മൂന്നു മലകളില്‍ ആയി 76 ഏക്കര്‍ സ്ഥലം അതാണ് പഴയ ജെറുസലേം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളുടെയും പ്രഭവ കേന്ദ്രം ഇസ്രേയല്‍ യാത്ര ആറാം ഭാഗം

മൂന്നു മലകളില്‍ ആയി 76 ഏക്കര്‍ സ്ഥലം അതാണ് പഴയ ജെറുസലേം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളുടെയും പ്രഭവ കേന്ദ്രം ഇസ്രേയല്‍ യാത്ര ആറാം ഭാഗം

ടോം ജോസ് തടിയംപാട്

മൗണ്ട് മോറിയ, മൗണ്ട് സിയോണ്‍, വെസ്‌റ്റേണ്‍ഹില്‍ എന്ന മൂന്നു മലകള്‍, 76 ഏക്കര്‍ സ്ഥലം, പല കാലങ്ങളില്‍ ആയി നിര്‍മ്മിച്ച ചുറ്റുമതില്‍. ആ മതിലില്‍ 8 ഗെയിറ്റുകള്‍, ലോകത്തിലെ പ്രധാന മൂന്നു മതങ്ങളുടെയും അതിപ്രധാന ആരാധനാലയം ആണ് ഇവിടെ സ്ഥിതിചെയ്യുന്ന ഡോം ഓഫ് റോക്ക് എന്ന പഴയ ജെറുസലേം ദേവാലയം. ഈ 76 ഏക്കര്‍ സ്ഥലം നാലായി വീതം വച്ചിരിക്കുന്നു. മുസ്ലിം ക്വാര്‍ട്ടര്‍, ജുവിഷ് ക്വാര്‍ട്ടര്‍ , ക്രിസ്റ്റ്യന്‍ ക്വാര്‍ട്ടര്‍, അര്‍മെനിയന്‍ ക്വാര്‍ട്ടര്‍ എന്നിങ്ങനെ കഴിഞ്ഞ 2000 വര്‍ഷത്തെ ചരിത്രത്തില്‍ കടല്‍ പോലെ മനുഷ്യ രക്തം ഈ മണ്ണില്‍ ഒഴുകിയിട്ടുണ്ട്. ഇനിയും എത്ര രക്തം കൂടി ഒഴുകും എന്നു വിധിക്കാന്‍ ഒരു വിധികര്‍ത്താവിനും കഴിയില്ല. പിടിച്ചടക്കലുകളും കടന്നു കയറ്റങ്ങളും അടിച്ചമര്‍ത്തലുകളും പാലായനങ്ങളും ഈ മണ്ണില്‍ അനുസൃതം നടന്നു കൊണ്ടിരിക്കുന്നു. ഇവിടെ സമാധാനം കൊണ്ടു വരാന്‍ ഒട്ടേറെ ലോക നേതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന് സമാനമായ ഐറിഷ് പ്രശ്‌നം തീര്‍ത്ത പ്രഗല്‍ഭനായ രാഷ്ട്ര തന്ത്രജ്ഞന്‍ ടോണി ബ്ലെയര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴും യു. എന്‍. എന്‍വോയുടെ സ്ഥാനത്ത് നിന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്റെ തലസ്ഥാനമാണിത്. പക്ഷെ ഒരു വിദേശ രാജ്യത്തിന്റെയും എമ്പസി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല കാരണം യു. എന്‍. ഇന്നും ഇസ്രയേലിന്റെ തലസ്ഥാനമായി ഈ സ്ഥലത്തെ അംഗീകരിച്ചിട്ടില്ല. 10 പ്രാവശ്യം ഈ പട്ടണം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2 പ്രാവശ്യം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ മൂന്ന് മതക്കാരുടെയും ദേവാലയങ്ങള്‍ പല കാലങ്ങളിലായി തകര്‍ക്കപ്പെട്ടിട്ടുണ്ട് 2900 വര്‍ഷം മുന്‍പ് ലോകത്തിലെ ആദ്യത്തെ ഏക ദൈവത്തെ ആരാധിക്കാന്‍ നിര്‍മ്മിച്ച ദേവാലയം 2000 വര്‍ഷം മുന്‍പ് നടന്ന രണ്ടാമത്തെ തകര്‍ക്കലിന് ശേഷം പുന പ്രതിഷ്ഠിക്കാനുള്ള ശ്രമം ഇന്നും തുടരുന്നു.

