മദര്‍ തെരേസ: ' വചനം മാംസമായി കല്‍ക്കട്ടയില്‍ വസിച്ചു' ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

മദര്‍ തെരേസ: ‘ വചനം മാംസമായി കല്‍ക്കട്ടയില്‍ വസിച്ചു’ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

ഫാ. ബിജു കുന്നയ്ക്കാട്ട്
‘അഗതികളുടെ അമ്മ’ ഇനി അള്‍ത്താരയുടെ വിശുദ്ധിയിലേയ്ക്ക്. കല്‍ക്കട്ടയിലെ ചേരികളുടെ അഴുക്കും ദുര്‍ഗന്ധവും, നന്മയുടെ വിശുദ്ധിയും സ്‌നേഹത്തിന്റെ സുഗന്ധവും കൊണ്ട് മാറ്റിയെടുത്ത ദയാവായ്പിന് ദൈവം അംഗീകാരമുദ്ര ചാര്‍ത്തുന്നു ‘വി. മദര്‍ തെരേസ’.

വിശുദ്ധരുടെ നിരയിലേയ്ക്കുയര്‍ത്തപ്പെടുന്ന പലരും അതുവരെ സ്വന്തം നാട്ടുകാര്‍ക്കിടയില്‍ മാത്രം അറിയപ്പെട്ടവരായിരുന്നെങ്കില്‍ മദര്‍ തെരേസയുടെ കാര്യം വ്യത്യസ്തമാണ്; ജീവിച്ചിരുന്നപ്പോള്‍ തന്നെ ലോകം മുഴുവന്‍ അവരെ അംഗീകരിച്ചിരുന്നു. ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനമുള്‍പ്പെടെ മദറിന്റെ ജീവിത വിശുദ്ധിയേയും നന്മ പ്രവര്‍ത്തനങ്ങളെയും തേടിവന്നത് എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍. ‘മദര്‍ തെരേസ എന്നു കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ തെളിയുന്ന, നന്മയുടെയും കരുണയുടെയും ദൈവഭാവം നിറഞ്ഞ അവരുടെ മുഖം തന്നെയാണ് മദറിനു കിട്ടിയ ഏറ്റവും വലിയ ബഹുമതി.

മദര്‍ തെസേസയുടെ വിശുദ്ധി അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ലോകം തിരിച്ചറിഞ്ഞു. വിശുദ്ധാത്മാക്കെളെല്ലാം അവര്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെയാണ് വിശുദ്ധരായിരുന്നത്. ആരും മരണശേഷം വിശുദ്ധരായിട്ടില്ല. ജീവിച്ചിരുന്നപ്പോള്‍ അവര്‍ വിശുദ്ധരായിരുന്നു എന്ന് പ്രഖ്യാപിക്കുക മാത്രമാണ് മരണശേഷം അവരുടെ നാമകരണ നടപടിയില്‍ ചെയ്യുന്നത്.

ലോകം അവരെ സ്‌നേഹത്തോടെ ‘അമ്മ’ എന്ന് വിളിച്ചിരുന്നു. മേല്‍വിലാസത്തിന്റെ വിശദീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ‘മദര്‍ തെരേസ, കല്‍ക്കട്ട’ എന്നെഴുതിയ എല്ലാ എഴുത്തുകളും പാഴ്‌സലുകളും കല്‍ക്കട്ടയിലുള്ള ‘മിഷനറീസ് ഓഫ് ചാരിറ്റി’ഹൗസില്‍ കൃത്യമായി എത്തിയിരുന്നു. തൊഴിലാളി പ്രക്ഷോഭങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളും റോഡുകള്‍ ഉപരോധിച്ചും വഴി തടഞ്ഞും ശക്തി പ്രകടിപ്പിച്ചപ്പോഴും മദര്‍ തെരേസയുടെ ‘മിഷനറീസ് ഓഫ് ചാരിറ്റി’യിലെ ആംബുലന്‍സുകള്‍ മാത്രം ഒരു വഴിയിലും തടയപ്പെട്ടിരുന്നില്ല. അഞ്ചു മീറ്റര്‍ നീളമുള്ള വെള്ളയില്‍ നീല ബോഡറുള്ള സാരി ചുറ്റിയ ഒരു കൃശാഗാത്ര രൂപത്തെ ലോകം കണ്ടത് ഈ നൂറ്റാണ്ടിലെ ദൈവത്തിന്റെ അവതാരപ്പിറവിയായിട്ടാണ്.

