കിത്തു പുഞ്ചിരിക്കുന്നു... റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയിലൂടെ... കാരുണ്യസ്പർശവുമായി ഒരു മലയാളി കുടുംബം...

കിത്തു പുഞ്ചിരിക്കുന്നു… റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയിലൂടെ… കാരുണ്യസ്പർശവുമായി ഒരു മലയാളി കുടുംബം…

ബിനോയ്‌ ജോസഫ്

കരുണയുടെ വാതിൽ ഒരിക്കലും അടയ്ക്കപ്പെടുന്നില്ല… ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പുള്ളവർ ഈ ഭൂവിൽ വസിക്കുന്നിടത്തോളം… കടന്നു പോയത് ജീവിതത്തിലെ വേദനകൾ നിറഞ്ഞ നിമിഷങ്ങളിലൂടെ… എക്കാലവും സ്വന്തമെന്നു കരുതി ലാളിച്ച കുരുന്നിനെ ദൈവം വിളിച്ചപ്പോഴും മനസാന്നിധ്യം കൈവിടാതെ ആ കുടുംബം സമൂഹത്തിന്റെ വേദനകളിൽ ആശ്വാസതീരമായി…

റയന്റെ സ്നേഹമുള്ള അമ്മ ഇങ്ങനെ കുറിച്ചു. “ഇന്ന് നിന്റെ പത്താം പിറന്നാളാണ്. നീ ഞങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. ഞങ്ങളെ പിരിഞ്ഞ് സ്വർഗീയ ഭവനത്തിലെങ്കിലും ഈ പ്രത്യേകദിനത്തിൽ നിനക്കായി എന്തു ചെയ്യണമെന്ന് ഞങ്ങൾ അത്ഭുതം കൂറുകയാണ്.  പിറന്നാളാഘോഷിക്കുവാൻ ഒത്തിരി നീ ഇഷ്ടപ്പെട്ടിരുന്നെന്ന് ഞങ്ങൾക്കറിയാം. നിന്നെ മാറോടു ചേർക്കാനോ സമ്മാനങ്ങൾ നല്കാനോ ഞങ്ങൾക്കാവില്ലെങ്കിലും മാലാഖമാർ ഹാപ്പി ബർത്ത് ഡേ പാടി നിന്നെ അരികിലണയ്ക്കട്ടെ”.

“ഭൂമിയിൽ ജീവിക്കാൻ വേണ്ടതിലധികം  ഭംഗിയുള്ളതാകയാൽ ദൈവം നിന്നെ സ്വർഗീയ ഭവനത്തിലേയ്ക്കാനയിച്ചു. ഞങ്ങളുടെ ജീവിതത്തിലെ സർവ്വവും നീയായിരുന്നു. പലപ്പോഴും ജീവിത യഥാർത്ഥ്യങ്ങൾ ദയയുള്ളതാവണമെന്നില്ല. നിന്നെ നഷ്ടപ്പെടുന്ന വേദന ഒരിക്കലും മറ്റൊന്നുമായി തുലനം ചെയ്യാൻ കഴിയില്ല. പക്ഷേ നീ തന്ന സ്നേഹം എന്നും അനശ്വരമായി നിലകൊളളും. അല്പസമയത്തേയ്ക്ക് എങ്കിലും ഇന്ന് നീ ഞങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. വാക്കുകൾക്ക് പറഞ്ഞറിയിക്കാനപ്പുറം നിന്റെ അഭാവം ഞങ്ങളനുഭവിക്കുന്നു. ഹാപ്പി ബർത്ത് ഡേ കിത്തു…”