chapter6 3

ഈ ഭൂമിയുടെ അവകാശികളെ പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ബോബി ലോണിയസ് , റോമന്‍ രാജാവ് വെസ്പാസിയന്‍ന്റെ മകന്‍ ടൈറ്റസ്,പെര്ഷിന്‍സ്, ജര്‍മ്മന്‍ ചാന്‍സിലര്‍ ആയിരുന്ന ഹിറ്റ്‌ലര്‍, ഈജിപ്റ്റിന്റെ പ്രസിഡന്റ് നാസ്സര്‍ .ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദ് നിജാദ് എന്നിവര്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ഇറാനും , ഹിസ്ബുള്ളയും ഹമാസും ശ്രമിച്ച് കൊണ്ടിരിക്കുന്നു.

മിശിഹ വരുമ്പോള്‍ ആദ്യമായി മരിച്ചവരെ ഉയര്‍പ്പിക്കുന്നത് ഇവിടെ നിന്നായിരിക്കും എന്ന് വിശ്വസിച്ച് ഇവിടെ നൂറ്റാണ്ടുകളായി അടക്കം ചെയ്ത മൂന്ന് മതസ്ഥരുടെ ശവ കുടീരങ്ങള്‍ മോക്ഷം പ്രതീക്ഷിച്ച് കിടക്കുന്നു.

നൂറ്റാണ്ടുകളായി ലോകത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ എപ്പിക് സെന്റെര്‍ എന്നു പറയുന്നത് ഈ 76 ഏക്കര്‍ സ്ഥലമാണ് . അങ്ങനെ പോകുന്നു ജറുശലേം എന്ന ഈ വിശുദ്ധ നഗരത്തിന്റെ ചരിത്രം ഇനിയും ഒരു ലോക മഹായുദ്ധം ഉണ്ടായാല്‍ അതിന്റെ കാരണം ഈ നഗരവും ഇവിടെ താമസിക്കുന്നവരുടെ താല്‍പ്പര്യങ്ങളും ആയിരിക്കും.

chapter65

ഇന്നത്തെ ഞങ്ങളുടെ യാത്ര ജറുശലേം എന്ന വിശുദ്ധ നഗരം കാണുന്നതിന് വേണ്ടിയാണ് രാവിലെ 4. 30 ന് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും റെഡിയായി പുറപ്പെട്ടു ജറുശലേമിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ജറുശലേം മതിലിന്റെ ഹെറോദ് ഗേറ്റിലൂടെ ഞങ്ങള്‍ പഴയ ജറുശലേമില്‍ പ്രവേശിച്ചു ഈ സ്ഥലം മുസ്ലിം കോര്‍ട്ടര്‍ ആണ് ഇവിടെയായിരുന്നു പീലാത്തോസിന്റെ അരമന ഇവിടെ നിന്നും ആയിരുന്നു കൈ കഴുകി ക്രിസ്തുവില്‍ കുറ്റം ഒന്നും കാണാതെ പീലാത്തോസ് യൂദന്‍മാര്‍ക്ക് അദ്ദേഹത്തെ ക്രൂശിക്കാന്‍ വിട്ടു കൊടുത്തത്. ഇവിടെ നിന്നും കുരിശിന്റെ വഴി ആരംഭിക്കുന്നത് 11 സ്ഥലം കഴിഞ്ഞപ്പോള്‍ കുര്‍ബാനയ്ക്ക് സമയം പോകും എന്നത് കൊണ്ട് കുരിശിന്റെ വഴി ഞങ്ങള്‍ നിര്‍ത്തി. കുര്‍ബാനയുടെ സമയത്തിന്റെ പേരില്‍ പീലാത്തോസിന്റെ അരമനയില്‍ പണിതിരിക്കുന്ന പള്ളിയും കാണാന്‍ കഴിഞ്ഞില്ല. ഈ അരമനയുടെ സ്‌റ്റെപ്പുകളിലൂടെയാണ് ക്രിസ്തുവിനെ യൂദന്‍മാര്‍ വലിച്ച് കൊണ്ട് പോയത് സ്‌റ്റെപ്പുകള്‍ പറിച്ചെടുത്ത് കൊണ്ടു പോയി കോണ്‍സ്റ്റന്റീന ചക്രവര്‍ത്തിയുടെ അമ്മ ഹെലന റോമില്‍ ഒരു പള്ളി പണിതിട്ടുണ്ട് സ്‌റ്റെപ്പ് ചര്‍ച്ച് എന്നാണ് ഈ പള്ളിയെ അറിയപ്പെടുന്നത് ഇതിലൂടെ മുട്ടു കുത്തി മാത്രമേ നമുക്ക് കയറി പോകാന്‍ കഴിയൂ.

