ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം: ലണ്ടന്‍ നഗരത്തിന് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ തനതായ ആവിഷ്‌കരണത്തിലൂടെ കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ചുകൊണ്ടു കടന്നുപോയി

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം: ലണ്ടന്‍ നഗരത്തിന് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ തനതായ ആവിഷ്‌കരണത്തിലൂടെ കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ചുകൊണ്ടു കടന്നുപോയി

ലണ്ടന്‍: ഈ കഴിഞ്ഞ 25ന് ലണ്ടന്‍ നഗരം സാക്ഷ്യംവഹിച്ചത് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത്. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക് കഴിഞ്ഞു.

2

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഗാനാര്‍ച്ചനയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഷ്ടാക്ഷര മന്ത്രജപത്താല്‍ അനുഗ്രഹീതമായി തീര്‍ന്ന വേദി പിന്നീട് ശിവരാത്രി നൃത്തോത്സവത്തിന്റെ വേദിയായി പരിണമിക്കപ്പെട്ടു. ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ തെക്കുമുറി ഹരിദാസ്, Dr.ശിവ, ഏഷ്യാനെറ്റ് യൂറോപ്യന്‍ കോര്‍ഡിനേറ്റര്‍ ആനന്ദ് ടി വി ഡയറക്ടറും ആയ ശ്രീകുമാര്‍, ജനംടിവി ഫിനാന്‍സ് ഡയറക്ടര്‍ ആയ കൃഷ്ണകുമാര്‍, നൃത്തോത്സവത്തിന് നേതൃത്വം നല്‍കിയ അനുഗ്രഹീത കലാകാരനായ വിനോദ് നായര്‍, കുട്ടികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നാട്യ അരങ്ങിനു തിരിതെളിഞ്ഞു. മീനാക്ഷി രവി നൃത്താവിഷ്‌കാരം നല്‍കി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകള്‍ ഏകദന്തം വിനായകം എന്നുതുടങ്ങുന്ന പദത്തിന് അടിവച്ചു തുടങ്ങിയപ്പോള്‍ അരങ്ങില്‍ വിഘ്നേശ്വര പ്രസാദം നിറഞ്ഞുതുളുമ്പി.

3

തുടര്‍ന്ന് പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ക്ക് വേദികൈമാറി. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങള്‍കൊണ്ട് നടനത്തെ ആവിഷ്‌കരിച്ച പൗര്‍ണമി ആര്‍ട്സിലെ കുട്ടികളുടെ നൃത്താവിഷ്‌കാരണം വളരെയധികം ഹൃദ്യംആയി. ക്രോയ്ഡോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കലാക്ഷേത്രത്തിനു നേതൃത്വം നല്‍കുന്നത് അശോക് കുമാര്‍ ആണ്. ഭാരതീയ ക്ഷേത്രകലകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭരതനാട്യം മുതലായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നത്. കേദാരരാഗത്തില്‍ തുടങ്ങുന്ന ജതിസ്വരങ്ങള്‍ക്കു പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ ആദിതാളത്തില്‍ പദങ്ങള്‍ വെച്ചാടിയപ്പോള്‍ മീനാക്ഷി രവി എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണ വൈഭവം ഒന്നുകൂടി വെളിവായിത്തീര്‍ന്നു.
അടുത്തതായി വേദിയില്‍ എത്തിച്ചേര്‍ന്നത് ആശ ഉണ്ണിത്താന്‍ നേതൃത്വം നല്‍കുന്ന ആശാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ ആണ്.

