എന്താണ് റീസൈക്കിൾഡ് അഥവാ സെക്കൻഡ് ഹാൻഡ് ബാങ്ക് അക്കൗണ്ട്? ചാർട്ടേർഡ് അക്കൗണ്ടന്റിന് നഷ്ടമായത് 1100 പൗണ്ട്

എന്താണ് റീസൈക്കിൾഡ് അഥവാ സെക്കൻഡ് ഹാൻഡ് ബാങ്ക് അക്കൗണ്ട്? ചാർട്ടേർഡ് അക്കൗണ്ടന്റിന് നഷ്ടമായത് 1100 പൗണ്ട്

ഇന്റർനെറ്റിന്റെ വരവോടെ ഭൂമി വളരെ ചെറുതായി എന്ന് പറയുന്നതിൽ ഒരു സത്യമുണ്ടെന്ന് വിശ്വസിക്കുമ്പോളും അതുമൂലം ഉണ്ടാകുന്ന വിഷമതകൾ കണ്ടില്ല എന്ന് വയ്ക്കാൻ സാധിക്കുകയില്ല.  പല മേഖലകളിലും ജനസമൂഹത്തിന് തന്റെ അനുദിന  ജീവിത സാഹചര്യങ്ങളിൽ വളരെയേറെ ഉപകാരപ്രദമായി ഇന്റർനെറ്റിന്റെ കടന്നുവരവ്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് എന്ന് പറയുന്നത് ബാങ്കിങ് മേഖലയാണ്. നമ്മൾ പ്രത്യേകിച്ച് യുകെയിൽ വസിക്കുമ്പോൾ ജോലിത്തിരക്കുകൾക്കിടയിൽ ബാങ്കിൽ എത്താതെ സ്വന്തം വീട്ടിൽ ഇരുന്ന് നമ്മുടെ സമയത്ത് പണമിടപാട് നടത്താൻ സാധിക്കുന്നത് ഒരു ചെറിയ കാര്യമല്ല. ഇത്തരത്തിൽ ചെയ്യുന്ന പണമിടപാടുകൾ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന ചെറിയ പിഴവുകൾ പോലും നമ്മുടെ ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കാൻ കെൽപ്പുള്ളതാണ് എന്നതിനാൽ തന്നെ ഒരുപിടി സുരക്ഷാ മുൻകരുതൽ പാലിച്ചാലേ ഓൺലൈൻ ബാങ്കിങ് ചെയ്യാനാവൂ എന്ന കാര്യം എല്ലാവര്ക്കും അറിവുള്ളതാണ്. എന്നിരുന്നാലും ഏറ്റവും വലിയ തട്ടിപ്പുകൾ അരങ്ങേറുന്നതും ഈ മേഖലയിൽ തന്നെ ആണെന്നുള്ളത് ഒരു വിരോധാഭാസമായി തുടരുകയാണ്. കോടിക്കണക്കിനു പണം  ഇതിന്റെ സുരക്ഷക്കായി ബാങ്കുകൾ ചിലവഴിക്കുന്നു എങ്കിലും തട്ടിപ്പുകൾ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും അരങ്ങേറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിലും പെടാതെ കൃത്യമായി സ്വന്തം മകന്റെ  അക്കൗണ്ടിലേക്കു ചെയ്ത ഒരു ഓൺലൈൻ പണമിടപാടിൽ  ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ഡേവിഡിനും ഭാര്യ ലിൻഡ്‌സെയ്  ബോയ്ക്കിനുമാണ്  ആയിരത്തിഒരു നൂറ് പൗണ്ട് നഷ്ടമായിരിക്കുന്നത് എങ്ങനെ എന്നതാണ് നാം തിരിച്ചറിയേണ്ടത്.

