കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പന്ത്രണ്ട്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പന്ത്രണ്ട്

കാരൂര്‍ സോമന്‍

അധ്യായം- പന്ത്രണ്ട്, നാടിന്റ ഗന്ധം

രാവിലെ ആറിനായിരുന്നു അവരുടെ ഫ്‌ളയ്റ്റ് നെടുമ്പാശേരിയില്‍ എത്തിയത്. ചെക്കിങും മറ്റും കഴിഞ്ഞു പിന്നേയും ഒരു മണിക്കൂര്‍ കൂടിയെടുത്തു പുറത്തേക്കുവരാന്‍. അമേരിക്കയിലെ തണുപ്പില്‍ നിന്നും കേരളത്തിന്റെ മണ്ണിലെത്തിയപ്പോള്‍ വല്ലാത്തൊരാശ്വാസം തോന്നുന്നതായി ബിന്ദുവിനു തോന്നി. ഇനി തിരിച്ചുപോക്ക് എന്നാണെന്നു പറയുക വയ്യ. ചിലപ്പോള്‍ അങ്ങിനെയൊന്നു ഉണ്ടായില്ലെന്നും വരും. ജീവിതത്തിന്റെ വലിയൊരു പരീക്ഷണമാണ് കഴിഞ്ഞത്. ആരും എഴുതിവയ്ക്കാത്ത ജീവിതമെന്ന നാടകത്തിന്റെ വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍ പലതാണ് കഴിഞ്ഞുപോയത്. വേദനയില്‍ പിടഞ്ഞും നഷ്ടപ്പെടലുകളുടെ ചിന്തകളില്‍ പതറിയും ആശ്വാസത്തിന്റെ കിരണങ്ങള്‍ കണ്ടും തിരിച്ചറിവുകളുടെ എന്തൊക്കെയോ അടയാളങ്ങള്‍ മനസിലാക്കുകയായിരുന്നു. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. കടന്നുപോയ വേദനകള്‍ക്കു പകരമായി ആനന്ദത്തിന്റെ മധുരമായിരിക്കും കാത്തിരിക്കുകയെന്നു വിശ്വസിക്കുകയാണ് നല്ലത്. എല്ലാം നല്ലതില്‍ കലാശിക്കുവാന്‍ പ്രാര്‍ഥിക്കുക മാത്രമെ തന്നെപ്പോലൊരു ജന്മത്തിനു കഴിയുകയുള്ളുവെന്ന് ബിന്ദു സ്വയം പറഞ്ഞു.

മോഹന്റെ തോളില്‍ ആനന്ദ് നല്ല ഉറക്കത്തിലാണ്. തലയിലെ കെട്ട് സ്‌കാര്‍ഫ് കൊണ്ടു മൂടിയിട്ടിരിക്കുകയാണ് ബിന്ദു. അവളെ വീല്‍ചെയറിലാണ് പുറത്തേക്കു കൊണ്ടുവന്നത്. അവരേയും കാത്ത് രവി പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആഗതര്‍ക്കുള്ള വഴിയിലൂടെ വരുന്ന മോഹനെ കണ്ടതും രവി അങ്ങോട്ടേക്കു ഓടിച്ചെന്നു. കഴിഞ്ഞ വരവില്‍ കണ്ട മോഹനല്ല ഇതെന്നു രവിക്കുതോന്നി. ആകെ വിഷാദമായ മുഖം. ആളു പകുതിയായിപ്പോയിരിക്കുന്നു. വീല്‍ചെയറിലിരിക്കുന്ന ബിന്ദുവിനെ രവിക്കു മനസിലായതേയില്ല. തലയില്‍ കെട്ടുമായി ആകെ കോലംകെട്ട ഒരു രൂപം. ആകെ ഒന്നോരണ്ടോ പ്രാവശ്യം മാത്രമെ ബിന്ദുവിനെ രവി കണ്ടിട്ടുള്ളൂ. കണ്ടാല്‍പ്പിന്നെ കണ്ണെടുക്കാന്‍ പറ്റാത്ത സൗന്ദര്യമായിരുന്നു അന്നവള്‍ക്ക്. മോഹന്റെ ഭാഗ്യമെന്നല്ലാതെ അന്നു മറ്റാര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. സത്യത്തില്‍ അന്നു മോഹനോട് രവിക്കു വല്ലാത്ത അസൂയ തോന്നിയിരുന്നു. ദേ… ഇതിപ്പോ പഴയ ബിന്ദുവിന്റെ പ്രേതം പോലെയുണ്ട്. രവി അവളെനോക്കി ചിരിക്കാന്‍ ശ്രമിച്ചു. നിസംഗമായ ഭാവമായിരുന്നു അവളുടേത്. മോഹന്റെ തോളില്‍നിന്നും ഉറങ്ങിക്കിടന്ന ആനന്ദിനെ രവിയെടുത്തു. പിന്നെ കാറു കിടക്കുന്നിടത്തേക്ക് അയാള്‍ നടന്നു. ഡ്രൈവറുടെ സീറ്റിനരികെ മുന്നില്‍ രവി കുഞ്ഞുമായിരുന്നു. പിറകില്‍ മോഹനും ബിന്ദുവും.

