കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിനഞ്ച്

കാലാന്തരങ്ങള്‍ നോവല്‍ അധ്യായം പതിനഞ്ച്

കാരൂര്‍ സോമന്‍

അധ്യായം പതിനഞ്ച്, മാറ്റങ്ങള്‍

തെക്കേത്തൊടിയില്‍ ഗോപാലനെ ദഹിപ്പിച്ചിടത്ത് വിളക്കു മിന്നിക്കത്തുന്നു. കാറ്റിലാടിയും ഇടയ്ക്കു മങ്ങിയും പിന്നെ തെളിഞ്ഞും കത്തുന്ന ആ ഒറ്റത്തിരി വിളക്കിനു ചുറ്റം പേരറിയാത്ത ഒരു നിശാശലഭം പാറുന്നു. അരമതിലിന്മേലിരുന്നു അയാള്‍ ആ തിരിവെട്ടത്തെത്തന്നെ നോക്കി. ആ തീനാളത്തിനു ചുറ്റും പാറിനടക്കുന്ന ശലഭം ഒടുവില്‍ കരിഞ്ഞു വീഴുമായിരിക്കും. ഏതൊരു മനുഷ്യന്റെയും അവസ്ഥയെന്നപോലെ. വലിയ ആഗ്രഹങ്ങളുടെ വെളിച്ചം തേടി ഒടുവില്‍ അതില്‍ അവസാനിക്കുകയെന്നതാണ് പതിവ്. തന്റെ ജീവിതവും അത്തരത്തിലാകുമോ. എല്ലാവരുടേയും അവസാനം അങ്ങിനെതന്നെയാണ്. എങ്കിലും ആഗ്രഹമെന്ന തീച്ചൂടിനു പിറകെ ആരും പോകാതിരിക്കുന്നില്ല. ആ തീച്ചൂടിനു ചുറ്റുമുള്ള മനുഷ്യന്റെ പറക്കല്‍ തന്നെയാണ് ജീവിതത്തിന്റെ അര്‍ഥം. ഒടുവില്‍ അതില്‍ വെന്തുതീരും വരെ അവന്‍ ആഗ്രഹത്തിന്റെ കനല്‍വെടിയുകയുമില്ല. അതുതന്നെയാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്. അച്ഛനും താനും എല്ലാം ചെയ്തതും അതൊക്കെത്തന്നെ. അതില്‍നിന്നു തനിക്കെന്നെല്ല ഒരു മനുഷ്യനും ഒഴിവാകാനാവില്ല.

അച്ഛന്‍ മരിച്ചിട്ട് ഇന്ന് പതിനാറു തികയുന്നു. അടിയന്തിര സദ്യയും മറ്റു കാര്യങ്ങളും കഴിഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു. ദഹിപ്പിച്ചിടത്ത് തിരികത്തിക്കാന്‍ ഒരു തറ പണിയണമെന്നു പരികര്‍മി പറഞ്ഞിരുന്നു. മരിച്ച ആത്മാവിനെ ഓര്‍മിക്കുകതന്നെ വലിയ പുണ്യം. അച്ഛനെക്കുറിച്ചു തനിക്കെന്ത് ഓര്‍മകള്‍. ഓര്‍മവച്ച കാലം മുതല്‍ അച്ഛനെന്ന നിലയില്‍ ആ മനുഷ്യന്‍ എന്തു അടുപ്പമാണ് തന്നോട് കാണിച്ചിട്ടുള്ളത്. വെറുപ്പിന്റെ പര്യായമായിരുന്നു അയാള്‍. ആരും അയാള്‍ക്കു അനിവാര്യമായിരുന്നില്ല. എന്തിനുവേണ്ടിയായിരുന്നു അങ്ങിനെയൊരു ജീവിതം. അറിയില്ല. പെണ്ണിനുവേണ്ടിയോ… അങ്ങിനെ ഓരാര്‍ത്തി അച്ഛനെപ്പറ്റി താന്‍ കേട്ടിട്ടില്ല. പണത്തിനുവേണ്ടി…. ആയിരിക്കും. പണം… അതങ്ങിനെയാണ്. ചിലപ്പോള്‍ ജനിതകഘടനയെ തെറ്റിക്കുന്നതരത്തില്‍ പോലും അതിനു മനുഷ്യനില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. ബന്ധവും ബന്ധനങ്ങളുമെല്ലാം അതിനുമുന്നില്‍ എന്തെന്നുപോലും മനസിലാകില്ല. അപ്പന്‍ അങ്ങിനെയായിരുന്നു. അക്കാര്യത്തില്‍ അപ്പന്റെ മകന്‍ തന്നെയാണ് താനും. പാരമ്പര്യബന്ധത്തിന്റെ കണ്ണിയാണോ, അതോ അനുഭവത്തിന്റെ അടയാളമാണോ തന്നിലും പണമെന്ന വിചാരം ഇത്രമാത്രം ഉണര്‍ത്തിയതെന്നു അറിയില്ല. താനും പണത്തെ സ്‌നേഹിക്കുന്നു. ഏതിനേക്കാളുമുപരിയായി. അതിനായി ഏതുതരം വേഷം കെട്ടാനും താന്‍ മടിക്കുന്നില്ല. പണത്തിനുവേണ്ടി. താന്‍ ആരേയും സ്‌നേഹിക്കും, ആരേയും വെറുക്കും, ആര്‍ക്കുമുന്നിലും കീഴടങ്ങും, ഏതു പാതകവും ചെയ്യും….

