വെയില്‍സിലെ മലയാളികളെ കാണാന്‍ കലാഭവന്‍ മണിയും കൂട്ടുകാരും ഒക്ടോബര്‍ 29ന് ന്യൂപോര്‍ട്ടില്‍ എത്തുന്നു

വെയില്‍സിലെ മലയാളികളെ കാണാന്‍ കലാഭവന്‍ മണിയും കൂട്ടുകാരും ഒക്ടോബര്‍ 29ന് ന്യൂപോര്‍ട്ടില്‍ എത്തുന്നു

ന്യൂപോര്‍ട്ട്‌: യുകെയിലങ്ങോളമിങ്ങോളം നടക്കുന്ന ഫസ്റ്റ് റിംഗ് മണിമുഴക്കം വെയില്‍സിലും എത്തുന്നു. ന്യൂപോര്‍ട്ടില്‍ ഒക്ടോബര്‍ 29 ന് മണിയെയും കൂട്ടരെയും വരവേല്‍ക്കുകയാണ്. യുവ താര വെയില്‍സ് ആണ് മണിമുഴക്കം വെയില്‍സ് മലയാളികളുടെ മുന്നിലെത്തിക്കുന്നത്. ടിക്കറ്റ് വില്‍പ്പനയും പ്രചാരണവുമായി യുവതാര പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയാണ്. കലാഭവന്‍ മണിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ഭാഷയും പാട്ടും അഭിനയവും  നേരിട്ട് അനുഭവിക്കാന്‍ ഇവിടുത്തെ മലയാളികള്‍ ആകാംക്ഷയോടെയാണ് മണിയും ടീമും വരുന്നതിനെ നോക്കി കാണുന്നത്.

ലോകം അറിയപ്പെടുന്ന വെയില്‍സ് എന്നും ആളുകള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ഒരു മനോഹര ഭൂപ്രദേശം ആണ്. അവിടേക്ക് മലയാള സിനിമയിലെ കറുത്ത മുത്ത് എത്തുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ പ്രോഗ്രാമുകള്‍ അവതരിക്കപ്പെടും എന്നാണ് കരുതുന്നത്. സൗത്ത് വെയില്‍സിലെ ന്യൂപോര്‍ട്ട് എന്ന സ്ഥലത്തുള്ള ‘കിംഗ്‌സ് വെ ഹാളില്‍’ വെച്ചാണ് ഫസ്റ്റ് റിംഗ് മണിമുഴക്കം ഒക്ടോബര്‍ 29ന് വൈകുന്നേരം 6.30ന് അരങ്ങേറുന്നത്. ചിത്രഗീതം പരിപാടിയിലൂടെ യുകെ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധമായ, എല്ലാ സൗകര്യങ്ങളോടും കൂടിയ 2000 ആള്‍ക്കാര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാള്‍ ആണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹാളിനോട് അടുത്ത് തന്നെ വലിയ കാര്‍ പാര്‍ക്ക് സൗകര്യവുമുണ്ട്. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 മണിവരെ പാര്‍ക്ക് ചെയ്യുന്നതിന് ഒരു പൗണ്ട് മാത്രമാണ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ ഫ്രീ കാര്‍ പാര്‍ക്ക് സൗകര്യവുമുണ്ട്.

