'അനുഭൂതിയില്‍ തുടങ്ങി വിഭൂതിയില്‍ ഒടുങ്ങുന്നവര്‍' ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

‘അനുഭൂതിയില്‍ തുടങ്ങി വിഭൂതിയില്‍ ഒടുങ്ങുന്നവര്‍’ ഞായറാഴ്ചയുടെ സങ്കീര്‍ത്തനം.

ഫാ. ബിജു കുന്നയ്ക്കാട്ട്

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ കഴിഞ്ഞയാഴ്ച നടന്ന ദാരുണ സംഭവം മനുഷ്യമന:സാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനെയൊക്കെ ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുമോ എന്ന് ആരും ചിന്തിച്ചു പോകുന്ന ഒരു ക്രൂര സംഭവം. പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയതിനുശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സ്വയം തീ കൊളുത്തി. അതീവ ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ മരിച്ചു.

രണ്ടു പേര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ നല്‍കിയിരുന്നത് അര്‍ത്ഥപൂര്‍ണ്ണമായ പേരുകളായിരുന്നു. ‘ ഐശ്വര്യ ദേവത’യുടെ പേരായ ‘ലക്ഷ്മി’യും ഉന്നത ജീവിതവീക്ഷണത്തെക്കുറിക്കുന്ന ‘ആദര്‍ശും’. പക്ഷേ, അതൊക്കെ വെറും പേരുകളില്‍ മാത്രമൊതുങ്ങിപ്പോയി. ‘പ്രണയതീ’ ഉള്ളില്‍ എരിഞ്ഞു തുടങ്ങിയപ്പോള്‍, ഒടുവില്‍ ഒടുവില്‍ ആ തീ അക്ഷരശ: കത്തിയമര്‍ന്നപ്പോള്‍ ‘ലക്ഷ്മി’യുടെ ഐശ്വര്യവും ‘ആദര്‍ശി’ന്റെ ഔന്നത്യവും കരിക്കട്ടകളായി മാറി. രണ്ടു കുടുംബങ്ങള്‍ക്കും സഹപാഠികള്‍ക്കും നാടിനും തീരാത്ത മുറിവിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മാത്രം ഇനി ബാക്കി. സഹായിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ സഹപാഠികള്‍ക്ക് മാത്രമല്ല, മനുഷ്യ മനഃസാക്ഷിക്കുതന്നെ ഇത് പൊള്ളലേല്പിച്ചു.SME 2

പ്രണയം വെറുപ്പിലേയ്ക്കും പകപോക്കിലേയ്ക്കും വഴിമാറുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണിത്. എല്ലാം പണം കൊടുത്തു വാങ്ങാം എന്ന ചിന്താഗതി ഇന്നത്തെ സമുഹത്തിനുള്ളതുപോലെ എന്തും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനും നേടിയെടുക്കാനും പറ്റുമെന്ന തെറ്റായ ചിന്തയും ചിലരുടെ മനസ്സില്‍ ഉറച്ചു വരുന്നു. ആഗ്രഹിച്ചത് നേടാന്‍ കഴിയാതെ വരുമ്പോള്‍ അത് മനസ്സിന്റെ സമനില തെറ്റിക്കുന്നു. പിന്നെ പക പോക്കലിന്റെ തലത്തിലേയ്ക്ക് മനസ്സ് ചിന്തിച്ച് തുടങ്ങുമ്പോള്‍ മാര്‍ഗ്ഗങ്ങളേതും പ്രശ്‌നമല്ലാതായി മാറുന്നു. ഫലമോ ദുരന്തവും. നീ കൊ ഞാ ചാ (നിന്നേം കൊല്ലും, ഞാനും ചാകും ) ആവര്‍ത്തിക്കപ്പെടുന്നു.

പിടിച്ച് വാങ്ങേണ്ടതല്ല സ്‌നേഹം എന്ന് ഇത്തരം മനസ്സുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇക്കാലത്ത് രൂപപ്പെടുന്ന പല പ്രണയങ്ങളേയും ‘സ്‌നേഹം’ എന്ന പേരില്‍ വിശേഷിപ്പിക്കാനേ പാടില്ല. പ്രണയവും പ്രേമവുമൊക്കെ ആരംഭിക്കുന്നത് ഭൗതീകമായ ഗുണഗണങ്ങളെ മാത്രം ചുറ്റിപ്പറ്റിയാകാം. സൗന്ദര്യം, പണം, ചില പ്രത്യേക കഴിവുകള്‍ തുടങ്ങിയവ മാത്രം പ്രധാന കാര്യങ്ങളായി കരുതുന്നവര്‍ ഈ ഗുണഗണങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങുന്ന തോടുകൂടി തങ്ങളുടെ പ്രണയത്തില്‍ നിന്നും പുറകോട്ട് പോകാന്‍ തുടങ്ങുന്നു. യഥാര്‍ത്ഥ സ്‌നേഹമാകട്ടെ, ഗുണദോഷ പ്രത്യേകതകള്‍ക്കപ്പുറമായി ഒരു വ്യക്തിയെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതാണ്. ഇവിടെ മേന്മകള്‍ക്കോ കുറവുകള്‍ക്കോ സ്ഥാനമില്ല. മറിച്ച് ആ വ്യക്തിത്വത്തിനാണ്. ഇത്തരം സ്‌നേഹങ്ങര്‍ക്ക് പകരം പ്രേമങ്ങളും പ്രണയങ്ങളും മാത്രമാകുമ്പോള്‍ ശരീരത്തിന്റെയും വികാരങ്ങളുടെയും തലങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന’ജന്തുത’പ്പോകുന്നു നാം. പ്രേമത്തിന്റെ ‘അനുഭൂതി’യില്‍ തുടങ്ങി വികാരങ്ങളുടെ ‘ഭൂതി’യിലൂടെ കടന്ന്, എടുത്തു ചാട്ടങ്ങളുടെ ‘തീ’ യിലേയ്ക്ക് വീഴുമ്പോള്‍ ഇവ ചെന്നവസാനിക്കുന്നത് പശ്ചാത്താപത്തിന്റെയും കണ്ണീരിന്റെയും ‘വിഭൂതി’യിലും.

