കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിമൂന്ന്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിമൂന്ന്

കാരൂര്‍ സോമന്‍

അധ്യായം – പതിമൂന്ന് ആഗ്രഹങ്ങള്‍

സംഭവങ്ങളറിഞ്ഞപ്പോള്‍ ഗോപാലനും വലിയ വിഷമം തോന്നി. ആ പെങ്കൊച്ചിന് ഇത്രയും വലിയ രോഗം ഉണ്ടെന്നു ആരും അറിഞ്ഞതേയില്ല. അതേക്കുറിച്ചൊന്നും പറയാനോ മനസിലാക്കാനോ പറ്റിയ മട്ടിലായിരുന്നില്ലല്ലോ മോഹന്റെ കല്യാണം. ഒരു ദിവസം കയറിവന്നു അവന്‍ പറഞ്ഞു കല്യാണമായെന്ന്. എല്ലാവരും വരണമെന്നു പറഞ്ഞപ്പോല്‍ തമാശയാണെന്നാണു കരുതിയത്. കല്യാണം നടക്കുന്ന കല്ലാശേരിയിലെ അമ്പലമുറ്റത്ത് വണ്ടിയിറങ്ങിയപ്പോഴാണ് കാര്യം സത്യമാണെന്നു ഉറപ്പിച്ചത്. പെങ്കൊച്ചിനെ കണ്ടതോടെ വന്നവരുടെയൊക്കെ കെറുവൊക്കെ മാറി. തങ്കക്കുടം പോലൊരു പെണ്ണ്. മോഹന്റെ പുണ്യമെന്നും ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു. പെണ്ണിനെന്തോ ഏനക്കേടുണ്ടെന്നുള്ള വര്‍ത്തമാനം ചിലയിടങ്ങളില്‍നിന്നും കേട്ടു. എന്താണെന്നോ ഏതാണെന്നോ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല. കല്യാണം കഴിഞ്ഞ് അധികം താമസിയാതെ അവനവളെ അമേരിക്കയിലേക്കു കൊണ്ടുപോകുകയും ചെയ്തു. ഇങ്ങനെയൊരസുഖമാണെന്നു അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വേദന. താന്‍ മനസിലാക്കിയിടത്തോളം തന്റെ മോന്‍ ഇങ്ങനെ ഒരു ബന്ധത്തില്‍ ചാടുമെന്നു ഗോപാലനു വിശ്വസിക്കാനായില്ല. പറയാന്‍ പറ്റില്ല. മനുഷ്യന്റെ മനസ് എങ്ങിനെയാണ് സഞ്ചരിക്കുകയെന്നു. തന്റെ മകന്റെ മനസില്‍ സ്‌നേഹമെന്ന വികാരം ഉണ്ടായിരുന്നെന്നു ഗോപാലന്‍ അറിയുകയായിരുന്നു. ഒപ്പം ആരേയും ഇതുവരെ ഉള്ളുതൊട്ടു സ്‌നേഹിക്കാന്‍ കഴിയാത്ത തന്നോടുതന്നെ അയാള്‍ക്കു പുച്ഛവും തോന്നി. മാത്രമല്ല മരണത്തെ മുന്നില്‍ക്കണ്ട ഒരു പെണ്‍കുട്ടിയാണ് ഈ വീട്ടില്‍ തന്നോടൊപ്പം കഴിയുന്നതെന്ന ചിന്ത അയാളില്‍ എപ്പോഴുമുണ്ട്. അവള്‍ ഇപ്പോഴും മരണത്തെ കാത്തുനില്‍ക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ മരണത്തിന്റെ പല ഭാവങ്ങളും അവളറിഞ്ഞിരിക്കുന്നു. എങ്കിലും ഒരിക്കലും മായാത്ത സന്തോഷത്തിന്റെ തിരകള്‍ അവളില്‍ എപ്പോഴും അലയടിക്കുന്നുണ്ട്. അത് മനസിന്റെ നന്മയുടെ പ്രതീകമാണ്. തനിക്കിപ്പോള്‍ വയസു എഴുപത്തിനാലു കഴിഞ്ഞിരിക്കുന്നു. ഇനി എത്രനാള്‍ കൂടി. ശരീരവും മനസും തളര്‍ന്നു തുടങ്ങിയിരിക്കുന്നു. കാഴ്ചയുടെ തിളക്കത്തിന്റെ മാറ്റ് കുറഞ്ഞുകുറഞ്ഞു വരുന്നു. പലരും പറയുന്നത് കേള്‍ക്കുവാനാകുന്നില്ല. ആരോഗ്യവാനാണെന്നു കരുതിയിരുന്നത് ശുദ്ധ ഭോഷ്‌കാണെന്നു അയാള്‍ തിരിച്ചറിഞ്ഞു. ഹൃദയത്തിന്റെ മിടിപ്പുകള്‍ക്കു താളപ്പിഴയുണ്ടോ എന്ന സംശയം അയാളിലുണര്‍ന്നു. മരണഭയം ഒരു ഉള്‍ക്കിടിലമായി മാറി. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഗോപാലന്‍ കസേരയില്‍ ചാരിയിരുന്നു. ആനന്ദ് കളിപ്പാട്ടവുമായി അടുത്തുവന്നപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. അയാള്‍ ആ കുഞ്ഞിന്റെ മുഖത്തേയ്ക്കു നോക്കി. ഒരു വൃദ്ധന്‍ ആ മുഖത്ത് ഒളിഞ്ഞിരിപ്പുണ്ടോ. താനും ഇതുപോലെ കുഞ്ഞായും ബാല്യമായും കൗമാരമായും യുവത്വമായും പരിണമിച്ചതാണ്. ഒടുവില്‍…… ഗോപാലന്‍ ആ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അയാള്‍ ആദ്യമായി സ്‌നേഹിക്കാന്‍ പഠിക്കുകയാണ്.

