അങ്ങനെ ഒരു അവധിക്കാലത്ത്... ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

അങ്ങനെ ഒരു അവധിക്കാലത്ത്… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

ഫാ. ബിജു കുന്നയ്ക്കാട്ട്
നോക്കി നോക്കിയിരുന്ന അവധിക്കാലം ഒരിക്കല്‍ക്കൂടി വന്നെത്തിയിരിക്കുന്നു. ഇനി യാത്രകളുടേയും വിനോദങ്ങളുടേയും ഒഴിവുകാലം. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌കൂളുകളുടെ അവധിക്കാലത്തോടൊപ്പം മാതാപിതാക്കള്‍ തങ്ങളുടെ ജോലിയുടെ അവധിയും ക്രമീകരിച്ച് മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കി ‘ഹോളിഡെയ്‌സിന്റെ’ സന്തോഷങ്ങളിലേയ്ക്ക്. മറുനാടന്‍ മലയാളികളില്‍ ഏറെപ്പേരും ജന്മനാട്ടിലെയ്ക്ക് വിമാനം കയറുമ്പോള്‍ ഇന്നാട്ടുകാര്‍ അയല്‍ രാജ്യങ്ങളുടെ ഭംഗികളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും പറന്നിറങ്ങുന്നു.

ജോലി ചെയ്തു മടുത്തവര്‍ക്ക് ഒരു വിശ്രമം ആവശ്യമാണ്. ‘താന്‍ തുടങ്ങിയ സൃഷ്ടികര്‍മ്മത്തില്‍ ജോലി പൂര്‍ത്തിയാക്കി ഏഴാം ദിവസം ദൈവം പോലും വിശ്രമിച്ചു’ (ഉല്‍പത്തി 2:2) എന്ന് ബൈബിള്‍ സാക്ഷിക്കുന്നു. ‘അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും എന്റെ പക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം’ എന്ന് (മത്താ 11:28) ഈശോയുടെ ആശ്വാസവചനം. ദൈവം വിശ്രമിച്ച സാബത്തു ദിവസം ‘നീയും നിന്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുതെന്നും നിന്നെപ്പോലെ തന്നെ നിന്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ’ എന്നും
(നിയമാവര്‍ത്തനം 5:14) ബൈബിള്‍ പറയുന്നു. മനുഷ്യനും മൃഗങ്ങള്‍ക്കും മാത്രമല്ല, ഭൂമിക്കും വിശ്രമം വേണം (ലേവ്യര്‍ 25: 4) എന്ന് ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു.

ജോലിക്കും പഠനത്തിനും അവധി കൊടുത്ത് എല്ലാം മറന്നൊരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ മറന്നു പോകരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് പിന്നെ നാട്ടിലേയ്ക്കും സ്വന്തം വീടിന്റെ സ്‌നേഹത്തിലേയ്ക്കും വണ്ടി കയറുന്നവര്‍…

ബന്ധങ്ങളുടെ തീവ്രത കുറയുന്നു എന്ന് പരാതിപ്പെടുന്ന ഇക്കാലത്ത് അത് ഊട്ടിയുറപ്പിക്കാനുള്ള അവസരമാകട്ടെ നമ്മുടെ വീട്ടിലേയ്ക്കും നാട്ടിലേയ്ക്കുമുള്ള മടക്കയാത്ര. മക്കളുടെ വരവിന്റെ ദിവസവും എണ്ണിക്കാത്തിരിക്കുന്ന മാതാപിതാക്കളിലും സഹോദരങ്ങളിലും ഏറെപ്പേരും കാത്തിരിക്കുന്നത് അവര്‍ കൊണ്ടു ചെല്ലുന്ന ‘ഫോറിന്‍’ സാധനങ്ങളല്ല. നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം ചെല്ലുന്ന അവരുടെ പ്രിയപ്പെട്ടവരെ തന്നെയാണ്. അതു കൊണ്ടു തന്നെ ചുരുങ്ങിയ അവധിക്കായി ചെല്ലുമ്പോള്‍ പോലും സാധിക്കുന്നത്ര ദിവസങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരോട് കൂടിതന്നെ നില്‍ക്കുന്നതാണ് ചെല്ലുന്നവര്‍ക്കും വീട്ടില്‍ ഉള്ളവര്‍ക്കും സന്തോഷം തരുന്നത്. മറുനാട്ടില്‍ താമസിക്കുമ്പോഴുള്ളതിനേക്കാള്‍ തിരക്കുപിടിച്ച ദിവസങ്ങള്‍ പ്ലാന്‍ ചെയ്ത് അവധിക്കായി നാട്ടില്‍ പോകുന്നവരെ കാണാറുണ്ട്. മാതാപിതാക്കളുടെ കൂടെ പ്രത്യേകിച്ച് പ്രായമായവരോ രോഗികളോ ആണെങ്കില്‍ ‘പുറത്തു’ നിന്നു വരുന്ന മക്കളുടേയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യവും സ്‌നേഹാന്വേഷണങ്ങളും കൊടുക്കുന്ന ആശ്വാസത്തോളം വരില്ല, അവര്‍ വാങ്ങിക്കൊണ്ടു ചെല്ലുന്ന എത്ര വില കൂടിയ സാധനവും.