നമുക്ക് എല്ലാം അറിവുള്ള ഗ്ലാസ്, പേപ്പർ റീസൈക്ലിങ് പോലെ തന്നെ ബാങ്കുകൾ ചെയ്യുന്ന ക്ലോസ്‌ഡ്‌  ബാങ്ക് അക്കൗണ്ട് റീസൈക്ലിങ് മൂലമാണ് ഇവിടെ പണം നഷ്ടമായിരിക്കുന്നത്. അക്കൗണ്ട് റീസൈക്ലിങ് എന്താണ് എന്ന് പറയുന്നതിമുന്പായി ഇത് എങ്ങനെ തിരിച്ചറിഞ്ഞു എന്ന് ആദ്യം പറയാം. സ്കോട്ടിഷ് സിറ്റിയായ സ്റ്റിർലിംങ്ങിൽ  താമസിക്കുന്ന ഡേവിഡും ഭാര്യ ലിൻഡ്‌സെയ്  ബോയ്ക്കിനുമാണ് ഇത്തരത്തിൽ പണം നഷ്ടമായ അനുഭവം ഉണ്ടായിരിക്കുന്നത്. ഇവിടെ സ്വന്തം മകന്‍റെ അക്കൗണ്ട് എന്ന് കരുതി (യഥാർത്ഥത്തിൽ മറ്റൊരാളുടെ)  പല പ്രാവശ്യമായി മാറ്റിയ വ്യത്യസ്ത തുകകൾ മറ്റൊരാളിൽ എത്തിച്ചേരുകയും ഇപ്പോൾ ആ തുക തിരിച്ചു നൽകാൻ പണം കിട്ടിയ വ്യക്തി വിസമ്മതിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ആണ് നിലവിൽ ഉള്ളത്.

ഇവിടെ സ്വന്തം ബാങ്കിങ് പേയി ലിസ്റ്റിലുള്ള മകന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തിരഞ്ഞെടുത്തു പണം മാറ്റിയപ്പോൾ ആ അക്കൗണ്ട് വളരെ നേരെത്തെ തന്നെ ക്ലോസ്  ചെയ്‌തിരുന്നു എന്ന വസ്തുത അവർ മനസ്സിലാക്കിയിരുന്നില്ല. ഇങ്ങനെ പണം മാറ്റുമ്പോൾ സോർട് കോഡും അക്കൗണ്ട് നമ്പറും  മാത്രമേ പരിശോധനയ്ക്ക് വിധേയമാകുന്നുള്ളു. ഇപ്പോൾ ഉള്ള ഓൺലൈൻ പണമിടപാടിൽ ഒരാളുടെയോ അല്ലെങ്കിൽ കമ്പനിയുടെയോ പേര് അപ്രസക്തമാണ് എന്ന് അറിയുക.  അതിലുപരിയായി ഈ അക്കൗണ്ട് നമ്പറും സോർട് കോഡും മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു എന്ന കാര്യം ബാങ്ക് അധികൃതർ അറിയിച്ചപ്പോൾ മാത്രമാണ് ഇങ്ങനെ ഒരു ക്ലോസ്‌ഡ്‌ കറന്റ് അക്കൗണ്ട് റീസൈക്ലിങ്ങിനെക്കുറിച്ചു അവർ മനസിലാക്കിയത്.

അധികമാർക്കും പരിചയമില്ലാത്ത എന്നാൽ ഒരുപാട് വിശദാംശങ്ങൾ ലഭ്യമല്ലാത്ത ഈ സംവിധാനം മൂലം ഉണ്ടായ ഈ ഓൺലൈൻ പണ നഷ്ടം നമ്മളാരും മനസിലാക്കാതെ പോവരുത് എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരുപക്ഷേ നിങ്ങളുടെ പേയി ലിസ്റ്റില്‍ ഉള്ള അക്കൗണ്ടും ഒരു സെക്കന്റ് ഹാൻഡ് അക്കൌണ്ട് അല്ല എന്ന് ആരറിയുന്നു. ഒരാൾ തന്റെ  ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താൽ, മൂന്ന് വർഷത്തിന് ശേഷം ആ അക്കൗണ്ട് നമ്പറും സോർട് കോഡും മറ്റൊരാൾക്ക് നൽകാൻ നിയമപരമായി ബാങ്കുകൾക്ക് സാധിക്കുമെന്ന സത്യം നമ്മൾ അറിയുക. ഇതിനെ ആണ് ക്ലോസ്‌ഡ്‌ കറന്റ് അക്കൗണ്ട് റീസൈക്ളിങ് എന്ന് വിളിക്കുന്നത്. ഈ സംഭവം നടന്ന Clydesdale എന്ന ബാങ്കും ഇപ്രകാരം ചെയ്യാം എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ബാങ്കുകളും ചെയ്യുന്നു എന്ന് ഇതിനർത്ഥമില്ല. HSBC, Santander എന്നീ ബാങ്കുകൾ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നില്ല.