ഉമ്മറത്തു നിലവിളക്കില്‍ എണ്ണവറ്റിയിരിക്കുന്നു. കരിന്തിരി കത്തുവാന്‍ വെമ്പല്‍കൊണ്ടിരിക്കുന്ന വിളക്കിലെ തിരിത്തലപ്പുകള്‍. ഒപ്പം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയുടെ ചാമ്പല്‍മാത്രം ബാക്കി. കിഴക്കുനിന്നു വീശിയടിച്ച ചെറുകാറ്റില്‍ തിരിനാളങ്ങളിലൊന്ന് കെട്ടുപോയി. അകത്തുനിന്നും സരളയെത്തി നിലവിളക്കെടുത്തപ്പോഴാണ് പുകയുയരുന്ന തിരിയില്‍നിന്നും അയാള്‍ കണ്ണെടുത്തത്. നിലവിളക്കെടുത്ത് പോകുമ്പോള്‍ സരള അയാളെ നോക്കി. ആ നോട്ടത്തില്‍ ഇതുവരെ കാണാത്ത ചില അര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു അയാള്‍ക്കു തോന്നി.

കുറച്ചു ദിവസങ്ങളായി സരളയുടെ പെരുമാറ്റത്തില്‍ എന്തോ ഒരു മാറ്റം അയാള്‍ കാണുന്നുണ്ട്. തന്നോട് വല്ലാത്തൊരടുപ്പം അവള്‍ കാണിക്കുന്നുണ്ടോ. തന്റെ കാര്യങ്ങളില്‍ എന്തെന്നില്ലാത്ത ശ്രദ്ധ അവള്‍ക്ക് ഈയിടെയായുണ്ട്. ഭക്ഷണമെടുത്തുവയ്ക്കുമ്പോഴും അടുത്തുവരുമ്പോഴും പതിവിലും വ്യത്യസ്തമായ ഒന്ന് അവളില്‍ പ്രകടമാകുന്നുണ്ടോ എന്ന സംശയം. തന്നോടുള്ള ഇഷ്ടത്തിന്റെ അതിര്‍വരമ്പുകള്‍ക്കു മാറ്റം വന്നിട്ടുണ്ടോ. ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം അവളുടെ കണ്ണുകള്‍ തന്നെ തേടിയെത്തുന്നതു പോലെ. തന്നെ കീഴടക്കുന്ന എന്തോ ഒന്ന് അവളിലുണര്‍ന്നതായി അയാള്‍ക്കു തോന്നി. പെണ്ണുടലിന്റെ ഗന്ധവും സംഗീതവും അവള്‍ അരികില്‍ വരുമ്പോഴെല്ലാം താനറിയുന്നുണ്ട്. വികാരങ്ങളുടെ രസതന്ത്രത്തിലുണ്ടാകുന്ന ചെറിയമാറ്റം പോലും അറിയേണ്ടവര്‍ അറിയുകതന്നെ ചെയ്യും. അത്തരമൊരു തിരിച്ചറിവാണോ തന്നിലുണ്ടായിരിക്കുന്നത്.- മോഹന്റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങിയരിക്കുന്നു.

