എം.പി പോളിന്റെ സര്‍ഗ്ഗമുന്നണിയില്‍ തോറ്റുകൊണ്ടിരിക്കുന്നവര്‍!

എം.പി. പോളിന്റെ സര്‍ഗ്ഗമുന്നണിയില്‍ തോറ്റുകൊണ്ടിരിക്കുന്നവര്‍!

-കാരൂര്‍ സോമന്‍-

ഏതൊരു ഭാഷയുടെയും തലച്ചോറാണ് സാഹിത്യം. അത് സൃഷ്ടിച്ചവര്‍ ഭരണകര്‍ത്താക്കളോ മതങ്ങളോ അല്ല മറിച്ച് സാഹിത്യകാരന്മാരും കവികളും എഴുത്തുകാരുമാണ്. മനുഷ്യമനസ്സിന്റെ ആശകളും ആശങ്കകളും ആകുലതകളും സാക്ഷ്യങ്ങളും പ്രകാശനങ്ങളും വികാരങ്ങളും ജല്‍പ്പനങ്ങളുമെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് സാഹിത്യസൃഷ്ടിയിലൂടെയാണ്. സാഹിത്യസൃഷ്ടികള്‍ സൗന്ദര്യത്തിന്റെ ഹരിതവിതാനം മാത്രമല്ല മനുഷ്യന് നല്കുന്നത് അതിനൊപ്പം കാലത്തിന്റെ അനന്തമായ വഴിത്താരയില്‍ ആത്മാവിന്റെ ആഴത്തോളമെത്തുന്ന പ്രക്രിയയാണത്. സാഹിത്യസൃഷ്ടികള്‍ മറ്റ് കലകള്‍ നല്കുന്ന ഉപരിതല ആസ്വാദനമല്ല അതിലുപരി തിന്മയുടെ വിളയാട്ടങ്ങള്‍ക്ക് നേരെ, പത്തിവിരിച്ചാടുന്ന അനീതി, വര്‍ഗ്ഗീയത, ചൂഷണം, അഴിമതി, അനാചാരങ്ങള്‍, അധാര്‍മ്മികതകള്‍ക്ക് നേരെ തീവ്രതയോടെ ഏറ്റുമുട്ടുന്നവരാണ്. ബി.സി.യില്‍ എഴുതപ്പെട്ട വാല്‍മീകി മഹര്‍ഷിയുടെ ‘മാ-നിഷാദാ’ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഭാരത്തിലെ ആദ്യകവിത പിറന്നത് കാട്ടാളത്തത്തിനെതിരെയായിരുന്നു. ഈ കാട്ടാളന്റെ പിന്മുറക്കാര്‍ ഇന്നും നമ്മുടെയിടയില്‍ ജീവിക്കുന്നുണ്ട്. അന്നത്തേ അമ്പും വില്ലും ഇന്നില്ലെന്ന് മാത്രമെ വിത്യാസമുണ്ട്. എം. പി. പോള്‍ ഒരിക്കല്‍ പറഞ്ഞത് ‘പുസ്തകം സമ്പന്നരുടെ സമ്പത്തും വിനോദോപാധികളുമല്ല. അത് വിശക്കുന്നവന്റെ ഭക്ഷണവും വെളിച്ചവുമാണെന്നാണ്’ മലയാള ഗദ്യസാഹിത്യത്തിനും നവോത്ഥാനസാന്നിദ്ധ്യത്തിനും ജീവനും ശക്തിയും പകര്‍ന്ന ധാരാളം എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വാക്കുകള്‍ എത്രയോ പ്രശക്തമാണിന്ന്. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന എഴുത്തുകാരെക്കാള്‍ മാധ്യമദൃശ്യമാധ്യമങ്ങളുടെ, രാഷ്ട്രീയമുന്നണികളുടെ മൃദുലാനുഭൂതികളിലൂടെ മലയാള ഭാഷയെയും സാഹിത്യത്തേയും ഒരു കമ്പോള സാഹിത്യമാക്കുന്നതില്‍ ആരാണ് പ്രമുഖ പങ്ക് വഹിക്കുന്നത്?

