കമ്മ്യൂണിസ്റ്റ്കാര്‍ കൊന്ന രാജകുമാരി അലക്‌സാണ്ട്രിയായും, ഒലിവു മലയും, ഒനിയന്‍ ചര്‍ച്ചും; ഇസ്രേയല്‍ യാത്രാവിവരണം ഏഴാം ഭാഗം

കമ്മ്യൂണിസ്റ്റ്കാര്‍ കൊന്ന രാജകുമാരി അലക്‌സാണ്ട്രിയായും, ഒലിവു മലയും, ഒനിയന്‍ ചര്‍ച്ചും; ഇസ്രേയല്‍ യാത്രാവിവരണം ഏഴാം ഭാഗം

ടോം ജോസ് തടിയംപാട്‌

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ജന്മ ദേശത്ത് നിന്നും പാലായനം ചെയ്യേണ്ടി വരികയും ഇന്ത്യയും അമേരിക്കയും ഒഴിച്ച് ചെന്ന ദേശത്തെല്ലാം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയും, സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ഹീന ജാതിക്കാരെക്കാള്‍ മോശമായി ജീവിക്കേണ്ടി വന്ന, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്ക് എന്തു കൊണ്ടാണ് ഈ ദുര്‍ഗതി വന്നത് എന്ന് അന്വേഷിച്ചാല്‍ അതിന് ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ക്രിസ്തുവിനും വളരെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇറാക്കിലെ യൂഫ്രട്ടീസ് ടൈഗ്രിസ് നദിക്കരയിലാണ് ഹീബ്രു ഭാഷ രൂപപ്പെടുന്നത്. മാതൃഭാഷയും സംസ്‌കാരവും ഉള്ള ജനത എന്ന നിലയില്‍ വ്യത്യസ്ഥത പുലര്‍ത്തിയ അവര്‍ക്കെതിരെ ഉണ്ടായ അസ്സീറിയന്‍സ് ആക്രമണത്തില്‍ ഇറാക്കില്‍ നിന്നും രക്ഷപെട്ട് പലസ്തീനില്‍ എത്തി. അവിടെ ഒരു സമൂഹവും, സംസ്‌കാരവും സ്വന്തമായി ദൈവസങ്കല്‍പവും രൂപീകരിച്ച യഹൂദരെ ബാബിലോണിയന്‍സും അസ്സീറിയന്‍സും ആക്രമിച്ചു. പിന്നീട് ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്ന അവരെ റോമിലെ ബഹു ദൈവ വിശ്വാസികള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി. റോമന്‍ ദൈവങ്ങള്‍ ഇസ്രയേല്‍ ദൈവങ്ങളെ ആക്രമിച്ചു കീഴ്‌പെടുത്തി എന്നും അത് കൊണ്ട് ഇസ്രയേല്‍ ദൈവങ്ങള്‍ റോമന്‍ ദൈവങ്ങള്‍ക്ക് ടാക്‌സ് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

chapter72

ക്രിസ്റ്റ്യാനിറ്റി പിറന്ന് വീണപ്പോള്‍ ക്രിസ്തുവിനെ ക്രൂശിച്ച് കൊന്നവര്‍ എന്നായി ആരോപണം. ഈ ആരോപണം ബെനിഡിക്റ്റ് 16 മന്‍ മാര്‍പ്പാപ്പ ഈ അടുത്ത കാലത്ത് യഹൂദരുടെ തലയില്‍ നിന്നും ഒഴിവാക്കി, റോമന്‍സ് ആണ് ക്രിസ്തുവിനെ കൊന്നത് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം എഴുതിയ പുസ്തകത്തിലൂടെ. പിന്നീട് യഹൂദര്‍ക്കെതിരെ ഉണ്ടായ പ്രധാന ആരോപണം അവര്‍ ക്രിസ്റ്റ്യന്‍ കുട്ടികളെ കൊന്ന് രക്തം എടുത്ത് അവരുടെ ആരാധനയ്ക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു. ഇത് ശരിയല്ല എന്ന് പിന്നീട് തെളിയിച്ചിട്ടുണ്ട്.

