ലയണ്‍സ് ഫ്‌ളാറ്റ്... ചെറുകഥ.

ലയണ്‍സ് ഫ്‌ളാറ്റ്… ചെറുകഥ.

വി.ജി.വാസ്സന്‍
ക്രിസ്ത്മസ് പര്‍ചേസ് ലിസ്റ്റ് എഴുതുന്ന തിരക്കിലാണ് രാവിലെ
ജെസി. ജെസിക്ക് എപ്പോഴും തിരക്കേ ഉള്ളൂ. ഇരുപത്തിനാലു കുടുംബങ്ങള്‍
താമസിക്കുന്ന ലയണ്‍സ് ഫ്‌ളാറ്റിന്റ്‌റെ
പ്രസിഡന്റ്‌റായ ദിവസം മുതല്‍ തിരക്കോടു തിരക്കു തന്നെ.
ആദ്യമായാ ഒരു വനിതാ പ്രസിഡന്റ്‌റ്.
അതും ഏക കണ്ഠമായി .
ഫ്‌ളാറ്റിന്റ്‌റെ മുന്നിലെ അപകടാവസ്ഥയിലായ പോസ്റ്റിന്റ്‌റെ പേരില്‍ KSEB ക്കാരുമായി ഉണ്ടായ ഉടക്കില്‍ ജെസി ഇടപെട്ടതാണ്.
എല്ലാറ്റിന്റ്‌റേം തുടക്കം
അങ്ങനെയാണ്.
കോളേജില്‍ പഠിക്കുമ്പം
ഒറ്റയ്ക്ക് ബസ് തടഞ്ഞ പഴേ ചരിത്രം വരെ ആരോ ചികഞ്ഞോണ്ടു വന്നത്
ചിറഞ്ചിലില്‍ ജോര്‍ജിന്റ്‌റെ മകള്‍(പഴയ കാല MLA) പിന്നെ എന്തിനും ജെസി മതിയെന്നായി.
പേടമാനെപ്പോലെ കുട്ടികളുടെ കൂടെ കളിക്കുവേം ചെയ്യും.
ആവശ്യം വന്നാല്‍ സിംഹിയെ പ്പോലെ
ഗര്‍ജ്ജിക്കുവേം.
കോളിംഗ് ബെല്‍ കേട്ടാണ് ജെസി
എണീറ്റത്.
വാതിലില്‍ ഒരുസ്ത്രീ.
പള്ളീ വച്ച് കണ്ടിട്ടുണ്ട്.
എന്താ..?
ഒരു പാവം പിടിച്ച സ്ത്രീ !
എന്തേലും ഒരു സഹായം തരാവോ..?
വീട്ടിലൊന്നുമില്ല.
ഇവിടെ പിരിവില്ലന്ന് അറിയില്ലേ..!?
ആരാ നിങ്ങളെ കടത്തിവിട്ടത് ?
ജെസി മാഡത്തെ കാണാനാന്നു പറഞ്ഞപ്പം കയറ്റി വിട്ടതാ.
കുഞ്ഞേ ഞാന്‍ പിരിവനല്ല വന്നതു.
അത്രയും പറഞ്ഞപ്പോഴേക്കും അവര്‍
പൊട്ടിക്കരഞ്ഞുപോയി.
ചേട്ടന്‍ കിടപ്പിലായിട്ട് ഒന്നരക്കൊല്ലമായി. പുറത്തിറങ്ങി ഒരു ശീലോമില്ലാത്ത ഞാന്‍ കെട്ടിടം പണിക്കു പോകുവാ. ഒന്നര മാസമായി പണിയില്ല.
നോട്ട് ഇല്ലാതായ ആഴ്ച പണി നിന്നു പോയതാ. ശരിക്കും പട്ടിണി അറിയാന്‍ തുടങ്ങി.
രണ്ടു കുഞ്ഞുങ്ങളാ മോളെ. നല്ലോരു ക്രസ്ത്മസ് ആയിട്ട് ഇച്ചിരി പൈസാ തന്ന് സഹായിക്കാവോ ?
ജെസിക്ക് കുറ്റബോധം തോന്നി.
ജീവിതം തന്നെ പിരിവാക്കിയവരെ
ജെസിക്ക് വെറുപ്പാണ്.
ഞാനാര്‍ക്കും ചുമ്മാ പൈസ കൊടുക്കില്ല. എന്റ്‌റെ കൂടെ ഉച്ചവരെ ജോലി ചെയ്താ പൈസ തരാം എന്താ?
എന്തു പണീം ചെയ്യാം കുഞ്ഞേ.
ജെസി വേഗം വാട്‌സ് ആപില്‍
ഒരു മെസേജ് ഇട്ടു. സെക്കന്റ്‌റുകള്‍ക്കകം
തുരുതുരാ മറുപടികള്‍ വന്നു വീണു.
വരൂ, ജെസി വേഗം കാറിറക്കി.
പേരെന്താ ?
ലില്ലി.
ലില്ലി കയറിക്കോ. കാറു നേരേ മാര്‍ക്കറ്റിലോട്ടു വിട്ടു. രണ്ടു മണിക്കൂറെടുത്തു തിരിച്ചെത്തിയപ്പോള്‍.
വാ കാപ്പി കുടിക്കാം..