മകൻ 2006 റിൽ ഗ്ലാസ്ഗോയിലേക്കു മാറിത്താമസിച്ചപ്പോൾ ഈ അക്കൗണ്ട് ക്ലോസ് ചെയ്തിരുന്നു എന്ന സത്യം മനസ്സിലാക്കാതെ റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡിൽ നിന്നും പതിനഞ്ചു മാസത്തിനിടയിൽ നാലു തവണകളായിട്ടാണ് പണം മാറ്റിയിട്ടത്.  2014 ഡിസംബരിൽ അമ്പത് പൗണ്ട് , 2016 ഫെബ്രുവരിയിൽ നൂറ് പൗണ്ട്, ഡിസംബറിൽ നൂറ്റമ്പത് പൗണ്ട്, അവസാനമായി ഈ വർഷം ഫെബ്രുവരിയിൽ ചെയ്‌ത എണ്ണൂറ് പൗണ്ട്  എന്നിവയായിരുന്നു പണമിടപാടുകൾ. അവസാനം മാറ്റിയ എണ്ണൂറ് പൗണ്ട് കിട്ടിയില്ല എന്ന കാര്യം മകൻ അറിയിച്ചപ്പോള്‍ ആണ് പന്തികേട് മനസ്സിലാക്കിയ ദമ്പതികൾ സ്വന്തം ബാങ്ക് അക്കൗണ്ട് ഉള്ള റോയൽ ബാങ്ക് ഓഫ് സ്കോട്ലൻഡിനെ സമീപിക്കുന്നത്.

എന്നാൽ ഇതിനെക്കുറിച്ചുള്ള വ്യക്‌തമായ രൂപം കിട്ടിയത് മകന്റെ അക്കൗണ്ട്  ഉണ്ടായിരുന്ന Clydesdale ബാങ്കിൽ പണം തിരിച്ചു ലഭിക്കാൻ  വേണ്ടി കൊടുത്ത പരാതിയാണ്. മകന്റെ അക്കൗണ്ട് നമ്പർ റീസൈക്കിൾ ചെയ്യപ്പെടുകയും ട്രാൻസ്ഫെർ ചെയ്ത തുക തിരിച്ചു നല്കാൻ സാധിക്കുകയില്ല എന്ന് ബാങ്ക് അറിയ്ക്കുകയും ചെയ്തു. അതോടൊപ്പം പണം ലഭിച്ച വ്യക്തി മാഞ്ചെസ്റ്ററിൽ ആണെന്ന് കണ്ടെത്തിയെങ്കിലും തിരിച്ചുനൽകാൻ അയാളുടെ പക്കൽ പണമില്ല എന്നും തിരിച്ചു പിടിക്കാൻ ബാങ്കിന് പരിമിതികൾ ഉണ്ടെന്നും ബാങ്ക് അറിയിക്കുകയാണുണ്ടായത്. പരാതി ഓംബുഡ്സ്മാനിൽ എത്തിയെങ്കിലും ബാങ്കിന്റെ നിലപാട് ശരി വയ്ക്കുകയാണ് ഉണ്ടായത്.

പുതിയ സുരക്ഷ ക്രമീകരണമായ “Confirmation Payee”  വരുവാൻ 2018-2020 വരെ കാത്തിരിക്കണമെന്നുള്ളതാണ്. അതായത് ഒരു ഓൺലൈൻ പണമിടപാട് പൂർത്തിയാവണമെങ്കിൽ കൊടുക്കുന്ന പേരും കൂടി പരിശോധനക്ക് വിധേയമാകും എന്നതാണ്. ഇത്തരം അബദ്ധങ്ങൾ നമുക്ക് സംഭവിക്കാതെ ഒന്ന് ചെയ്യാൻ പറ്റും. വർഷങ്ങൾ അയി നമ്മുടെ അക്കൗണ്ടിൽ ഉള്ള ആവശ്യമില്ലാത്ത പേയീ ലിസ്റ്റുകള്‍ ഡിലീറ്റ് ചെയുക എന്നതാണ്. അത് പോലെ തന്നെ പണമയയ്ക്കും മുന്‍പ് തന്നെ അക്കൌണ്ട് ഉടമയെ വിളിച്ച് അക്കൌണ്ട് ഡീറ്റയില്‍സ് കൃത്യമാണോ എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. അത് പോലെ ലിസ്റ്റില്‍ ഉള്ള അക്കൗണ്ട് നമ്പർ എല്ലാം അപ്ഡേറ്റഡ് ആണെന്ന് ഇടക്കിടെ ഉറപ്പുവരുത്തുന്നതും നല്ലതായിരിക്കും എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.