പിന്നീട് ഇസ്ലാം കാലഘട്ടത്തില്‍ അള്ളാഹുവിന്റെ പ്രവാചകന്‍മാരെ അംഗീകരിക്കാത്ത ദൈവ നിഷേധികള്‍ എന്നായി ആരോപണം. പിന്നീട് കഴുത്തറുപ്പന്‍ പലിശക്കാരായി ചിത്രീകരിച്ച വില്യം ഷേക്‌സ്പിയറുടെ മര്‍ച്ചന്റ് ഓഫ് വെനിസിലെ ഷൈലോക്ക് ആയി യഹൂദര്‍ ചിത്രീകരിക്കപ്പെട്ടു. പണം കടം വാങ്ങി തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നവര്‍, കുരിശ് യുദ്ധക്കാരുടെ രൂപം പൂണ്ട് പതിനൊന്നാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ലെ യോര്‍ക്കില്‍ താമസിച്ചിരുന്ന യഹൂദരെ ഓടിച്ച് സ്റ്റഫോര്‍ഡ് ടവര്‍ കൊണ്ട് പോയി. അവിടെ വച്ച് ചുട്ട് കൊന്ന കഥ പറഞ്ഞ് കൊണ്ട് യോര്‍ക്കില്‍ ഇന്നും സ്റ്റഫോര്‍ഡ് ടവര്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. പിന്നീട് ഉണ്ടായ ആരോപണം ഒന്നാം ലോക യുദ്ധത്തില്‍ ജര്‍മ്മനിയെ ചതിച്ചവര്‍ എന്നായി. അങ്ങനെ പോകുന്നു. ലോകം അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍.

134

എന്തു കൊണ്ടാണ് യഹൂദര്‍ ഇത്തരത്തില്‍ ലോകം മുഴുവന്‍ ആക്രമിക്കപ്പെടാന്‍ കാരണം എന്ന് ലിവര്‍പൂളിലെ റബ്ബി മര്‍ഡാച്ചായി വൂളന്‍ ബര്‍ഗും ആയി ഈ ലേഖകന്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി യഹൂദര്‍ എവിടെ ചെന്നാലും ശക്തമായ കുടുംബ ഘടനയും സാമൂഹിക ഐക്യവും കാത്തു സൂക്ഷിക്കുന്നവരാണ്, അത് കൊണ്ട് തന്നെ അവര്‍ പെട്ടെന്ന് അദ്ധ്വാനിച്ച് വളരും. പരസ്പര സഹകരണത്തിലൂടെ ഉള്ള വളര്‍ച്ചയില്‍ മറ്റു സമൂഹങ്ങള്‍ക്കുണ്ടാകുന്ന അസ്സൂയ ആണ് ഇതിന് കാരണം എന്നായിരുന്നു .

യഹൂദര്‍ യഹൂദരെ മാത്രമെ സഹായിക്കൂ എന്നും അത് പോലെ മറ്റു സമൂഹവും ആയി ലയിച്ച് പോകാന്‍ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇതിന് കാരണം എന്ന് ഒരാരോപണം ചരിത്രത്തില്‍ കാണുന്നില്ലെ എന്ന ചോദ്യത്തിന് അത് ശരിയല്ല എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി.

യഹൂദര്‍ പൊതുവെ അവര്‍ ആണ് ഏറ്റവും ഉയര്‍ന്ന ആളുകള്‍ എന്ന അഹം ബോധം കൊണ്ട് നടക്കുന്നവരും ഞങ്ങളുടെ സംസ്‌കാരവും ഭാഷയും ഏറ്റവും ശ്രേഷ്ഠമായത് എന്നു കരുതുന്നവരും തന്നെയാണ്. അത് കൊണ്ടാണല്ലോ ജറുശലേം ദേവാലയത്തില്‍ യഹൂദന്‍ അല്ലാത്തവന്‍ കയറിയാല്‍ പിടിച്ച് കൊന്ന് കളഞ്ഞിരുന്നത്.