സത്യം പറയുന്നവരെ എക്കാലത്തും മനോരോഗികളെന്നോ, അപകടകാരികളെന്നോ വിളിക്കുന്നവര്‍ ധാരാളമുണ്ട്. സാഹിത്യ സാംസ്‌കാരിക രംഗത്ത് അധികാരത്തിലിരിക്കുന്ന സ്വാര്‍ത്ഥമോഹികളാകട്ടെ സത്യത്തേ തമസ്‌കരിക്കാനോ അല്ലെങ്കില്‍ അപക്വമെന്നോ പറഞ്ഞ് തള്ളികളയാനോ ശ്രമിക്കും. കാലാകാലങ്ങളിലായി ഭരണത്തില്‍ വരുന്ന മുന്നണികള്‍ സാഹിത്യകാരന്മാരെയും കവികളെയും സമര്‍ത്ഥമായി കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചാല്‍ നമ്മുടെ സംഗീത നാടക അക്കാദമി തന്നെയെടുക്കു. ഒരു സിനിമ നടിയാണ് അതിന്റെ പരമാദ്ധ്യക്ഷന്‍. അതിന്റെ പ്രധാന കാരണം അവര്‍ ഒരു രാഷ്ട്രീയമുന്നണിയുടെ അംഗമാണ്. തിരശ്ശീലയില്‍കണ്ട വിളക്കിന്റെ ജ്വാലയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു നടിക്ക് എന്ത് യോഗ്യതയാണ് ആ സ്ഥാനത്തിരിക്കാന്‍? ഇങ്ങനെ ഭരണമുന്നണിയുടെ പാദങ്ങളില്‍ ശരണം പ്രാപിക്കുന്നവരെയാണോ തിളക്കമാര്‍ന്ന സാഹിത്യപ്രതിഭകളായി നാം കാണേണ്ടത്? രണ്ടോ മൂന്നോ മണിക്കൂറുകള്‍കൊണ്ട് അവര്‍ കാട്ടികൂട്ടുന്ന സിനിമയെന്ന മായാജാലങ്ങള്‍കണ്ട് രസിക്കുന്നതാണോ അവരുടെ യോഗ്യത? ജീവിതം വെറും വേഷങ്ങള്‍ കെട്ടുന്ന അഭിനയമല്ലെന്ന് വിവേകശാലികള്‍ക്ക് അറിയാവുന്ന കാര്യമല്ലോ? പരസ്യംപോലെ ഇന്നത്തേ സിനിമയും ഒരുല്‍പ്പന്നംപോലെ വിറ്റഴിച്ച് മാധ്യമങ്ങളും ജനങ്ങളെ അന്ധതയിലേക്കും തള്ളിവിടുന്ന പരസ്യലോകം മുന്നോട്ടുവെക്കുന്ന ചതിക്കുഴികള്‍ കണ്ണുള്ളവര്‍ കാണട്ടെ. ഒരു നടിയെക്കാള്‍ അയോഗ്യനാണോ നാടകകൃത്ത്? ഒരു നാടകത്തില്‍ അല്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്ന ഒരു വ്യക്തി നാടകകൃത്തിനെക്കാള്‍ എഴുത്തുകാരനെക്കാള്‍ വിശേഷതയുള്ള വ്യക്തിയെന്ന് സര്‍ഗ്ഗപ്രതിഭയുള്ളവര്‍ അംഗീകരിക്കില്ല. ഇതിനെ മുന്നണിയുടെ കൗശലസൃഷ്ടിയായി മാത്രമെ കാണാന്‍ കഴിയൂ. ഇത് മാത്രമല്ല കലയും സാഹിത്യവും തമ്മില്‍ തിരിച്ചറിയാനാകാത്തവിധം കച്ചവടകലയെ കൂട്ടുപിടിച്ച് അധികാരത്തിന്റെ മറവില്‍ അയോഗ്യമായവരെ യോഗ്യതയുള്ളവരാക്കി ലാളിച്ച് വളര്‍ത്തുന്ന പ്രവണത ഒരു ധര്‍മ്മ-ദാര്‍ശനികതയുടെ അടിത്തറയില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ഭൂഷണല്ല. ഓരോ മുന്നണിക്കും ആശയ സിദ്ധാന്തങ്ങള്‍ ഉള്ളതുപോലെ ഭാഷയ്ക്കും ഒരു ശാസ്ത്ര സാഹിത്യമുണ്ട്. അതറിയാത്തവരാണ് ഈ അധികാര ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് മുന്നണിക്ക് ഗുണം ചെയ്യുമെങ്കിലും ഭാഷയ്ക്ക് ഗുണം ചെയ്യുമോ?