അവര്‍ അമേരിക്കയില്‍ നിന്നുവന്നിട്ടു നാലുദിവസമാകുന്നു. ബിന്ദുവിനു നല്ല മാറ്റം തോന്നുന്നുണ്ട്. അവള്‍ തൊടിയിലും മറ്റും നടന്നുതുടങ്ങി. ആനന്ദാകട്ടെ എപ്പോഴും അപ്പാപ്പനൊപ്പമാണ്. ഉണ്ണിക്കുട്ടന്‍ ക്ലാസ് കഴിഞ്ഞുവന്നാല്‍ അവനോടൊപ്പമാണ് പിന്നെ കളിയും ചിരിയും. മോഹന്‍ മാത്രം ആരോടും അടുപ്പമില്ലാത്തപോലെ കഴിയുന്നു. ഇടയ്ക്കിടെ പുറത്തേക്കു പോകുന്നതു കാണാം. എവിടെയാണോ എങ്ങോട്ടാണോ പോകുന്നതെന്നു പറയില്ല. ചിലപ്പോള്‍ രവിയേയും കൂട്ടി പോകും. അന്നു ചെറുതായി മദ്യപിച്ചായിരിക്കും വരിക.

ഗോപാലന്‍ ഇപ്പോള്‍ പഴയതു പോലെയല്ല. മുന്‍കോപവും പിശുക്കത്തരവും ഈ മനുഷ്യനില്‍നിന്നാണോ വന്നിരുന്നതെന്നു ആരും പറയുകയില്ല. ഇപ്പോള്‍ ആനന്ദിനൊപ്പമാണ് മുഴുവന്‍ സമയവും. കളിയും ചിരിയുമായി. സ്‌കൂള്‍ വട്ടു ഉണ്ണിക്കുട്ടന്‍ കൂടി വന്നാല്‍ പിന്നെ സംഗതി കുശാലായി. ആരേയും ചെവിതല കേള്‍പ്പിക്കില്ല. ബിന്ദുവിനും വലിയ സന്തോഷമായി. അമേരിക്കയില്‍ നിന്നുവരുമ്പോള്‍ ആനന്ദിന്റെ കാര്യം ആലോചിച്ചപ്പോള്‍ മാത്രമായിരുന്നു വിഷമം. അവനിവിടം പിടിക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോ അതുമാറി. അപ്പൂപ്പനും ഉണ്ണിക്കുട്ടനും ചേര്‍ന്നു അവന്‍ എല്ലാം മറന്നു കളിച്ചുചിരിക്കുമ്പോള്‍ ഏതാഴക്കടലിലായാലും ബിന്ദു സന്തോഷിക്കുകതന്നെ ചെയ്യും.