ബന്ധങ്ങളിലും പരിചയത്തിലും അയല്‍പക്കങ്ങളിലും പ്രായമായവരേയും രോഗികളേയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണം. അവര്‍ക്കായി ഒരു കൊച്ചു സമ്മാനം കൊടുക്കാന്‍ സാധിച്ചാല്‍ അത് കിട്ടുന്നവരുടെ മനസ്സിനുണ്ടാക്കുന്ന സന്തോഷം വളരെ വലുതാണ്. അവരെ സംബന്ധിച്ച് എന്ത് കിട്ടി എന്നല്ല ‘അവരെ ഓര്‍ത്തു എന്നതിന്റെ വലിയ അടയാളമാണത്. കഴിഞ്ഞ തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കുടുബത്തില്‍പെട്ട പ്രായമായ ഒരു സഹോദരനെ കാണാന്‍ പോയി. കണ്ട ഉടനെ സന്തോഷത്തോടെ എന്നോട് പറഞ്ഞു ‘ഞങ്ങളെ ഒക്കെ ഒന്ന് അന്വേഷിച്ചു വരാന്‍ തോന്നിയല്ലോ ‘ വലിയ സന്തോഷം. ഇക്കാലത്ത് ഫോണ്‍ വിളികള്‍ ആയതിനാല്‍ പിന്നെ നേരിട്ട് അന്വേഷിച്ച് വരുന്നവര്‍ വളരെ ചുരുക്കമാണ്.

അവധിക്ക് നാട്ടില്‍ ചെല്ലുമ്പോഴും മനസ്സുകൊണ്ട് വിദേശത്തായിരിക്കുന്ന ചിലരെ കണ്ടിട്ടുണ്ട് നാട്ടിലെ ചൂടിനെക്കുറിച്ച് പരാതി, രാഷ്ട്രീയത്തേക്കുറിച്ച് പരാതി, വൃത്തിയെക്കുറിച്ച് പരാതി, റോഡുകളെക്കുറിച്ച് പരാതി… തീരാത്ത പരാതികളും കുറവുകളും. ചുരുങ്ങിയ കാലമേ അവിടെ നിന്ന് മാറിയിട്ടുള്ളെങ്കിലും പലതും നമുക്ക് സ്വന്തം നാട്ടിലേത് മടുത്തു തുടങ്ങി. പറയുന്നത് പലപ്പോഴും സത്യമാവാം. എങ്കില്‍ നാട്ടിലുള്ളവരുടെ മുമ്പില്‍ വച്ച് അവയെ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് നമ്മുടെ കേള്‍വിക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച്. അത്തരത്തിലുള്ള സംസാരം വഴി അവരേയും നാടിനേയും അപമാനിക്കുന്നതായി തോന്നാം.

അവധിക്കു പോകുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വന്തം മനസ്സിനും ശരീരത്തിനും വേണ്ടവിശ്രമം കിട്ടുക എന്നതു തന്നെയാണ്. കുടുംബങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയുക, ഒരു ചെറിയ യാത്ര പോകുക, പുറത്തു നിന്ന് ഒരു ഭക്ഷണം കഴിക്കുക, സ്വസ്ഥമായി ഉറങ്ങുക, ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക, ചെറുപ്പത്തില്‍ പഠിച്ച സ്‌ക്കൂളുകള്‍ സന്ദര്‍ശിക്കുക… ഇങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ വഴികളേറെ. ജോലി സ്ഥലത്തെ ചുമതലകളുമായി അവധിക്കു പോകുന്നവരെ കാണാറുണ്ട്. അവര്‍ സാധാരണയായി ജോലിയും പൂര്‍ത്തിയാക്കില്ല. അവധിയും ആഘോഷിക്കില്ല. മറ്റുള്ളവരുടെ സന്തോഷം കളയും. അവധിക്കു പോകുമ്പോള്‍ ജോലിക്കായി പോകരുത്. ജോലിയും നടക്കില്ല. അവധിയും നടക്കില്ല.