ജനനം കൊണ്ട് അല്‍ബേനിയാക്കാരിയാണെങ്കിലും ജീവിതം കൊണ്ട് മദര്‍ ഇന്ത്യാക്കാരിയാണ്. അല്‍പ്പകാലം അയര്‍ലന്റിലും താമസിച്ചു. 133 രാജ്യങ്ങളിലായി സേവനം ചെയ്യുന്ന 5000ത്തില്‍പരം അംഗങ്ങളുള്ള ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകയും മുഖ്യ പ്രചാരകയുമാകാന്‍ മദറിന് കൈമുതലായുണ്ടായിരുന്നത് ദൈവത്തോടും പാവപ്പെട്ടവരോടും അധസ്ഥിതരായ രോഗികളോടുമുള്ള അടങ്ങാത്ത സ്‌നേഹമായിരുന്നു. ഈ ത്വര സ്വാഭാവീകമായി തന്നെ മദറിനെ കല്‍ക്കട്ടയുടെ തെരുവോരങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചു. കല്‍ക്കട്ടയില്‍ അഗതികള്‍ക്കായി ആദ്യഭവനം തുടങ്ങാന്‍ മദറിന്റെ കൈയ്യില്‍ മൂലധനമായുണ്ടായിരുന്നത് വെറും 5 രൂപാ മാത്രം. ഈ 5 രൂപയോടൊപ്പം ദൈവംകൂടിയുണ്ടെങ്കില്‍ എന്തും സാധിക്കുമെന്ന് മദര്‍ വിശ്വസിച്ചു. മദറിന്റെ വിശ്വാസത്തെ ദൈവം സഫലമാക്കി, മദറിന്റെ സ്‌നേഹഭവനങ്ങള്‍ ലോകത്തില്‍ പലയിടത്തും ഉയര്‍ന്നു വന്നു.

ലോക ദൃഷ്ടിയില്‍ മഹത്തരമായതൊന്നും ഏറെ ചെയ്യാത്ത ഈ എളിയ വനിത, എങ്ങനെ ഈ ലോകത്തെ ഏറ്റവും കൂടുതലായി സ്വാധീനിച്ച വ്യക്തിയായി മാറി? അസാധാരണമായ ദൈവാശ്രയ ബോധവും എളിമയുള്ള ജീവിതവും മനസ്സും, പ്രാര്‍ത്ഥനാ ജീവിതത്തിന്റെ ആഴവും അതിലൂടെ ലഭിക്കുന്ന ശക്തിക്കും പിന്നെ, സഹജീവികള്‍ക്ക് നന്മ ചെയ്യാനുള്ള ഉല്‍ക്കടമായ താല്പര്യവും ഇവയാണ്
Mother Theresaഒരു ‘ ലൊറേറ്റോ’ കന്യാസ്ത്രീ ആയിരുന്ന സിസ്റ്റര്‍ തെരേസയെ ‘മദര്‍ തെരേസ ഓഫ് കല്‍ക്കട്ട ‘യും പാവങ്ങളുടെ അമ്മയുമാക്കിയത്.

