ഹേയ് ഇന്ത്യ എന്നു വിളിക്കുന്ന പലസ്തീന്‍കാരും ജൂത കൂട്ടക്കൊലയില്‍ മരിച്ച കുട്ടികളുടെ കണ്ണീരും; ഇസ്രയേല്‍ യാത്ര അവസാനിക്കുന്നു

ഹേയ് ഇന്ത്യ എന്നു വിളിക്കുന്ന പലസ്തീന്‍കാരും ജൂത കൂട്ടക്കൊലയില്‍ മരിച്ച കുട്ടികളുടെ കണ്ണീരും; ഇസ്രയേല്‍ യാത്ര അവസാനിക്കുന്നു

ഞങ്ങള്‍ താമസിച്ച ബത്‌ലഹേമിലെ തെരുവിലൂടെ ഇറങ്ങി നടന്നപ്പോള്‍ കണ്ടു മുട്ടിയ പലസ്റ്റീന്‍കാര്‍ എല്ലാം “ഹേയ്  ഇന്ത്യ” എന്നു വിളിച്ച് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യ ജന്മമെടുത്ത കാലം മുതല്‍ പലസ്റ്റിനിയന്‍സിന് അനുകൂലമായി യുഎന്നില്‍ എടുത്ത നിലപാടുകള്‍ ആയിരിക്കും ഒരു പക്ഷെ അവരുടെ സ്‌നേഹത്തിന്റെ കാരണം.

പലസ്റ്റീന്‍ അതോറിറ്റി മാത്രമാണ് ഇവരെ നിയന്ത്രിക്കുന്ന അധികാര ഘടന. സ്വന്തമായി രാജ്യമോ നാണയമോ ഇവര്‍ക്കില്ല. ഇസ്രയേലിന്റെ നാണയമായ ഷെക്കലും, യുഎസ് ഡോളറുമാണ് ഇവരുടെ നാണയം. പലസ്റ്റിയന്‍ അതോറിറ്റിയുടെ കീഴില്‍ ഉള്ള വെസ്റ്റ് ബാങ്ക് പ്രദേശം പൊതുവേ സമാധാന പ്രിയരുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. മറ്റൊരു പലസ്റ്റിയന്‍ പ്രദേശമായ ഗാസ മുനമ്പ് ഭരിക്കുന്നത് ഹമാസ് എന്ന തീവ്രവാദി സംഘടനയാണ്. അവിടെ നിന്നും നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തി കൊണ്ടിരിക്കുന്നു. ഈ യാത്ര വിവരണം എഴുതാന്‍ തുടങ്ങിയതിന് ശേഷം ഇസ്രയേല്‍ നടത്തിയ രണ്ട് എയര്‍ അറ്റാക്കിലൂടെ 6 പലസ്റ്റീന്‍കാര്‍ മരിച്ചു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പട്ടാളക്കാരന്‍ അത്യാസന്ന നിലയിലാണ് അത് പോലെ അനേകം റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിക്കുകയും ചെയ്തു.

ഇവിടുത്തെ പ്രധാന പ്രശ്‌നം രാഷ്ട്രീയത്തിനപ്പുറത്ത് മതപരമാണ്. അത് കൊണ്ട് തന്നെ പരിഹാരം വളരെ അകലെയാണ്. ഡാനിയല്‍ പേള്‍ എന്ന അമേരിക്കന്‍ പത്ര പ്രവര്‍ത്തകനെ പാക്കിസ്ഥാനില്‍ നിന്നും പിടിച്ച് കൊണ്ട് പോയി അല്ലാഹു അക്ബര്‍ വിളിച്ച് കഴുത്തറുക്കുന്നത് യൂട്യൂബില്‍ കാണാം. ഇതിന് കാരണം ഒന്നു മാത്രം അദേഹത്തിന്റെ അമ്മ ജുവിഷ് ആയിരുന്നു എന്നു മാത്രം. ഹമാസ് അധികാരം പിടിച്ചപ്പോള്‍ നടത്തിയ പ്രഖ്യാപനത്തില്‍ അവിടെ മുസ്ലിം അല്ലാത്തവരോട് കണ്‍വര്‍ട്ട് ചെയ്യുക അല്ലെങ്കില്‍ നാട് വിടുക എന്നാണ് ആവശ്യപ്പെട്ടത്. പലസ്റ്റീന്‍ അതോറിറ്റിയും ആയി വേറിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഹമാസ് ഇസ്രയേലിനെ ഒരു രാഷ്ട്രമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ പലസ്റ്റയിനെ ഒരു രാഷ്ട്രമാകാന്‍ ഇസ്രയേല്‍ അനുവദിക്കുകയും ഇല്ല.

