'ഈ വരുന്ന ചൊവ്വാഴ്ച രാത്രി (27.09.2016) ഞാന്‍ ആത്മഹത്യ ചെയ്യും... ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

‘ഈ വരുന്ന ചൊവ്വാഴ്ച രാത്രി (27.09.2016) ഞാന്‍ ആത്മഹത്യ ചെയ്യും… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

ഫാ. ബിജു കുന്നയ്ക്കാട്ട്

എവിടെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നോ അവിടെ ദേവതകള്‍ രമിക്കുന്നു (മനുസ്മൃതി 111:55). ആര്‍ഷഭാരത സംസ്‌കാരത്തിലും എല്ലാ മതഗ്രന്ഥങ്ങളിലും സ്ത്രീക്ക് വലിയ സ്ഥാനവും ആദരവുമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ആധുനിക കാലത്തില്‍ കഥയാകെ മാറി. സ്ത്രീകള്‍ക്ക് പേടിക്കാതെ പുറത്തിറങ്ങാന്‍ വയ്യാതായി. ഒറ്റക്ക് സഞ്ചരിക്കാന്‍ സാധിക്കാതായി. ചുഴിഞ്ഞിറങ്ങുന്ന നോട്ടങ്ങളും കുത്തി നോവിക്കുന്ന സംസാരങ്ങളും ഇരുട്ടിന്റെ മറവില്‍ ആക്രമണങ്ങളും പീഡനങ്ങളും വരെ ഇന്ന് അവള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നു. പത്തനംതിട്ടക്കാരിയായ ശ്രീവിജിയേപ്പോലെ നിരവധി സ്ത്രീകള്‍ക്ക് ചിന്തിക്കേണ്ടി വരുന്നു. സൈബര്‍ ആക്രമണത്തില്‍ മനംമടുത്ത ശ്രീവിജി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നു. ‘ഈ വരുന്ന ചൊവ്വാഴ്ച രാത്രി 10നും 11നുമിടയില്‍ താന്‍ ആത്മഹത്യ ചെയ്യും. പെണ്ണിന്റെ മാനത്തിന് വില പറയുന്ന നാട്ടില്‍ എനിക്കു ജീവിക്കേണ്ട.’

നമ്മുടെ സഹോദരിമാര്‍ ഇന്ന് ചൂഷണവും ആക്രമണവും നേരിടുന്നത് പല രീതിയിലാണ്. നോട്ടത്തില്‍ തുടങ്ങുന്നു ഈ കുറ്റകൃത്യങ്ങള്‍. 14 സെക്കന്‍ഡില്‍ കൂടുതല്‍ ഒരാള്‍ ഒരു സ്ത്രീയെ തുടര്‍ച്ചയായി നോക്കിക്കൊണ്ടിരുന്നാല്‍ അയാള്‍ക്കെതിരെ പരാതി കൊടുക്കാമെന്ന് ഈ അടുത്ത കാലത്ത് നിയമമുണ്ടായി. അര്‍ത്ഥം വെച്ചുള്ള സംസാരങ്ങളും കമന്റടികളും തരംകിട്ടിയാല്‍ ശാരീരികമായ ആക്രമണങ്ങളും പലര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതുമൊക്കെ ഇന്നു കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരുന്നു. വൃക്കരോഗവും അര്‍ബുദവും ബാധിച്ചു കിടപ്പിലായ 55 വയസുള്ള ഒരു സ്ത്രീയെ 51 ഉം 65 ഉം വയസുള്ള രണ്ടു പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ ആഴ്ചയിലെ വാര്‍ത്ത ഈ പീഡന പരമ്പരകളില്‍ അവസാനത്തേതാണ്. ഇത്തരം ആക്രമണങ്ങള്‍ കൂടാതെ സൈബര്‍ ലോകത്തും വിശിഷ്യാ സോഷ്യല്‍ മീഡിയ വഴിയും ആക്രമണങ്ങളുണ്ടാകുന്നു.

