ഡെര്‍ക്ക് ഡെസോ എന്നാണ് കാമുകന്റെ പേര്. ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം കാമുകിയുടെ ദേഹത്ത് രണ്ട് വലിയ പെരുമ്പാമ്പുകളെ കൊണ്ടിട്ടാണ് ഡെര്‍ക്ക് ‘സ്‌നേഹം’ പ്രകടിപ്പിച്ചത്. കാമുകി ഭയന്ന് വിറച്ചിട്ടുണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.

തന്റെ സുഹൃത്തുക്കളോടൊത്താണ് ഈ വിരുതന്‍ പണിയൊപ്പിച്ചത്. പാമ്പുകളെ കൊണ്ടിടുന്നതും അതിനുശേഷം കാമുകി പേടിക്കുന്നതുമെല്ലാം വീഡിയോ എടുത്ത ശേഷം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു ഈ കാമുകന്‍.

പെരുമ്പാമ്പുകളെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കൊണ്ടുവന്നാണ് ഡെര്‍ക്ക് തന്റെ കാമുകിയ്ക്ക് ‘സര്‍പ്രൈസ്’ കൊടുത്തത്.

നായയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ യുവതിയ്ക്ക് കോടതിയുടെ കനിവ്; ജയില്‍ശിക്ഷയില്‍ ഇളവ് കൊടുത്തത് പശ്ചാത്താപത്തെ തുടര്‍ന്ന്

‘അനങ്ങല്ലേ, ദേ നിന്റെ പുറത്ത് രണ്ട് വലിയ പാമ്പുകള്‍!’ പാമ്പുകളെ കൊണ്ടിട്ട ശേഷം കാമുകിയോട് ഇയാള്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇത് കേട്ട ഉടനെ കാമുകി ഒന്ന് അനങ്ങാന്‍ പോലും പേടിച്ച് അലറിക്കരയാന്‍ ആരംഭിക്കുന്നത് വീഡിയോയില്‍ കാണാം.

തന്റെ ദേഹത്ത് നിന്ന് പാമ്പുകളെ എടുത്തുകളയാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പെണ്‍കുട്ടി അലറിവിളിച്ചത്. എന്നാല്‍ ഇത് കാണുന്ന കാമുകനും കൂട്ടരും ചിരിക്കുകയായിരുന്നു.

പാമ്പുകളെ ദേഹത്ത് നിന്ന്മാറ്റിയ ശേഷവും കാമുകി തന്റെ ഭയത്തില്‍ നിന്ന് മുക്തയായില്ല. ഇതിനു ശേഷം ‘ആശ്വസിപ്പിക്കാനെത്തിയ’ കാമുകനോടുള്ള അവളുടെ പ്രതികരണം കാഴ്ചക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഇവര്‍ തമ്മില്‍ ‘ബ്രേക്ക് അപ്പ്’ ആയിട്ടുണ്ടാവും എന്നാണ് വീഡിയോ കണ്ടവര്‍ വിലയിരുത്തുന്നത്.

വീഡിയോ കാണാം: