മലയാളി വിദ്യാര്‍ത്ഥിയെ ജയിലിലാക്കിയ വിസ തട്ടിപ്പിന് പിന്നില്‍ സ്ഥിരം സംഘം; അന്വേഷണത്തില്‍ വെളിയില്‍ വന്നത് നിരവധി തട്ടിപ്പുകള്‍

മലയാളി വിദ്യാര്‍ത്ഥിയെ ജയിലിലാക്കിയ വിസ തട്ടിപ്പിന് പിന്നില്‍ സ്ഥിരം സംഘം; അന്വേഷണത്തില്‍ വെളിയില്‍ വന്നത് നിരവധി തട്ടിപ്പുകള്‍

ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തുകയും , വിസ കാലാവധി തീര്‍ന്നപ്പോള്‍ വിസ പുതുക്കാന്‍ കഴിയാതെ പൊലീസ് പിടിയിലകപ്പെടുകയും ചെയ്ത മലയാളി വിദ്യാര്‍ത്ഥി നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വിസ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിന്‍റെ വലയില്‍ വീണതിനെ തുടര്‍ന്ന്‍ പണവും ഭാവിയും നഷ്ടപ്പെട്ട മലയാളി വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത മലയാളംയുകെ.കോം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇവരെ വിശ്വസിച്ച് പണം നല്‍കിയെങ്കിലും വിസ പുതുക്കാനാവാതെ ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലാവുകയും, ഇപ്പോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവില്‍ കഴിയുകയും ചെയ്യുന്ന വിദ്യാര്‍ത്ഥി മലയാളം യുകെ ന്യൂസ് ടീമുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഞങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്‍ ഞങ്ങള്‍ക്ക് യുകെയില്‍ നിന്നും, പുറത്ത് നിന്നുമായി ധാരാളം പ്രതികരണങ്ങള്‍ ഇത് സംബന്ധിച്ച് വന്നിരുന്നു. പലര്‍ക്കും പറയാനുള്ളത് ഇതേ സംഘത്തിന്‍റെ വലയില്‍ പെട്ട് പണം നഷ്ടമായ കഥ ആയിരുന്നു. മിക്കവര്‍ക്കും ഇപ്പോള്‍ തടവില്‍ ആയിരിക്കുന്ന വിദ്യാര്‍ത്ഥിയ്ക്കുണ്ടായ രീതിയിലുള്ള അനുഭവം തന്നെ ആയിരുന്നു.

biju

ബൈജു കാരിയില്‍

ഡിറ്റെന്‍ഷന്‍ സെന്ററില്‍ നിന്നും ഈ വിദ്യാര്‍ത്ഥി മലയാളം യുകെയ്ക്ക് അയച്ച ഇ മെയിലില്‍ പറയുന്ന സംഭവങ്ങള്‍ ഇപ്രകാരമാണ്.

ആറു വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ താന്‍ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‍ ഒരു വര്‍ക്ക് പെര്‍മിറ്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് താന്‍ ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍ സ്ഥാപനം നടത്തുന്ന ബൈജു കരിയിലുമായും, സുഹൃത്ത് സുനില്‍ മാക്സ് ജോണുമായും ബന്ധപ്പെട്ടു. വിസ സംഘടിപ്പിച്ച് നല്‍കാം എന്ന്‍ ഇവര്‍ ഉറപ്പ് പറഞ്ഞതിനെ തുടര്‍ന്ന്‍ താന്‍ ഇവര്‍ക്ക് പാസ്പോര്‍ട്ട്, മറ്റ് രേഖകള്‍ തുടങ്ങിയവ അയച്ച് കൊടുത്തു. ഇത് പരിശോധിച്ച ശേഷം എന്നെ ഇന്റര്‍വ്യൂവിനായി ഇവരുടെ ഓഫീസിലേക്ക് വിളിപ്പിക്കുകയും എനിക്ക് വിസ ലഭിക്കുമെന്നത് ഉറപ്പാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന്‍ ഇതിനായി പതിനായിരം പൗണ്ട് ആവശ്യപ്പെട്ട ഇവര്‍ രണ്ടായിരം പൗണ്ട് അവിടെ വച്ച് വാങ്ങുകയുണ്ടായി. ബാക്കി എണ്ണായിരം പൗണ്ട് ഉടന്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും വിസ ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കാം എന്ന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. 

ഇതിനെ തുടര്‍ന്ന്‍ താന്‍ നാട്ടില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങി യുകെയിലേക്ക് അയപ്പിയ്ക്കുകയും എണ്ണായിരം പൗണ്ട് കൂടി ബൈജു, സുനില്‍, ബൈജുവിന്‍റെ സ്റ്റാഫ് റിന്‍സി മാത്യു എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ എന്റെ വിസ അപേക്ഷ ഹോംഓഫീസ് തള്ളുകയും നാട്ടില്‍ തിരികെ പോകേണ്ട അവസ്ഥ സംജാതമാവുകയും ആയിരുന്നു. ഇതിനെ തുടര്‍ന്ന്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ കൈ മലര്‍ത്തുകയായിരുന്നു. മാത്രവുമല്ല ക്രോയ്ഡോണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവരുടെ ഓഫീസ് പൂട്ടുകയും ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തു. വേറെയും നിരവധി പേര്‍ക്ക് ഇതേ രീതിയില്‍ പണം നഷ്ടമായിട്ടുണ്ട് എന്ന്‍ മനസ്സിലാക്കിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന്‍ മനസ്സിലാക്കിയത്.