വിവിധ ഭാഗങ്ങളിലായി എത്തിച്ചേരുവര്‍ക്ക് സുഗമമായി എത്തിച്ചേരുന്നതിനായി മോട്ടര്‍വെ (M 4) വഴി വരുന്നവര്‍ക്ക് ബ്രിസ്റ്റോള്‍ വഴി വരുന്നവര്‍ ജംക്ഷന്‍ 24 ല്‍ ഇറങ്ങണം. കാര്‍ഡിഫില്‍ നിന്നും വരുന്നവര്‍ J2 വില്‍ ഇറങ്ങണം. ഗ്ലോസസ്റ്ററില്‍ നിന്നും വരുന്നവര്‍ J2 ഇറങ്ങണം. കാര്‍ഡിഫില്‍ നിന്നും എല്ലാ 15 മിനിട്ട് കൂടുംമ്പോഴും ട്രയിന്‍ സൗകര്യമുണ്ട് ബ്രിസ്റ്റോളില്‍ നിന്നും എല്ലാ 35 മിനിട്ട് കൂടുമ്പോഴും ട്രയിന്‍ സൗകര്യമുണ്ട്. ഗ്ലോസസ്റ്ററില്‍ നിന്നും ഹെര്‍ട്ട്‌ഫോഡില്‍ നിന്നും വരുന്നവര്‍ക്കും നിരന്തര ട്രയിന്‍ സൗകര്യമുണ്ട്. ട്രയിന്‍ സ്റ്റേഷനില്‍ നിന്നും ഷോ നടക്കുന്ന കിംഗ്‌സ് വെ യിലേക്ക് നടന്നുവരാന്‍ 15 മിനിട്ട് മാത്രമാണ് ദൂരമാണുള്ളത്. ടാക്സി വേണ്ടവര്‍ക്ക് മിതമായ നിരക്കില്‍ ടാക്സി സര്‍വീസും ലഭ്യമാണ്.  DRAGAN TAXI 01633216216 ,CHOW TAXI 01633211011, TOWN TAXI 01633253251 എന്നിവര്‍ക്ക് ടാക്‌സി ചാര്‍ജായി 3.50 പൗണ്ട് മാത്രം കൊടുത്താല്‍ മതി  കിംഗ്‌സ് വെ കാര്‍ പാര്‍ക്ക് പോസ്റ്റ് കോഡ് NP20 1EW ആണ്. സംശയമുണ്ടെങ്കില്‍ കാര്‍ പാര്‍ക്ക് ഓഫീസില്‍ 01633258151 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ന്യൂപോര്‍ട്ടില്‍ കലാഭവന്‍മണിയോടോപ്പം ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനായി ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ഇതു വരെയായി 50 പേര്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 1 വരെയാണ് യുകെയിലങ്ങോലമിങ്ങോളം 9 സ്റ്റേജുകളിലായി കലാഭവന്‍ മണിയുടെ നേതൃത്വത്തിലുള്ള ടീം പൊട്ടിചിരിപ്പിക്കുവാനായി എത്തുന്നത്.  ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ആണ് മണിമുഴക്കത്തിന്‍റെ പ്രധാന പ്രായോജകര്‍. നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് കലാഭവന്‍ മണി വീണ്ടും യുകെയില്‍ എത്തുന്നത്. തിരക്കും ടെന്‍ഷനും നിറഞ്ഞ യു കെ മലയാളികളുടെ ജീവിതത്തിനിടയില്‍ അവരുടെ മനസ്സിനോരു കുളിര്‍മഴയേകാന്‍ മണിമുഴക്കം വന്നെത്തുകയാണ്. അഭിനയലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും മലയാളി മനസ്സുകളില്‍ ചിരിയിലൂടെടെ ചിരപ്രതിഷ്ഠ നേടിയെടുക്കുകയും ഒരു അനുഗ്രഹീത കലാകാരനെയാണ് മണിമുഴക്കത്തിലൂടെ യു കെ മലയാളികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

നാടിന്‍ പാട്ടിന്റെ ശീലുകളും, നര്‍മ്മത്തില്‍ ചാലിച്ചെടുത്ത വാഗ്ധോരണികളും, തന്റെതായ അഭിനയ പാടവത്തിലുടെ കാഴ്ചവയ്ക്കുമ്പോള്‍ മലയാളി മനസ്സുകള്‍ മൂന്ന് മണിക്കൂറുകള്‍ ആനന്ദത്തിന്റെ മാസ്മരിക ലോകത്ത് ആകുമെന്നതില്‍ സംശയമില്ല. കലാഭവന്‍ മണിക്കൊപ്പം ഒരു വലിയ താര നിര തന്നെയാണ് യു കെയിലെത്തുന്നത്. വിവിധങ്ങളായ കലാവിരുന്നുകള്‍ കോര്‍ത്തിണക്കി മനം നിറയെ പൊട്ടി ചിരിപ്പിക്കുവാന്‍, നാട്ടില്‍ മണിയുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

കലാഭവന്‍ മണി.