s2

ഇതിന് കാരണങ്ങളുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ലോകം മുഴുവന്‍ നിയന്ത്രിക്കുമ്പോഴും സ്വയം നിയന്ത്രിക്കാനും വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും പലര്‍ക്കും കഴിയുന്നില്ല. കാമവാസനകളെ നിയന്ത്രിക്കുന്നതില്‍ മാത്രമല്ല, മറ്റുള്ളവരോട് ശാന്തമായി സംസാരിക്കുന്നതില്‍ പോലും പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുന്നവരാകുന്നുണ്ട് മനുഷ്യന്‍ ഇന്നു പൊതുവെ. ജീവിത സാഹചര്യങ്ങളിലെ ടെന്‍ഷനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദവും ശാരീരിക അസ്വസ്ഥതകളും ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങളുമൊക്കെ ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. കാര്യങ്ങളും കാരണങ്ങളും എന്തു തന്നെയായാലും വികാരങ്ങളെ വിചാരം കൊണ്ടും വിവേകം കൊണ്ടും നിയന്ത്രിക്കാനായില്ലെങ്കില്‍ വികാരങ്ങള്‍ക്കനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന മൃഗങ്ങളുടെ തലത്തിലേക്ക് നാം താണുപോകും.

തെറ്റിനനുസരിച്ചുള്ള ശിക്ഷയും സമൂഹത്തിനു മാതൃകയും പാഠവും നല്‍കുന്ന രീതിയിലുള്ള ശിക്ഷാവിധികളും ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്നില്ല എന്നതും പ്രധാനപ്പെട്ട ഒന്നാണ്. സൗമ്യ വധക്കേസിലും ജിഷ വധക്കേസിലും കുറ്റവാളികള്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്കു കിട്ടിയില്ല എന്ന് പരക്കെ പരാതിയുണ്ട്. എത്ര വലിയ തെറ്റു ചെയ്താലും പണവും സ്വാധീനവും വാദിക്കാനറിയാവുന്ന വക്കീലുമുണ്ടെങ്കില്‍ ഊരിപ്പോരാം എന്നു ചിന്തിക്കാനും കുറ്റകൃത്യങ്ങള്‍ തുടരാനും സമൂഹത്തില്‍ സാഹചര്യമുണ്ടാകും. ആരു തെറ്റു ചെയ്താലും മുഖം നോക്കാതെ നടപടിയും ശിക്ഷയും ലഭിക്കും, നല്ല ശിക്ഷ തന്നെ ലഭിക്കും എന്നുണ്ടെങ്കില്‍ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ താനേ കുറയും. പ്രതിയായി, കുറ്റവാളിയായി കണ്ടെത്തുന്നവരുടെ ജീവന്റെ വിലയേക്കുറിച്ച് ഓര്‍ക്കുന്നവര്‍ ഇവരുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ പാവപ്പെട്ടവരുടെ ജീവനും ഒരേ വിലയായിരുന്നു എന്നു മറക്കരുത്.

സ്ത്രീകളുടെ വിലയും നിലയും സമൂഹത്തില്‍ ഉയര്‍ത്തി നിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയൊരു പങ്കു വഹിക്കാനുണ്ട്. മാന്യമായ വസ്ത്രധാരണം, സൗമ്യമായ പെരുമാറ്റ ശൈലി, സംസാരത്തിലെ കുലീനത എല്ലാം ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയായി തെളിഞ്ഞു കാണണം. ഫാഷന്‍ ലോകത്തിന്റെ ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുന്‍പിന്‍ നോക്കാതെ പങ്കുചേരുമ്പോഴും സ്ത്രീകള്‍ ഓര്‍ക്കുക, നിങ്ങള്‍ക്കുള്ള കുഴി നിങ്ങള്‍ തന്നെ കുഴിക്കുകയാണ്.