രവി എല്ലാ ദിവസവും റബര്‍ വെട്ടാന്‍ എത്തും. രാവിലെ എത്തിയാല്‍പ്പിന്നെ നേരം കുറെ കഴിഞ്ഞായിരിക്കും പോകുക. രാവിലെ രണ്ടു ദിവസമായി ഗോപാലന്‍ തോട്ടത്തിലേക്കു വരുന്നില്ല. ഇന്നലെ മോഹന്‍ വന്നിരുന്നു. വെറുതെ കുറെനേരം നടന്നിട്ടു തിരിച്ചുപോയി. മോഹന്‍ വന്നതിനു ശേഷം ചെറിയരീതിയിലുള്ള പരിപാടികളൊക്കെ മുടക്കം കൂടാതെ നടക്കുന്നുണ്ട്. സിഗരറ്റിനും സ്മാളിനും കാശു ചെലവില്ല. ടൗണില്‍ പോയി മദ്യക്കുപ്പി വാങ്ങിക്കൊണ്ടുവരുന്നത് രവിയാണ്. തോട്ടത്തിലെ പണിക്കാര്‍ പോയാല്‍പ്പിന്നെ ഷെഡിലിരുന്നാണ് രണ്ടുപേരുടേയും കൂടല്‍. അതു കഴിഞ്ഞാലും പിന്നെയും ഗോപാലന്റെ വീട്ടില്‍ത്തന്നെയായിരിക്കും രവി. ഗോപാലനുമായി ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കും. പക്ഷെ കണ്ണ് ഏതുസമയവും വീടിനകത്തേക്കാണെന്നു മാത്രം. മോഹനും ബിന്ദുവും വന്നതിനുശേഷം സരളയെ ഒന്നു അടുത്തുകാണാന്‍ കഴിയാറില്ല. കാര്യങ്ങളൊക്കെ ഒരു വഴിക്കു ശരിയാപ്പോഴാണ് മോഹന്റെയും ബിന്ദുവിന്റെയും വരവ്. ഇനിയപ്പോ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പന്തികേടു തോന്നിയാല്‍ പിന്നെ ഈ കുടുംബത്തില്‍ കയറാന്‍പോലും കഴിയില്ല. എങ്കിലും നിയന്ത്രിക്കാനാവുന്നില്ല. കണ്ണുകള്‍ എപ്പോഴും സരളയെ തേടുകയാണ്.

അവര്‍ വന്നതോടെ വിഷമത്തിലായത് സരളയാണ്. എടുത്താല്‍ തീരാത്ത പണികളാണ് ഇപ്പോഴുള്ളത്. ആനന്ദിനെ കുളിപ്പിക്കുന്നതു ഭക്ഷണം കൊടുക്കുന്നതുമടക്കം എല്ലാം ചെയ്യണം. ബിന്ദുവിനു കുളിക്കാന്‍ വെള്ളം ചൂടാക്കണം. മോഹനു ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കണം. പതിവുപോലെ തൊഴുത്തിലെ പണികള്‍. ഉണ്ണിക്കുട്ടനെ രാവിലെ സ്‌കൂളിലയക്കാനുള്ള തിരക്ക്. എല്ലാം കൂടി വൈകുന്നേരമാകുമ്പോള്‍ അവള്‍ അവശയാകും. എങ്കിലും അവള്‍ക്കതില്‍ യാതൊരു പരിഭവവും ഇല്ല. താന്‍ ചെയ്യുന്നത് വലിയൊരു പുണ്യപ്രവര്‍ത്തിയാണെന്നു അവള്‍ക്കു തോന്നി. എന്നുവേണമെങ്കിലും ജീവിതം നഷ്ടപ്പെടാവുന്ന ബിന്ദുവിനു വേണ്ടി ഇതൊക്കെ ചെയ്യുന്നത് വലിയ കാര്യം തന്നെ.