chapt68

കുരിശിന്റെ വഴിയില്‍ ഭിത്തിയില്‍ ഒന്ന് രണ്ട് എന്നിങ്ങനെ റോമന്‍ അക്ഷരത്തില്‍ ഓരോ സ്ഥലത്തെപ്പറ്റിയും എഴുതി വച്ചിട്ടുണ്ട്. കുരിശിന്റെ അവസാനിച്ച് ക്രിസ്തുവിനെ ക്രൂശിച്ച് അടക്കം ചെയ്ത ഗാഗുല്‍ത്ത മലയിലെ ഹോളി സ്‌കള്‍പ്ച്ചര്‍ (holy sepulchre )പള്ളിയില്‍ എത്തി. അവിടെ ക്രൂശില്‍ തറച്ച സ്ഥലവും കുരിശില്‍ നിന്ന് ഇറക്കി കിടത്തിയ സ്ഥലവും കണ്ടു. ക്രൂശില്‍ തറച്ചപ്പോള്‍ ഉണ്ടായ ഭൂകമ്പത്തില്‍ പിളര്‍ന്ന പാറയും ക്രൂശില്‍ തറച്ച സ്ഥലത്തിനോട് ചേര്‍ന്ന് കാണാമായിരുന്നു. ക്രിസ്തുവിന്റെ ശരീര അടക്കം ചെയ്തിരിക്കുന്ന സ്ഥലം കാണുന്നതിന് വേണ്ടി കുറച്ച് സമയം കൂ നില്‍ക്കേണ്ടി വന്നു. ഈ പള്ളിയുടെ പ്രധാന ഭാഗങ്ങള്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലാണ്.

അര്‍മേനിയന്‍ സഭയ്ക്കും കത്തോലിക്ക് സഭയ്ക്കും ഇവിടെ പള്ളികള്‍ ഉണ്ട്. കാതലിക്‌സിന്റെ കൈവശത്തില്‍ ഇരിക്കുന്ന പള്ളിയുടെ ഭാഗത്ത് വച്ചാണ് ക്രിസ്തുവിന്റ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റുകയും കുരിശില്‍ വച്ച് ആണി അടിക്കുകയും ചെയ്തതെന്നാണ് വിശ്വാസം. Holy Sepulchre പള്ളിയുടെ ഒരു ചാപ്പലില്‍ വച്ചായിരുന്നു ഞങ്ങളുടെ അന്നത്തെ കുര്‍ബാന. കുര്‍ബാന കഴിഞ്ഞതിന് ശേഷം പള്ളിയും ക്രിസ്തുവിന്റെ കാലത്ത് ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന ശവ കല്ലറകളും പള്ളിയും കണ്ടു.