എന്താണെങ്കിലും ഒരു കാര്യം ശരിയാണ് പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് നിന്ന യഹൂദരോട്, സമാധാനം പ്രസംഗിക്കുന്ന മതങ്ങള്‍ ചെയ്ത ക്രൂരതയ്ക്ക് സമാനതകളില്ല. ഒരു കാര്യം വസ്തുതയാണ് യഹൂദ സമൂഹം കാലാകാലങ്ങളില്‍ ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവര്‍ ലോകത്തിന്റെ മേല്‍ കൈ നേടിയതായി അമേരിക്കയുടെയും ബ്രിട്ടന്റെയും ടര്‍ക്കിയുടെയും ഒക്കെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

084

ഇന്നത്തെ ഞങ്ങളുടെ സന്ദര്‍ശനം ഒലിവ് മലയിലാണ് തുടങ്ങുന്നത്. ജറുശലേമിലെ ഒലിവ് മല ഇന്ന് അറിയപ്പെടുന്നത് മൗണ്ട് ഓഫ് എജ്യുക്കേഷന്‍ എന്നാണ്. കാരണം ലോകത്തെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഹീബ്രു യൂണിവേഴ്‌സിറ്റി ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മീയ തലത്തിലും ഈ മലയുടെ പ്രസ്‌ക്തി വളരെ വലുതാണ് ക്രിസ്തു ഇടയ്ക്കിടയ്ക്ക് ജറുശലേമില്‍ വരുമ്പോല്‍ ധ്യാനിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഇവിടെ ആയിരുന്നു. അദ്ദേഹം രാത്രിയില്‍ പലപ്പോഴും ഉറങ്ങിയിരുന്നതും ഇവിടുത്തെ മരങ്ങളുടെ ചുവട്ടിലോ അല്ലെങ്കില്‍ ഗുഹകളിലോ ആയിരുന്നു. കാരണം ജറുശലേം അദ്ദേഹത്തിന് സുരക്ഷിതമായിരുന്നില്ല.

രാവിലെ എട്ട് മണിയ്ക്ക് തന്നെ ഞങ്ങള്‍ റെഡിയായി ബസ്സില്‍ കയറി നേരെ ഒലിവ് മലയിലെ ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു വിശ്വസിക്കുന്ന ദി ചാപ്പല്‍ ഓഫ് ദി അസ്സന്‍ഷന്‍ എന്ന പള്ളിയില്‍ എത്തി. പള്ളിയുടെ അകത്ത് ഒരു പാറ കാണാം. അവിടെ നിന്നും ആണ് ക്രിസ്തു സ്വര്‍ഗ്ഗത്തിലേയ്ക്ക് പോയത് എന്നാണ് വിശ്വസിക്കുന്നത്. ഈ പാറയില്‍ കാണുന്ന കാല്‍ പാട് ക്രിസ്തുവിന്റെതാണ് എന്നാണ് ഗൈഡ് പറഞ്ഞത്. എല്ലാവരും ആ പാറയില്‍ തൊട്ട് പ്രാര്‍ത്ഥിക്കുകയും പള്ളി ചുറ്റി നടന്ന് കാണുകയും ചെയ്തതിന് ശേഷം പുറത്തിറങ്ങി. ഈ പള്ളിയും കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മ ഹെലന പണിതതാണ്. എന്നാല്‍ പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തിലും ഈ പള്ളിയും തകര്‍ക്കപ്പെട്ടിരുന്നു.

114

ഇപ്പോള്‍ കാണുന്ന പള്ളി കുരിശ് യുദ്ധക്കാര്‍ പണിതതാണ്. ഇത് പിന്നീട് മോസ്‌ക് ആക്കി മാറ്റി. ഇപ്പോഴും ഈ പള്ളി മുസ്ലിം നിയന്ത്രണിത്തിലാണ് അത് കൊണ്ട് തന്നെ ഇതിനെ ഡോം ഓഫ് അസ്സന്‍ഷന്‍ എന്നു കൂടി അറിയപ്പെടുന്നു. ഒലിവ് മലയില്‍ നിന്നും പഴയ ജറുശലേമിന്‍റെ കാഴ്ച എന്നു പറയുന്നത് വളരെ മനോഹരമാണ്. ഞങ്ങള്‍ എല്ലാവരും അവിടെ നിന്നും ഫോട്ടോയൊക്കെ ഒക്കെ എടുത്തു. അതിന് ശേഷം ഞങ്ങള്‍ ഒലിവ് മലയില്‍ വച്ച് കര്‍ത്താവ് ശിഷ്യന്‍മാരെ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച സ്ഥലം കാണുന്നതിനു വേണ്ടി പോയി. അവിടെ ലോകത്തിലെ 62 ഭാഷകളില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന എഴുതി വച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ സ്ഥലം ഫ്രാന്‍സിന്റെ കൈവശത്തിലാണ്. ഇവിടെ ഉണ്ടായിരുന്ന പള്ളിയും പേര്‍ഷ്യന്‍ കാലഘട്ടത്തിലും മുസ്ലിം കാലഘട്ടത്തലും തകര്‍പ്പെട്ടിട്ടുള്ളതാണ്. ഇവിടുത്തെ പള്ളിയെ അറിയപ്പെടുന്നത് ദി ചര്‍ച്ച് ഓഫ് ദി പാറ്റര്‍ നോസ്റ്റര്‍ എന്നാണ്. ഇവിടെ വച്ചായിരുന്നു ക്രിസ്തു ജറുശലേമിന്റെ ഭയാനകമായ ദുരന്തത്തെ പറ്റി പ്രവചിച്ചിരുന്നത്. ഇവിടെ ക്രിസ്തുവിനെ കുരിശിന്റെ വഴിയില്‍ ധരിപ്പിക്കാന്‍ ഉപയോഗിച്ച മുള്‍ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിച്ച പീന ക്രിസ്റ്റി എന്ന മരവും കണ്ടു.