s3

മാധ്യമങ്ങള്‍ നാമറിയാതെ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും വലുതു തന്നെ. സീരിയലുകള്‍ നമ്മുടെ വൈകുന്നേരങ്ങളില്‍ സ്വീകരണ മുറിയിലെത്തിക്കുന്ന ചര്‍ച്ചാവിഷയങ്ങള്‍ വളരെ മോശമാകുന്നു എന്ന് ഏറെ പരാതിയുണ്ട്. സ്‌കൂളും ജോലിയും കഴിഞ്ഞ് കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന വൈകുന്നേരങ്ങളില്‍ നമ്മുടെ കുടുംബങ്ങളില്‍ നാമിന്ന് സീരിയലിലൂടെയും സിനിമയിലൂടെയും കാണുന്നതും കേള്‍ക്കുന്നതും അവിഹിത ബന്ധങ്ങളുടെയും പ്രതികാരത്തിന്റെയും മൂല്യശോഷണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും കഥകളാണ്. സിനിമയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഭക്ഷണമേശയില്‍ പോലും ടാബ്ലറ്റുകളും മൊബൈല്‍ ഫോണുകളുമായിരിക്കുന്ന ഒരുതലമുറ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഇത്തരം സംഭവങ്ങള്‍ തന്നെ. സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ വലിയ വിവേകത്തോടുകൂടി ഉപയോഗിച്ചില്ലെങ്കില്‍ അത് കുടുംബങ്ങളിലും വലിയ മൂല്യശോഷണത്തിനും അധഃപതനത്തിനും കാരണമാകുമെന്നതില്‍ രണ്ടു പക്ഷമില്ല.

മാറ്റം തുടങ്ങേണ്ടത് നമ്മുടെ കാഴ്ചപ്പാടിലാണ്. സ്ത്രീയെ ദേവിയായും അമ്മയായും സഹോദരിയായുമൊക്കെ കണ്ട് ബഹുമാനിച്ചിരുന്ന ആ പഴയ കാലത്തിലേക്ക് തിരിച്ചു പോകണം. അവന്‍ (He) ഉണ്ടാകുന്നത് അവളില്‍(She) നിന്നാണെന്ന് മറക്കരുത്. ഓരോ പുരുഷനും(Male)പിറക്കുന്നത് ഓരോ സ്ത്രീയില്‍ (Female) നിന്നുതന്നെ. സത്രീകള്‍ ഇന്ന് വില്‍പനച്ചരക്കാവുകയും ആക്കുകയും ചെയ്യുന്ന സമൂഹത്തില്‍ സ്ത്രീ ഒരു ഉപഭോഗ വസ്തുവല്ല, ഒരു ജീവനെ ജനിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന സ്ഥാനമുള്ള വ്യക്തിയായി കരുതപ്പെടണം.

നിങ്ങളുടെ ശരീരം ദേവാലയമാണെന്ന് ബൈബിളില്‍ കൃസ്തു പറഞ്ഞിരിക്കുന്നു. എങ്കില്‍ സ്ത്രീ കുറച്ചുകൂടി മെച്ചപ്പെട്ട ദേവാലയമാണ്. കാരണം അവള്‍ തന്റെ ശരീരമാകുന്ന ദേവാലയത്തില്‍ ഒരു പുതിയ ജീവനു വേണ്ടിയുള്ള സക്രാരി, ശ്രീകോവില്‍ (ഗര്‍ഭപാത്രം) കൂടി സൂക്ഷിക്കുന്നു. സ്വന്തം മാതാവിനെയും ചുറ്റുമുള്ള സ്ത്രീകളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ദൈവങ്ങളായും വിശുദ്ധരായും കരുതപ്പെടുന്നവരോട് നാം ആദരവു പ്രകടിപ്പിക്കുന്നത്. ഇനി ഒരു സ്ത്രീയുടെ പോലും കണ്ണീര് ഈ ഭൂമിയില്‍ വീഴാന്‍ ഇടയാവാതിരിക്കട്ടെ. ഒരു സ്ത്രീയെ തനിച്ചു കാണുന്ന ഒരു സന്ദര്‍ഭം ഇത് എനിക്കുള്ള അവസരമാണെന്നല്ല, ഇത് അവളെ സംരക്ഷിക്കാനുള്ള കടമയാണെന്ന് ഓരോരുത്തരും ചിന്തിക്കട്ടെ. അങ്ങനെ നമ്മുടെ നാടും ലോകവും വീണ്ടും God’s own ആയി മാറട്ടെ.

നന്മ നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു

ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 13

—————————————————————————————

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.