താനെന്തൊക്കെയാണ് ചിന്തിക്കുന്നതെന്നു പെട്ടെന്നയാള്‍ ആശ്ചര്യപ്പെട്ടു. സരള തന്റെ ചേട്ടത്തിയാണ്. രാജന്റെ ഭാര്യ. അമ്മയെപ്പോലെ കരുതേണ്ടവള്‍. അര്‍ഥമില്ലാത്ത ചിന്തകള്‍ കൊണ്ട് കളങ്കപ്പെടുത്തേണ്ട ബന്ധമല്ലത്. നാട്ടില്‍ വന്നതുമുതല്‍ സരളയാണ് എല്ലാത്തിനും സഹായം. ബിന്ദു ഇവിടെ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും താനറിയുന്നില്ല. ആനന്ദിനെ ഒന്നെടുത്തിട്ടുതന്നെ എത്ര ദിവസമായിക്കാണും. എല്ലാത്തിനും ഇപ്പോള്‍ സരളയാണ്. ഈ വീടിന്റെ സ്പന്ദനം തന്നെ അവളിലാണ് നിലനില്‍ക്കുന്നത്. എങ്കിലും അവളും പെണ്ണുതന്നെയാണ്. വികാരങ്ങളും വിചാരങ്ങളും അളവുമുറിയാതെ ഏവരേയും പോലെ മനസിലും ശരീരത്തിലുമുള്ളവള്‍…. മനസില്‍ ഉണര്‍ന്നുവന്ന സംശയങ്ങള്‍ക്ക് അണയ്ക്കാന്‍ അയാള്‍ പുറത്തേക്കു നോക്കി. മതിലിനപ്പുറത്തെ റബര്‍മരങ്ങള്‍ക്കിടയില്‍ നിന്നും ഇരുള്‍ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. മോഹന്‍ പാക്കറ്റില്‍നിന്നും സിഗരറ്റെടുത്ത് കത്തിച്ചു.

