സദാചാരം ചൂരലുമായെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍!-ട്രോളര്‍മാര്‍ വക
1 . പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാല്‍ തന്നെ, പെമ്പിള്ളേര് നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേര് ‘ഓം ശാന്തി ഓശാന’യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ ‘തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ’ എന്നൊക്കെ പാടി നടന്നാല്‍ തല്ലിയോടിക്കും ഞങ്ങള്‍, പറഞ്ഞേക്കാം.
2 . സ്വന്തം സഹോദരനോ ഭര്‍ത്താവോ മകനോ ആരുമായിക്കോട്ടെ, പരസ്യമായി ചുംബിച്ചാല്‍, റേഷന്‍ കാര്‍ഡ് കാണിച്ചു ബന്ധം തെളിയിക്കാന്‍ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ് പോളിസി.
3 . ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.
4 . സ്ത്രീകള്‍ അവരവര്‍ക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന് ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാന്‍.