മലയാള സാഹിത്യത്തിലെ സിംഹഗര്‍ജ്ജനമായിരുന്ന എം.പി പോള്‍ പറഞ്ഞ വാക്കുകളിലൂടെ സഞ്ചരിച്ചാല്‍ മലയാള ഭാഷ പാവങ്ങളുടെയിടയിലെത്തിക്കാന്‍ എന്ത് പദ്ധതികളാണ് മുന്നണികള്‍ നടപ്പാക്കിയിട്ടുള്ളത് ? ആത്മനിഷ്ഠയും വസ്തുനിഷ്ഠവുമായി പരിശോധിച്ചാല്‍ എഴുത്തുകാരന്‍ വെറും ഒരുപകരണമാണോ? സ്വന്തം സാമ്പാജ്യത്തെ ചക്രവര്‍ത്തിയായ സാഹിത്യകാരന്‍, കവി സമ്പത്തിന്റെയും പ്രശസ്തിയുടെയും ഐശ്വര്യ ലഹരിയില്‍ സുഖനിദ്രകൊള്ളുന്നവരല്ല? ഇവിടെ പ്രധാനമായും ഉന്നയിക്കുന്ന ഒരു ചോദ്യം ഒരു മുന്നണിയിലുംപെടാത്ത, അവാര്‍ഡിനായി പുസ്തകങ്ങളയ്ക്കാത്ത സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഏത് മുന്നണിയില്‍പെടുന്നവരാണ്? അവരെയും തെമ്മാടിക്കുഴിയിലുറങ്ങുന്ന എം.പി.പോളിന്റെ മുന്നണിയില്‍ മുദ്രകുത്തിയിരിക്കയാണോ? നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരു മുന്നണിയുടെയും മൃദുശയ്യയില്‍ ഉറങ്ങുന്നവരായിരുന്നില്ല. അവര്‍ക്ക് പ്രിയപ്പെട്ടത് കല്ലും മുള്ളും നിറഞ്ഞ വഴികളും ശരശയ്യകളുമായിരുന്നു. അവര്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ പദവികള്‍, അവരുടെ സാഹിത്യ സംഭാവനകളെ മാനിച്ചായിരുന്നു. ഇന്ന് പുതുമയോടെ ആവിഷ്‌കരിക്കുന്ന ഒരു പുസ്തകം മതി അവാര്‍ഡ് കിട്ടും. അവരെ പുകഴ്ത്തി പാടാന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മുന്നിലുണ്ട്. മറ്റ് സര്‍ഗ്ഗപ്രതിഭകളുടെ സൗന്ദര്യാത്മാകമായ പുസ്തകങ്ങള്‍ കണ്ണ് തുറന്ന് വായിക്കാന്‍ മനസ്സില്ലാത്തവര്‍! കാളിദാസന് സമ്പത്തും പ്രശസ്തിയും ലഭിച്ചത് ആരുടെയും കാരുണ്യം കൊണ്ടായിരുന്നില്ല മറിച്ചും സാഹിത്യ സംഭാവനകളായിരുന്നു.

നമ്മുടെ യുക്തിയ്ക്കും ബുദ്ധിയ്ക്കും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. കുറേ കാലങ്ങളായി തുടരുന്ന സാഹിത്യ -സാംസ്‌കാരിക രംഗത്തേ നിയമനങ്ങളാണ്. ഏതൊരു തൊഴിലിനും വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പത്തും വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ അതെല്ലാം കാറ്റില്‍പറത്തിക്കൊണ്ട് സാഹിത്യലോകത്ത് ഒരിക്കലും കാണാന്‍ പാടില്ലാത്ത പക്ഷപാതമാണ് കാണിക്കുന്നത്. അയോഗ്യരായവരെ അധികാരമുപയോഗിച്ച് ഒരു ഭാഷയുടെ ചൈതന്യകേന്ദ്രങ്ങളിലെത്തിക്കുന്നു. അടിസ്ഥാനപരമായി ഇവര്‍ ഭാഷയുമായി ആത്മബന്ധമുള്ളവരായിരിക്കണം. ഒരു ഭാഷയുടെ സൗന്ദര്യശാസ്ത്രം അറിഞ്ഞവരാകണം. ഒരു സാഹിത്യസൃഷ്ടിയുടെ സൗന്ദര്യതലങ്ങളെ അതിസൂക്ഷ്മമായി വിവേചിക്കാന്‍ ആര്‍ജ്ജിച്ചിരിക്കേണ്ട വിവേകവും വിജ്ഞാനവും ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കുറ്റംപറയരുതല്ലോ ഇതിന്റെ തലപ്പത്ത് ഏതെങ്കിലും ഒരു സാഹിത്യകാരനെ അവര്‍ കുടിയിരിത്തിയിരിക്കും. സാഹിത്യരംഗത്ത് ചൂഴ്ന്ന്, നില്ക്കുന്ന ഈ മുന്നണിബന്ധങ്ങള്‍ ഭാഷയെ ജീര്‍ണ്ണതയിലേക്ക് നയിക്കുന്നു. ഇവിടെയും നീതിയുടെ ഭാഗത്ത് ഉറച്ചു നില്‍ക്കാന്‍ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് കഴിയുന്നില്ല. അതിനാലാണ് കേവലാശയങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അഞ്ചും ആറും പതിറ്റാണ്ടുകളായി സാഹിത്യ സംഭാവനകള്‍ നല്കിയവരെ പിഴുതെറിയുന്നത്.