എണ്ണമയമില്ലാത്ത ഗേയ്റ്റിന്റെ വിജാഗിരി ശബ്ദമുയന്നു. രവിയാണ്. അവന്‍ കുറച്ചുനേരം മുന്‍പേ പോയതേയുള്ളൂ. അച്ഛന്‍ മരിച്ചശേഷം എല്ലാക്കാര്യവും അവനാണ് മുന്നില്‍നിന്നും ചെയ്തത്. ഒരു ബുദ്ധിമുട്ടും താന്‍ അറിഞ്ഞതേയില്ല. എന്തിനു ഗേറ്റിനരികില്‍ മരിച്ചുകിടന്ന അച്ഛനെ കണ്ടതും പൊക്കിയെടുത്തു വീട്ടിലെത്തിച്ചതും രവി തന്നെ. അടിയന്തിരത്തിനു വന്നവര്‍ക്കു സദ്യവിളമ്പാനും ഒടുവില്‍ പന്തല്‍പൊളിച്ചു മാറ്റാനും മുന്നില്‍ അവന്‍ തന്നെയായിരുന്നു. താന്‍ നാട്ടില്‍ വന്നതിനുശേഷം സഹായമായുണ്ടായതും രവി തന്നെ. വൈകുന്നേരം ഇത്തിരി മദ്യം കഴിക്കണമെങ്കിലും അവന്റെ കൂട്ടു വേണമായിരുന്നു. അവന്‍ കൂടിയില്ലായിരുന്നുവെങ്കില്‍ നരകതുല്യമാകുമായിരുന്നു ഇവിടം…- രവി മുരടനക്കി മുറ്റത്തേക്കു വന്നു. മോഹനിരുന്ന അരമതിലിന്നപ്പുറം അയാള്‍ ചാരിനിന്നു. മോഹന്‍ പാക്കറ്റില്‍ നിന്നും സിഗരറ്റെടുത്ത് രവിക്കു നീട്ടി.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം രവിയെ മോഹന്‍ ഉമ്മറത്തോടു ചേര്‍ന്ന മുറിയിലേക്കു വിളിച്ചു. മുറിയിലെ മേശവലിപ്പില്‍നിന്നും പകുതിയായ മദ്യക്കുപ്പി അയാള്‍ പുറത്തെടുത്തു. വാഷ്‌ബേയ്‌സനില്‍ ഗ്ലാസ് കഴുകിയ ശേഷം അയാളതില്‍ മദ്യമൊഴിച്ചു നിറച്ചു. ഫ്രിഡ്ജില്‍നിന്നെടുത്ത വെള്ളത്തിനു തണുപ്പുവിട്ടിരുന്നില്ല. ഗ്ലാസ് നിറയും വരെ വെള്ളമൊഴിച്ച് രവിയുടെ മുന്നിലേക്കു മോഹന്‍ വച്ചു. രവി അത് ഒറ്റവലിക്കു കുടിച്ചു. രണ്ടാമതൊന്നു കൂടി രവിക്കൊഴിച്ചു കൊടുത്ത് മോഹന്‍ അടുത്ത സിഗരറ്റിനു തീപിടിപ്പിച്ചു.

സരളയെ ഒന്നു കാണണമെന്നു കരുതിയാണ് രവി എത്തിയത്. മരണവും മറ്റുമായി ആകെ തിരക്കായിരുന്നു. അതിനിടയില്‍ തന്റെ വായില്‍നിന്നും വല്ലതും വീണുപോയാല്‍ സരള എന്തുവിചാരിക്കും എന്ന തോന്നല്‍ രവിക്കുണ്ടായിരുന്നു. ഈ സമയത്ത് പുറത്തേക്കു പോകുന്നപതിവ് മോഹനുള്ളതാണ്. അയാള്‍ ഉണ്ടാകില്ലയെന്നു കരുതിയാണ് വന്നത്. എന്തായാലും വൈകുന്നേരത്തിനുള്ള ക്വാട്ടയുടെ കാശു ലാഭമായി. ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യമില്ല. പന്തലുകാര്‍ക്കും സദ്യയൊരുക്കിയവര്‍ക്കും നല്‍കിയതില്‍ ബാക്കി പണം മോഹനെ രവി ഏല്‍പ്പിച്ചു.
ഇരുവരും മുറിക്കു പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങുന്നുണ്ടോ എന്ന രവിയുടെ ചോദ്യത്തിനു മോഹന്‍ ഇല്ലെന്ന മട്ടില്‍ തലയാട്ടി. ഇന്നിനി എങ്ങും ഇറങ്ങാന്‍ വയ്യ. നല്ല ക്ഷീണമുണ്ട്. നേരത്തെയൊന്നു കിടക്കണം. അയാള്‍ രവിയോടു പറഞ്ഞു.

