ജോസി ആന്റണിയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി; ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിടനല്‍കല്‍ ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി

ജോസി ആന്റണിയ്ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി; ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിടനല്‍കല്‍ ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായി

മലയാളം യുകെ ന്യൂസ് ടീം

അകാലത്തിൽ പൊലിഞ്ഞു പോയ സുന്ദര നക്ഷത്രത്തിന് യുകെ മലയാളികൾ ഇന്നലെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ബെഡ്ഫോർഡിലേയും പിന്നീട് ബെക് സിലിലെയും മലയാളികൾക്കിടയിലും താൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും പ്രസരിപ്പിന്റെ ആൾരൂപമായി ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ജോസി ആന്റണിക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ആയിരക്കണക്കിന് മലയാളികൾ ആണ് ബ്രെക സിലിൽ എത്തിചേർന്നത്. നിറപുഞ്ചിരിയുമായി എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന ജോസിയെ അവസാനമായി ഒരു നോക്ക് കാണാൻ ബെഡ് ഫോർഡിൽ നിന്നായിരുന്നു ഏറ്റവുമധികം ആളുകൾ എത്തി ചേർന്നത്. കണ്ണീരണിഞ്ഞ മുഖവുമായി ഇവർ ഓരോരുത്തരായി ജോസിയുടെ ശവമഞ്ചത്തിൽ തൊട്ട് നീങ്ങിയപ്പോൾ അടക്കിപ്പിടിച്ച തേങ്ങലുകൾ എല്ലാവരിലും നിറഞ്ഞു നിന്നിരുന്നു.

josy7

ഡിസംബർ രണ്ടിന് രാവിലെയായിരുന്നു യുകെ മലയാളികൾക്ക് ഞെട്ടൽ സമ്മാനിച്ച് കൊണ്ട് അപ്രതീക്ഷിതമായി ജോസിയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. കേവലം മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ജോസിയുടെ അപ്രതീക്ഷിത മരണം എല്ലാവർക്കും വിശ്വസിക്കാനാവാത്ത ആഘാതമായിരുന്നു. ഒരാഴ്ച മുൻപ് വരെ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ കണ്ടു മുട്ടുന്നവർക്കെല്ലാം ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നറുപുഞ്ചിരി എപ്പോഴും നൽകുമായിരുന്ന ജോസി വളരെ പെട്ടെന്നായിരുന്നു രോഗത്തിനും മരണത്തിനും കീഴടങ്ങിയത്. പല്ലുവേദനയും തലവേദനയുമായി ഡോക്ടറെ കാണാനെത്തിയ ജോസിക്ക് ലുക്കീമിയ ആണെന്ന് തിരിച്ചറിയുകയായിരുന്നു. രോഗ നിർണ്ണയം നടത്തി ശരിയായ ചികിത്സകൾ തുടങ്ങുന്നതിന് മുൻപ് തന്നെ ജോസി ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു. അവസാന മണിക്കൂറുകളിൽ ഉറ്റ ബന്ധുക്കൾ ആരും അരികിൽ ഇല്ലാതെയായിരുന്നു ജോസി കടന്ന് പോയത്. കർശനമാക്കിയ വിസ നിയന്ത്രണങ്ങൾ മൂലം ജോസിയുടെ ഭർത്താവ് ചാംസ് ജോസഫിനും രണ്ടര വയസ്സുകാരിയായ ഏക മകൾ ഒലീവിയ യ്ക്കും മാസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്നിരുന്നു. ജോസിക്ക് വിസ പുതുക്കി ലഭിച്ച് കഴിഞ്ഞാൽ തിരികെ വരാൻ കാത്തിരുന്ന ഇവർക്ക് പക്ഷേ വിധി കാത്ത് വച്ചിരുന്നത് ഇങ്ങനെയൊരു ദുരന്ത വാർത്തയായിരുന്നു.

josy1

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ജോസിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി ചേർത്തിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉൾപ്പെടെയുള്ളവർ ഇന്നലെ ബ്രെക്സിലിൽ എത്തി ചേർന്നിരുന്നു. സഭാ ശുശ്രൂഷകളുടെ ഭാഗമായി ന്യൂകാസിലിൽ ആയിരുന്ന പിതാവ് ഇവിടെ പ്ലാൻ ചെയ്തിരുന്ന പരിപാടികൾ ക്യാൻസൽ ചെയ്തായിരുന്നു ഇന്നലെ ബ്രെക്സി ലിൽ എത്തിയത്. ജോസിയ്ക്ക് വേണ്ടിയുള്ള വി. കുർബാനയ്ക്കും പ്രാർത്ഥനകൾക്കും മുഖ്യ കാർമ്മികത്വം വഹിച്ച ശേഷം രാത്രി തന്നെ പിതാവ് ന്യൂകാസിലിലേക്ക് മടങ്ങി.