chapter71

അടുത്തതായി ഞങ്ങള്‍ പോയത് ഓശാന ഞായറാഴ്ച ജറുശലേമിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ഒലിവ് മലയില്‍ വച്ച് അദ്ദേഹം ജറുശലേമിന്റെ ദുരന്തം ഓര്‍ത്ത് കരയുകയും വിയര്‍ക്കുകയും ചെയ്ത സ്ഥലത്തേക്കായിരുന്നു. അവിടെ കുരിശു യുദ്ധക്കാരുടെ കാലഘട്ടത്തില്‍ പണിത പള്ളി തകര്‍ക്കപ്പെട്ടിരുന്നു. പിന്നീട് 1591 ല്‍ പണിത ചര്‍ച്ചാണ് ഇപ്പോള്‍ കാണുന്നത്. ഇവിടെ നിന്നും ജറുശലേം കാണാന്‍ വളരെ മനോഹരമാണ്.

ഇന്നത്തെ ഞങ്ങളുടെ കുര്‍ബാന ഡൊമിനസ് ഫ്‌ളെവിറ്റ് അല്ലെങ്കില്‍ ദി ലോര്‍ഡ് വെപ്റ്റ് എന്നറിയപ്പെടുന്ന ഈ പള്ളിയില്‍ വച്ചായിരുന്നു. ഈ പള്ളിയോട് ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശവക്കല്ലറകള്‍ സ്ഥിതിചെയ്യുന്നത്. കാരണം മിശിഹ അന്ത്യദിനത്തില്‍ വരുമ്പോള്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ഇവിടെ അടക്കം ചെയ്തിരിക്കുന്നവരെയാണ് എന്നാണ് വിശ്വാസം. മൂന്ന് മതങ്ങളുടെയും വിശ്വാസികളെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. യഹൂദന്‍മാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും കല്ലറകള്‍ വ്യത്യസ്തമാണ്. യഹൂദന്‍മാരുടെ കല്ലറകള്‍ അവരുടെ ബന്ധുക്കള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോ ചെറിയ കല്ലുകള്‍ എടുത്ത് വച്ചിട്ട് പോകും. ആ കല്ലുകളുടെ എണ്ണം നോക്കിയാല്‍ എത്ര പ്രാവശ്യം ബന്ധുക്കള്‍ കല്ലറ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന അറിയാന്‍ കഴിയും. ഇത് യഹൂദ പാരമ്പര്യത്തിന്റെ ഭാഗമാണ് എന്നാണ് ഗൈഡ് പറഞ്ഞത്. അത്തരത്തില്‍ ഒട്ടേറെ ചെറിയ കല്ലുകള്‍ വച്ചിരുന്ന കല്ലറകള്‍ അവിടെ കാണാമായിരുന്നു.
ഇവിടെ നിന്നും നോക്കിയാല്‍ വളരെ മനോഹരമായ റഷ്യന്‍ പള്ളി കാണാം ഈ പള്ളി നിര്‍മിച്ചിരിക്കുന്നത് ഉള്ളിയുടെ മാതൃകയില്‍ ആണ് അതുകൊണ്ട് ഇതിനെ ഒനിയന്‍ ചര്‍ച്ച എന്നു കൂടി അറിയപ്പെടുന്നുണ്ട്.

