'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം - 23

‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 23

ഫാ. ബിജു കുന്നയ്ക്കാട്ട്

പതിരില്ലാത്ത പഴഞ്ചൊല്ലുകളുടെ ഗുണപാഠങ്ങള്‍ അക്ഷരത്താളുകളും കടന്ന് പലരുടേയും ജീവിതം വരെ എത്തി നില്‍ക്കുന്നു. ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’ എന്ന പഴയ പല്ലവിക്ക് പുതുഭാഷ്യങ്ങള്‍ ഈ അടുത്ത നാളുകളിലും പലരീതിയില്‍ ഉണ്ടായി. കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് സംഭവങ്ങളുടെ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സമാന സ്വഭാവത്തിലേക്കത്രേ! വാര്‍ത്ത ഒന്ന്: സര്‍ക്കസ് പ്രദര്‍ശനത്തിനിടയില്‍ പരിശീലകനെ സിംഹം കടിച്ചുകീറി കൊലപ്പെടുത്തി. വാര്‍ത്ത രണ്ട്: ബ്രിട്ടണില്‍ വില്‍ക്കപ്പെടുന്ന കോഴിയിറച്ചിയുടെ മൂന്നില്‍ രണ്ടിലും അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം. വാര്‍ത്ത മൂന്ന്: അശ്ലീല വീഡിയോ കാണുന്നവരുടെ ശ്രദ്ധയ്ക്ക്- നിങ്ങളെ കാത്ത് ഒരു വലിയ അപകടം ഉണ്ട്. വാര്‍ത്ത നാല്: പ്രണയം തകര്‍ന്നപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചു- കായംകുളത്ത് ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍.

നാലും വ്യത്യസ്തമായ വാര്‍ത്തകളാണെങ്കിലും പരിണിതഫലം ഒരിടത്തേക്കു തന്നെ- അപകടത്തിലേക്ക്! ഒന്നും മൂന്നും വാര്‍ത്തകള്‍ (സിംഹം പരിശീലകനെ കൊലപ്പെടുത്തി, അശ്ലീല വീഡിയോയുടെ അപകടം) ദൂരെയെവിടെയോ മറ്റാര്‍ക്കോ നടന്ന/നടക്കാവുന്ന അപകടമെന്നു കരുതുമ്പോള്‍ രണ്ടും നാലും വാര്‍ത്തകള്‍ കുറച്ചുകൂടി വ്യക്തിപരമായി തോന്നേണ്ടതാണ്. ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി കോഴിയിറച്ചി ഉപയോഗിക്കുന്നവരും ശ്രദ്ധയില്ലാതെ ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരും കൂടുതല്‍ ഗൗരവമായി കാണേണ്ട വാര്‍ത്തകള്‍.

untitled-2

ഇതില്‍ ഒരു അപകടം പതിയിരിപ്പുണ്ട്. ഒന്നും മൂന്നും വാര്‍ത്തകള്‍ വായിക്കാനും അത് ഉടനെ തന്നെ മറന്നുകളയാനുമാണ് എല്ലാവര്‍ക്കും താല്‍പര്യം. മറ്റുള്ളവരുടെ ഈ അപകടങ്ങളില്‍ നിന്നു പഠിക്കാത്തവരും ഗൗരവമായെടുക്കാത്തവരും; രണ്ട്, നാല് വാര്‍ത്തകള്‍ പോലെ സ്വന്തം ജീവിതത്തിലേക്ക് കടന്നുവരുന്ന അപകടങ്ങളെ കാണാറില്ല, മനസിലാക്കാറില്ല. കെണിയില്‍ പെട്ടുകഴിയുമ്പോള്‍ മാത്രം തിരിച്ചറിയുന്നു! എന്തുകൊണ്ടാണിങ്ങനെ? ഏതു കാര്യത്തിനും ഒരു കാരണം ഉണ്ടെന്നതുപോലെ ഈ പ്രശ്‌നത്തിനുമുണ്ട് ചില കാരണങ്ങള്‍.