img-20161211-wa0001

മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു ചാരിറ്റി…..
മലയാളികൾക്കെല്ലാം അഭിമാനമായി മാറുകയാണ് റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (RNCC). ഏഴാം വയസിൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന്  ഈ ലോകം വിട്ടുപിരിഞ്ഞ കിത്തുവെന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന റയന്റെ ഓർമ്മകൾക്ക് ജീവൻ നല്കുകയാണ് മാതാപിതാക്കളായ ജോൺ നൈനാനും (സജി) ആഷാ മാത്യുവും ഈ ജീവകാരുണ്യ സംരംഭം വഴി. ബക്കിംഗാംഷയറിലെ ഹൈവിക്കമാണ് ഈ ചാരിറ്റിയുടെ പ്രവർത്തനകേന്ദ്രം. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറിനെ അനുകരിച്ചിരുന്ന റയൻ ഫുട്ബോളിൽ ചെൽസി ക്ലബിന്റെ ആരാധകനായിരുന്നു. പഠനരംഗത്ത് അസാമാന്യമായി തിളങ്ങിയിരുന്ന റയൻ എന്നും ധാരാളം കൂട്ടുകാരെ നേടിയിരുന്നു. സ്വന്തം സഹോദരനായ കെവിനെ അതിരുകളില്ലാതെ സ്നേഹിച്ചിരുന്ന റയന് 2013 ലാണ് പൊണ്ടീൻ ഗ്ലിയോമ എന്ന ബ്രെയിൻ ട്യൂമറാണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിയുന്നത്.

റയനുവേണ്ടി ആയിരങ്ങൾ മനമുരുകി പ്രാർത്ഥിച്ചു. ഒരുവേള സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന റയൻ സ്കൂളിൽ പോകുന്നത് പുനരാരംഭിച്ചെങ്കിലും 2014 ഫെബ്രുവരി 11ന് സ്വർഗീയ ഭവനത്തിലേയ്ക്ക് യാത്രയായി.റയൻ നഷ്ടപ്പെട്ടതിലുള്ള വേദനയും ശൂന്യതയും ഉള്ളിലൊതുക്കി, ദൈവിക പദ്ധതിയിൽ സ്വയം സമർപ്പിച്ച ജോൺ നൈനാനും ആഷാ മാത്യുവും ക്യാൻസർ മൂലം വിഷമതയനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക്  സന്തോഷവും സമാധാനവും നല്കുന്ന പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുകയായിരുന്നു.

ഹൈവിക്കം എൻ.എച്ച്.എസ് ജനറൽ ഹോസ്പിറ്റലിലെ കീമോതെറാപ്പി ആൻഡ് ഹീ മറ്റോളജി വാർഡ് മാനേജരാണ് ആഷാ മാത്യു. ടെസ്കോ സൂപ്പർ മാർക്കറ്റിലെ സ്റ്റോക്ക് കൺട്രോളറാണ് ജോൺ നൈനാൻ. ഇവരോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുണ്ട് റയന്റെ സഹോദരൻ കെവിൻ. ഹൈവിക്കം റോയൽ ഗ്രാമർ സ്കൂളിലെ എ ലെവൽ വിദ്യാർത്ഥിയാണ് കെവിൻ. ജോൺ നൈനാനും ആഷാ മാത്യുവും  ട്രസ്റ്റിമാരായ RNCC യിൽ അകേഷ് നായർ, ഡെയ്സി സി.എ, ജീവൻ പി.ഡി, ടോണി തോമസ് തുടങ്ങിയവർ മെമ്പർമാരാണ്.

റയന്റെ ഓർമ്മയ്ക്കായി നടത്തപ്പെടുന്ന ഫൈവ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് മൂന്നാം വർഷവും വിജയകരമായി ഹൈവിക്കത്ത് 2016 ജൂണിൽ നടന്നു. ക്യാൻസർ കെയർ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് ഈ ചാരിറ്റിയുടെ പ്രായോജകർ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 25,000 ലേറെ പൗണ്ട് വിവിധ ഇവന്റുകളിലൂടെ സമാഹരിച്ച് യുകെയിലും കേരളത്തിലെയും ചാരിറ്റികൾക്കും വ്യക്തികൾക്കും RNCC നല്കിക്കഴിഞ്ഞു. പദ്മശ്രീ ശോഭന യുകെയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ കൃഷ്ണ, ട്രാൻസ് ഇവന്റുകളുടെ ചാരിറ്റി പാർട്ണർ RNCC ആയിരുന്നു.