പകരം വയ്ക്കാനാകാത്ത വിശേഷണങ്ങളുടെ ഉടമയായ ശ്രീ മണി, കലകളുടെ നിലവറയായ കലാഭവനിലൂടെയാണ് മലയാളികളുടെ മുമ്പിലേക്ക് കടന്നു വന്നത്.അനുകരണകലയ്ക്ക് മറ്റൊരു തലം നല്കി മലയാളി കലാകാരന്‍മാര്‍ക്ക് മാതൃക സൃഷ്ടിച്ച ഈ വിസ്മയ കലാകാരന്‍, ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളിലൂടെ ,തന്റെ അസാധാരണ അഭിനയ പടവം കാഴ്ചവച്ച ചാലക്കുടിക്കാരന്‍ ചങ്ങാതിയെയാണ് ഫസ്റ്റ് റിംഗ് നമ്മുടെ മുമ്പാകെ എത്തിക്കുന്നത്. മിമിക്രിയും, നാടന്‍ പാട്ടും സിനിമയും ഗാന രചനയും സംഗീത സംവിധാനവും രംഗ അവതരണവുമൊക്കെ കൈമുതലായുള്ള ഈ ബഹുമുഖ പ്രതിഭ നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ക്കര്‍ഹമായിട്ടുണ്ട്.

വീണ നായര്‍

ഫസ്റ്റ് റിംഗ് നിങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കുന്ന മറ്റൊരു കലാകാരിയാണ് വീണാ നായര്‍. കലാഭവന്‍ മണിക്കൊപ്പമെത്തുന്ന മറ്റൊരു അനുഗ്രഹിത കലാകാരിയായ വീണ നായര്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും സുപരിചിതയായ ഒരു നടിയാണ്. വെള്ളി മൂങ്ങ മുതല്‍ ചപ്രേട്ടന്‍ വരെ നിരവധി ഹിറ്റു സിനിമകളിലെ വേറിട്ട അഭിനയം കൊണ്ട് മലയാളികളെ രസിപ്പിച്ച നടിയാണ് വീണാ നായര്‍. അതുപോലെ തന്നെ ടെലിവിഷന്‍ പരമ്പരകളിലെ ഹാസ്യ വേഷങ്ങളില്‍ തന്റെതായ അഭിനയ ശൈലിയില്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന് ചിരിയുടെ മാലപടക്കം സൃഷ്ടിക്കുന്ന കലാകാരി കൂടിയാണ് ശ്രീമതി വീണാ നായര്‍.

അജീഷ് കോട്ടയം

ഫസ്റ്റ് റിംഗ് നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്ന മറ്റൊരു കലാകാരനാണ് അജീഷ് കോട്ടയം. കേരളത്തിലങ്ങോളമിങ്ങോളം സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് ഹാസ്യ സ്‌കിറ്റു കളിലൂടെയും മലയാളി മനസ്സുകള്‍ കീഴടക്കിയ ഒരു ഹാസ്യ താരമാണ് അജീഷ് കോട്ടയം. ഒരു മദ്യപാനിയിലുണ്ടാകുന്ന വേഷപകര്‍ച്ചകള്‍ തന്മയ ഭാവത്തോടെ ആവിഷ്‌ക്കരിച്ച്  മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഈ കലാകാരനെ യു കെ മലയാളികള്‍ക്ക് നേരിട്ട് കണ്ട് ആസ്വദിക്കുവാന്‍ ലഭിക്കുന്നത് ഒരു ഭാഗ്യമാണ്. മുഴുവന്‍ മദ്യപന്‍മാരുടെയും രൂപ ഭാവങ്ങള്‍ ഒരു സമൂഹം എങ്ങനെ നോക്കി കാണുന്നതിനായി ഉപയോഗിക്കുന്ന ഒരു കണ്ണടയാണ് ഒരര്‍ത്ഥത്തില്‍ അജീഷ് കോട്ടയം.