ആഴമള്ള ദൈവാശ്രയ ബോധത്തിലായിരുന്നു മദറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും.’ അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല’ (സങ്കീ 34:10 ) എന്ന തിരുവചനം മദറിന് എന്നും കൂട്ടായി നിന്നു. അനാഥ കുട്ടികളോടൊപ്പം കല്‍ക്കട്ടയിലെ ഭവനത്തില്‍ താമസിക്കുന്ന ഒരു ദിവസം ഭക്ഷണത്തിനായി ഒന്നും ഉണ്ടായിരുന്നില്ല. മദര്‍ കുട്ടികളെ വിളിച്ചു കൂട്ടി കാര്യം പറഞ്ഞതിനു ശേഷം വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റ് കഴിഞ്ഞ് ഡോര്‍ ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയ മദറും കുട്ടികളും കണ്ടത് പടിവാതില്‍ക്കല്‍ ആരോ വെച്ചിട്ടു പോയ ഒരു ചാക്ക് നിറയെ ധാന്യമാണ്. മദറിനും ആ കുട്ടികള്‍ക്കും ദൈവം തങ്ങളെ പരിപാലിക്കുന്നു എന്ന് ബോധ്യം വന്ന സംഭവമായിരുന്നു അത്.

എളിമയുള്ള മനസ്സും ജീവിതവും സൂക്ഷിച്ച മദറിന്റെ ജീവിതത്തെ ‘മലമുകളില്‍ പണിത പട്ടണം പോലെ ‘ദൈവം ഉയര്‍ത്തി കാട്ടുകയാണ് ഈ വിശുദ്ധപദവി പ്രഖ്യാപനത്തില്‍. ‘ദൈവത്തിന്റെ കൈയ്യിലെ ഒരു പെന്‍സില്‍ മാത്രമാണ് താനെന്നും ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അതുകൊണ്ട് ചിത്രം വരയ്ക്കുകയാണ’ന്നുമാണ് മദര്‍ തന്റെ ജീവിതത്തേക്കുറിച്ച് പറഞ്ഞിരുന്നത്. അസംഖ്യമായ അംഗീകാരങ്ങളോ പ്രശസ്തിയോ ഒന്നും മദറിന്റെ ഈ ലളിത ജീവിതത്തിനും എളിയ ഭാവത്തിനും ഇളക്കമുണ്ടാക്കിയില്ല. 2 ജോഡി ഡ്രസ്സ് മാത്രമാണ് മദറിന്റെ സന്യാസ സഭാംഗങ്ങള്‍ക്കുള്ളത്. രണ്ടു ജോഡി ഡ്രസ്സും പ്രാര്‍ത്ഥനാ പുസ്തകവും മറ്റു ചില അത്യാവശ്യ സാധനങ്ങളുമൊഴിച്ച് മറ്റൊന്നും സ്വന്തമായി ഇല്ലാത്തതിനാല്‍ സ്ഥലം മാറ്റത്തിന്റെ തലേ ദിവസം മാത്രമാണ് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ അക്കാര്യമറിയിക്കുന്നത്.

ഒരിക്കല്‍, തന്റെ അനാഥ കുട്ടികള്‍ക്കു കഴിക്കാനൊന്നുമില്ലാതിരുന്ന ഒരു ദിവസം അല്പം ഭക്ഷണം തേടി മദര്‍ തന്റെ അടുത്തുള്ള ഒരു കടക്കാരന്റെ മുമ്പില്‍ കൈ നീട്ടി. മദറിനോട് അരിശമുണ്ടായിരുന്ന അയാള്‍ നീട്ടിപ്പിടിച്ച മദറിന്റെ കൈയ്യില്‍ കാര്‍ക്കിച്ച് തുപ്പി. ശാന്തമായി മദര്‍ മറുപടി പറഞ്ഞു ‘ എനിക്കുള്ളത് നിങ്ങള്‍ തന്നു. ഇനി എന്റെ കുഞ്ഞുങ്ങള്‍ക്കുള്ളത് തരിക’. ഈ മറുപടിയില്‍ അമ്പരന്നു പോയ കടക്കാരന്‍ മദറിന് വേണ്ടത് നല്‍കുകയും തുടര്‍ന്ന് സഹായം നല്‍കിപ്പോരുകയും ചെയ്തു. വിനയമുള്ള മദറിന്റെ മനസ്സ് ആ മനുഷ്യന്റെ മനസ്സിലെ വെറുപ്പിനെ എന്നേയ്ക്കുമായി മാറ്റിക്കളഞ്ഞു.

വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനാ ജീവിതത്തിലും നിന്നു കിട്ടിയ ശക്തിയായിരുന്നു മദറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജം. അള്‍ത്താരയിലെ വി.ബലിയര്‍പ്പണത്തിന്റെ തുടര്‍ച്ച മദര്‍ തന്റെ പ്രവര്‍ത്തനമേഖലകളില്‍ കണ്ടെത്തി.

വിശുദ്ധ കുര്‍ബാനയില്‍ നിന്ന് സ്വയം ശക്തി സ്വീകരിച്ച മദര്‍ തെരേസ, താന്‍ കണ്ടുമുട്ടിയ അനേകരിലേയ്ക്ക് ആ ശക്തിയും ചൈതന്യവും പകര്‍ന്നു. വചന വേദികളില്‍ കേട്ട വചനം മദറിന്റെ പ്രവര്‍ത്തനങ്ങളില്‍ മാംസം ധരിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ സ്‌നേഹവും കാരുണ്യവുമായി അവതരിക്കുകയും ചെയ്തു.

‘ലൊറേറ്റോ’മoത്തിലെ നാലതിരുകള്‍ക്കപ്പുറത്ത് തന്റെ പ്രവര്‍ത്തന മണ്ഡലം കണ്ടെത്താന്‍ മദറിനെ പ്രേരിപ്പിച്ചത്, പാവങ്ങളോടും രോഗികളോടും കഷ്ടപ്പെടുന്നവരോടും പങ്കുചേരാനാണ് തന്റെ ദൈവവിളി എന്ന ബോധ്യമായിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്ന് രോഗികളെ എടുത്ത് തന്നെ പ്രിയപ്പെട്ടവരെ എന്ന പോലെ ചേര്‍ത്ത് പിടിക്കുന്നതിനേക്കുറിച്ച് മദര്‍ പറഞ്ഞത്, ‘ അവരില്‍ ഓരോരുത്തരിലും ഞാന്‍ ഈശോയുടെ മുഖം തന്നെയാണ് കാണുന്നത് ‘ എന്നായിരുന്നു. ‘ വഴിയില്‍ കിടന്ന് ഒരു മൃഗത്തേപ്പോലെ മരിക്കേണ്ടിയിരുന്ന എനിക്ക് ഒരു മനുഷ്യനെപ്പോലെ മാന്യമായി മരിക്കാന്‍ അവസരമൊരുക്കിയത് മദറിന്റെ സ്‌നേഹവും കാരുണ്യവുമാണെ’ന്നാണ് ഒരു പാവപ്പെട്ട മനുഷ്യന്‍ മദറിനോട് പറഞ്ഞത്.

സുവിശേഷത്തിലെ മര്‍ത്തായെയും മറിയത്തെയും പോലെ പ്രവര്‍ത്തനവും പ്രാര്‍ത്ഥനയും ഏകോപിപ്പിച്ചു, മദര്‍ തെരേസ തന്റെ ജീവിതത്തില്‍. അവളിലെ ‘മദര്‍’ മറിയത്തെപ്പോലെ ദൈവത്തിന്റെ പാദാന്തികത്തിലിരുന്നെങ്കില്‍ ‘തെരേസാ’ മര്‍ത്തയെപ്പോലെ ഓടി നടന്നു ജോലി ചെയ്തു. ‘ പ്രവര്‍ത്തനനിരതമായ വിശ്വാസ’ത്തിന്റെ ഈ കാലത്തെ നേര്‍സാക്ഷ്യമായിരുന്നു വി. മദര്‍ തെരേസയുടെ ജീവിതം. സുവിശേഷത്തില്‍ വിളങ്ങി നില്ക്കുന്ന സ്ത്രീരത്‌നങ്ങളെല്ലാം മദര്‍ തെരേസയുടെ ജീവിതത്തിന്റെ മുന്നോടികള്‍ പോലെ തോന്നും. ഉത്ഥാന ശേഷം കല്ലറ കാണാന്‍ പോയ മഗ്ദലനാ മറിയം മുതല്‍ ഈശോയ്ക്ക് ജന്മം നല്‍കിയ കന്യകാമറിയം വരെ മദറിന്റെ ജീവിതദാവങ്ങളില്‍ മിന്നിമറയുന്നു.

