''ഉന്നച്ചനും ആനിയമ്മയും പിന്നെ ജിനിയും പറഞ്ഞത്...''. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം - 35

”ഉന്നച്ചനും ആനിയമ്മയും പിന്നെ ജിനിയും പറഞ്ഞത്…”. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 35

ഫാ. ബിജു കുന്നയ്ക്കാട്ട്. 

“എ൯െറ പ്രിയനേ വരൂ, നമുക്ക് വയലിലേക്ക് പോകാം, ഗ്രാമത്തില്‍ ഉറങ്ങാം. രാവിലെ മുന്തിരി തോട്ടത്തിലേയ്ക്ക് പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്ന് നോക്കാം. മാതള നാരകം പൂവിട്ടോ എന്നന്വേഷിക്കാം. അവിടെ വച്ച് ഞാന്‍ എ൯െറ പ്രേമം പകരാം”. നിര്‍മ്മലവും വിശുദ്ധവുമായ ഭാര്യാഭര്‍തൃ സ്‌നേഹബന്ധത്തി൯െറ ചുരുളഴിക്കുന്ന ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചലച്ചിത്രത്തെ മുന്‍നിര്‍ത്തിയാണ് ഈ ആഴ്ചയുടെ ധ്യാനവിചാരങ്ങള്‍. ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും മുകളില്‍ പറഞ്ഞിരിക്കുന്നതുമായ ഈ ഉദ്ധരണി, വി. ബൈബിളില്‍ നിര്‍മല സ്‌നേഹത്തി൯െറയും ഹൃദയ വിചാരങ്ങളുടെയും അക്ഷര രൂപമായ ഉത്തമഗീതത്തില്‍ നിന്നുള്ളതാണ്. (ഉത്തമഗീതം 7:11- 12).

പഞ്ചായത്തു സെക്രട്ടറിയായി ജോലി ചെയ്യുന്ന നായക൯െറ കുടുംബം ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ്. ഈ കുടുംബവും കുടുംബാംഗങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളും മുന്‍നിര്‍ത്തിയാണ് കഥ പുരോഗമിക്കുന്നത്. ഓഫീസ് ജോലിക്കാരനായ ഭര്‍ത്താവി൯െറയും സീരിയല്‍ പ്രേമിയായ കുടുംബിനിയുടെയും സ്‌കൂളില്‍ പോകുന്ന മക്കളുടെയും വിശേഷങ്ങള്‍ പറയുമ്പോഴും, നഷ്ടപ്പെട്ടുപോയ ഹൃദയത്തിലെ പ്രണയം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നായക൯െറയും നായികയുടെയും ജീവിതത്തിലെ അവസ്ഥാന്തരങ്ങളാണ് കഥയുടെ മുഖ്യപ്രമേയം. ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘പ്രണയോപനിഷത്ത്’ എന്ന കഥയെ അവലംബിച്ചാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

NS 35 picture 1

കുടുംബാംഗങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പര സ്‌നേഹത്തി൯െറയും പരസ്പര ബഹുമാനത്തി൯െറയും ആവശ്യകതയെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ സിനിമ ചെയ്യുന്ന ഒരു പ്രധാന സാമൂഹിക ധര്‍മ്മം. കുടുംബമൂല്യങ്ങളെ എടുത്തുകാണിക്കുന്ന ഒരു നല്ല സന്ദേശം ഈ സിനിമ പൊതു സമൂഹത്തിനു നല്‍കുന്നതുകൊണ്ടാണ് നല്ല ഒരു ‘ഫാലിമി എ൯െറര്‍ടെയ്‌നര്‍’ എന്ന് ഇത് വിശേഷിക്കപ്പെട്ടത്. ഈ സിനിമയിലെ നായകനും നായികയും അവരുടെ മകളും പറഞ്ഞ മൂന്ന് പ്രധാന സംഭാഷണശകലങ്ങള്‍ ആരും മറക്കരുതാത്തതാണ്, പ്രത്യേകിച്ച് കുടുംബസ്ഥര്‍.