sunil

സുനില്‍ മാക്സ് ജോണ്‍

ബൈജു കാരിയില്‍, സുനില്‍ മാക്സ് ജോണ്‍ എന്നിവരുടെ കെണിയില്‍ അകപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ ആണ് വഞ്ചിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ അവസ്ഥ അറിഞ്ഞതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത്. ഇവര്‍ക്കെതിരെയുള്ള പരാതികളില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതേ സംഘത്തിന്‍റെ വലയില്‍ വീണു മുന്‍പ് ചിലര്‍ക്ക് പണം നഷ്ടമായ വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മലയാളം യുകെയുടെ ചീഫ് എഡിറ്റര്‍ക്ക് എതിരെ ഇവരുടെ പണത്തിന്‍റെ വീതം കൈപ്പറ്റുന്ന പത്രക്കാരനെ കൊണ്ട് വ്യാജ വാര്‍ത്ത എഴുതിച്ച് ഇവര്‍ പ്രതികാരം തീര്‍ത്തിരുന്നു. എന്നാല്‍ അത്തരം ഭീഷണികള്‍ക്ക് ഒന്നും ഞങ്ങള്‍ വഴങ്ങില്ലെന്നും, സത്യത്തിനൊപ്പം നില്‍ക്കുന്നതില്‍ നിന്നും ഒരു ദുഷ്ട ശക്തിക്കും ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്നും ഈ അവസരത്തില്‍ അടിവരയിട്ട് പറയട്ടെ.

ഇവരുടെ തട്ടിപ്പിനിരയായി ഇപ്പോള്‍ തടവില്‍ ഉള്ള വിദ്യാര്‍ത്ഥിയുടെ കാര്യം വളരെ ദുരിതത്തില്‍ ആണ്. പിതാവിനെ ചെറുപ്പത്തിലെ നഷ്‌ടമായ ഇയാളെ വളരെ കഷ്ടപ്പെട്ട് ആയിരുന്നു നിര്‍ധനയായ അമ്മ പഠിപ്പിച്ചതും വളര്‍ത്തിയതും. തുടര്‍ന്ന്‍ കുടുംബത്തെ രക്ഷിക്കാനും നല്ലൊരു ഭാവി ഉണ്ടാക്കിയെടുക്കാനും ആയി ആണ് ഇയാള്‍ യുകെയില്‍ എത്തിയത്. പഠന കാലാവധിക്ക് ശേഷം ഒരു ജോലി ഇവിടെ തന്നെ കണ്ടെത്തി ജീവിതം കരുപ്പിടിപ്പിക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു പാവം. ആ ആഗ്രഹം ചിലര്‍ മുതലെടുത്തതിന്റെ ഫലമാണ് ഇന്നത്തെ അവസ്ഥ.

നിരവധി വിദ്യാര്‍ത്ഥികളെ വഞ്ചിച്ച് പണം തട്ടിയെടുത്ത സംഘത്തിന് ഇരയായി മകന്‍ ജയിലില്‍ ആയ വിവരം രോഗിയായ അമ്മ ഇത് വരെ അറിഞ്ഞിട്ടില്ല. തന്റെ ഈ ദുര്‍വിധി രോഗിയായ അമ്മയ്ക്ക് സഹിയ്ക്കാന്‍ കഴിയില്ല എന്ന്‍ പറഞ്ഞതിനാല്‍ മാത്രമാണ് ഞങ്ങള്‍ ഇതിലെ വഞ്ചിതനായ വിദ്യാര്‍ത്ഥിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്താത്തത്. മലയാളം യുകെയെ ബന്ധപ്പെട്ടത് കൂടാതെ യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഭാരവാഹികളുമായും ഈ വിവരങ്ങള്‍ പങ്ക് വച്ചിട്ടുണ്ടെന്നും ഈ വിദ്യാര്‍ത്ഥി ഞങ്ങളോട് പറഞ്ഞു. യുകെയിലെ പ്രബല സംഘടനയായ യുക്മ തന്‍റെ പ്രശ്നത്തില്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കി തരുമെന്നുള്ള പ്രത്യാശയും ഇയാള്‍ പങ്ക് വച്ചിട്ടുണ്ട്. യുക്മ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു ഉള്‍പ്പെടെയുള്ള ഭാരവാഹികളെയും ഞങ്ങള്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞിട്ടുമുണ്ട്.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തെളിവുകള്‍ക്കൊപ്പം വരും ദിവസങ്ങളില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതോടൊപ്പം ഈ വ്യക്തികളാല്‍ വഞ്ചിക്കപ്പെട്ടവര്‍ അത് തെളിയിക്കുന്ന സത്യസന്ധമായ രേഖകളുമായി മുന്‍പോട്ട് വരുകയാണെങ്കില്‍, നിങ്ങള്‍ക്ക് നീതി നേടിതരുന്നതിന് വേണ്ടി സാമുഹ്യ പ്രതിബദ്ധതയുള്ള ഒരു പത്രം എന്ന നിലയില്‍ അവസാനംവരെ  നിങ്ങളോടൊപ്പം മലയാളംയുകെ.കോം ഉറച്ചു നില്‍ക്കും എന്നും ഈ അവസരത്തില്‍ ഉറപ്പുനല്‍കുന്നു.

Email: contactmalayalamuk@gmail.com

Phone: 0044 7951903705

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.