സാഹസികത: സിംഹക്കൂട്ടില്‍ അഭ്യാസം നടത്തുന്നവന്റെ ജീവിതം സാഹസികത നിറഞ്ഞതാണ്. ജീവിത മാര്‍ഗ്ഗത്തിനു വേണ്ടിയല്ലേ എന്നുവേണമെങ്കില്‍ ചോദിക്കാം. പക്ഷേ ഒരു അപകടമുണ്ടായാല്‍ ജീവന് ആപത്തുണ്ടായാല്‍ എന്തു ചെയ്യും? വരുന്നത് അനുഭവിക്കുക തന്നെ. നാം ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഈ സാഹസികതയുടെ ഒരു തലം കണ്ടേക്കാം. അപകടകരമായ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ സ്വയരക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് പ്രശ്‌നമാകുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള തത്രപ്പാടിലെ ഇത്തരം ചില സാഹസികതകള്‍ക്ക് നാം കയ്യടിച്ചേക്കാം. എന്നാല്‍ വിളിച്ചുവരുത്തുന്ന, ആവശ്യമില്ലാത്ത ചില അപകടങ്ങള്‍ ‘സ്വയം കൃതാനര്‍ത്ഥം’ എന്നേ പറയാനാവൂ. പലതരം വാഹനങ്ങള്‍ ഓടുന്ന റോഡില്‍ വഴിപോക്കരുടെ കയ്യടിക്കായി ബൈക്കില്‍ അഭ്യാസം കാട്ടുന്ന ചില ചെറുപ്പക്കാരൊപ്പിക്കുന്ന ചില അപകടങ്ങള്‍ കാണുന്നവര്‍ ‘അവന് അങ്ങനെ തന്നെ വേണം’ എന്ത് ആവശ്യമുള്ള കാര്യമാ/ എ്ന്നുപറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഓര്‍ക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

വായ്ക്കു രുചി മാത്രം പ്രധാനം: മാംസാഹാരത്തിന് പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ പ്രാധാന്യമുണ്ട്. അതിശൈത്യത്തെ ചെറുക്കാനും ശരീര താപനില നിലനിര്‍ത്താനുമൊക്കെ മാംസാഹാരങ്ങള്‍ സഹായകമാണെന്ന് പൊതുവെ കരുതപ്പെടുന്നു. എന്നാല്‍ ചില അപകടങ്ങള്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങളിലുണ്ടെന്നു കണ്ടിട്ടും അറിഞ്ഞിട്ടും അതു തുടരുന്നവര്‍ ആരോഗ്യത്തെ ശ്രദ്ധിക്കാതെ അന്നേരത്തെ എളുപ്പവും വായുടെ രുചിയും മാത്രം നോക്കുന്നവരാണ്. പൂര്‍ണമായി നിര്‍ത്താന്‍ സാധ്യമല്ലെങ്കില്‍ അപകടങ്ങളാക്കാന്‍ സാധ്യതയുള്ളവരുടെ ഉപയോഗം കുറയ്ക്കുകയെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ഒരു വ്യക്തിയുടെ സമഗ്രജീവിതത്തിലും ഈ ചിന്തയ്ക്കു പ്രസക്തിയുണ്ട്. അപകടത്തിലേക്ക് വളരാവുന്ന ഒരു സൗഹൃദം, തുടരുന്നത് നല്ലതല്ലാത്ത ഒരു ദുശ്ശീലം, അപകടത്തിലേക്ക് നയിക്കാവുന്ന സംസാരശൈലി, ജോലി സ്ഥലത്ത് കാണിക്കുന്ന അലസത. ഇങ്ങനെ പലതും ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ നമ്മെ അപകടത്തിലാക്കാം. അതുകൊണ്ട് ഓര്‍ക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങള്‍: ശ്രീബുദ്ധന്റെ അഭിപ്രായത്തില്‍ ‘ആഗ്രഹമാണ്’ എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം മനസിന്റെ അടങ്ങാത്ത ആഗ്രഹങ്ങള്‍ വികാരങ്ങളിലേക്ക് വളരാം. വികാരത്തിന് നിയന്ത്രണമില്ലാതാകുമ്പോള്‍ അതു പ്രവര്‍ത്തിയിലേക്ക് വളരുന്നു. അശ്ലീല വീഡിയോ ഇന്നത്തെ പുതുതലമുറയെ കുറച്ചൊന്നുമല്ല വഴിതെറ്റിക്കുന്നത്. മാനസീക-ശാരീരിക ആരോഗ്യം ഇത്തരക്കാരില്‍ കുറയുന്നുവെന്നും ദാമ്പത്യജീവിതത്തിലെ പരാജയത്തിന് ഈ അശ്ലീല വീഡിയോകള്‍ കാരണമാകുന്നുവെന്നുമൊക്കെ പുതിയ പഠനങ്ങളുണ്ട്. പലര്‍ക്കും കാണുന്നതിനുമുമ്പ് ഇത് ‘ആഗ്രഹവും’ കണ്ടതിനുശേഷം ‘കുറ്റബോധവും’ ഉളവാക്കുന്നുവെന്ന് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നു. പലരിലും ഇത് അപകര്‍ഷതാ ബോധമുണ്ടാക്കുന്നുവെന്നും മറ്റു തെറ്റുകളിലേക്ക് നയിക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. ഓര്‍ക്കുക, അനാവശ്യ ആഗ്രഹങ്ങളില്‍ നിന്നു മനസിനെ നിയന്ത്രിക്കുക. മറക്കരുത്, ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’!