എല്ലാറ്റിനും ഒരു സമയമുണ്ട്. ഗൗരവപൂര്‍ണ്ണമായ വിദ്യാഭ്യാസം (ഉന്നത വിദ്യാഭ്യാസം) നേടി ശോഭനമായ ഒരു ഭാവിയുടെ അടിത്തറ ഉപ്പിക്കേണ്ട സുപ്രധാനമായ കാലയളവില്‍ മറ്റെന്തിലേയ്ക്കും മനസ്സ് വഴുതി വീഴുന്നത് ഒഴിവാക്കേണ്ടതാണ്, അത് സത്യസന്ധമായ സ്‌നേഹ ബന്ധത്തിലേയ്ക്കാണെങ്കില്‍ കൂടി. പഠനത്തിനിടയില്‍ തലയില്‍ കയറി വരുന്ന ഇത്തരം ചിന്താഗതികള്‍ ഉന്നതമായ പoന ലക്ഷ്യം മറക്കാനും അതുവഴി ഗോഭനമായ ഒരു ഭാവി തകര്‍ക്കാനും ഇടയാക്കിയേക്കാം. എത്ര നല്ല കാര്യമാണെങ്കിലും അര്‍ഹതയില്ലാത്ത സ്ഥലത്തും സമയത്തും കടന്നു വരുമ്പോള്‍ അത് തെറ്റ് തന്നെയാണ്. സ്‌നേഹം നല്ലതാണ് അതിന് അനുവദിക്കപ്പെട്ടിരിക്കുന്ന ഒരു സമയത്ത്. ‘ ജറുസലേം പുത്രിമാരേ, ഞാന്‍ SME 3കെഞ്ചുന്നു: സമയമാകും മുമ്പ് നിങ്ങള്‍ പ്രേമത്തെ തട്ടിയുണര്‍ത്തരുതേ, ഇളക്കി വിടരുതേ’. (ഉത്തമഗീതം 2:7, 3:5, 8:4)

ഒരു കാലത്ത് ലക്ഷ്മിയും ആദര്‍ശും തമ്മില്‍ ഇഷ്ടത്തിലായിരുന്നു എന്നും പിന്നീട് ലക്ഷ്മി ആ ബന്ധം ഉപേക്ഷിച്ചെന്നും സുഹൃത്തുക്കളുടെ മൊഴി. ഒരിക്കല്‍ ലക്ഷ്മിയില്‍ നിന്നും കിട്ടിയ സ്‌നേഹത്തിന്റേയും സൗഹൃതത്തിന്റെയും ഊഷ്മളത നഷ്ടപ്പെട്ടത് ആദര്‍ശിനും താങ്ങാന്‍ കഴിഞ്ഞില്ലായിരിക്കാം. ടൈം പാസ്സിനു വേണ്ടി സൗഹൃദങ്ങളെ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയ്പ്പും താക്കീതുമാണ് ലക്ഷ്മിയുടെ ദുരന്തം. താന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളുടെ സ്‌നേഹം കിട്ടാതെ വരുമ്പോള്‍, തന്റെ ജീവിതം അവസാനിപ്പിച്ചേക്കാം എന്നു മാത്രം ചിന്തിക്കാന്‍ കഴിയുന്ന വലുപ്പമേ തന്റെ മനസ്സിനുള്ളോ എന്ന് ആദര്‍ശും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വശത്ത് ഒരാളുടെ മാത്രം സ്‌നേഹം നഷ്ടപ്പെട്ടെങ്കില്‍ മറുവശത്ത് തന്നെ സ്‌നേഹിക്കുന്ന, തനിക്കായി ജീവിക്കുന്ന മാതാപിതാക്കളും മറ്റുള്ളവരും ഉണ്ടെന്നു ചിന്തിക്കാന്‍ അവന് കഴിഞ്ഞിരുന്നെങ്കില്‍…
ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ ഇത്തരം വികലമായ ചിന്തകളും പ്രവര്‍ത്തികളും. പിന്നെ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്……

നന്മ നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു.

പ്രാര്‍ത്ഥനയോടെ,
ഫാ. ബിജു കുന്നയ്ക്കാട്ട്
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 32

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.