ഒരു സാഹിത്യകാരന്റെ സാമൂഹ്യ നിലപാടിനെ മുന്നണിയില്‍ തളച്ചിടുന്നതും മുന്നണിയില്‍ ഇല്ലാത്തവരെ അവഗണിക്കുന്നതും അന്യായമാണ്. സാഹിത്യകാരന്‍ ആരുടെയും സ്വകാര്യസ്വത്തല്ല. ഒരു ജനതയുടെ സമ്പത്താണ്. ഇതില്‍പ്പെടുന്ന മറ്റൊരു കൂട്ടരാണ് പ്രവാസി എഴുത്തുകാര്‍. അതില്‍ അഭിനവ നടന്മാരെപോലെയുള്ള എഴുത്തുകാരും ചില സര്‍ഗ്ഗധനരായ എഴുത്തുകാരുമുണ്ട്. മലയാള ഭാഷയില്‍ അവര്‍ക്ക് സ്ഥാനമാനങ്ങള്‍ കൊടുക്കാറില്ല. അവരെയും അന്യരെപോലെ അകറ്റി നിറുത്തിയിരിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രകടമാകുന്നത് അവഗണനയാണ്. കേരളത്തില്‍ ലഭിക്കുന്ന സ്ഥാനമാനങ്ങളും അംഗീകാരങ്ങളും അവര്‍ തന്നെ മുന്നണിയുടെയും ഉപജാപകരുടെയും സ്തുതിപാഠകരുടെയും ഒളിത്താവളങ്ങളില്‍ നിശ്ചയിക്കപ്പെടുന്നു. സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് ഇരകളുടേതാണ്. അതില്‍ പ്രവാസി സാഹിത്യകാരന്മാരുമുണ്ട്. വിദേശ രാജ്യങ്ങളിലിരുന്ന് ഭാഷയ്ക്ക്‌വേണ്ടി കിഠിനാദ്ധ്വാനം ചെയ്യുന്ന ഈ ഇരകള്‍ നിസ്സഹായരാണ്. അവര്‍ക്കായി ഒരു വാക്ക് പറയാന്‍ ആരുമില്ല. കേരളത്തിലെ മുന്നണികളിലും സജീവ സാന്നിദ്ധ്യമില്ല. ആരുടെയും കുഴലൂത്തുകാരല്ല. പാളയത്തില്‍ പടനയിക്കാന്‍ ആരുമില്ല. അവരുടെ കൃതികളെപ്പറ്റി പറയാന്‍ മാധ്യമങ്ങളുമില്ല.