chapter70

എ. ഡി. 326 ല്‍ ജറുശലേം സന്ദര്‍ശിച്ച കോണ്‍സ്റ്റന്റീന ചക്രവര്‍ത്തിയുടെ അമ്മ ഹെലനയാണ് ഇവിടെ ഭൂമി ഖനനം(excavate)നടത്തി ക്രിസ്തുവിന്റെ ശവകല്ലറയും കുരിശിന്റെ അവശിഷ്ട്ടങ്ങളും കണ്ടെത്തിയത് ഇവിടെ ഹോളി സ്‌കള്‍പ്ച്ചര്‍ പള്ളി പണിയുകയുമാണ് ചെയ്തത്. ഹെലനയുടെ പേരില്‍ ഒരു ചെറിയ പള്ളിയും വലിയ പള്ളിയോട് ചേര്‍ന്ന് പണിതിട്ടുണ്ട്. ഹെലന മൂന്ന് പള്ളികള്‍ ഹോളിലാന്റില്‍ പണിതിട്ടുണ്ട്. ക്രിസ്തു ജനിച്ച ബേത്‌ലഹേമിലെ പള്ളിയും ഒലിവ് മലയിലെ അസന്‍ഷന്‍ ചര്‍ച്ചും ആണ് മറ്റു രണ്ടു . ഹോളി സ്്കള്‍പ്ചര്‍ പള്ളിയും പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും നശിപ്പിച്ചിട്ടുണ്ട്. ഓട്ടോമന്‍ തുര്‍ക്കി ജറുശലേം കീഴ്‌പ്പെടുത്തിയത് മുതല്‍ ഈ പള്ളിയുടെ നിയന്ത്രണം ഇവിടുത്തെ ഒരു മുസ്ലിം കുടുംബത്തിനാണ് അവരാണ് എന്നും രാവിലെ ല പള്ളി ഇപ്പോഴും തുറക്കുന്നതും അടയ്ക്കുന്നതും.

പഴയ ജറുശലേമിലെ തെരുവുകള്‍ വളരെ ഇടുങ്ങിയതാണ് നടക്കുമ്പോള്‍ സൂക്ഷിച്ച് നടന്നില്ലെങ്കില്‍ വീഴാന്‍ സാധ്യതയുണ്ട്. ആളുകള്‍ നടന്ന് നടന്ന് കല്ലുകള്‍ അത്രമാത്രം മിനുസപ്പെട്ടിട്ടുണ്ട്. മിക്കവാറും വഴികളിലൂടെ നടന്നു പോകാനേ കഴിയൂ. വളരെ അപൂര്‍വ്വം വഴികളിലൂടെ മാത്രമേ കാറുകള്‍ക്ക് പോകാന്‍ കഴിയൂ.

ഗാഗുല്‍ത്തായില്‍ നിന്നും ഞങ്ങള്‍ പോയത് ദാവീദ് രാജാവിനെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്തേയ്ക്കാണ്. അവിടെ അദ്ദേഹത്തിന്റെ ശവ കുടീരം കണ്ടതിന് ശേഷം മാതാവ് ശാശ്വതമായ ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ജര്‍മ്മന്‍കാരുടെ കൈവശത്തില്‍ ഇരിക്കുന്ന പള്ളിയിലേയ്ക്കാണ് പോയത് അവിടെ മാതാവ് ഏറ്റെര്‍ണല്‍ സ്ലീപ് ചെയ്തിരിക്കുന്ന ഒരു പ്രതിമയുണ്ട്.

മാതാവ് ഇവിടെ വച്ച് ശ്വാശതമായ ഉറക്കത്തില്‍ പ്രവേശിച്ചു എന്നും ക്രിസ്തുവിന്റെ ശിഷ്യന്‍മാര്‍ മാതാവിനെ ഒലിവ് മലയിലേയ്ക്ക കൊണ്ടു പോകുകയും അവിടെ നിന്നും മാതാവ് സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നും ആണ് വിശ്വാസം.

chapter67

ഇവിടെ നിന്നും ഞങ്ങള്‍ പോയത് ക്രിസ്തു അന്ത്യ അത്താഴം നടത്തി ദൈവവും മനുഷ്യനുമായി ബന്ധം സ്ഥാപിച്ച സ്ഥലവും ക്രിസ്തു മരിച്ചതിന് ശേഷം ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്ന ലാസ്റ്റ് സപ്പര്‍ പള്ളിയിലേയ്ക്കാണ് . ഈ പള്ളി ഓട്ടോമാന്‍ കാലഘട്ടത്തില്‍ മോസ്‌ക് ആയി മാറ്റയിരുന്നു. 1948 ല്‍ ഇസ്രയേല്‍ പിടിച്ചെടുത്ത് വീണ്ടും പള്ളി ആക്കി മാറ്റുകയും ഇപ്പോഴും ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ കീഴില്‍ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു.