പിന്നെ ഒരാശ്വാസം അമ്മായിയച്ഛന്റെ കാര്യത്തിലാണ്. പുള്ളിക്കാരന്‍ ഇപ്പോള്‍ പഴയതുപോലെയല്ല. എന്തോ മാറ്റം ഉണ്ടായിട്ടുണ്ട്. ആകെ ഒന്നു അടങ്ങിനില്‍ക്കുന്നതുപോലെ. കുട്ടികളോടൊപ്പമാണ് എപ്പോഴും. ഉണ്ണിക്കുട്ടനോടും വലിയ കാര്യംതന്നെ. മുന്‍പ് അങ്ങിനെ ഒരു കൊച്ച് വീട്ടിലുണ്ടോ എന്നുപോലും കാര്‍ന്നോര്‍ക്കറിയില്ലായിരുന്നു. ഏതായാലും ആനന്ദ് വന്നതുകൊണ്ട് അങ്ങിനെ ഒരു ഗുണമുണ്ടായി. തന്നോടും വലിയ ലോഹ്യത്തിലാണ് കിളവന്‍. തെറിയുംതേപ്പുമൊന്നും ഇപ്പോഴില്ല. ഭക്ഷണം പോലും വന്നെടുത്തുകഴിച്ചോളും. ഇനി ഇവര്‍ പോയിക്കഴിഞ്ഞാല്‍ പഴയപടി ആകുമോ എന്തോ. ഇവരെവിടെ പോകാന്‍, ബിന്ദു തിരിച്ചു അമേരിക്കയിലേക്കില്ലെന്നാണു ഉറപ്പിച്ചു പറഞ്ഞത്. മരിക്കുന്നതുവരെ ഇവിടെത്തന്നെ ആകട്ടെയെന്നാണ് അവളുടെ ആഗ്രഹം.

ഇന്നലെ ബിന്ദുവിന്റെ അമ്മ വന്നിരുന്നു. അവളെക്കണ്ട് കണ്ണുനീര്‍ തോരാതെയാണ് മീനാക്ഷിയമ്മ പോയത്. എങ്കിലും ഇത്രയെങ്കിലും കാലം അവളെ ദൈവം ഭൂമിയില്‍ നിലനിര്‍ത്തിയല്ലോ എന്ന ആശ്വാസം ആ മുഖത്ത് കാണാമായിരുന്നു. രണ്ടുദിവസം അവിടെ നില്‍ക്കാന്‍ സരള നിര്‍ബന്ധിച്ചെങ്കിലും അവര്‍ നിന്നില്ല. അവര്‍ക്കു കൂട്ടായി അകന്ന ഒരു ബന്ധത്തിലെ വയസായ സ്ത്രീ വീട്ടിലുണ്ട്. ചെന്നില്ലെങ്കില്‍ അവരവിടെ ഒറ്റയ്ക്കു എന്താ ചെയ്തു കൂട്ടുകയെന്നു പറയാന്‍ കഴിയില്ല. പിന്നെ ഗോപാലന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടുമാകാം അവര്‍ പെട്ടെന്നു പോയത്. ഗോപാലന്റെ സ്വഭാവം മാറിയ വിവരം അവര്‍ക്കറിയില്ലല്ലോ.