057

റഷ്യ ഭരിച്ചിരുന്ന സാര്‍ ചക്രവര്‍ത്തിയുടെ അമ്മയുടെ പേരില്‍ ആണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നത് .
1918 ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ സൈബിരിയായില്‍ വച്ച് കൊന്നൊടുക്കിയ ചക്രവര്‍ത്തിയുടെ പെങ്ങള്‍ അലക്സാണ്ട്രിയയെ അവരുടെ ആഗ്രഹപ്രകാരം ഇവിടെ ആണ് അടക്കിയിരിക്കുന്നത്. പിന്നീട് ഞങ്ങള്‍ പോയത് ഗത്‌സെമന്‍ തോട്ടത്തിലേയ്ക്കാണ്. ഇവിടെ വച്ചാണ് ക്രിസ്തു വളരെ അധികം മാനസിക യാതന അനുഭവിക്കുകയും, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും ഒഴിവാക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തത്. ഇവിടെ വച്ചാണ് യൂദാസ് അദ്ദേഹത്തെ ഒറ്റു കൊടുക്കുകയും അറസ്റ്റ് ചെയ്ത് കൈപാസിന്റെ മുന്‍പില്‍ കൊണ്ട് പോകുകയും നുണ വിചാരണ നടത്തുകയും കല്‍തുറുങ്കില്‍ അടയ്ക്കുകയും ചെയ്തത്. ഇവിടെ ക്രിസ്തു പ്രാര്‍ത്ഥിച്ച കാലത്തെ ഒലിവ് മരങ്ങള്‍ ഇപ്പോഴും ഉണ്ട് എന്നാണ് വിശ്വാസം. 3000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ചെന്ന എട്ടോളം ഓളം ഒലിവ് മരങ്ങള്‍ ഇവിടെ കാണാം. ഒലിവ് മരത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇത് ഒരിക്കലും നശിച്ച് പോകുന്നില്ല. ഒന്നു പ്രായമായി നശിക്കുമ്പോള്‍ അവിടെ നിന്നും പുതിയത് മുള പൊട്ടി വളരുന്നു. അത് കൊണ്ടാണ് ക്രിസ്തു പ്രാര്‍ത്ഥിച്ച മരങ്ങള്‍ ഇവിടെ ഉണ്ട് എന്നു വിശ്വസിക്കുന്നത്. ഒലിവ് മരത്തെ സംബന്ധിച്ച മറ്റൊരു വിവക്ഷ കൂടിയാണ് ഒലിവ് പഴയ നിയമവും പുതിയ നിയമവും കൂടിയാണ് കാരണം പഴയ മരത്തില്‍ പുതിയ മരം പൊട്ടി മുളയ്ക്കുന്നത് പോലെയാണ് പഴയ നിയമത്തില്‍ നിന്നും പുതിയ നിയമവും രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ക്രിസ്റ്റ്യന്‍ വിശ്വാസം.

ഇവിടുത്തെ പള്ളിയുടെ പേര് ദി ചര്‍ച്ച് ഓഫ് ഗത്‌സമന്‍ എന്നാണ് ഈ പള്ളിയുടെ ആല്‍ത്താരയുടെ കീഴില്‍ കാണാവുന്ന പാറയിലാണ് ക്രിസ്തു ഗത്‌സമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്നാണ് വിശ്വസിക്കുന്നത്. ഈ പള്ളി അറിയപ്പെടുന്നത് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍ എന്നാണ്. കാരണം ലോകത്തിലെ 16 രാഷ്ട്രങ്ങളില്‍ നിന്നും ഉള്ള സംഭാവന കൊണ്ടാണ് ഈ പള്ളി പണിതിരിക്കുന്നത്. പള്ളിയുടെ മുന്‍പില്‍ നിന്നും നോക്കിയാല്‍ ജറുശലേം മതിലിന്റെ ഏറ്റവും വിശുദ്ധമായ ഗോള്‍ഡന്‍ ഗേറ്റ് കാണാന്‍ കഴിയും. ക്രിസ്തു എപ്പോഴും ജറുശലേമില്‍ പ്രവേശിക്കുന്നത് ഈ ഗേറ്റിലൂടെയായിരുന്നു . ഈ ഗേറ്റ് ടര്‍ക്കി സുല്‍ത്താന്‍ അടച്ചിരിക്കുന്നതിനെ പറ്റി കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞിരുന്നു.