യാത്രക്കിടെ ആരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നില്ല. ആ നിശബ്ദത അസഹനീയമായി രവിക്കു തോന്നി. അവന്‍ പലതും അവരോടു ചോദിച്ചുവെങ്കിലും എങ്ങും തൊടാതെയുള്ള ഉത്തരങ്ങളാണ് മോഹനില്‍നിന്നുമുണ്ടായത്. ബിന്ദുവാകട്ടെ കാറിന്റെ ഡോര്‍ ഗ്ലാസിലൂടെ ഒന്നിലും ശ്രദ്ധിക്കാതെ നോക്കിയിരിക്കുകയാണ്. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. രവിയുടെ ചിന്തകള്‍ അങ്ങിനെയായി. തന്റെ കാര്യം വിട് ഇത്രയും നേരമായിട്ടും ഇരുവരും ഒന്നുമിണ്ടുക പോലും ചെയ്തിട്ടില്ല. അതിനിടയില്‍ എന്തെങ്കിലും കുടിക്കണമോ എന്നു മോഹന്‍ ചോദിച്ചപ്പോള്‍ വേണ്ട എന്ന ഉത്തരം ഒരു തലയാട്ടലില്‍ മാത്രമാണ് ബിന്ദു ഒതുക്കിയത്.

നേരം ഉച്ചയാകാറായപ്പോഴാണ് അവര്‍ വീട്ടിലെത്തിയത്. ദൂരെനിന്നും കാര്‍ വരുന്നതുകണ്ട് സരള വിളിച്ചുപറഞ്ഞു മോഹനും ബിന്ദുവും വരുന്നെന്ന്. വടക്കേമുറ്റത്തുവീണ ചാണകം കോരിക്കളയുകായിരുന്നു ഗോപാലന്‍. അയാളാപ്പണി പകുതി വഴിക്കുപേക്ഷിച്ചു. അമ്മ പറയുന്നതു കേട്ട് ഉണ്ണിക്കുട്ടനും ഉമ്മറത്തെത്തി. അവനും ഉത്സാഹത്തിലാണ്. കൊച്ചച്ചന്‍ അമേരിക്കയില്‍നിന്നു വന്നാല്‍ എന്തെങ്കിലും തനിക്കു കിട്ടാതിരിക്കില്ല എന്നു അവനും നിശ്ചയമുണ്ട്. ചെങ്കല്‍പാതയിലൂടെ പൊടിക്കാറ്റുയര്‍ത്തി കാര്‍ ഉമ്മറത്തുവന്നുനിന്നു.

