പ്രാഞ്ചിയേട്ടനും അസോസിയേഷനും - ആക്ഷേപ ഹാസ്യം

പ്രാഞ്ചിയേട്ടനും അസോസിയേഷനും – ആക്ഷേപ ഹാസ്യം

റോയ് പാനികുളം

” ഹൈ നമുക്കൊരാ അസോസിയേഷനാ തൊടങ്ങ്യാലോ?’
തൃശ്ശൂര്‍ സ്ലാങ്ങില്‍ പ്രാഞ്ചിയേട്ടന്‍ ഒറ്റ ചോദ്യം. ചീട്ടുകളിയുടെ രസച്ചരടാ പൊട്ടി. ”ഹൈ എന്തൂട്ട്ണാ പ്പെ…. ഒരാ പുത്യേ അസോസിയേഷന്‍ ?” ”നെനക്ക് വല്ല പ്രാന്തൂണ്ടോടാ ശവ്യേ ?”
ചീട്ടുകളിയുടെ രസച്ചരട് പൊട്ടിച്ചതിലുള്ള ദേഷ്യത്തില്‍ ഈനാശുവിനു കുരുപൊട്ടി. പ്രാഞ്ചിയേട്ടന്‍ എന്ന് ഞങ്ങള്‍ കളിയായി വിളിക്കുന്ന ഫ്രാന്‍സിസ് ഉതുപ്പാന്‍ ഇവിടെ മലയാളികളുടെ ഇടയിലെ ഒരു പ്രാഞ്ചിയേട്ടന്‍ ആകുന്നു.കോട്ടും സ്യുട്ടുമാണ് മുഖ്യ വേഷം.

”നിങ്ങാ ഒന്നു ചുമ്മാണ്ടിരി പ്രാഞ്ചിയേട്ടാ അതിത്ര ഈസിയായിട്ടുള്ള കാര്യാണോ ?” കൊച്ചിക്കാരന്‍ ക്രിസ്പി ഇടങ്കോലിട്ടു. ”അതൊക്കെ ഞാനാ പൂശിക്കോളാ. ങ്ങള്‍ക്കൊക്കെ കൂടേ നിക്കാന്‍ പറ്റോ ?” കുറുവാച്ചനെ ഒരെണ്ണം അകത്താക്കുന്നതിനിടയില്‍ പ്രാഞ്ചിയേട്ടന്‍
തിരിച്ചടിച്ചു. കുറുവാച്ചന്‍ എന്നത് കൊറോയ്‌സര്‍ എന്ന മുന്തിയ ഇനം കോണ്യാക് ബ്രാണ്ടിയുടെ ഇരട്ട പേരാണ്.

ആഘോഷം എന്തുമായി കൊള്ളട്ടെ മേമ്പൊടിക്ക് ഇവന്‍ വേണം. യെവനില്ലാതെ എന്താഘോഷം? ”യു നോ ? ഓള്‍റെഡി ദേര്‍ ഈസ് മോര്‍ ദാന്‍ ടു അസോസിയേഷന്‍” ”വൈ വി ആര്‍ ട്രൈയിംഗ് ടു ക്രീയേറ്റ് നാതെര്‍ വണ്‍ ?” ഈയിടെ യുകെയില്‍ എത്തിച്ചേര്‍ന്ന എഞ്ചിനീയര്‍ വിക്ടറിനൊരു സംശയം. വിക്ടറിന്റെ സംശയം ന്യായവും യുക്തവുമാകുന്നു. ആമ്മേന്‍….

”ഹൈ നമുക്കും ഒരു വെലസാ വേലസണ്ടേ ?…… ഗട്യേ ?”
”പ്രാഞ്ചിയേട്ടന്‍ അപ്പറഞ്ഞത് ന്യായം” ”ഇപ്പന്താ നടക്കണേ ? അവന്മാര് കെടന്നു വെലസ്വല്യെ ?” പരത്തി ജോയ് എന്ന് ഞങ്ങള്‍ വിളിക്കുന്ന ജോയിക്ക് രണ്ടെണ്ണം അകത്തായപ്പോള്‍ കലിയടങ്ങുന്നില്ല.