ഡെല്‍സി നൈനാന്‍

ഫസ്റ്റ് റിംഗിന്റെ മണിമുഴക്കത്തില്‍ മണി നാദമായി ഡെല്‍സി നൈനാനും ചേരുമ്പോള്‍ അതൊരു സംഗീത പ്രേമികള്‍ക്ക് മറക്കാനാവാത്ത ഒരു സായംസന്ധ്യയാകുമെന്നതില്‍ സംശയമില്ല. ശ്രുതി ലയ താളങ്ങള്‍ അനര്‍ഗളം നിര്‍ഗളിക്കുന്ന ഒരു ഗായിക, മണിമുഴക്കത്തോടോപ്പം ചേരുമ്പോള്‍ നമ്മള്‍ക്ക് ലഭിക്കാവുന്ന ഒരു വലിയ കലാസന്ധ്യയാണ് യു കെയിലങ്ങോളമിങ്ങോളം അരങ്ങേറുകയെന്നത് നിസംശയം നമുക്ക് പറയാന്‍ കഴിയും. സംഗീതത്തിന്റെ അലമാലകളില്‍ തന്റെ വേറിട്ട ശബ്ദ സൗന്ദര്യത്താല്‍ ഗാനങ്ങളുടെ അര്‍ത്ഥവും ഭാവവും ചോര്‍ന്നു പോകാതെ ശ്രോതാക്കളെ ആസ്വാദനത്തിന്റെ കാണാതലങ്ങിളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു അനുഗ്രഹിത കലാകാരിയാണ് ഡെല്‍സി നൈനാന്‍.

ഈ മണിമുഴക്കത്തെ ഒരു ഇടി മുഴക്കമായി യു കെ മലയാളികള്‍ക്കിടയില്‍ എത്തിക്കുന്നത് യു കെ മലയാളികള്‍ നെഞ്ചിലേറ്റിയ ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ട്യുഷന്‍ ആണ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ ട്യൂഷന്‍ ഇന്ന് ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ഒരു പ്രസ്ഥാനമാണ്. അമേരിക്ക, ബ്രിട്ടന്‍, അയര്‍ലണ്ട്, ആസ്‌ട്രേലിയ ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതില്‍ പഠിക്കുന്നത്.

തിരക്കും ജോലി ഭാരവും കൊണ്ട് ബുദ്ധിമുട്ടുന്ന മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍, അവര്‍ക്ക് വേണ്ട പാഠ്യ പദ്ധതിയില്‍ തന്നെ ട്യുഷന്‍ നല്കുന്ന ലോകത്തെ അറിയപ്പെടുന്ന സ്ഥാപനമാണ് ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍  24 മണിക്കൂറും ഫ്രീയായി സംശയ നിവാരണ സഹായവും, എത്ര വേണമെങ്കിലും ഹോo വര്‍ക്കും, ക്ലാസ് ടെസ്റ്റും കെടുക്കുന്ന ലോകത്തെ ഏക സ്ഥാപനമാണ് ഫസ്റ്റ് റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍.

ചിരിയുടെ മാസ്മരിക പ്രബഞ്ചത്തിലേക്ക് നിങ്ങളുടെ മനസ്സുകളെ കൂട്ടികൊണ്ട് പോകുവാന്‍ ഫസ്റ്റ് റിംഗ് യുവതാരയോടൊപ്പം നിങ്ങളെയെവരെയും ന്യൂപോര്‍ട്ടിലേക്ക്  ഹൃദയം നിറഞ്ഞ് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ഷിജു ചാക്കോ, മോണ്‍മൌത്ത്: 07403435777

ബിനു ദാമോദരന്‍, ന്യൂപോര്‍ട്ട്: 07737937241

സണ്ണി പൗലോസ്‌, കാര്‍ഡിഫ്: 02920498522

ജോസ് കൊച്ചാപ്പള്ളില്‍, കാര്‍ഡിഫ്: 07737646314

വിനോദ് ഉമ്മന്‍, ബ്രിസ്റ്റോള്‍: 07402082867

തോമസ്‌, ബ്രിസ്റ്റോള്‍: 07737909395

ജിജി ജോര്‍ജ്ജ്, സ്വാന്‍സി: 07737794847

തോമസ്‌ ഡാനിയേല്‍, സ്വാന്‍സി: 07737761180

ബെന്‍സോ, ഹെര്‍ഫോര്‍ഡ്: 07988612940

സജീവന്‍, ഗ്ലോസെസ്റ്റര്‍: 0741103203

എബിന്‍ ജോസ്, ഗ്ലോസെസ്റ്റര്‍: 07506926360

unnamed

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.