410

ഇസ്രയേല്‍ രൂപം കൊള്ളുന്ന സമയത്ത് യഹൂദരുടെ ഭീകര സംഘടന ആയിരുന്ന ഇര്‍ഗുവാന്‍ ഒട്ടേറെ ഭീകര ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രം രൂപം കൊണ്ടപ്പോള്‍ ആദ്യത്തെ പ്രധാന മന്ത്രി ഡേവിഡ് ബെന്‍ ഗുരിയന്‍ അവരോട് ആയുധം താഴെ വയ്ക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തയ്യാറായില്ല. ഇര്‍ഗുവാന്റെ ആയുധങ്ങളും ആയി വന്ന കപ്പല്‍ മുക്കി കളയാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനോട് പ്രധാനമന്ത്രി ബെന്‍ ഗുരിയന്‍ ഉത്തരവിട്ടു. അവരുടെ കപ്പല്‍ മുക്കിക്കളയുകയും ചെയ്തു. അതിന് ശേഷം ബെന്‍ ഗുരിയന്‍ പറഞ്ഞു ഇനി മുതല്‍ സ്‌റ്റേറ്റ് ആണ് ജനങ്ങളെ സംരക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാം സ്‌റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണം. ഇത്തരത്തില്‍ പലസ്റ്റീന്‍ അതോറിറ്റിയ്ക്ക് ഹമാസിനെ കീഴ്‌പ്പെടുത്തി നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരു രാഷ്ട്രീയ പ്രക്രിയ അവിടെ ആരംഭിക്കുകയുള്ളൂ. അതില്‍ നിന്നും മാത്രമേ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ഉള്ള ചര്‍ച്ച ആരംഭിക്കാന്‍ ശരിയായ അര്‍ത്ഥത്തില്‍ കഴിയുകയുള്ളൂ.

യു എന്നിന്‍റെ  മദ്ധ്യ പൂര്‍വ്വ ദേശത്തെ പ്രതിനിധി ആയി പ്രവര്‍ത്തിക്കുന്ന മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയും മികച്ച രാഷ്ട്രീയ തന്ത്രജ്ഞനും ആയ ടോണി ബ്ലെയര്‍ ഈ അടുത്ത കാലത്ത് നല്‍കിയ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നത് ഹമാസ് ആദ്യമായി ആയുധം താഴെ വച്ച് പലസ്റ്റീന്‍ അതോറിറ്റി ആയി സഹകരിക്കുകയും ചര്‍ച്ചകളിലൂടെ ഇസ്രയേലും ആയി പ്രശ്‌ന പരിഹാരത്തിന് തയ്യാറാകുകയും അതോടൊപ്പം പാലസ്തീന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി കൊണ്ട് ഒരു സ്‌റ്റേറ്റിന്റെ ഉത്തര വാദിത്വം നിറവേറ്റാന്‍ ഞങ്ങള്‍ കഴിവുറ്റവര്‍ ആണ് എന്ന് പലസ്റ്റീന്‍ അതോറിറ്റി തെളിയിക്കുകയും വേണം. അതോടൊപ്പം പലസ്റ്റീനിലെ ആളുകള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ ഇസ്രയേല്‍ സഹായിക്കുകയും അതിലൂടെ ഇസ്രയേല്‍ അറബ് ബന്ധം ശക്തിപ്പെടുത്തി, പരസ്പര വിശ്വസം വര്‍ദ്ധിപ്പിച്ചുംകൊണ്ടും മാത്രമേ പ്രശ്‌ന പരിഹാരത്തിന് തുടക്കം കുറിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്.

മറ്റൊരു പ്രധാന പ്രശ്‌നം ജറുശലേമിനെ സംബന്ധിച്ചാണ്. ഇസ്രേല്‍ ജറുശലേം വിട്ടു കൊടുത്ത് കൊണ്ട് ഒരു ചര്‍ച്ചക്കും തയ്യാറല്ല. മറ്റ് മതസ്ഥരും അവരുടേതാണ് ജറുശലേം എന്ന നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറല്ല. അത് കൊണ്ട് തന്നെ പ്രശ്‌ന പരിഹാരം വളരെ അകലെയാണ്.