പിന്നീട് ജറുശലേം മതിലില്‍ഉള്ള ലയണ്‍ ഗേറ്റ്, ന്യൂ ഗേറ്റും കണ്ടു. ഇതില്‍ ലയണ്‍ ഗേറ്റില്‍ 1967 ല്‍ നടന്ന യുദ്ധത്തില്‍ പതിച്ച വെടിയുണ്ടകളുടെ പാടുകള്‍ കാണാമായിരുന്നു. ആകെയുള്ള 8 ഗേറ്റുകളില്‍ 7 എണ്ണം മാത്രമാണ് തുറക്കപ്പെട്ടിട്ടുള്ളത്. ഗോള്‍ഡണ്‍ ഗേറ്റ് ടര്‍ക്കി സുല്‍ത്താന്‍ ആയിരുന്ന സുലൈമാന്‍ 1541 ല്‍ അടച്ച് പൂട്ടി ഈ ഗേറ്റിലൂടെ ആയിരുന്നു ക്രിസ്തു എപ്പോഴും ജറുശലേമില്‍ പ്രവേശിച്ചിരുന്നത്. കാരണം ക്രിസ്തുവിനെ കാണാന്‍ രോഗികളും മറ്റു ആളുകളും എപ്പോഴും ഈ ഗേറ്റില്‍ കാത്തു നിന്നിരുന്നു. ഓശാന ഞായറാഴ്ച അദ്ദേഹം ജറുശലേമില്‍ പ്രവേശിച്ചത് ഈ ഗേറ്രിലൂടെ ആയിരുന്നു. ഈ ഗേറ്റിനു ജറുശലേം പള്ളി നശിപ്പിച്ചിരുന്ന കാലത്ത് നശിച്ചിരുന്നു. എ. ഡി. 520 ല്‍ പണിത ഗേറ്റായിരിക്കണം ഇപ്പോള്‍ നിലവില്‍ ഉള്ളത് എന്നാണ് ചരിത്രം പറയുന്നത്. യഹൂദന്‍മാര്‍ വിശ്വസിക്കുന്നത് ഈ ഗേറ്റിലൂടെയാണ് മിശിഹ അന്ത്യ ദിനത്തില്‍ അവസാനത്തെ വിധി നടത്തുന്നതിന് വേണ്ടി ജറുശലേമില്‍ പ്രവേശിക്കുന്നത് എന്നാണ്. അത് കൊണ്ട് മിശിഹായുടെ പ്രവേശനത്തെ തടയുന്നതിന് വേണ്ടിയാണ് ടര്‍ക്കി സുല്‍ത്താന്‍ ഗേറ്റ് അടച്ച് പൂട്ടുകയും അതിന്റെ മുന്‍പില്‍ ശവകോട്ട പണിയുകയും ശവം അടക്കുകയും ചെയ്തു ഇന്നും ഈ ഗേറ്റ് ഇപ്പോഴും അടഞ്ഞ് കിടക്കുന്നു.

chapter66

അടുത്ത ഞങ്ങളുടെ ലക്ഷ്യം വെസ്‌റ്റേണ്‍ വാള്‍ അല്ലെങ്കില്‍ വിലാപ മതില്‍ എന്നറിയപ്പെടുന്ന ജറുശലേം ദേവാലയത്തിന്റെ അവശേഷിക്കുന്ന ഒരു ഭിത്തി കാണുക എന്നുള്ളതായിരുന്നു ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലം എന്ന യഹൂദന്‍മാര്‍ വിശ്വസിക്കുന്ന ഈ സ്ഥലത്തേയ്ക്ക് പ്രവേശിക്കണമെങ്കില്‍ യഹൂദന്‍മാരുടെ തൊപ്പി വച്ച് കൊണ്ട് വേണം കയറാന്‍ തൊപ്പി അവിടെ സൗജന്യമായി നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്.

ലോക ആരാധ്യനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഈ മതിലില്‍ വന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ് ക്രിസ്ത്യന്‍ സമൂഹം യഹൂദന്‍മാര്‍ക്കെതിരെ നടത്തിയ ക്രൂരതകള്‍ക്ക് ക്ഷമ പറഞ്ഞത്.

ഇവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറക്കുന്നത് അതു കൊണ്ട് ഈ മതിലില്‍ പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥന എത്രയും പെട്ടെന്ന് ദൈവ സന്നിതിയില്‍ എത്തും എന്നാണ് യാഹൂതര്‍ വിശ്വസിക്കുന്നത് ഈ മതിലിന്റെ കല്ലുകള്‍ക്കിടയില്‍ ആളുകള്‍ അവരുടെ പ്രാര്‍ത്ഥനകള്‍ എഴുതി വച്ചിരിക്കുന്നത് കാണാമായിരുന്നു. യഹൂദര്‍ ഈ മതിലിനോട് ചേര്‍ന്ന നിന്നാണ് അവരുടെ വേദ പുസ്തകമായ തോറ വായിക്കുന്നത് മതിലിന് 488 മീറ്റര്‍ നീളം ആണുള്ളത് ബി. സി. 965 നും 922 നും ഇടയില്‍ സോളമന്‍ ചക്രവര്‍ത്തി ആയിരുന്നു ജറുശലേം ദേവാലയം ആദ്യം പണിതത്. അത് ബാബിലോണിയര്‍ നശിപ്പിച്ചതിന് ശേഷം എ. ഡി. 20 ന് ഹെറോദ് രാജാവ് പണിത ദേവാലയത്തിന്റെ ഭാഗമാണ് വെസ്‌റ്റേണ്‍ വാള്‍. ഈ ദേവാലയം എ. ഡി. 70 ല്‍ നശിപ്പിച്ച റോമന്‍ ചക്രവര്‍ത്തിയുടെ മകന്‍ ടൈറ്റസ് ഈ മതില്‍ മാത്രം നില നിര്‍ത്താന്‍ കാരണം ഇത്ര വലിയ കല്ലു കൊണ്ട് ഉണ്ടാക്കിയ പള്ളി നശിപ്പിക്കാന്‍ കഴിവുള്ളവരായിരുന്നു റോമന്‍ പട്ടാളക്കാര്‍ എന്ന് വരും തലമുറ അറിയുന്നതിന് വേണ്ടിയാണ്. .ദേവാലയത്തിന്റെ ബാക്കി ഭാഗം എല്ലാം തീയിട്ട് നശിപ്പിച്ചു അത് മാത്രമല്ല യഹൂദന്‍മാര്‍ക്ക് ഈ മതിലിന്റെ അടുത്തേയ്ക്ക് വരാന്‍ ഉള്ള അവകാശവും റോമന്‍സ് നിഷേധിച്ചിരുന്നു. പിന്നീട് ബൈസന്റിയല്‍ കാലഘട്ടത്തില്‍ ദേവാലയം തകര്‍ത്ത ദിവസം യഹൂദര്‍ക്ക് മതിലില്‍ പ്രാര്‍ത്ഥിക്കാന്‍ അവസരം കൊടുത്തു അന്ന് അവര്‍ വന്ന മതിലില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. അതു കൊണ്ടാണ് ഇതിനെ വിലാപ മതില്‍ എന്നു കൂടി അറിയപ്പെടാന്‍ കാരണം എ. ഡി. 636 ല്‍ മുസ്ലിം ജറുശലേം കീഴ്‌പ്പെടുത്തുകയും ജറുശലേം പള്ളി തകര്‍ന്നടിഞ്ഞ് കിടന്ന അവശിഷ്ടങ്ങള്‍ മാറ്റി അവിടെ ഒരു മുസ്ലിം പള്ളി പണിയുകയും ചെയ്തു. മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നത് ഈ പള്ളിയുടെ അകത്തിരിക്കുന്ന പാറയിലാണ് അബ്രഹാം തന്റെ മകന്‍ ഇസ്മായിലിനെ ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്നും അതുപോലെ ഈ പാറയില്‍ നിന്നുമാണ് മുഹമ്മദ് നബി സ്വര്‍ഗ്ഗാരോഹണം നടത്തിയത് എന്നും ആണ്ക്രിസ്ത്യന്‍സ് വിശ്വസിക്കുന്നത് ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ എബ്രഹാം കൊണ്ടുവന്ന സ്ഥലം എന്നാണ് .
റോക്ക് ഓഫ് ദി ഡോം എന്നു പറുയന്ന ഈ മോസ്‌കിലേയ്ക്ക് മുസ്ലിം അല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല. യഹൂദര്‍ക്ക് വീണ്ടും ജറുശലേം ദേവലയം പണിയണമെങ്കില്‍ ഈ മുസ്ലിം പള്ളി പിടിച്ചെടുത്തത് കൊണ്ട് മാത്രമേ കഴയൂ. അത് സംഭവിച്ചാല്‍ ഒരു ലോക മഹാ യുദ്ധത്തിലേയ്ക്ക് പോലും നയിക്കാന്‍ കാരണമായേക്കാം. ഞങ്ങള്‍ക്ക് ഒലിവ് മലയില്‍ നിന്നു കൊണ്ട് മാത്രമാണ് റോക്ക് ഓഫ് ദി ഡോം കാണാന്‍ കഴിഞ്ഞത്.