chapter73

പിന്നീട് ഞങ്ങള്‍ പോയത് പരിശുദ്ധ മാതാവിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്കാണ്. മാതാവ് ശാശ്വതമായ ഉറക്കത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ശിഷ്യന്‍മാര്‍ മാതാവിനെ ഒലിവ് മലയില്‍ കൊണ്ട് വന്നു എന്നും ഇവിടെ നിന്നും സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. എന്നാല്‍ മറ്റ് ക്രിസ്ത്യന്‍സ് വിശ്വസിക്കുന്നത് മാതാവിനെ ഇവിടെ അടക്കം ചെയ്തു എന്നാണ്. മാതാവിന്റെ ശവകുടീരം കാണാന്‍ കുറച്ച് സമയം ക്യൂ നില്‍ക്കേണ്ടി വന്നു. മാതാവിന്റെ ശവകുടീരത്തിനടുത്തു തന്നെ മാതാവിന്റെ അപ്പനെയും അമ്മയെയും അടക്കിയിരിക്കുന്ന ശവ കുടീരം കാണാം. ഈ പള്ളിയുടെ നിയന്ത്രണം ഗ്രീക്ക് അര്‍മേനിയന്‍ സഭകള്‍ക്കാണ് ഇവിടെ മുസ്ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട് ഇവിടെ മുസ്ലിം സന്ദര്‍ശകരെയും കാണാമായിരുന്നു.

ഒലിവ് മലയിലെ ഞങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തീകരിച്ച്2 മൈല്‍ അകലെയുള്ള ബെഥനിയിലെ ലാസറിനെ ക്രിസ്തു ഉയര്‍പ്പിച്ച ദി ചര്‍ച്ച ഓഫ് ലാസറസ് കാണാന്‍ പോയി. പള്ളിയുടെ അകത്ത് നിന്നും 22 സ്‌റ്റെപ്പുകള്‍ നടന്ന് താഴെയിറങ്ങി വേണം ലാസറിന്റെ ശവക്കല്ലറയില്‍ എത്താന്‍ ഈ ശവക്കല്ലറയിലേയ്ക്കുള്ള ഒര്‍ജിനല്‍ വഴി മുസ്ലിം കാലഘട്ടത്തില്‍ അടച്ചിരുന്നു. സ്ഥലം കൈവശപ്പെടുത്തി വീടുകള്‍ നിര്‍മ്മിച്ചിരുന്നു പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭ ഈ സ്ഥലവും കെട്ടിടങ്ങളും വിലയ്ക്ക് വാങ്ങി പള്ളി പണിയുകയും 1949 ല്‍ ശവക്കല്ലറ എക്‌സ്‌ക്മറ്റ് ചെയ്ത് കണ്ടെത്തുകയുമാണ് ചെയ്തത്. ഇവിടെ വച്ചാണ് ക്രിസ്തുവിന്റെ കാലില്‍ വില കൂടിയ സുഗന്ധ ദ്രവ്യം ലാസറിന്റെ സഹോദരി മേരി പൂശിയത്. ഈ പള്ളിയില്‍ വച്ചിരിക്കുന്ന ഒരു ചിത്രത്തില്‍ ക്രിസ്തു ഒരു കസേരയില്‍ ഇരിക്കുന്നു. മാര്‍ത്ത തൊട്ടടുത്ത് അല്‍പ്പം ഉയര്‍ന്ന് ഇരിക്കുന്നു. മേരി നില്‍ക്കുന്നു സാധാരണ യഹൂദ പാരമ്പര്യം അനുസരിച്ച് റബ്ബി കസേരയില്‍ ഇരിക്കുകയും അദ്ദേഹം പഠിപ്പിക്കുമ്പോള്‍ ശിഷ്യ ഗണങ്ങള്‍ നിലത്ത് ചമ്രം പടഞ്ഞ് ഇരിക്കുകയും ആണ് ചെയ്യുന്നത്. ഇവിടെ മാര്‍ത്ത ഉയര്‍ന്നിരുന്നു ക്രിസ്തുവിനെ ശ്രവിക്കുന്നതിന് കാരണം ക്രിസ്തു യഹൂദന്‍മാരില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളെ പുരുഷന് സമാനമായി ആണ് പരിഗണിച്ചിരിക്കുന്നതു കൊണ്ടാണ് എന്നാണ് ഗൈഡ് പറഞ്ഞത്.