382

ഞങ്ങളുടെ അവസാന ദിവസത്തെ വിശുദ്ധ നാട്ടിലെ യാത്ര രാവിലെ ആരംഭിക്കുകയാണ്. രാവിലെ 8 മണിക്ക് തന്നെ റെഡിയായി കഴിഞ്ഞു നാല് ദിവസം നല്ല ഭക്ഷണവും താമസ സൗകര്യവും നല്‍കിയതിന് ഏയ്ഞ്ചല്‍ ഹോട്ടലിലെ സ്റ്റാഫിനോട് നന്ദി പറഞ്ഞ് ഞങ്ങള്‍ ബസ്സില്‍ കയറി. ഇന്‍ കരീം എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. ഈ സ്ഥലം മൗണ്ട് ഹെര്‌സെല്‍ ഭാഗമാണ്. ഇവിടെയാണ് മദര്‍ മേരി ഗര്‍ഭിണി ആയിരുന്ന തന്റെ കസിന്‍ എലിസബത്തിനെ പരിചരിക്കാന്‍ ദൈവ നിശ്ചയ പ്രകാരം 150 കിലോമീറ്റര്‍ അകലെയുള്ള നസ്രത്തില്‍ നിന്നും എത്തിയത്. വരുന്ന വഴിയില്‍ മാതാവ് വെള്ളം കുടിച്ച ഒരു അരുവി കണ്ടു. ഗര്‍ഭിണി ആയിരുന്ന സമയത്ത് എലിസബത്ത് താമസിച്ചിരുന്നത് അവരുടെ വേനല്‍ക്കാല വസതിയില്‍ ആയിരുന്നു. കാരണം എലിസബത്ത് വളരെ പ്രായം ചെന്ന സമയത്ത് ആണ് ഗര്‍ഭിണി ആയത്. അതുകൊണ്ട് അവിടുത്തെ സിനഗോഗിലെ ചീഫ് പ്രീസ്റ്റ് കൂടിയായിരുന്ന എലിസബത്തിന്റെ ഭര്‍ത്താവ് സക്കറിയ്ക്ക് ഇത് വളരെ നാണക്കേടാകും എന്നുള്ളത് കൊണ്ടാണ് വേനല്‍ക്കാല വസതിയില്‍ താമസിച്ചത്. അവിടുത്തെ പള്ളി വിസിറ്റേഷന്‍ ചര്‍ച്ച് എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ അകത്ത് കാണുന്ന ഗുഹയിലാണ് അവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വസിക്കുന്നത്. അവിടെ മാതാവിന്റെയും എലിസബത്തിന്റെയും പ്രതിമകള്‍ വച്ചിട്ടുണ്ട്. അത് പോലെ ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മാതാവിന്റെ സ്‌തോത്ര ഗീതം അവിടെ എഴുതി വച്ചിട്ടുണ്ട്. മലയാളത്തില്‍ എഴുതി വച്ചിരുന്ന പ്രാര്‍ത്ഥനയും പള്ളിയും ഒക്കെ കണ്ട് തിരിച്ചു വരുന്ന വഴിയില്‍ വളരെ വിനീതനായ ഒരു ഫ്രാന്‍സിസ്ക്കന്‍ സഭയിലെ അച്ചനെ കണ്ട് സംസാരിക്കാനും കഴിഞ്ഞു.

405

പിന്നീട് ഞങ്ങള്‍ പോയത് സക്കറിയയുടെയും എലിസബത്തിന്റെയും യഥാര്‍ത്ഥ വീട് കാണാന്‍ ആയിരുന്നു. അവിടെയാണ് യോഹന്നാന്‍ ജനിച്ചത് എന്നാണ് വിശ്വസിക്കുന്നത്. അവിടുത്തെ പള്ളിയില്‍ ആയിരുന്നു ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി. ഫാ. അബ്രഹാം ആണ് കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാന കഴിഞ്ഞ് പള്ളിയും ഒക്കെ ചുറ്റി കണ്ടതിന് ശേഷം യാദ് വാഷേം ഹോളോകോസ്റ്റ് മ്യൂസിയം കാണാന്‍ പോയി. ഇസ്രയേലില്‍ വരുന്ന ലോക രാഷ്ട്ര നേതാക്കന്‍മാരെ എല്ലാം ഈ മ്യൂസിയം കാണിക്കാറുണ്ട്. കാരണം രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ച യഹൂദരുടെ ദയനീയ ജീവിതത്തെപ്പറ്റി ലോകത്തെ അറിയിക്കുന്നതിന് വേണ്ടി.

മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ കോണ്‍സന്‍ട്രേഷന്‍ ക്ലാസ്സുകളില്‍ മരിച്ച 15 ലക്ഷം കുട്ടികളുടെ മനസ്സിലിയിക്കുന്ന കഥയാണ് വിവരിക്കുന്നത്. കുട്ടികളുടെ മ്യൂസിയത്തിന് പുറത്ത് കരഞ്ഞ് കൊണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് കൊണ്ട് നില്‍ക്കുന്ന ഒരു പിതാവിന്റെ പ്രതിമയാണ്. അത് വളരെ ഹൃദയ ഭേദകമാണ്. ഇവിടെ വളരെ നിശബ്ദം ആയി വേണം കടന്ന് പോകാന്‍. ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ഇല്ലായിരുന്നു. മനസാക്ഷിയുള്ള ഏത് മനുഷ്യനും കുട്ടികളുടെ മ്യൂസിയത്തിലൂടെ കടന്ന് പോകുമ്പോള്‍ കരയാതിരിക്കാന്‍ കഴിയില്ല. മരിച്ച കുട്ടികളുടെ ഫോട്ടോകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 60 ലക്ഷം യഹൂദരാണ് രണ്ടാം ലോക യുദ്ധത്തില്‍ മരിച്ചത്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പട്ടിണി കിടന്ന് മാത്രം മരിച്ചവര്‍ 43500 പേരാണ്. 22 കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ പ്രതിനിധീകരിച്ച് 22 തിരികള്‍ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അവിടെ വച്ച് ജര്‍മ്മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ ചെന്ന് ജീവിക്കുന്ന ഒരു പ്രായം ചെന്ന യഹൂദനെ പരിചയപ്പെടാനും കഴിഞ്ഞു.

410

അവിടെ കണ്ട മറ്റൊരു ഹൃദയ സ്പര്‍ശിയ ആയ സംഭവം 1944 ല്‍ പോളണ്ടിലെ ഓസ്വിച് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ട ബെഞ്ചമിന്‍ ഫോണ്ടാന എഴുതിയ വാക്കുകള്‍ ആയിരുന്നു.

Remember Only That I was innocent and
Just Like you Mortal on That day too
Had Hd a face Marked by rage by pity
and Joy Qute Simly a Human face

അത് പോലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളൊക്കെ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മുകളില്‍ പറഞ്ഞ ഓസ്വിച് കോണ്‍സെന്ട്രറേന്‍ ക്യാമ്പ് പിന്നിട് ഈ ലേഖകന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്ന് ഈ ക്രൂരതകള്‍ക്ക് എല്ലാം ഉത്തരവുകള്‍ നല്‍കിയ ഹിറ്റ്‌ലര്‍ മരിച്ച ബെര്‍ലിന്‍ പട്ടണവും കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ബെര്‍ലിന്‍ യാത്രയെ പറ്റി മലയാളം യുകെയില്‍ ഉടന്‍ എഴുതുന്നതാണ്.

മ്യൂസിയം കാണാന്‍ ഒട്ടേറെ എന്‍. സി. സി. കേഡറ്റുകള്‍ വരുന്നത് കാണാമായിരുന്നു. അതില്‍ ഒരു ഗ്രൂപ്പ് എന്‍.സി. സികാര്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ ഏത്യോപ്യയില്‍ നിന്നും ഇസ്രയേലില്‍ കുടിയേറി താമസിക്കുന്ന യഹൂദന്‍മാരാണ് എന്നാണ് ഗൈഡ് പറഞ്ഞത്.

മ്യൂസിയത്തില്‍ നിന്നും ഞങ്ങള്‍ നേരെ ടെല്‍ അവിവിലെ എയര്‍ പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ജറുശലേമില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ടെല്‍ അവിവ്. 2.൦൦ മണിയോട് കൂടി എയര്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളുടെ കോച്ചിന്റെ ഡ്രൈവറോടും ഞങ്ങളുടെ ഗൈഡിനോടും എല്ലാം നന്ദി പറഞ്ഞ് ഞങ്ങള്‍ ഇംഗ്ലണ്ടിലേക്ക് ഉള്ള വിമാനത്തില്‍ കയറി. എയര്‍ പോര്‍ട്ടിലെ എന്തോ പ്രശ്‌നം കൊണ്ട് 2 മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. രാത്രി 2.൦൦ മണിക്ക് ഞങ്ങള്‍ മാഞ്ചസ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളെ ഒരാഴ്ച ആത്മീയമായി നയിച്ച പ്രൊഫ. അബ്രഹാമിനും ഈ യാത്ര തരപ്പെടുത്തിയ അനുവിനും ജെറിനും ഒക്കെ നന്ദി പറഞ്ഞ് പിരിയുമ്പോള്‍ ആ ആഴ്ചയില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ജഗന്‍ തോമസിന്‍റെ മകള്‍ ക്രിസ്റ്റിയുടെ കരച്ചില്‍ ഹൃദയസ്പര്‍ശി ആയിരുന്നു. ഇവിടുത്തെ കൂട്ടുകാരികളെ പിരിയുന്നതിലുള്ള വേദനയാണ് നീണ്ട രോദനം ആയി പുറത്ത് വന്നത്.