chapter68

1967 ല്‍ നടന്ന യുദ്ധത്തിലാണ് യഹൂദര്‍ ഈ വെസ്‌റ്റേണ്‍ വാള്‍ ജോര്‍ദാന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കുന്നത് 1948 ല്‍ നടന്ന യുദ്ധത്തില്‍ ജോര്‍ദാന്റെ കീഴില്‍ എത്തിയ വെസ്‌റ്റേണ്‍ വാളില്‍ ജൂതര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഇന്ന് അവിടെ ലോക്കല്‍ മുസ്ലിമിന് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഈ മതില്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ ഇസ്രയേല്‍ പ്രധാന മന്ത്രി മെനാഹം ബെഗിന്‍ പറഞ്ഞു ഇവിടെ നിന്നും ഡൊമസ്റ്റിക് കോള്‍ ആണ് സ്വര്‍ഗ്ഗത്തിലേയ്ക്ക് എന്ന് അത്രമാത്രം ദൈവീകമാണ് ഈ സ്ഥലം എന്നാണ് യഹൂദര്‍ വിശ്വസിക്കുന്നത്.

chapter69

ഇവിടെ നിന്നും ഞങ്ങള്‍ പോയത് പത്രോസ് ക്രിസ്തുവിനെ തള്ളി പറഞ്ഞ സ്ഥലവും ക്രിസ്തുവിനെ പ്രധാന പുരോഹിതന്‍ കൈപ്പാസിന്റെ മുന്‍പില്‍ ഹാജരാക്കുകയും ദൈവ ഭൂഷണ ആരോപിച്ച് കാരാഗൃഹത്തില്‍ അടയ്ക്കുകയും ചെയ്ത സ്ഥലത്തേയ്ക്കാണ് ക്രിസ്തുവിനെ അടച്ച കാരാഗൃഹം എന്നു വിശ്വസിക്കുന്ന സ്ഥലവും അവിടെ മൂന്ന് നിലകളില്‍ ആയി നിര്‍മ്മിച്ചിരിക്കുന്ന പള്ളിയും കണ്ടു. രണ്ടാമത്തെ നിലയില്‍ നിന്നും കയറില്‍ കെട്ടി ഒരു മനുഷ്യന് മാത്രം കടന്ന് പോകാവുന്ന ഒരു ഹോളിലൂടെയാണ് ഭൂമിക്കിടയില്‍ ഉള്ള ഒരു മുറിയിലേയ്ക്ക് കുറ്റവാളികളെ ഇറക്കുന്നത് വെട്ടവും വെളിച്ചവും ഒന്നും ഇല്ലാത്ത ഭൂമിക്കടിയിലെ ഒരു മുറി അതായിരുന്നു കാരാഗൃഹം അത് കണ്ടതിനു ശേഷം ഞങ്ങള്‍ തിരിച്ച് ഹോട്ടലിലേയ്ക്ക് പോയി.

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം 

ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

യാഥാസ്ഥിതിക യഹൂദര്‍ നേരെ മാത്രമേ നോക്കു, അവര്‍ കാണുന്നത് യഹൂദരെ മാത്രം; ജറുസലേമില്‍ കണ്ട അച്ചന്‍ പറഞ്ഞ കഥ – ഇസ്രയേല്‍ യാത്ര അഞ്ചാം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.