എന്തായാലും ബിന്ദുവിനെയും ആനന്ദിനെയും കുറച്ചു ദിവസം വീട്ടില്‍ നിര്‍ത്തണമെന്ന് അവര്‍ മോഹനോടു പറഞ്ഞു. മോഹനതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞു കൊണ്ടുവരാമെന്നും അയാള്‍പറഞ്ഞു. ബിന്ദുവിനും അങ്ങിനെ ഒരാഗ്രഹം ഉണ്ടെന്നു അയാള്‍ കരുതിയിട്ടുണ്ടാകും. ആരുടേയും മുന്നില്‍ ക്രൂരനാകാന്‍ അയാള്‍ക്കു ഇഷ്ടമല്ല. തന്നെക്കുറിച്ചു മോശമായി ആരെങ്കിലും പറയാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചിരുന്നു. കാരണം തന്റെ പദ്ധതികളില്‍ എവിടെയെങ്കിലും ചെറിയ പാകപ്പിഴ വന്നാല്‍ തന്നെ ആരും സംശയിക്കരുതെന്ന ഗൂഢോദ്ദേശ്യം കൂടി അയാളിലുണ്ടായിരുന്നു.

ഇനി എത്രനാള്‍ കൂടി ബിന്ദു ഈ ലോകത്തുണ്ടാകും. ഒരു പക്ഷെ നാളെ, അല്ലെങ്കില്‍ മറ്റെന്നാള്‍, ഒരു പക്ഷെ ഒരു മാസമോ ഒരു കൊല്ലമോ എടുത്തേക്കാം…. മരണം ഉറപ്പെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നു മോഹന്റെ വാക്കുകളില്‍ നിന്നുമറിഞ്ഞു. രവിയോട് മദ്യപാന വേളയില്‍ പറഞ്ഞതാണ്. രവിയത് തന്നോടു രഹസ്യമായി പറഞ്ഞു. പക്ഷെ ഉടനെയൊന്നും വലിയ കുഴപ്പമുണ്ടാകില്ലന്നാണല്ലോ ബിന്ദുവിന്റെ വാക്കുകളില്‍ നിന്നും മനസിലായത്. സരളയ്‌ക്കൊന്നും പിടികിട്ടിയില്ല. ഒരു പക്ഷെ ബിന്ദുവിനെ ആശ്വസിപ്പിക്കാന്‍ അങ്ങിനെ ധരിപ്പിച്ചതാകാം. ബിന്ദുവിന്റെ ശാരീരികാവസ്ഥ കാണുമ്പോള്‍ സരളയ്ക്കും അങ്ങിനെയാണ് തോന്നുന്നത്. എപ്പോള്‍ വേണമെങ്കിലും വീണുപോകാവുന്ന രൂപമാണ് ബിന്ദുവിന്റേത്. ജീവിതാവസാനത്തിന്റെ മുനമ്പില്‍ നില്‍ക്കുന്ന ഒറ്റപ്പെട്ട രൂപം.

ആനന്ദിന്റെയും മോഹന്റെയും കാര്യമോര്‍ക്കോമ്പോഴാണ് വിഷമം. എത്രമേല്‍ അവള്‍ അവരെ സ്‌നേഹിക്കുന്നുണ്ട്. അവളുടെ വേര്‍പാട് വലിയൊരു ദുരന്തമായിരിക്കും ഇരുവര്‍ക്കും നല്‍കുക. ആനന്ദിന് അമ്മയെന്നത് പിന്നെ ഓര്‍മമാത്രമായിരിക്കും. ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും അവന് എന്നെന്നേക്കുമായി നഷ്ടപ്പെടുകയില്ലേ. അതിനു പകരം നില്‍ക്കാന്‍ വേറെ ആര്‍ക്കാണു കഴിയുക. അതിനുള്ള സ്ഥാനം തനിക്കുമാത്രമാണ്. ഉണ്ണിക്കുട്ടനെയെന്നപോലെ ആനന്ദിനേയും മകനായി കാണാന്‍ മാത്രമെ തനിക്കു കഴിയൂ. ആനന്ദിനെ മകനായി കണ്ടാല്‍ മോഹനെ തനിക്കു രാജേട്ടനു പകരമായി കാണാനാകില്ലേ…. അവളുടെ ചിന്തകള്‍ ചരടറ്റ പട്ടം പോലെ ദിശയില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങി.