ലാസറിന്റെ ശവകുടീരവും ചര്‍ച്ച് ഓഫ് ലാസറസും ഒക്കെ കണ്ടതിന് ശേഷം ഞങ്ങള്‍ മില്‍ക്ക് ഗ്രോട്ടോ കാണാന്‍ പോയി. ഇവിടെ മാതാവും ഔസേപ്പ് പിതാവും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്റ്റിലേയ്ക്ക് രക്ഷപ്പെടുന്നതിനിടയില്‍ ഹെറോദ്‌രാജാവിന്റെ പട്ടാളക്കാരില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഒളിച്ചിരുന്ന ഗുഹയും ഇവിടെ അവര്‍ മറഞ്ഞിരുന്ന ഒരു കല്ലും കാണാം. ഇവിടെ വച്ച് മാതാവ് ഉണ്ണിയെ പാലൂട്ടിയപ്പോള്‍ ഒരു തുള്ളി തെറിച്ച് വീഴുകയും ആ ഗുഹ മുഴുവന്‍ വെളുപ്പ് ആയി മാറി എന്നാണ് വിശ്വാസം. ആ ഗുഹയില്‍ നിന്നും എടുത്ത പൊടി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുമെന്നും മാറാരോഗങ്ങള്‍ മാറും എന്നാണ് വിശ്വാസം. ഒരു ഡോളര്‍ കൊടുത്താല്‍ ഇവിടുത്തെ ഫ്രാന്‍സിക്കന്‍ ഫാദര്‍ പൊടി തരും. ഈ പൊടി വാങ്ങി കഴിച്ച അസുഖങ്ങള്‍ മാറിയവരും കുട്ടികള്‍ ഉണ്ടായവരുടെയും ചിത്രങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ഗുഹയും പള്ളിയും ഒക്കെ കണ്ട് തിരിച്ച് പോരുന്ന വഴിയില്‍ ആദ്യത്തെ ക്രിസ്റ്റ്യന്‍ രക്ത സാക്ഷി സെന്റ് സ്റ്റീഫന്റെ പേരില്‍ ജറുശലേം മതിലില്‍ ഉള്ള സെന്റ് സ്റ്റീഫന്‍ ഗേറ്റ് കണ്ടതിന് ശേഷം വഴിയില്‍ യൂദാസ് തൂങ്ങി ചത്ത അക്കല്‍ ദാമയും കണ്ടു തിരിച്ചു ഞങ്ങള്‍ ഹോട്ടലില്‍ എത്തി. ഇന്നത്തെ രാത്രിയോട് കൂടി പരിശുദ്ധ നാട്ടിലെ ഞങ്ങളുടെ രാത്രി അവസാനിക്കുകയാണ്. അത് കൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരുന്ന ഫെയര്‍ വെല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് ഭക്ഷണവും ഒക്കെ കഴിച്ച പരിശുദ്ധ നാട്ടിലെ അവസാനത്തെ രാത്രി ആസ്വദിക്കാന്‍ ഞങ്ങള്‍ റൂമിലേയ്ക്ക് പോയി.

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം 

ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

യാഥാസ്ഥിതിക യഹൂദര്‍ നേരെ മാത്രമേ നോക്കു, അവര്‍ കാണുന്നത് യഹൂദരെ മാത്രം; ജറുസലേമില്‍ കണ്ട അച്ചന്‍ പറഞ്ഞ കഥ – ഇസ്രയേല്‍ യാത്ര അഞ്ചാം ഭാഗം

മൂന്നു മലകളില്‍ ആയി 76 ഏക്കര്‍ സ്ഥലം അതാണ് പഴയ ജെറുസലേം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളുടെയും പ്രഭവ കേന്ദ്രം ഇസ്രേയല്‍ യാത്ര ആറാം ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.