4

മധുര മധുര വേണുഗീതം എന്നുതുടങ്ങുന്ന അഥാനാ രാഗത്തിലുള്ള ഭാരതനാട്യപദം എല്ലാവരുടെയും മനംകവരുന്നതായിരുന്നു. 5 വയസുമുതല്‍ ശ്രീമതി കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു തുടങ്ങിയ ആശ ഉണ്ണിത്താന്‍ തനിക്കു പകര്‍ന്നുകിട്ടിയ അറിവുകളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയാണ് തന്റെ പ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നത്. ശ്രീ പാപനാശം ശിവനാല്‍ വിരചിതം ആയ ശ്രീ രുദ്രമ്മാ ദേവി നൃത്താവിഷ്‌കാരം നല്‍കിയ ഭാരതനാട്യപദം പൂര്‍ണ മേനോന്‍ അവതരിപ്പിച്ചപ്പോള്‍ വേദിയില്‍ വള്ളിയുടെ മുരുകനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആണ് പ്രേക്ഷകര്‍ കണ്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയ പൂര്‍ണ മേനോന്‍ അഭിനയദര്‍പ്പണത്തിലെ ഓരോചുവടുകളും തന്നില്‍ ഭദ്രമെന്നു അനുവാചകര്‍ക്ക് മുന്നില്‍ തെളിയിക്കുകയായിരുന്നു.

6

പിന്നീട് വേദിയിലെത്തിയത് ആദിതാളത്തില്‍ ചുവടുകള്‍വെച്ച് കുഴലൂതി മനമെല്ലാം എന്ന കാംബോജി രാഗത്തില്‍ തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തോടെ ആണ്. സൂര്യ എന്ന കലാകാരിയാണ്. കെന്റ് ഹിന്ദുസമാജത്തില്‍ നിന്നും എത്തിയ സൂര്യ നൃത്തം അഭ്യസിക്കുന്നത് Lasya School of arts ലാണ്. കൃഷ്ണന്റെ വേണുഗാനത്തില്‍ മനമലിഞ്ഞ വൃന്ദാവനവും ഗോപസ്ത്രീകളുമെല്ലാം സുര്യ എന്ന കലാകാരിയുടെ മുഖത്തിലൂടെ അനുവാചക ഹൃദയങ്ങളില്‍ എത്തിച്ചേര്‍ന്നു. ആന്ധ്രയിലെ കൃഷ്ണാ ജില്ലയിലെ കുച്ചുപ്പുടി എന്ന ഗ്രാമത്തില്‍ ഉത്ഭവിച്ച കുച്ചുപ്പുടി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ ആവിഷ്‌കരണവുമായി പിന്നീട് വേദിയിലെത്തിയത് ങ െഅമൃത ജയകൃഷ്ണന്‍ ആണ്. നാട്യ ദേവനായ ഭഗവാന്‍ മഹേശ്വരനു സ്തുതിയുമായി വേദിയില്‍ ഭാവവൈവിധ്യം തുളുമ്പുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ മറ്റൊരു മുഖമുദ്രയാണ് അമൃത ജയകൃഷ്ണനിലൂടെ സാധ്യമായത്. 4 വയസ്സുമുതല്‍ ശ്രീമതി ശ്രീദേവി രാജന്റെ ശിഷ്യണത്തില്‍ തന്റെ കലാപഠനം തുടങ്ങിയ അമൃതാ. ശ്രീ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ കുച്ചുപ്പിടിയും അഭ്യസിച്ചു.മലയാളകാവ്യഭാവനയെ നമ്മുക്കു സമ്മാനിച്ച ശ്രീ ഓ. എന്‍. വി. കുറുപ്പ് സാറിന്റെ ചെറുമകള്‍കൂടിയാണ് അമൃത.

5

ഭാരതമുനിയുടെ നാട്യശാസ്ത്രം നമ്മുക്കറിവുള്ളതാണ്. ഒരു നര്‍ത്തകന്‍ അഥവാ നര്‍ത്തകിക്കുവേണ്ട ലക്ഷണ ശാസ്ത്രം നമ്മുടെ പൈതൃകഗ്രന്ഥങ്ങള്‍ ഉത്ഘോഷിക്കുകയും ചെയുന്നുണ്ട്. ഈ ലക്ഷണം മാത്രമല്ല ഈശ്വരകൃപയും ഒരു പ്രധാനകാര്യം തന്നെ ആണ്.അങ്ങനെ ലക്ഷണശാസ്ത്രവും കൃപയും ചേര്‍ന്നുവന്നാലും ഒരുഭാഗ്യം കൂടി വേണം അങ്ങനെ എല്ലാം സിദ്ധിച്ച ഒരു അനുഗ്രഹീത കലാകാരന്‍ ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖമുദ്ര ആയ സൂര്യാ ഡാന്‍സ് ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കും വിധം ഈ നൃത്തസന്ധ്യയെ ലണ്ടന്‍ മലയാളികള്‍ക്കായി കോര്‍ത്തിണക്കിയത് വിനോദ് നായര്‍ എന്ന യു. കെ യിലെ തന്നെ അറിയപ്പെടുന്ന കലാകാരനാണ്.

അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ ഭരതനാട്യം തമിഴ്നാടിന്റെ സംഭവനയാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയദര്‍പ്പണം എന്ന ഗ്രന്ഥമാണ് അതിന്റെ ആധാരം തന്നെ ഇങ്ങനെ പറയുവാനുള്ളകാരണം ഇത്രയധികം ശാസ്ത്രീയത അവകാശപ്പെടുന്ന ഈ കലാരൂപത്തിന്റെ നന്മ ഒട്ടുംചോരാതെ അനുവാചക ഹൃദയങ്ങളില്‍ എത്തിക്കുവാന്‍ വിനോദ് നായര്‍ക്കു കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണം ആയി തീരുകയാണ് ഈ വര്‍ഷത്തെ നൃത്തോത്സവവേദിയില്‍ അദ്ദേഹം എത്തിച്ചേര്‍ന്നപ്പോള്‍. ഈ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ലോകത്തിന്റെ പലസ്ഥലങ്ങളിലും വേറിട്ടവേദികളില്‍കൂടി അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ നടനവിസ്മയം കൊണ്ട് ധാരാളം അനുവാചക ഹൃദയങ്ങളെ സ്വന്തമാക്കി.

7

ഹംസധ്വനി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലി യുമായി അദ്ദേഹവും സഹപ്രവര്‍ത്തകയും എത്തിയപ്പോള്‍. പ്രകാശപൂരിതമായ മുഖത്തെ ഭാവതലങ്ങളില്‍കൂടി നൃത്തത്തിന്റെ വിവിധ തലങ്ങളെ വരച്ചുകാട്ടി. നൃത്തത്തില്‍ താളത്തിന്റെയും, ലയത്തിന്റെയും സമയോചിതമായ സമ്മേളനത്തെ ആദ്യത്തെ ഭരതനാട്യത്തിന്റെ അവതരണത്തില്‍കൂടി പ്രേക്ഷകര്‍ക്കു വ്യക്തമാക്കി നല്‍കി. ശങ്കരി മൃന്ദ ഈ കലാസന്ധ്യയില്‍ വിനോദ് നായരോടൊപ്പം അവരുടെ ചിലങ്കകള്‍ കുടി ചലിപ്പിച്ചപ്പോള്‍ നൃത്തോത്സവം അതിന്റെ ഉത്സവപാര്യമതയില്‍ എത്തിച്ചേര്‍ന്നിരുന്നു. ശങ്കരി മൃന്ദ യു.കെയിലെ തന്നെ അറിയപ്പെടുന്ന ഒരു നൃത്തസംവിധായിക കുടിയാണ്.

ഭാരതീയ ശാസ്ത്രീയ നൃത്തസംബന്ധമായ ധാരാളം സെമിനാറുകളും അവര്‍ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സംഘടിപ്പിച്ച ഈ കലാകാരി തന്റെ ക്രിയാത്മക ചിന്തകളെ നാട്യശാസ്ത്രത്തിന്റെ പാര്യമ്പര്യത്തില്‍ ലവലേശം നഷ്ടപ്പെടുത്താതെയാണ് ശങ്കരി മൃന്ദ തന്റെ ഓരോ പ്രവര്‍ത്തനത്തില്‍കൂടിയും ചെയ്യുന്നത്. ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനത്തുള്ള ഭരതനാട്യത്തിന്റെ ആത്മീയംആയ അടിസ്ഥാനം സുവിധിത മാണ്. വിനോദ് നായരും ശങ്കരി മൃന്ദയും ചേര്‍ന്നു രണ്ടാമതായി വേദിയില്‍ പാലാഴിമഥനത്തിന്റെ കഥയെ അടിസ്ഥാനമാക്കി ശിവപദം അവതരിപ്പിച്ചപ്പോള്‍ അനുവാചകഹൃദയങ്ങളില്‍ ഈ രണ്ടു അനുഗ്രഹീത നര്‍ത്തകര്‍ അവരുടെ ഇടംനേടി. ഈ രണ്ടു അനുഗ്രഹീതനര്‍ത്തകര്‍ തങ്ങള്‍ക്കു കിട്ടിയ ഈശ്വര വരദാനത്തെ പകര്‍ന്നു നല്‍കുന്നതിനായി Soorya Academy of Arts എന്ന സ്ഥാപനം കുടി നടത്തപെടുന്നുണ്ട്.