അതിരാവിലെ ഉണര്‍ന്ന് കല്ലറയിലേയ്ക്ക് പൊയ മഗ്ദലനാ മറിയത്തെപ്പോലെ, അതിരാവിലെ ഈശോയെ അന്വേഷിച്ച് വിശുദ്ധ കുര്‍ബാനയില്‍ തുടങ്ങുന്ന മദര്‍ വിവേകമതിയായ കന്യകയെപ്പോലെ പ്രാര്‍ത്ഥനയുടെ എണ്ണ എടുക്കുന്നു. വിധവയുടെ രണ്ട് ചെമ്പ് തുട്ടുകളുടെ കാണിക്ക പോലെ തന്റെ ആരോഗ്യവും സമയവും ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു. എലിസബത്ത്, മറിയത്തില്‍ ദൈവത്തിന്റെ അമ്മയെ കണ്ടതുപോലെ, തന്റെ മുമ്പില്‍ വരുന്ന കഷ്ടപ്പെടുന്നവരില്‍ ദൈവത്തെത്തന്നെ മദര്‍ കാണുന്നു. യേശുവിന്റെ അമ്മയും സഹോദരങ്ങളും പുറത്ത് കാത്തുനിന്നതു പോലെ ദൈവീക ഇടപെടലുകള്‍ക്കായി മദര്‍ കാത്തിരുന്നു. അനുഗ്രഹങ്ങള്‍ കിട്ടിയപ്പോള്‍ ‘ഈശോയെ പ്രസവിച്ച ഉദരം ഭാഗ്യമുള്ളത് ‘ എന്ന് വിളിച്ചു പറഞ്ഞ സ്ത്രീയെപ്പോലെ ദൈവത്തെ വാഴ്ത്തി സമ്മേളനങ്ങളില്‍ സംസാരിച്ചു. ‘ നായിനിലെ വിധവ’ യെപ്പോലെ വിഷമിക്കുന്നവരെ ആശ്വസിപ്പിച്ചു. രക്തസ്രാവക്കാരിയുടെയും കാനാന്‍കാരിയുടെയും വിശ്വസത്തോടെ ദൈവത്തിലാശ്രയിച്ചു പ്രാര്‍ത്ഥിച്ചു. കാനായിലെ മറിയത്തെപ്പോലെ അധികാരികളുടെ അടുത്ത് മാധ്യസ്ഥ്യം പ്രാര്‍ത്തിച്ചു. സമറിയാക്കാരിയെപ്പോലെ വിവിധ രാജ്യങ്ങളില്‍ ദൈവസ്‌നേഹം ഉദ്‌ഘോഷിച്ചു. വിധവയായ അന്നയെപ്പോലെ വൈകുന്നേരങ്ങളില്‍ ദേവാലയം വിട്ടു പോകാതെ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. ബഥാനിയായില്‍ വെച്ച് തന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയ സ്ത്രീയെക്കുറിച്ച് ഈശോ പറഞ്ഞത് ഈ നാമകരണ വേളയില്‍ മദറിന്റെ ജീവിതത്തെക്കുറിച്ചും ആവര്‍ത്തിക്കപ്പെടുന്നു. ‘ലോകത്തില്‍ എവിടെയെല്ലാം ഈ mother nursingസുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും’ (മത്താ 26:13). പരിശുദ്ധ മറിയത്തെപ്പോലെ, തന്റെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും മദര്‍ ഈശോയ്ക്ക് ജന്മം നല്‍കി. പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പരി. അമ്മ പ്രാര്‍ത്ഥനയില്‍ ശിഷ്യന്‍മാരെ ഒരുമിപ്പിച്ച് ഇരുത്തിയതുപോലെ ഇന്ന് ലോകം മുഴുവനേയും പ്രാര്‍ത്ഥനയില്‍ ഒരുമിപ്പിക്കുന്ന സ്വര്‍ഗ്ഗീയ സാന്നിധ്യമായി മദര്‍ തെരേസ മാറിയിരിക്കുന്നു.

