്രിസ്ത്യന്‍സുമാണ് ഇവിടെ ജീവിക്കുന്നത്.

പള്ളിയും പരിസരവും എല്ലാം കണ്ടതിന് ശേഷം ഞങ്ങള്‍ ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലില്‍ കയറി. ഞങ്ങളുടെ സംഘത്തിലെ ഷാരോണിന്റെ ബേര്‍ത്ത് ഡേ കൂടിയായിരുന്നു അന്ന് അപ്രതീക്ഷിതമായി ഒരുക്കിയ ബര്‍ത്ത ഡേ ആഘോഷം വളരെ മനോഹരമായിരുന്നു കേക്ക് മുറിച്ച് ഞങ്ങള്‍ ഹാപ്പി ബര്‍ത്ത് ഡേ ഗാനം പാടി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അടുത്തിരുന്ന പോളണ്ടില്‍ നിന്നു വന്ന ഗ്രൂപ്പുകാര്‍ അവരുടെ ഭാഷയില്‍ ബര്‍ത്ത് ഡേ ഗാനം ആലപിച്ച് ഷാരോണിന് ഭാവുകങ്ങള്‍ നേര്‍ന്നു. ഇത് എല്ലാവര്‍ക്കും ഒരു നല്ല അനുഭവമായി തോന്നി.

ഭക്ഷണത്തിന ശേഷം ക്രിസ്തു ജനിച്ച വിവരം മാലാഖമാര്‍ ആട്ടിടയന്‍മാരെ അറിയിച്ച ഷെപ്പേര്‍ഡ് ചര്‍ച്ച് കാണാന്‍ പോയി അവിടെ ആട്ടിടയന്‍ മാര്‍ താമസിച്ചിരുന്ന ഗുഹയും അതിനോട് ചേര്‍ന്നുള്ള പള്ളിയും ഒക്കെ കണ്ട് ഞങ്ങള്‍ തിരിച്ച് ഹോട്ടലിലേയ്ക്ക് പോയി.

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം 

ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.