1. ”നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ്.” സിനിമയിലെ നായകന്‍ ത൯െറ ഭാര്യയോടു പറയുന്ന വാചകമാണിത്. ആരും സ്‌നേഹിക്കാനില്ലാത്ത വീട്ടിലിരിക്കുമ്പോള്‍ വീട് ഒരു നരകമാണെന്നു ഭാര്യ പറഞ്ഞതിന് മറുപടിയായിരുന്നു നായക൯െറ ഈ പ്രതികരണം. ഇഷ്ടക്കേടി൯െറ ചെറിയ വിടവുമാറ്റി സ്‌നേഹമുള്ള മനസോടെ പരസ്പരം അടുത്തു തുടങ്ങുമ്പോള്‍ നരകം സ്വര്‍ഗത്തിലേയ്ക്കു പരിണമിക്കുന്നു. ‘കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം’ എന്ന ചൊല്ലി൯െറ അര്‍ത്ഥവും ഇതുതന്നെയല്ലേ?

നമ്മുടെ പല കുടുംബങ്ങളും സ്‌നേഹത്തി൯െറ ഊഷ്മളത കുറഞ്ഞ് ആദ്യം യാന്ത്രികതയുടെ തലത്തിലേയ്ക്കും പിന്നീട് പൊരുത്തക്കേടുകളുടെ തലത്തിലേയ്ക്കും വഴുതി വീഴുന്നുണ്ട്. പരസ്പരം സ്‌നേഹിക്കാനും സ്വന്തം ഇഷ്ടങ്ങളെക്കാള്‍ കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനും കുറവുകളും പോരായ്മകളും മനഃപൂര്‍വ്വം കാണാതിരിക്കാനും തുടങ്ങുമ്പോള്‍ നമ്മുടെ കുടുംബങ്ങളും സ്വര്‍ഗമായിത്തീരും. തിരക്കുപിടിച്ച നമ്മുടെ ജീവിതസാഹചര്യങ്ങളും ആധുനിക ജീവിത ശൈലികളുമെല്ലാം കുടുബാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തി൯െറ ഊഷ്മളതയെ സാരമായി ബാധിക്കാന്‍ പോരുന്നവയാണ്. നമ്മളു തന്നെയാണ്, നമ്മുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും തന്നെയാണ് നമ്മുടെ വീടിനെ സ്വര്‍ഗ്ഗമോ നരകമോ ആക്കീത്തീര്‍ക്കുന്നത്.

NS 35 picture 2

2. ”ഭര്‍ത്താവി൯െറ സ്‌നേഹമാണ് ഭാര്യയുടെ സൗന്ദര്യം.” മുമ്പുണ്ടായിരുന്ന പരസ്പര ഇഷ്ടക്കേടുകളുടെ മഞ്ഞ് ഉരുകിത്തുടങ്ങിയപ്പോള്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം ശ്രദ്ധിച്ചു തുടങ്ങുന്നു. ‘നി൯െറ മുഖത്ത് സന്തോഷവും സൗന്ദര്യവും ഇപ്പോള്‍ കൂടിയിട്ടുണ്ടല്ലോ’ എന്ന ഭര്‍ത്താവി൯െറ കമന്റിനുള്ള ഭാര്യയുടെ മറുപടിയായിരുന്നു ഇത് – ‘ഭര്‍ത്താവി൯െറ സ്‌നേഹമാണ് ഭാര്യയുടെ സൗന്ദര്യം’.