താഴെ ഒരു പെട്ടിവണ്ടി പച്ചക്കറി
കടക്കാരന്‍ കൊണ്ടിറക്കി.

ലില്ലി.. ഇത് ഇരുപത്തിഅഞ്ച് കിറ്റാക്കിക്കോ, ഞാന്‍ വില ഒന്നു കൂട്ടി നോക്കട്ടെ.
കിറ്റ് റെഡിയായതും ജെസി മെസേജ് ഇട്ടു.
ക്രിസ്മസ് ചന്തയിലേക്ക് സ്വാഗതം,
വേഗം വരുക..!!
ഇരുപത്തിമൂന്ന് വാതിലുകള്‍തുറക്കപ്പെട്ടു!
പിന്നൊരു ബഹളവും കലപിലയും.
കട കാലിയായി. കടേന്നു പറഞ്ഞാ
കാര്‍ പോര്‍ച്ച് .
നാലായിരത്തി എണ്ണൂറു രൂപാ കിട്ടി.
എനിക്കു മൂവായിരത്തി നാനൂറു രൂപാ
ചിലവായി. ഇന്നാ ബാക്കി.
ആയിരത്തി നാനൂറൊണ്ട്. ഒരു കിറ്റ്
ലില്ലിക്കൊള്ളതാ. വേഗം പൊയ്‌ക്കോ.
രണ്ടു മണിയായി. ഇറച്ചീം മീനും മേടിച്ചോണ്ട് ചെല്ല്. ഹാപ്പി ക്രിസ്മസ്.
സന്തോഷത്തിന്റ്‌റെ കണ്ണീര്‍ ചാലൊഴുക്കി
ലില്ലി പോയി.
രാത്രിയില്‍ കരോള്‍ ഗാനസംഘം
വീട്ടിലോട്ടു വരുന്ന കേട്ടാണ്kolkata_christmas_122412052430
ലില്ലിയും പിള്ളേരും പത്ത് രൂപയും
പിടിച്ച് സന്തോഷത്തോടെ പുറത്തിറങ്ങിയത്.
ലില്ലി അന്തം വിട്ടു പോയി.!
പത്ത് പന്ത്രണ്ട് കുട്ടികളടക്കം
ജെസിയും കൂട്ടാളികളും അടങ്ങുന്ന
ഫ്‌ളാറ്റ് കരോള്‍ സംഘം.
ശാന്തരാത്രീ തിരുരാത്രീ പാടിക്കഴിഞ്ഞ്
കുട്ടികള്‍ വലിയൊരു ബാഗ്
ലില്ലിയുടെ മക്കള്‍ക്കു സമ്മാനിച്ചു.
പാപ്പായുടെ സമ്മാനം.
കേക്കും മിഠായികളും.
എല്ലാവരും വീടിനകത്തുകയറി.
ജോണ്‍ കോശിയാണ് സംസാരിച്ചത്.
കുട്ടികള്‍ക്കുള്ള ഡ്രസ്സാണ്
ഞങ്ങളുടെ സമ്മാനം.
ലില്ലിയുടെ വെജിറ്റബിള്‍ മാര്‍ക്കറ്റ്
സ്ഥിരമാക്കാനാ ജെസീടേം കൂട്ടുകാരുടേം
തീരുമാനം.
ഈ ക്രിസ്ത്മസ് ഞങ്ങള്‍ക്കു
മനസ്സന്തോഷത്തിന്റ്‌റേതായി.
അപ്പോള്‍ ശരി
ഹാപ്പി ക്രിസ്ത്മസ്..!
ലില്ലിയുടെ ഭര്‍ത്താവ് അവരെ നോക്കി
കിടന്നു. ഇരുവശത്തേക്കും ഒഴുകിയിറങ്ങിയ കണ്ണീര്‍ ചാലുകളോടെ..

************************************************************************************************************************************************************
മലയാള സാഹിത്യ ശാഖയ്ക്ക് മുതല്‍ക്കൂട്ടായ വി. ജി. വാസ്സന്‍ (വേദഗിരിയില്‍ വസ്സിക്കുന്നവന്‍)എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ബാബു തോമസ്സ് കോട്ടയം ജില്ലയിലെ ചരിത്രങ്ങള്‍ ഉറങ്ങുന്ന വേദഗിരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ കലാ സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്ന ബാബു തോമസ്സ് ഇതിനോടകം പതിനഞ്ചോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ജന്മനാടിന്റെ സൗന്ദര്യമാണ് തന്റെ മിക്ക കഥകളുടേയും പശ്ചാത്തലം. ഇദ്ദേഹത്തിന്റെ ചെറുകഥകള്‍ തുടര്‍ന്നും മലയാളം യുകെയില്‍ പ്രസദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.