പടിയിറങ്ങാന്‍ തുനിഞ്ഞ രവിയെ തടഞ്ഞുനിര്‍ത്തി അവന്റെ പോക്കറ്റില്‍ അഞ്ഞൂറിന്റെ നോട്ട് അയാള്‍ തിരുകി. കീശയില്‍നിന്നും രവി നോട്ടെടുത്ത് മോഹന്റെ കൈകളില്‍ തന്നെ വച്ചുകൊടുത്തു.- വേണ്ട.. ഞാനിത് വാങ്ങുവാന്‍ പാടില്ല… ഗോപാലേട്ടന്‍ എനിക്ക് അപ്പനെപ്പോലെയായിരുന്നു..- അതുപറയുമ്പോള്‍ മോഷ്ടിച്ച റബറിന്റെ കണക്കുകള്‍ അവന്റെ മനസില്‍ നിറഞ്ഞു. മാത്രമല്ല, ആ നോട്ട് വാങ്ങാതിരിക്കുകയാണ് ബുദ്ധി. അഞ്ഞൂറിലൊതുക്കി തന്റെ കണക്കുകള്‍ തീര്‍ത്താല്‍ വീണ്ടും ഈ വീട്ടിലെ സ്വാതന്ത്ര്യത്തിനു കുറവുണ്ടാകും. കണക്കുപറച്ചിലില്ലാതെ ഈ വീടിന്റെയുള്ളിലേക്കു കയറുകയാണ് തന്റെ ലക്ഷ്യം. ആര്‍ക്കും ഒരു സംശയവുമില്ലാതെ…. രവിയുടെ കണക്കുകൂട്ടലുകള്‍ ഭദ്രമാക്കുകയാണ്.

പടിയിറങ്ങുമ്പോള്‍ രവി തിരിഞ്ഞുനോക്കി, സരളയുടെ നിഴലെങ്കിലും അവിടെയുണ്ടോയെന്നറിയാന്‍. ഇല്ല, അവളെ കാണുന്നില്ല. ഇതിപ്പോ പലതവണയായി. തന്റെ മുന്നില്‍ വരാതിരിക്കാന്‍ അവള്‍ ശ്രമിക്കുകയാണ്. മരണാനന്തരച്ചടങ്ങുകള്‍ നടക്കുമ്പോളും തന്റെ സാന്നിധ്യമുള്ളിടത്തൊന്നും അവള്‍ കാണുന്നില്ലായിരുന്നു. എങ്ങാനും മുന്നില്‍ ചെന്നുപെട്ടാല്‍ അപരിചിത ഭാവത്തിലാകും കടന്നു പോകുക. എന്തോ ആളുകളില്‍ സംശയം തോന്നിപ്പിക്കേണ്ട എന്നു കരുതിയായിരിക്കും. അതാണു നല്ലത്. പയ്യെ തിന്നാല്‍ പനയും തിന്നാം. കാത്തിരിക്കുക തന്നെ. എങ്കിലും ഇപ്പോള്‍. താന്‍ വന്നെന്നറിഞ്ഞാല്‍ അവള്‍ക്കൊന്നു മുറ്റത്തേയ്ക്കിറങ്ങാമായിരുന്നു. അടുക്കളയില്‍ നല്ല പണിത്തിരക്കായിരിക്കും. ഇല്ല എവിടെയോ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ. അറിയില്ല. രവി മെല്ലെ നടന്നു. തെക്കേതൊടിയില്‍ വിളക്കിതുവരെ അണഞ്ഞിട്ടില്ല. രവി അങ്ങോട്ടേയ്ക്കു നോക്കി. അയാള്‍ ഗോപാലനെ ഓര്‍ത്തു.

രവി ഇരുളിലേക്കു മറയുന്നതും നോക്കി മോഹനിരുന്നു. അകത്ത് ആനന്ദിനെ ഉറക്കാന്‍ താരാട്ടു പാടുന്ന സരള. ഉണ്ണിക്കുട്ടന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെ വായിക്കുകയാണ്. അപ്പാപ്പന്റെ മരണവുമായി കുറെ ദിവസം അവന്റെ ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിന്ദു ഉറങ്ങിക്കാണുമോ എന്തോ. അവള്‍ ഇപ്പോള്‍ തനിക്കൊപ്പമാണ് ജീവിക്കുന്നതെന്നുപോലും മറന്നുപോകുന്നു. ഇടയ്ക്കിടെ ഉയരുന്ന അവളുടെ ശബ്ദം മാത്രമാണ് അവളിവിടെ ഉണ്ടെന്നതിനു തനിക്കുള്ള തെളിവ്. അല്ലെങ്കില്‍ എപ്പോഴെങ്കിലും അവള്‍ തനിക്കൊപ്പം ജീവിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ. ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത ഒരു യാന്ത്രികജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നില്ലേ താന്‍. അവള്‍ പോലുമറിയാതെ അവളെ ഒറ്റപ്പെടുത്തിയൊരു ജീവിതം.