കാറില്‍ നിന്നു ആദ്യമിറങ്ങിയത് രവിയും ആനന്ദുമായിരുന്നു. അവന്‍ യാത്രക്കിടെ ഉണര്‍ന്നിരുന്നു. രവിയുമായി അവന്‍ നല്ല അടുപ്പത്തിലായെന്നു കണ്ടാലറിയാം. സരള ഓടിച്ചെന്നു ആനന്ദിനെയെടുത്തു. അതിനിടെ രവിയുടെ കണ്ണുകളിലേക്കു ആഴത്തിലൊരു നോട്ടവും നല്‍കി. ഡ്രൈവര്‍ക്കു കാശു കൊടുത്തതിനു ശേഷമാണ് കാറില്‍നിന്നും ബിന്ദുവിനെ പിടിച്ചുകൊണ്ട് മോഹന്‍ ഇറങ്ങിയത്. ഇതിനിടെ ഡിക്കിയില്‍നിന്നും സാധനങ്ങള്‍ രവി ഇറക്കിവച്ചുകഴിഞ്ഞിരുന്നു. മോഹനെയും ബിന്ദുവിനെയും കണ്ടപ്പോള്‍ സന്തോഷം അലിഞ്ഞുപോകുന്നതായി സരളയ്ക്കു തോന്നി. ഗോപാലനും വിശ്വസിക്കാന്‍ പറ്റിയില്ല, എന്തുപറ്റിയെന്ന ആകാംഷ ഇരുവരുടെയും മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. ബിന്ദുവിന്റെ തലയിലെ വലിയകെട്ടിലായിരുന്നു ഇരുവരുടേയും ശ്രദ്ധ. ബിന്ദുവിന്റെ അവസ്ഥ കണ്ടപ്പോള്‍ എന്തോ കാര്യമായി സംഭവിച്ചതായി അവര്‍ക്കു മനസിലായി. ഗോപാലന്‍ മകനെ നോക്കി. നിശബ്ദമായ കടല്‍ പോലെയായിരുന്നു മോഹന്റെ ഭാവം. അലമാലകളോ ചെറു ഓളങ്ങളോ ഇല്ലാതെ വെറുതെ കിടക്കുന്ന കടല്‍പോലെ. ബിന്ദുവാകട്ടെ അവരെ നോക്കി വെറുതെയൊന്നു ചിരിക്കാന്‍ നോക്കി. തിരിച്ചു പ്രതികരിക്കാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു സരള. ഉണ്ണിക്കുട്ടന്‍ മാത്രം മോഹന്‍ കൊണ്ടുവന്ന പെട്ടിയുടെ വലിപ്പത്തില്‍ ശ്രദ്ധിക്കുകയായിരുന്നു.

സാധനങ്ങളൊക്കെ ഇറക്കിക്കഴിഞ്ഞതോടെ കാര്‍ പൊടിപാറിച്ച് തിരിച്ചുപോയി. രവി പെട്ടികളെല്ലാം അകത്തേയ്ക്കു എടുക്കാന്‍ തുടങ്ങി. ബിന്ദുവും മോഹനും അകത്തേക്കു നടന്നു. മോഹന്റെ കൈകള്‍ അവളെ നടക്കുവാന്‍ സഹായിക്കുന്നുണ്ടായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. സരളയുടെ കയ്യിലിരുന്നു ആനന്ദ് എന്തൊക്കെയോ ചിണുങ്ങുന്നു. ഉണ്ണിക്കുട്ടന്‍ രവിയുടെ പിന്നാലെ പെട്ടികള്‍ വയ്ക്കുന്നിടത്തേക്കു നടന്നു. ഗോപാലനാകട്ടെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്നു കിഴക്കേ ആകാശത്തേയ്ക്കു നോക്കിക്കിടന്നു. കിഴക്ക് ഇരുണ്ടമേഘങ്ങള്‍ കൂടുകൂട്ടിയിരിക്കുന്നു. കാലം തെറ്റി പെയ്യാന്‍ മഴ കാത്തുനില്‍ക്കുന്നതുപോലെ. എന്തുകൊണ്ടോ ഗോപാലന്റെ മനസ് വല്ലാതെ അസ്വസ്തമായി.

സരള വരുന്നവര്‍ക്കുവേണ്ടി നേരത്തെത്തന്നെ മുറി ഒരുക്കിയിരുന്നു. ബിന്ദുവിനെ മോഹന്‍ അവിടെ കിടത്തി. ബാഗില്‍നിന്നും സിറപ്പുകളും ടാബ് ലെറ്റുകളും എടുത്തുവച്ചു. കട്ടിലിനോട് ചേര്‍ന്നുള്ള ജാലകപ്പാളികള്‍ അയാള്‍ തുറന്നു. പിന്നെ അയാള്‍ ക്ഷീണം മാറാനായി കുളിക്കാന്‍ ബാത്ത് റൂമിലേക്കു പോയി. ഷവറിനു കീഴെ നില്‍ക്കുമ്പോള്‍ അയാളുടെ മനസ് ശൂന്യമായിരുന്നു. ഇനി ഒന്നില്‍നിന്നും എല്ലാം തുടങ്ങണമെന്നു അയാള്‍ സ്വയം പറഞ്ഞു.