rncc-uk-2015-shobanashow-krishna-6

പ്രിയ കൂട്ടുകാരന്റെ ഓർമ്മകൾക്ക് ചിറകുകൾ നല്കാൻ റോഹൻ ബോബി എന്ന എട്ടാം ക്ലാസുകാരൻ…..
റയന്റെ ഉറ്റ സുഹൃത്തായിരുന്ന റോഹൻ ബോബി RNCC യെ സ്വന്തം സ്കൂളിനു പരിചയപ്പെടുത്തിയപ്പോൾ ജോൺ ഹാംപ്ഡെൻ ഗ്രാമർ സ്കൂൾ ഹൈവിക്കമും റയന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ പിന്തുണയുമായെത്തി. ഡിസംബർ 15 ലെ പ്രസ്തുത സ്കൂളിലെ നോൺ യൂണിഫോം ഡേ കളക്ഷൻ RNCC യ്ക്ക് കൈമാറും. അകാലത്തിൽ വിടവാങ്ങിയ തന്റെ പ്രിയ കൂട്ടുകാരന്റെ പേരിലുള്ള ചാരിറ്റിയിലൂടെ വേദനയനുഭവിക്കുന്ന അനേകർക്ക് ആശ്വാസ നല്കുന്നതിൽ ഭാഗമാകാൻ കഴിയുന്നതിൽ മനസുനിറഞ്ഞു സന്തോഷിക്കുകയാണ് റോഹൻ. ഹൈവിക്കത്തു താമസിക്കുന്ന ബോബി ജോണിന്റെയും കവിതാ ബോബിയുടെയും മകനാണ് ഇയർ 8 വിദ്യാർത്ഥിയായ റോഹൻ. സഹോദരി റോഷ്നാ ബോബി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. RNCC യുടെ ഫുട്ബോൾ ടൂർണമെന്റുകളുടെ പ്രധാന കോർഡിനേറ്റർ റോഹന്റെ പിതാവ് ബോബി ജോൺ ആണ്.

റയന്റെ എട്ടാം ജന്മദിനത്തിലാണ് ചാരിറ്റി ട്രസ്റ്റ് നിലവിൽ വന്നത്. ഇംഗ്ലീഷ് കമ്യൂണിറ്റിയും ഹൈ വിക്കത്തെ മലയാളി കുടുംബങ്ങളും ഊർജ്ജസ്വലതയോടെ ചാരിറ്റിയുടെ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു സഹായിക്കാൻ എന്നും മുന്നിൽ തന്നെയുണ്ട്. ഫുട്ബോൾ ടൂർണമെന്റും കലാസന്ധ്യയും കൂടാതെ സ്കൈ ഡൈവിംഗ്, മാരത്തൺ എന്നിവ വഴിയും RNCC ഫണ്ട് റെയിസിംഗ് നടത്തി സമൂഹത്തിനു മാതൃകയാവുകയാണ്.

15284122_10154276088496871_5559291462679505381_n

ജാതി മതഭേദമില്ലാതെ സഹായഹസ്തം കേരളത്തിലേയ്ക്കും…
RNCC ട്രസ്റ്റ് കൊട്ടാരക്കരയിൽ ആരംഭിച്ച റയൻ നൈനാൻ ക്യാൻസർ പ്രോജക്ട് വഴി അനേകം രോഗികൾക്ക് കഴിഞ്ഞ രണ്ടു വർഷമായി സഹായം നല്കുന്നുണ്ട്. ആർ.സി.സി തിരുവനന്തപുരം, എസ്.എച്ച് മൗണ്ട് ജ്യോതിഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിലും കാരുണ്യത്തിന്റെ സന്ദേശവുമായി RNCC കടന്നെത്താറുണ്ട്. യുകെയിൽ ഓക്സ്ഫോർഡിലുള്ള ഹെലൻ ഹൗസ് ഹോസ്പിസ്, ദി പെപ്പർ ഫൗണ്ടേഷൻ, ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിലെ കമ്രാൻ വാർഡ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒ.ആർ.എച്ച് ചാരിറ്റബിൾ ഫണ്ടും ഈ ചാരിറ്റിയുടെ പ്രായോജകരാണ്. ട്രസ്റ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ rncc.org.uk എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് യുകെയിൽ എത്തിയപ്പോൾ RNCC യുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.