രണ്ടുദിവസം കഴിഞ്ഞു ബിന്ദുവിനെ ടൗണിലെ ഹോസ്പിറ്റിലില്‍ ചെക്കപ്പിനു കൊണ്ടുപോകേണ്ടതുണ്ട്. അമേരിക്കയിലേക്കു പോകും മുന്‍പും അതിനുശേഷം കുറെനാളും അവിടെത്തന്നെയായിരുന്നു ചികിത്സ. അവളുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു അറിയണം. മരുന്നുകളില്‍ മാറ്റം വേണമെന്നോ, അതോ അര്‍ബുദത്തിന്റെ വിത്തുകള്‍ വീണ്ടും അവളില്‍ മുളപൊട്ടിയോ എന്ന് അറിയണം. താനെന്താഗ്രഹിക്കണം അവള്‍ രോഗത്തില്‍നിന്നും മോചിതയാകാനോ, അതോ വീണ്ടും…. അതുതന്നെ ക്രൂരമെന്നാകിലും അവളില്‍ രോഗത്തിന്റെ വിഷബീജങ്ങള്‍ വീണ്ടുമുണരണമെന്നുതന്നെയാണ് തന്റെ പ്രാര്‍ഥന.

അയാള്‍ അരമതിലില്‍നിന്നുമെഴുന്നേറ്റു ഉമ്മറത്തോടു ചേര്‍ന്ന മുറിയിലേക്കു നടന്നു. ഉമ്മറപ്പടിയുടെ അപ്പുറമുള്ള കോലായില്‍ തന്റെ സമൃദ്ധമായ മാറില്‍ ആനന്ദിനേയും ചേര്‍ത്തുപിടിച്ചു താരാട്ടിന്റെ മൂളലില്‍ നടക്കുകയാണ് സരള. പകുതി മയങ്ങിയ കണ്ണുകളുമായി ആനന്ദ് അവളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു കിടക്കുകയാണ്.

താരാട്ടിന്റെ ഈണത്തില്‍ സരള തിരിഞ്ഞുനടക്കുമ്പോള്‍ കണ്ടത് തന്നെത്തന്നെ നോക്കി നില്‍ക്കുന്ന മോഹനെയാണ്. അവളുടെ കണ്ണുകള്‍ തിളങ്ങി. ചുണ്ടില്‍ മാദകത്വം നിറഞ്ഞ ചിരി വിടര്‍ന്നു. ആനന്ദിനെ അവള്‍ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മോഹന് അവളെ നോക്കിനില്‍ക്കാതിരിക്കാനായില്ല. കരളിനെപിടിച്ചുവലിക്കുംപോലെ അവളവിടെത്തന്നെ നിന്നു. അവളുടെ നോട്ടം താങ്ങാനാവാതെ അയാള്‍ മുഖം കുനിച്ചു. അയാള്‍ തെറ്റുചെയ്തവനെപ്പോലെ തലകുമ്പിട്ടു മുറിയിലേക്കുനടന്നു. മേശപ്പുറത്തിരുന്ന കുപ്പിയില്‍നിന്നും ഗ്ലാസിന്റെ പകുതിയോളം മദ്യം ഒഴിച്ചു. തരിമ്പും വെള്ളം ചേര്‍ക്കാതെ അയാള്‍ അത് വലിച്ചുകുടിച്ചു. പിന്നെ മുറിയിലെ കട്ടിലില്‍ കണ്ണടച്ചു മലര്‍ന്നുകിടന്നു. സരളയുടെ താരാട്ടു പാട്ടു ഉയര്‍ന്നു കേള്‍ക്കുന്നു. മുന്‍പത്തേക്കാളും ആ പാട്ടിനു ശബ്ദമേറിയോ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.