ചിലരുടെ ധാരണ പണം ധാരാളമുള്ളതുകൊണ്ട് കാശുകൊടുത്ത് പുസ്തകമെഴുതിയും പ്രസിദ്ധീകരിച്ചും കേരളത്തിലെ ചില പുസ്തകപ്രസാധകരെ സമ്പന്നന്‍മാരാക്കുന്നുണ്ട്. സാഹിത്യത്തിന്റെ പേരില്‍ മേനിപറഞ്ഞ് നടക്കുന്ന കുറച്ചുപേരുള്ളതുകൊണ്ട് എല്ലാവരെയും ആ നുകത്തില്‍ കെട്ടുന്നത് ശരിയല്ല. പുസ്തകങ്ങള്‍ കാശ് കൊടുത്ത് അച്ചടിപ്പിക്കാത്തവരും കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ എഴുതുന്നവരുമുണ്ട്. ഇതൊക്കെ പറഞ്ഞ് ആശയങ്ങളുടെ മൂല്യങ്ങളുടെ തടവറയില്‍ അവരെ തളച്ചിടാതെ പ്രവാസി എഴുത്തുകാര്‍ക്കും തുല്യനീതി നടപ്പാക്കണം. എന്തുകൊണ്ട് സാഹിത്യ അക്കാദമി പ്രവാസിക്കായി ഒരവാര്‍ഡുപോലും കൊടുക്കുന്നില്ല? അതിനായി ആശങ്കകള്‍ നിറഞ്ഞ നോര്‍ക്കയുടെ ഉദ്യാനത്തിലേക്ക് പോയിട്ട് എന്ത് ഫലം. പ്രവാസി എഴുത്തുകാരുടെ പല കൃതികളിലും വിശാലവും നൂതനവുമായ കാഴ്ചപ്പാടുകളുണ്ട്. അതുപോലെ മലയാള ഭാഷയുടെ ഉന്നമനത്തിനായി ഏതാനും സംഘടനകള്‍ എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ കൊടുക്കുന്നു. വസ്തുനിഷ്ഠവും നീതിപൂര്‍വ്വവുമായ ഒരന്വേഷണം നടത്തിയാല്‍ ചില പ്രവാസി എഴുത്തുകാര്‍ എത്ര ഭാവസുന്ദരമായ വിധത്തിലാണ് വിദേശചരിത്രവും യാത്രാവിവരണവും നോവലുകളും മലയാളഭാഷയ്ക്ക് സംഭാവനയായി നല്കിയിട്ടുള്ളത്.

മലയാള ഭാഷയെ എഴുത്തുകാരെ ഒരു മുന്നണിയുടെ ഇരയാക്കിമാറ്റാതെ അവരുടെ സംഭാവനകളെ തിരിച്ചറിയാന്‍ ഭരണമുന്നണിയിലുള്ളവര്‍ തയ്യാറാകണം. മറിച്ചായാല്‍ അത് നീതിയോടുള്ള നിഷേധമാണ്. സാഹിത്യസംഭാവനകളെ മാനിച്ചുകൊണ്ടുള്ള സമഗ്രവും സത്യസന്ധവുമായ ഒരു പുതിയ ചിന്താധാരയ്ക്ക് നമ്മുടെ മുന്നണികള്‍ തയ്യാറാകുന്നില്ലെങ്കില്‍ എം. പി. പോളിന്റെ തെമ്മാടിക്കുഴിയില്‍ സര്‍ഗ്ഗധനരായ എഴുത്തുകാരെ നിങ്ങള്‍ മറ്റുള്ളവരെപോലെ അടക്കം ചെയ്യുന്നവരാണ്. തല ഇരിക്കുമ്പോള്‍ വാല്‍ ആടുന്നത് എഴുത്തുകാരനെ കീഴടക്കുന്നതന് തുല്യമാണ്. സാഹിത്യം മറ്റെന്തിനെക്കാളും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലകയാകട്ടെ.

ഓരോ രാഷ്ട്രീയ മുന്നണികള്‍ ഭാഷയെ സാഹിതത്തെ എഴുത്തുകാരും അടുത്ത 5 വര്‍ഷത്തെക്ക് വാടകയ്ക്ക് എടുക്കുന്ന അല്ലെങ്കില്‍ അധികാരത്തിന്റെ തടവറയില്‍ പാര്‍പ്പിക്കുന്ന സമീപനമാണോ നമ്മുടെ പുരോഗമന സാഹിത്യം? എഴുത്തുകാരെ ഇരകള്‍ ആക്കുന്നത് ആരാണ്? ഈ ഇരകള്‍ ശബ്ദിക്കില്ല അതിനാല്‍ തന്നെ അമര്‍ഷത്തിന്റെ അഗ്നിജ്വാലകള്‍ അവരുടെ എഴുത്തില്‍ കാണില്ല. നിരപരാധികളായ ഒരു പറ്റം എഴുത്തുകാരെ എം. പി. പോളിന്റെ തെമ്മാടിക്കുഴിയിലേക്ക് അയയ്ക്കുന്നത് ആരാണ്? അധികാരം എല്ലായിടത്തും ഇരകളെ, അന്ധകാരത്തെ സൃഷ്ടിക്കുന്നത് എന്നാണ് അവസാനിക്കുന്നത്?

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.