432

തിരിഞ്ഞ് നോക്കുമ്പോള്‍ 2000 വര്‍ഷം മുന്‍പ് നില നിന്നിരുന്ന വര്‍ണ്ണ വെറിയന്‍ സംസ്‌കാരത്തിനും ജന്മിത്തത്തിനും വൈദിക മേധാവിത്തത്തിനും എതിരെ പുത്തന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി കൊണ്ട് തന്‍റെ ജീവന് പോലും വില കല്‍പ്പിക്കാതെ വെറും സാധാരണക്കാരായ മത്സ്യ തൊഴിലാളികളെ കൂട്ട് പിടിച്ച് കൊണ്ട് ജനാധിപത്യത്തിലും അക്രമരാഹിത്യത്തിലും ഉറച്ച് നിന്ന് കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ച വിശ്വസികള്‍ക്ക് ദൈവ പുത്രനും അല്ലാത്തവര്‍ക്ക് മനുഷ്യ പുത്രനും നടന്ന വഴിയിലൂടെ നടക്കാന്‍ കഴിഞ്ഞതില്‍ ഉള്ള ചാരിതാര്‍ത്ഥ്യം.

ശക്തനായ സീസറും, സമര്‍ത്ഥനായ ഹോമറും, ധീരനായ സോളമന്‍ തുടങ്ങിയ വിജ്ഞരും എരിഞ്ഞടങ്ങിയ കാല ചക്ര വിഭ്രമത്തില്‍ എന്തിനി ശങ്ക വേണം മൃത്യുവിനെ വരിക്കുവാന്‍ എന്ന വരികള്‍ പഠിക്കുന്ന കാലത്ത് സോളമന്‍ പണിത ജറുശലേം പള്ളിയുടെ സ്ഥലം കാണാന്‍ കഴിയും എന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ കാലം ഈ പാവം എന്നെയും അവിടെ എത്തിച്ചു.

ഞാന്‍ എഴുതിയ ഈ യാത്രാവിവരണം വായിക്കുകയും, അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്തവര്‍ക്കും പ്രസിദ്ധീകരിച്ച മലയാളംയുകെയ്ക്കും എന്റെ ഹൃദയംഗമമായ നന്ദിഅറിയിക്കുന്നു. മലയാളം യുകെയില്‍ ഈ യാത്രാവിവരണം പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന്‍  ഒട്ടേറെ പേര്‍ എന്നെ ഫോണില്‍ വിളിച്ചും അഭിനന്ദിച്ചിരുന്നു. അവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.
അവസാനിച്ചു

Related Stories

കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം – ഇസ്രയേല്‍ യാത്ര ഒന്നാം ഭാഗം 

ഹേറോദോസിന്റെ കൊട്ടാരവും ഹൈഫയും പിന്നെ  സീസെറയും പീലാത്തോസും – ഇസ്രയേല്‍ യാത്ര രണ്ടാം ഭാഗം 

നസറെത്തും മാതാവിന്‍റെ കിണറും പിന്നെ ഗലീലിയ കടലും – ഇസ്രയേല്‍ യാത്ര മൂന്നാം ഭാഗം 

ഇടുക്കി ചെറുതോണിയില്‍ കണ്ട യഹൂദനും ജറുസലേമില്‍ കണ്ട യഹൂദനും; ഇസ്രയേല്‍ യാത്ര നാലാം ഭാഗം

യാഥാസ്ഥിതിക യഹൂദര്‍ നേരെ മാത്രമേ നോക്കു, അവര്‍ കാണുന്നത് യഹൂദരെ മാത്രം; ജറുസലേമില്‍ കണ്ട അച്ചന്‍ പറഞ്ഞ കഥ – ഇസ്രയേല്‍ യാത്ര അഞ്ചാം ഭാഗം

മൂന്നു മലകളില്‍ ആയി 76 ഏക്കര്‍ സ്ഥലം അതാണ് പഴയ ജെറുസലേം ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളുടെയും പ്രഭവ കേന്ദ്രം ഇസ്രേയല്‍ യാത്ര ആറാം ഭാഗം

കമ്മ്യൂണിസ്റ്റ്കാര്‍ കൊന്ന രാജകുമാരി അലക്‌സാണ്ട്രിയായും, ഒലിവു മലയും, ഒനിയന്‍ ചര്‍ച്ചും; ഇസ്രേയല്‍ യാത്രാവിവരണം ഏഴാം ഭാഗം 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.