റബര്‍മരങ്ങള്‍ക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിനു നേര്‍ത്ത കുളിര്‍മ. ബിന്ദു ചരിഞ്ഞുകിടന്നു ജാലകത്തിലൂടെ പുറത്തേക്കു നോക്കി. ആശുപത്രിയിലെ ജാലകക്കാഴ്ചയായിരുന്നു അവളുടെ മനസില്‍ തെളിഞ്ഞത്. മഞ്ഞിന്റെ വെളുപ്പുമാത്രമായി ഒരു കാഴ്ച. പക്ഷെ ഇവിടെ പച്ചപ്പിന്റെ സമൃദ്ധിയാണ് തുടിക്കുന്നത്. മാവും പിലാവും വാഴയും അതിനുമപ്പുറം ഇരുള്‍ക്കാടെന്നപോലെ റബര്‍ത്തലപ്പുകളും. അവളുടെ മനസിന്റെ ഭാരങ്ങള്‍ എങ്ങോ ഒഴുകിപ്പോകുന്നതുപോലെ തോന്നി. ജീവിതത്തില്‍ എന്തെല്ലാമോ തിരിച്ചുവന്നിരിക്കുന്നതുപോലെ. മറഞ്ഞുപോയ ഒരു സുന്ദരസ്വപ്നം ഓര്‍മകളിലേക്ക് ഓടിയെത്തിയതുപോലെ. തനിക്കു വധശിക്ഷ നീട്ടിക്കിട്ടിയിരിക്കുകയാണ്. എത്രനാളെക്കെന്നറിയില്ല. എങ്കിലും മരണത്തിനുമുകളിലുള്ള നൂല്‍പ്പാലത്തിലൂടെ താന്‍ ജീവിതത്തിലേക്കു നടന്നു കയറിയിരിക്കുകയാണ്. തനിക്കിനി മരണമുണ്ടാകില്ലെന്നുപോലും മനസു പറയുന്നു. എല്ലാ വെല്ലുവിളികളും മറികടന്ന് താന്‍ വീണ്ടും മോഹനു സ്വന്തമായിരിക്കുകയാണ്. ഒരു പക്ഷെ തന്റെ പോരായ്മകള്‍ കൊണ്ടായിരിക്കാം ചില കാര്യങ്ങളില്‍ മോഹന്റെ കാലിടറിയിട്ടുള്ളത്. ഏതൊരാണിനും പറ്റാവുന്ന ചെറിയ തെറ്റു മാത്രമാണത്. അതിനെ തെറ്റെന്നു വിളിക്കാമോ എന്നു പോലും പറയാനാവില്ല. ഒരു പക്ഷെ താന്‍ മരിച്ചിരുന്നെങ്കില്‍ ആ തെറ്റ് വലിയൊരു ശരിയാകുമായിരുന്നു. ബിന്ദുവിന്റെ മനസില്‍ ഹോസ്പിറ്റലില്‍ നിന്നും ആനന്ദിനേയുമെടുത്ത് നടന്നു നീങ്ങുന്ന സോഫിയയുടെ രൂപം തെളിഞ്ഞു. അവളും ഒരുപക്ഷെ മോഹിച്ചിരിക്കാം. തനിക്കു മരണമില്ലെന്നറിഞ്ഞപ്പോള്‍ അറിയാതെയായെങ്കിലും അവളുടെ മനസ് തന്നെ ശപിച്ചിരിക്കാം. ബിന്ദുവിന്റെ കണ്ണുകള്‍ എന്തിനെന്നറിയാതെ നനഞ്ഞു. ഏതാണു ശരിയെന്നും ഏതാണു തെറ്റെന്നും തിരിച്ചറിയുക വലിയ കടമ്പയാണെന്നു അവളുടെ മനസു പറഞ്ഞു.

മോഹന്‍ കുളി കഴിഞ്ഞെത്തി. അയാള്‍ അടുത്തുവന്നപ്പോള്‍ നാടന്‍ വാസനസോപ്പിന്റെ സുഗന്ധം. ബിന്ദു അയാളുടെ കയ്യില്‍ ചെറുബലത്തോടെ പിടിച്ചു തന്റെ അരികിലിരുത്തി. അയാളുടെ വിരലുകളുയര്‍ത്തി അവള്‍ ചുംബിച്ചു. ആ കൈപ്പടങ്ങള്‍ മാറില്‍വച്ചു അവള്‍ എല്ലാം തനിക്കുമാത്രമെന്ന് പ്രാര്‍ഥിച്ചു. അയാള്‍ അവളുടെ നെറ്റിയില്‍ തന്റെ ചുണ്ടമര്‍ത്തി. വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെ എല്ലാ ഭാവങ്ങളും അയാളില്‍ അവള്‍ കണ്ടു. അവളുടെ മനസില്‍ പുതിയ വസന്തത്തിന്റെ നറുപുഷ്പങ്ങള്‍ വിടര്‍ന്നുല്ലസിച്ചു. തനിക്ക് ഒരിക്കലും മോഹനെ നഷ്ടമാകില്ല. മാരക രോഗത്തിന്റെ മുള്‍മുനയില്‍ താന്‍ നില്‍ക്കുമ്പോഴും സ്‌നേഹത്തിനു ഒരു പണത്തൂക്കം പോലും കുറവുവരുത്താതെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയവനാണു മോഹന്‍. ആ മനസില്‍ തന്നെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമെ ഇനിയുണ്ടാകൂ. പക്ഷെ മോഹന്റെ മനസില്‍ പുതിയ പിരിമുറുക്കങ്ങള്‍ നാമ്പിട്ടുകഴിഞ്ഞിരുന്നു. അവളുടെ മുഖത്തേയ്ക്കു സ്‌നേഹം നിറഞ്ഞുതുളുമ്പി നോക്കുമ്പോഴും ഇനി എന്ന് എന്ന ചോദ്യം അയാളുടെ ഉള്ളില്‍ ഉണര്‍ന്നിരുന്നു.