നൃത്തോത്സവത്തിന്റെ അവസാനഭാഗം മുഴുവന്‍ കൈയ്യടക്കിയത് Upahar School of Dance ലെ കുട്ടികളും അവരുടെ അനുഗ്രഹീത ഗുരുനാഥയും ആണ്. ഭാരതീയപൈതൃകം യുഗങ്ങളായി കരുതിവെച്ചിരുന്ന നാട്യശാസ്ത്ര നിയമങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നുനല്കുകയാണ് ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയുന്നത്.നൃത്തത്തെ തന്റെ ജീവനോളം സ്നേഹിക്കുകയും അതുതന്നെ ജീവിതം എന്നാധാരമാക്കി തന്റെ ആത്മാവിനോളം നടനത്തെ സ്നേഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി തന്റെ ലാസ്യനടനത്തിലൂടെ ലോകത്തിന്റെ പലവേദികളിലും തന്റെ നൃത്താവിഷ്‌കാരണത്തില്‍കൂടി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. 2003 ല്‍ ക്രോയ്ഡോണ്‍ ആസ്ഥാനമാക്കി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിനെ തുടക്കംകുറിച്ചപ്പോള്‍ 8 കുട്ടികളായിരുന്നു ഇന്ന് ധാരാളം ശിഷ്യ സമ്പത്തുള്ള ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ്.

കേരളത്തിന്റെ തനതു ലാസ്യകലാരൂപമായ മോഹിനിയാട്ടം അതിന്റെ അനന്തസാധ്യതകളെ കണ്ടെത്തുവാനുള്ള ശ്രമങ്ങളുടെ ആവിഷ്‌കരണം ആണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ നൃത്തോത്സവവേദിയില്‍ ശാലിനിയും ഡാനിയേലയും ചേര്‍ന്നവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷക ഹൃദയങ്ങളില്‍ ലാവണ്യ സമ്പന്നമായ കൈശീക വൃത്തിയില്‍ ഊന്നിയ ചലനങ്ങളോടൊപ്പം ശൃംഗാരരസപ്രദമായ ഭാവവൈഭവം കൊണ്ടും Upahar School of Dance കുട്ടികള്‍ നൃത്തോത്സവവേദിയില്‍ നാട്യത്തിന്റെ ഭാവതാളം പകര്‍ന്ന് ഈ കലാസന്ധ്യക്കു പരിപൂര്‍ണത നല്‍കി. ഇത്രയധികം അനുഗ്രഹീതമായ കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ആയ തെക്കുംമുറി ഹരിദാസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും അനുഗ്രഹീതരായ കലാകാരന്മാരെ വേദിയില്‍ വെച്ച് ആദരിക്കുകയും ഈ ആഘോഷത്തിനു നേതൃത്വം നല്‍കിയ വിനോദ് നായരോടുള്ള നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.

പിന്നീട് പതിവുപോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, പതിവ് അന്നദാനവും നടന്നു. അടുത്തമാസത്തെ സദ്സംഗം മീനഭരണി മഹോത്സവം ആയിട്ടു കൊണ്ടാടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

07828137478, 07519135993, 07932635935.

Date: 25/03/2017
Venue Details: 731-735, London Road, Thornton Heath, Croydon. CR76AU
Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.