മിഠായിയും മധുരവും ഇഷ്ടപ്പെട്ടിരുന്ന മദറിനെക്കുറിച്ച് രസകരമായ ഒരു കഥയിങ്ങനെ: മരിച്ച് സ്വര്‍ഗ്ഗത്തിലെത്തിയ മദറിനെ സ്വര്‍ഗ്ഗകവാടത്തില്‍ വെച്ച്, സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായ വി.പത്രോസ് തടഞ്ഞു നിര്‍ത്തിയിട്ട് ഇങ്ങനെ പറഞ്ഞത്രേ! ‘മദര്‍ തിരിച്ച് ഭൂമിയിലേയ്ക്ക് തന്നെ പൊയ്‌ക്കോളൂ.
കാരണം സ്വര്‍ഗ്ഗത്തില്‍ പാവങ്ങളും രോഗികളുമായി ആരുമില്ല.
മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞു. ഞാന്‍ എന്നെങ്കിലുമൊരിക്കല്‍ ഒരു വിശുദ്ധയായാല്‍ എന്നെ സ്വര്‍ഗ്ഗത്തില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഇരുളിലായിരിക്കുന്നവര്‍ക്ക് ഭൂമിയില്‍ വെളിച്ചം കൊടുത്ത് അവരോടൊപ്പമായിരിക്കാനാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്.

അങ്ങനെ തന്നെ വിശ്വസിക്കാനും ആഗ്രഹിക്കാനുമാണ് നമുക്കിഷ്ടം. സ്വര്‍ഗ്ഗത്തിലിരുന്ന് ആ അനശ്വര നക്ഷത്രം തന്റെ ദിവ്യപ്രകാശത്താല്‍ ഇന്നും ആയിരങ്ങള്‍ക്ക് ആശ്വാസവും ശാന്തിയും നല്‍കുന്നു. ലോകത്തിനു മുഴുവന്‍ അവള്‍ അമ്മയും ഭാരതത്തിന് രാജകുമാരിയുമാണ്. മഹത് ഗ്രന്ഥങ്ങള്‍ വിവരിക്കുന്ന സ്ത്രീത്വത്തിന്റെ ഈ കാലഘട്ടത്തിലെ വ്യാഖ്യാനമാണവള്‍. ജന്മം കൊണ്ടല്ലാതെ കര്‍മ്മം കൊണ്ട് മാതൃത്വത്തിന്റെ സ്‌നേഹ ഭാവങ്ങള്‍ കാട്ടിയ അമ്മ മുഖം! സര്‍വ്വോപരി, ‘തന്റെ ദൈവവിളിക്കുള്ളിലെ അസാധാരണ വിളി’ കണ്ടെത്തിയതിലൂടെ ലോകത്തിനു മുഴുവന്‍ ദൈവത്തിന്റെ കരുണയുടെ മുഖം കാണിച്ചു കൊടുത്തവള്‍. കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ ദൈവം ഭൂമിക്കു നല്‍കിയ സമ്മാനം. ഭൂമി ദൈവത്തിനു കൊടുത്ത പ്രതി സമ്മാനം വി. മദര്‍ തെരേസ. ആ സ്വര്‍ഗ്ഗീയ വെളിച്ചം’ നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമായിരിക്കട്ടെ’.

നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 10

—————————————————————————————

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.