മോഹന്‍ അവളുടെ അരികില്‍ നിന്നുമെഴുന്നേറ്റു. അവളുടെ ചുണ്ടുകളില്‍ വിടര്‍ന്ന പ്രതീക്ഷയുടെ പുഞ്ചിരി അയാളെ ആശ്ചര്യപ്പെടുത്തി. ബാഗില്‍ നിന്നും സിഗരറ്റ് പാക്കറ്റെടുത്ത് അയാള്‍ പുറത്തേക്കു നടന്നു.
ബിന്ദു അയാളെനടന്നു പോകുന്നത് നോക്കിക്കിടന്നു. പുറത്ത് അടക്കിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നുണ്ട്. രവി പോയിട്ടില്ല. അറിഞ്ഞതെല്ലാം അയാള്‍ അപ്പനോടും സരളയോടും വിവരിക്കുകയാകും.

മോഹന്‍ മുറിവിട്ടു പുറത്തുപോയയുടന്‍ ബിന്ദുവിനുള്ള ചായയുമായി സരളയെത്തി. ബിന്ദുവിനെ പതിയെ കട്ടിലില്‍ ചാരിയിരുത്തി ചായ കൊടുത്തു. കട്ടിലിനിരികിലിരിന്നു ആകാംഷയോടെ സരള ബിന്ദുവിനെ കണ്ണുകളിലേക്കു നോക്കി. എന്താണു സംഭവിച്ചതെന്ന ചോദ്യം അവളുടെ നോട്ടത്തിലുണ്ടായിരുന്നു. ബിന്ദു പതിയെ കണ്ണുകളടച്ചു. പിന്നെ എല്ലാം പറഞ്ഞു. ഈ വീട്ടില്‍ ആര്‍ക്കുമറിയാത്ത തന്റെ രോഗവും അതറിഞ്ഞിട്ടും തന്നെ സ്‌നേഹിക്കാന്‍ മാത്രം ശ്രമിച്ച മോഹനേട്ടന്റെ മനസും മരണം മാടി വിളിച്ച നിമിഷങ്ങളും എല്ലാം ചേടത്തിയോട് അവള്‍ പറഞ്ഞു. ഇനിയും കാത്തിരിക്കുന്നത് എപ്പോള്‍ വേണമെങ്കിലും അതിഥിയായെത്താനുള്ള മരണത്തേയും കാത്തുകൊണ്ടാണ്. എങ്കിലും ഉടനെയൊന്നു വലിയ അപകടം പ്രതീക്ഷിക്കേണ്ട എന്നാണു ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഒരു പക്ഷെ അതിവിദൂരമല്ലാതെ അവന്‍ തന്നെ തേടിയെത്തിയേക്കാമെന്ന ഭയം തന്നിലുണ്ട്. ഒരിക്കല്‍ എല്ലാം ഉറപ്പിച്ച് താന്‍ മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ഒരപരിചിതനെപ്പോലെ അവന്‍ തന്നെ ഒഴിവാക്കി മാറിപ്പോയി. ഇനി ഞാന്‍ പറയുമ്പോഴെ മരണം തന്നെത്തേടി എത്തുകയുള്ളൂ- പറഞ്ഞു തീര്‍ന്നപ്പോഴേക്കും ബിന്ദുവില്‍ നിന്നും കരളുരുകുന്ന കരച്ചില്‍ പറിച്ചെടുത്തെന്ന പോലെ പുറത്തേക്കു വന്നു. സരളയ്ക്കും തേങ്ങലടക്കാനായില്ല.

സരള ഓര്‍ത്തു- മോഹന്‍ എത്ര നല്ല മനുഷ്യന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.