josy2

സ്രാമ്പിക്കൽ പിതാവിനെ കൂടാതെ ഫാ. ജോയി ആലപ്പാട്ട്, ഫാ. റോയ് മുത്തു മാക്കൽ, ഫാ. ഫാൻസുവ ഫ്രാൻസിസ്, ഫാ. രാജേഷ് മിൻസ്, ഡീക്കൻ ജോയ്സ് പള്ളിക്ക്യമാലിൽ എന്നിവരും വി. കുർബാനയിലും പ്രാർത്ഥനയിലും സഹകാർമ്മികരായിരുന്നു. നേരത്തെ അറിയിച്ചിരുന്നത് പോലെ കൃത്യം മൂന്ന് മണിക്ക് തന്നെ ഫ്യുണറൽ സർവീസുകാർ ജോസിയുടെ മൃതദേഹവുമായി പള്ളിയിൽ എത്തി ചേർന്നു. തുടർന്നായിരുന്നു വി. കുർബാനയും അന്തിമാഭിവാദ്യങ്ങൾ അർപ്പിക്കലും. ചടങ്ങുകൾക്ക് ശേഷം ഇന്നലെ വൈകുന്നേരം തന്നെ ജോസിയുടെ മൃതദേഹം ലണ്ടനിലേക്ക് കൊണ്ട് പോയി. ഇന്ന് വൈകുന്നേരത്തെ എമിറേറ്റ്സ് വിമാനത്തിൽ ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും വ്യാഴാഴ്ച കാലത്ത് കൊച്ചിയിൽ എത്തുന്ന മൃതദേഹം ജോസിയുടെ ഭർത്താവ് ചാംസും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങും.

josy3

ഇടുക്കി നെടുങ്കണ്ടം മാവടിയിലെ പെരികിലക്കാട്ട് കുടുംബാംഗമാണ് ജോസിയുടെ ഭർത്താവ് ചാംസ് ജോസഫ്. മൃതദേഹം വെള്ളിയാഴ്ച മാവടി സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും. യുകെയിൽ നിന്ന് ജോസിയുടെ ബന്ധു മജു ആന്റണി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ഖത്തർ എയർവേയ്സിൽ ആണ് മജു യാത്ര ചെയ്യുന്നത്. എന്നാൽ ജോസി യുടെ മൃതദേഹം എത്തി ചേരുന്നതിന് മുൻപ് തന്നെ മജു നാട്ടിലെത്തും.

josy4

സീമ സെക്രട്ടറി ഷാജി കരിനാട്ട് പ്രസിഡന്റ് സോജി ജോണി കുട്ടി, ട്രഷറര്‍ മനോജ് ജോസഫ്, ജോസഫ് അരയത്തെല്‍, ക്രിസ് ജോസഫ്, അജു ചാക്കോ, സണ്ണി വര്‍ഗീസ്, അജു ജോര്‍ജ്, ഷീബ ഡേവിസ്, പ്രിന്‍സ് ജോര്‍ജ്, സാബു കുര്യന്‍, മേരികുട്ടി ജോര്‍ജ് തുടങ്ങിയവരുള്‍പ്പടെയുള്ള ഒരു വലിയ സമൂഹം ജോസിയുടെ മരണ ദിവസം മുതല്‍ ബന്ധുവായ മജു ആന്റണിയുടെ ഒപ്പം എല്ലാ കാര്യങ്ങളിലും സഹായിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സീമ ഭാരവാഹികള്‍ക്കൊപ്പം, ബെസ്‌കില്‍ ഓണ്‍ സീ, ഈസ്റ്റ് ബോണ്‍, സീറോ മലബാര്‍ സമൂഹവും, പോള്‍ഗേറ്റ് യാക്കോബായ സമൂഹവും മറ്റ് സംഘടനകളും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സഹായങ്ങള്‍ക്കൊപ്പം സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തിലും മുന്നിട്ടു നിന്നു. യുകെ മലയാളികള്‍ വിവിധ സംഘടനകള്‍ വഴി പിരിച്ചെടുത്ത സാമ്പത്തിക സഹായം ജോസിയുടെ ഭര്‍ത്താവ് ചാംസിനും മകള്‍ ഒലീവിയയ്ക്കും കൈമാറും.

josy5

ജോസിയുടെ സ്വന്തം ജില്ലയായ ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ റോയി മാത്യു, മാഞ്ചസ്റ്റര്‍, ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ്, ബിനോയ് തോമസ്, മനോജ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ജോസിയെ അവസാനമായി കാണുന്നതിനായി വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്. ഇവരും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രതിനിധി പ്രിന്‍സും ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു.

josy6

ജോസി വര്‍ഷങ്ങളോളം താമസിച്ചിരുന്ന ബെഡ്‌ഫോര്‍ഡില്‍ നിന്നും ജോമോന്‍ മാമ്മൂട്ടിലിന്റെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി ഈസ്റ്റ് ബോണിലെത്തിയിരുന്നു. ബിഎംകെഎയുടെ നേതൃത്വത്തില്‍ ബെഡ്‌ഫോര്‍ഡില്‍ ജോസിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥന ശുശ്രൂഷകളും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം സീമ സെക്രട്ടറി ഷാജി കരിനാട്ട് ജോസിയുടെ ജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ നന്ദി പ്രസംഗം ആരുടെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു.

ജോസിയ്ക്ക് യുകെ മലയാളികള്‍ നല്‍കിയ യാത്രയപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.