ഞങ്ങള്‍ മലയാളികളുടെ ഇടയിലെ വാര്‍ത്താ വിതരണത്തിന്റെ മൊത്ത വിതരണക്കാരന്‍ ഈ ദേഹമാകുന്നു..”ആരാ… ആരുടെ കാര്യാ നീ ഈ പറേന്നെ ജോയേ?” ”ആ മറ്റേ അസോസിയേഷനുകളുടെ കുളാണ്ട്രമ്മാര്….കന്നാല്യോള്…….”
”ങ്ഹാ ! അത് നേരാ…. മെമ്പേഴ്‌സിന്റെ മാസവരികൊണ്ട്
നല്ല കീറല്ലേ……കീറണെ…” ”അവന്മാരെ ഒന്നാ പൊളിച്ചടുക്കണം ജോയ്യെ ..” ആ സമയം കൊണ്ട് കുറുവാച്ചന്‍ ഒരു കുപ്പി ഡിം…..
ആകെയുള്ള ഒരു കുപ്പി കാലിയായതിന്റെ നീരസം എല്ലാ മുഖങ്ങളിലും പ്രകടമായി.

”എടാ പ്രാഞ്ചിയെ… ഒരെണ്ണം കൂടി വിടണോല്ലോഡാ?”.
”എന്നാലെ ഒരു സൊഖാവൂ അതാ.” ഓസിനു വീശാന്‍ കിട്ടുന്നത് കൊണ്ട് ഈനാശു എന്ന് ഞങ്ങള്‍ വിളിക്കുന്ന ഇഗ്‌നേഷ്യസ് തല്ക്കാലം ശാന്തനായി. ”എന്താ എല്ലാരും കുന്തം വിഴുങ്ങിയ പോലെ നിക്കണേ?” ”എല്ലാര്‍ക്കും ഗുണോള്ള കാര്യല്ലേ ഒന്ന് സപ്പോര്‍ട്ടാ ചെയ്യ്” അതുവരെ ഒന്നും മിണ്ടാതിരുന്ന ഇട്ടൂപ്പേട്ടന്‍ ഈനാശുവിനെ പിന്താങ്ങി.

കയ്യിലിരിക്കുന്ന പൈസ ചിലവാകുന്ന ഈര്‍ഷ്യ മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ പ്രാഞ്ചിയേട്ടന്‍ ക്രിസ്പിയോട് പറഞ്ഞു.
”എല്ലാരുടെീ ഇഷ്ടം അതാണെങ്കി. രണ്ടെണ്ണം കൂടെ പെടക്കാനുള്ള സാധനാ നീയാ ഒപ്പിക്ക്.’

‘റുപ്പികാ പത്താ പൊടിയുങ്കിലും നല്ലോരാ കാര്യത്തിനല്ലേ” ”നമുക്കും ഒന്ന് സുഖിക്കണ്ട്രെ കന്നാല്യെ?” ”മ്മടെ അപ്പങ്ക്‌ട്യെ ഒള്ളപ്പാ പറയും… റുപ്പികാ പിടിച്ചാ….. ചെലവാക്കണോന്നു” ”ആളിപ്പാ പാടായിറ്റാ” രണ്ടെണ്ണം വീശിയിട്ടാണോ എന്തോ?
പ്രാഞ്ചിയേട്ടന്റെ കണ്ഠമിടറി.

അതിനിടയില്‍ ക്രിസ്പി തന്റെ പുതു പുത്തന്‍ ബെന്‍സ് സ്റ്റാര്‍ട്ട് ചെയ്ത് കുപ്പി വാങ്ങാന്‍ ടെസ്‌കോയിലേക്ക് വച്ച് പിടിച്ചു. ഇന്നലെ കണ്ട ഓഫര്‍ തീര്‍ന്നു പോയാലോ? കുറുവാച്ചന്റെ രണ്ടാം വരവില്‍ എല്ലാ മുഖങ്ങളും പ്രസാദിച്ചു. പ്രാഞ്ചിയേട്ടന്റെതൊഴികെ. ഈ പിശുക്ക് കണ്ടു പിടിച്ചത് തന്നെ മ്മടെ തൃശ്ശൂര്‍കാരന്‍ പ്രാഞ്ചിയേട്ടനല്ലേ ?.