ഭര്‍ത്താവു നഷ്ടപ്പെട്ട താന്‍. ഭാര്യ നഷ്ടപ്പെട്ട മോഹന്‍. ഇരുവരും തുല്യദു:ഖിതര്‍. ഇരുവര്‍ക്കും പരസ്പരപൂരിതമാകാന്‍ കഴിയുകയാണെങ്കില്‍ അതിലും നല്ല കാര്യം എന്ത്. ബിന്ദുവിന്റെ കാലശേഷം എന്തായാലും മോഹന് ഒരു പെണ്‍ തുണ വേണം. ഒരു ആണെന്ന നിലയില്‍ മോഹനും ആഗ്രഹങ്ങളുണ്ടാകും. തന്നിലും ഒരു പെണ്ണ് ഉറങ്ങിക്കിടക്കുന്നുണ്ട്. ഒരു ചേട്ടത്തി എന്ന നിലയില്‍ മോഹന്‍ തന്നോട് അങ്ങിനെ അടുത്തുപഴകിയിട്ടില്ല. മോഹനു തന്നെ അതുകൊണ്ടുതന്നെ സ്‌നേഹിക്കാന്‍ കഴിയും. കഴിയണം. അല്ലെങ്കില്‍ അതിനുള്ള അവസരം താനുണ്ടാക്കണം. എല്ലാത്തിനുമുപരി ഇക്കാണുന്ന സ്വത്തുക്കള്‍ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതുണ്ടോ. ഇല്ല അതിന്റെ കാര്യമില്ല. ഇതെല്ലാം തനിക്കും ഉണ്ണിക്കുട്ടനും കൂടി അനുഭവിക്കാം. മോഹനേയും ആനന്ദിനേയും താന്‍ പൊന്നുപോലെ നോക്കും. പകുതി വഴിയില്‍ തകര്‍ന്നുപോയ തന്റെ ജീവിതത്തിന്റെ പുതുജീവനായിരിക്കും അത്. ബിന്ദുവിന്റെ ദുരവസ്ഥ ഒരു പക്ഷെ തന്റെ ജീവിതസൗഭാഗ്യങ്ങളുടെ തിരിച്ചുവരവായിരിക്കും നല്‍കുക. ഒന്നില്ലാതായാല്‍ മറ്റൊന്നിനു വളമാകുമെന്നത് ലോകസത്യം മാത്രം. അതില്‍ ശരിയുടെയും തെറ്റുകളുടെയും കണക്കെടുപ്പാവശ്യമില്ല. – സരളയുടെ മനസ് ചില തീരുമാനങ്ങളില്‍ ഉറയ്ക്കുകയായിരുന്നു.

ആനന്ദ് ഉണര്‍ന്നിട്ടുണ്ടാകുമോ, അവള്‍ അടുക്കളയില്‍നിന്നു കുഞ്ഞുകിടക്കുന്ന മുറിയിലേക്കു നടന്നു. വീടിന്റെ നടുത്തളത്തിലൂടെ നടന്നുപോകുമ്പോള്‍ അവള്‍ ഉമ്മറത്തേക്കു നോക്കി. തന്നെയും നോക്കിയിരിക്കുന്ന രവി. ഗോപാലന്‍ ചാരുകസേരയില്‍ നീണ്ടുകിടക്കുന്നുണ്ട്. രവിയുടെ മുഖത്ത് കൊതിവമിക്കുന്ന ചിരി വിടര്‍ന്നു. അവള്‍ അവനെ തറപ്പിച്ചുനോക്കി. പിന്നെ മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞു നടന്നു….. വേണ്ട, ഇനിയിതു വേണ്ട…- അവളുടെ മനസു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.