ബാല്യകാല സുഹൃത്തുക്കളെയും നല്ല പാoങ്ങള്‍ പറഞ്ഞു തന്ന അദ്ധ്യാപകരേയും ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചവരെയുമൊക്കെ കണ്ട് സൗഹൃദവും സ്‌നേഹവും പുതുക്കാന്‍ സാധിച്ചാല്‍ നമ്മുടെ അവധിക്കാലങ്ങളുടെ മാറ്റുകൂട്ടും. ജീവിത പരാധീനതകളില്‍ പെട്ട് പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തീകമായോ സൗഹൃദം കൊണ്ടോ ഒരു കൈത്താങ്ങ് കൊടുക്കാനായാല്‍ അതൊരു പുണ്യകര്‍മ്മമാകും. ദൈവം നമുക്കു നല്‍കിയ സമ്പന്നതയുടെ ഒരു പങ്കുവെയ്ക്കലുമാകും.

അവധിക്കാലം ചിലവഴിക്കാന്‍ ജന്മനാട്ടില്‍ പോകാത്തവരുമുണ്ട്. ചിലര്‍ ഇവിടെ തന്നെ

കുടുംബത്തോടൊപ്പം ചിലവഴിക്കുന്നു. ചിലര്‍ മറ്റു ചില അയല്‍ വിനോദ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നു. ദീര്‍ഘദൂര യാത്ര പോയില്ലെങ്കിലും മനസ്സിനും ശരീരത്തിനും നല്ല വിശ്രമം കൊടുക്കേണ്ടതാണ്. അവധിക്കാല ആഘോഷങ്ങള്‍ക്കായി ദിവസങ്ങള്‍ മാറ്റിവെയ്ക്കുന്നതു പോലെ തന്നെ ഒരു നല്ല തുകയും കരുതി വയ്ക്കുന്ന രീതി പാശ്ചാത്യ നാടുകളിലുണ്ട്.
മുഴുവന്‍ തുകയും ആഘോഷങ്ങള്‍ക്കും വിനോദത്തിനുമായി പൊടിക്കാതെ, ജീവിതത്തിലൊരിക്കലും നമ്മള്‍ ആഘോഷിക്കുന്നതു പോലെ ഒരവധിക്കാലം സ്വപനം പോലും കാണാന്‍ കഴിയാത്തവര്‍ക്കായി ഒരു സംഖ്യ മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ അത് മഹത്തരമാണ്.

ഈശോയുടെ അമ്മയായ മറിയം തന്റെ ചാര്‍ച്ചക്കാരി എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു പേര്‍ക്കും അതിയായ സന്തോഷവും സാന്നിധ്യവും അനുഭവവും ഉണ്ടായതായി വിശുദ്ധ ബൈബിള്‍ സാക്ഷിക്കുന്നു. നമ്മുടെ സന്ദര്‍ശനങ്ങളും സന്തോഷവും ദൈവസാന്നിധ്യ അനുഭവവും മറ്റുള്ളവര്‍ക്ക് കൊടുക്കട്ടെ. തന്റെ ഉപരിപoനം ഇംഗ്ലണ്ടില്‍ പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്‌റുവിനോട് മഹാത്മാഗാന്ധി പറഞ്ഞു. ‘ ഇന്ത്യയുടെ ഗ്രാമങ്ങളിലേയ്ക്ക് പോവുക, കാരണം ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്’.

ഗ്രാമങ്ങളിലേയ്ക്കും നാട്ടില്‍പുറങ്ങളിലേയ്ക്കും വീടിന്റെ ഗൃഹാതരുത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേയ്ക്കും അവധിക്കാലമാഘോഷിക്കാന്‍ പോകുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു.
സുരക്ഷിതമായ യാത്രയും സന്തോഷം നിറഞ്ഞ അനുഭവങ്ങളും നേര്‍ന്നു കൊണ്ട്….

ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 4

——————————————————————————————————————————————————

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.