3

സ്വകാര്യതയിലും ചതിക്കുഴി: എല്ലാവരും സ്വകാര്യത ഇഷ്ടപ്പെടുന്നു. മറ്റൊരാളുടെയോ മറ്റൊരു വസ്തുവിന്റെയോ സാന്നിധ്യം ആരും തങ്ങളുടെ സ്വകാര്യതയില്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അതിലും വേണ്ടരീതിയില്‍ ശ്രദ്ധിക്കാതിരുന്നാല്‍ ചതിക്കുഴികളില്‍ വീഴാം. ഇഷ്ടത്തിലായിരുന്ന യുവാവും യുവതിയും തമ്മില്‍ അപ്രതീക്ഷിതമായി വഴിക്കിട്ടു പിരിഞ്ഞപ്പോഴാണ് അവര്‍ തമ്മില്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്തെ സ്വകാര്യരംഗങ്ങള്‍ യുവാവ് സോഷ്യല്‍മീഡിയയില്‍ പരസ്യമാക്കിയത്. ഇന്റര്‍നെറ്റിന്റെയും ഫോണിന്റെയും ദുരുപയോഗങ്ങളെക്കുറിച്ച് പൊതുവായ എത്ര മുന്നറിയപ്പുകള്‍ കിട്ടിയാലും സ്വന്തം ജീവിതത്തില്‍ അപകടം വരുമ്പോഴേ ചിലര്‍ പഠിക്കൂ! എന്തുപറയാന്‍? അനുഭവിക്കുക തന്നെ, അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ. ഓര്‍ക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

തന്റെ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാന്‍ അയയ്ക്കുമ്പോള്‍ യേശു പറഞ്ഞ ഉപദേശം ഇവിടെ പ്രസക്തമത്രേ! ” സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.”മത്തായി 10: 16)

പ്രാവുകളെപ്പോലെ ഹൃദയ വിശുദ്ധി സൂക്ഷിക്കുമ്പോഴും സര്‍പ്പങ്ങളെപ്പോലെ വിവേകം വേണം. എന്താണ് സര്‍പ്പത്തിന്റെ വിവേകം? വഴിയില്‍ കിടക്കുന്ന ഒരു പാമ്പ്, അകലെ നിന്നു നടന്നുവരുന്ന ഒരു മനുഷ്യന്റെ കാല്‍പ്പെരുമാറ്റത്തിന്റെ സാന്നിധ്യം അന്തരീക്ഷവായുവില്‍ ഉണ്ടാക്കുന്ന ചലനത്തില്‍ നിന്നും മനസിലാക്കുമ്പോള്‍ താന്‍ വഴിയില്‍ കിടന്നാല്‍ ആ മനുഷ്യന്‍ തന്നെ അറിയാതെ ചവിട്ടിപ്പരിക്കേല്‍പ്പിക്കാനും അതിന്റെ വേദനയില്‍ താന്‍ ആ മനുഷ്യനെ കടിച്ച് വിഷമേല്‍പ്പിക്കാനും മരണമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് കണ്ട്, മനുഷ്യര്‍ നടക്കുന്ന വഴിയില്‍ നിന്ന് സ്വയം മാറി സുരക്ഷിതമായ മറ്റൊരിടത്തേക്ക് പോകാനുള്ള വിവേകം. അപകടങ്ങളെ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാന്‍ അത്തരമൊരു വിവേകം നമുക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ. ഓര്‍ക്കുക, ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’!

നന്മ നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു

സ്‌നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.