മൂന്നു കൊറോയ്‌സര്‍…അഞ്ചു ചിക്കന്‍ വരട്ടിയത്. കൂടിയിരുന്ന എല്ലാവരും ഹാപ്പി. പ്രാഞ്ചിയേട്ടന്‍ ഡബിള്‍ ഹാപ്പി. പത്തില്‍ താഴെ മാത്രം അംഗബലമുള്ള ആ ചീട്ടുകളി സംഘത്തിന്റെ നേതൃത്വത്തില്‍ പുതിയ ഒരു അസോസിയേഷന്‍ അന്നേ ദിവസം നിലവില്‍ വന്നു.
കുറുവാച്ചന്റെ ഒരു ഗുണേ!

സമയം വൈകുന്നേരമായി ഡൈനിങ്ങ് ടേബിളും മറ്റും ക്ലീന്‍ ചെയ്തു ബിന്നിലിട്ടു. എല്ലാവരും അടുത്ത ദിവസം കാണാമെന്ന ഉറപ്പില്‍ തിരിച്ചു പോയി. പ്രാഞ്ചിയേട്ടന്‍ തന്റെ വീട്ടിലെ സോഫയില്‍ ഇരുന്നു ഒന്ന് മയങ്ങിപ്പോയി. മുന്‍വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോള്‍ അതാ ആലീസ് തൊട്ടു മുന്‍പില്‍ നില്‍ക്കുന്നു.
” ങ്ങക്കെന്തിന്റെ കേടാ പ്രാഞ്ചിയേട്ടാ കയ്യിലിരിക്കുന്ന പൈസ കൊടുത്ത് ഒള്ള കള്ളെല്ലാം വലിച്ചു കേറ്റി ഇരിക്കുന്ന കണ്ടില്ലേ?”
മണം പിടിക്കാന്‍ ഇവള്‍ ബഹു മിടുക്കിയാ, ഇവളെ വല്ല പോലീസിലും ചേര്‍ക്കാമായിരുന്നു. പ്രാഞ്ചിയേട്ടന്‍ ആത്മഗതം ചെയ്തു.

സാവധാനം പ്രാഞ്ചിയേട്ടന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ ആലീസും പ്രാഞ്ചിയേട്ടനെ പിന്താങ്ങി. അല്‍പ സമയത്തിനു ശേഷം പ്രാഞ്ചിയേട്ടന്‍ ക്ഷീണം കൊണ്ട് മയക്കത്തിലേക്കു വീണു പോയി.

അടുത്ത ദിവസത്തെ ഓണ്‍ലൈന്‍ പത്രങ്ങളിലെ വാര്‍ത്ത കേട്ട് ഞങ്ങള്‍ മലയാളികള്‍ ഞെട്ടിപ്പോയി. യുകെ മലയാളികളുടെ സാംസ്‌കാരിക തനിമക്ക് ഒരു തിലകച്ചാര്‍ത്ത്.

യുകെയിലെ മലയാളികള്‍ക്ക് ഒരു പുതുവസന്തവുമായി, ഒരു പുതു പുത്തന്‍ അസോസിയേഷന്‍ ഉമ്മ (United Malankara Malayali association) ഇന്നലെ വൈകുന്നേരം കൃത്യം 5 മണിക്ക് ഇവിടെ നിലവില്‍ വന്നു. യുകെ മലയാളികളുടെ ചിരകാല അഭിലാഷം പൂവണിഞ്ഞു. പ്രസിഡണ്ടായി ഫ്രാന്‍സിസ് ഉതുപ്പാനെ ഐക്യകണ്‌ഠ്യേന തിരഞ്ഞെടുത്തു.

മറ്റു അസോസിയേഷനുകളില്‍ കണ്ടു വരുന്ന സാംസ്‌കാരിക ജീര്‍ണത തുടച്ചു നീക്കുമെന്നും, യുകെയിലെ മലയാളികള്‍ക്ക് ഇതൊരു നവവസന്തമായിരിക്കുമെന്നും ശ്രീ ഫ്രാന്‍സിസ് ഉതുപ്പാന്‍ ലണ്ടനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ച് പറഞ്ഞു എന്നും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.