ഒത്തിരി മാന്ത്രിക സിദ്ധികളുള്ള ഒരു മരുന്നാണ് സ്‌നേഹം. മുറിവുകള്‍ ഉണക്കാനും സൗഹൃദങ്ങള്‍ പുനഃസ്ഥാപിക്കാനും രോഗങ്ങള്‍ മാറാനുമൊക്കെ ഇത് സഹായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആലങ്കാരിക ഭാഷയില്‍ ഈ നായികയും ഇപ്പോള്‍ പറയുന്നു, ഇതു സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന്. ഭര്‍ത്താവി൯െറ സ്‌നേഹം അവളുടെ ഹൃദയത്തില്‍ നല്‍കിയ സന്തോഷം മുഖത്ത് സൗന്ദര്യമായി പ്രതിഫലിച്ചു എന്നുതന്നെ ഇതിനര്‍ത്ഥം. യഥാര്‍ത്ഥ സ്‌നേഹം കിട്ടാത്തതി൯െറ പരാതിക്കാരാണ് ലോകത്തില്‍ എവിടെയും. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുള്ള മനസി൯െറ ആഗ്രഹമാണ് ഒരു മനുഷ്യ൯െറ ഏറ്റവും വലിയ ആവശ്യം(need) എന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. നിര്‍മ്മലമായ സ്‌നേഹബന്ധങ്ങളിലൂടെ നമ്മുടെ മുഖങ്ങളും വീടുകളും സമൂഹങ്ങളും കൂടുതല്‍ സൗന്ദര്യപൂര്‍ണമാകട്ടെ!.

3. ”വിവാഹം കഴിഞ്ഞും പ്രണയിക്കാം, അതാണ് കൂടുതല്‍ മനോഹരം.” പഠനകാലത്തിനിടയ്ക്ക് പ്രണയക്കുരുക്കിലേയക്ക് വീഴുന്നതിനുമുമ്പുള്ള സ്‌കൂള്‍ കുട്ടിയുടെ തിരിച്ചറിവാണിത്. നായക൯െറയും നായികയുടെയും മകളാണ് ചീന്തോദ്ദീപകമായ വാക്കുകളിലൂടെ ത൯െറ കാമുകനെ തിരുത്തുന്നത്. വിവാഹത്തിനുശേഷവും പ്രണയത്തിനും ഇഷ്ടപ്പെടലിനും കൂടുതല്‍ അവസരങ്ങളുണ്ടെന്ന് പഠിച്ചതാകട്ടെ ത൯െറ മാതാപിതാക്കളെ കണ്ടും.

ഓരോന്നിനും ഓരോ യോജിച്ച സമയങ്ങളുണ്ടെന്ന് കുട്ടികളായിരിക്കുമ്പോള്‍ തന്നെ തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ കുട്ടികളോടു പറഞ്ഞു. ” കുട്ടികളേ, നിങ്ങളുടെ ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തെയും കടമ പഠിക്കുക എന്നതാണ്.” ഈ കടമ തടസ്സപ്പെടുത്തുന്ന ഒന്നും കുട്ടികളുടെ വിദ്യാഭ്യാസ കാലത്ത് കടന്നുവരുന്നില്ലെന്ന് കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.

NS 35 picture 3

വിവാഹം കഴിയുന്നതോടുകൂടി കുറഞ്ഞുവരുകയോ ഇല്ലാതാവുകയോ ചെയ്യേണ്ടതല്ല ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും അടുപ്പവും, മറിച്ച് ഓരോ ദിവസവും അത് കൂടിക്കൂടി വരേണ്ടതാണ്. ജോലികളും ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ ഈ പരസ്പര സ്നേഹത്തി൯െറയും പരസ്പര ബഹുമാന-പരിഗണനകളുടെയും കാര്യത്തില്‍ ഉണ്ടാകുന്ന കുറവാണ് കുടുംബപ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. പരസ്പപരം സ്‌നേഹിക്കുന്ന കുടുംബാംഗങ്ങള്‍ ഉള്ള ഭൂമിയിലെ വീടുകള്‍ തന്നെയാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗം.

കുടുംബങ്ങളില്‍ സ്‌നേഹത്തി൯െറ ഈ ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ “നി൯െറ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും; നി൯െറ മക്കള്‍ നി൯െറ മേശയ്ക്ക് ചുറ്റും ഒലിവിന്‍ തൈകള്‍ പോലെയാകും.” (സങ്കീ. 128: 3).

നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, സ്‌നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.