ലളിതമായിരുന്നില്ല ഈ ജയം; ജയലളിതയും ചില ചിന്തകളും; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം-24

ലളിതമായിരുന്നില്ല ഈ ജയം; ജയലളിതയും ചില ചിന്തകളും; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം-24

ഫാ. ബിജു കുന്നയ്ക്കാട്ട്

ഒരു നാടിനു മുഴുവന്‍ തീരാദു:ഖവും രാജ്യത്തിന് അപരിഹാര്യമായ നഷ്ടവും സമ്മാനിച്ച് സമര്‍ത്ഥയായ ഒരു ഭരണാധികാരി കടന്നു പോയിരിക്കുന്നു- കുമാരി ജെ. ജയലളിത. ഒരു രാജ്യം മുഴുവന്‍ അവരുടെ മരണത്തിന്റെ അലയടികള്‍ കേട്ടുവെങ്കില്‍ ഒരു വലിയ ജനവിഭാഗത്തിന്റെ മനസിലും രാജ്യത്തിന്റെ ഭരണത്തിലും അവര്‍ക്കുള്ള സ്വാധീനത്തിന്റെ തെളിവുകൂടിയായിരുന്നു അത്. ജീവിച്ചിരുന്നപ്പോള്‍, പ്രത്യേകിച്ച് ഭരണനാളുകളില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെയും പ്രവര്‍ത്തങ്ങളുടെയും നിലപാടുകളുടെയും കാര്യങ്ങളില്‍ ആരോപണശരങ്ങള്‍ പലതും കേട്ടിട്ടുണ്ടെങ്കിലും മരണാനന്തരം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഭരണത്തിന്റെ നന്മകളും വ്യക്തിത്വത്തിലെ നിശ്ചയദാര്‍ഢ്യവും ധൈര്യവുമൊക്കെത്തന്നെ. നമ്മുടെ ഒരു പതിവനുസരിച്ച മരിച്ചു കഴിയുമ്പോഴാണല്ലോ ഒരാളിലെ നന്മകള്‍ കൂടുതലായി പറയപ്പെടുന്നത്.

2015 ഡിസംബര്‍ തമിഴ്‌നാടിന് തോരാമഴയുടേതായിരുന്നുവെങ്കില്‍ 2016 ഡിസംബര്‍ തോരാക്കണ്ണീരിന്റേതാണ്. തകര്‍ത്ത പെയ്ത മഴ അന്ന് പലരുടേയും ജീവിതവും ഗതാഗതവും സ്തംഭിപ്പിച്ചെങ്കില്‍ തങ്ങളുടെ മുഖ്യമന്ത്രിയുടെ അകാല വേര്‍പാട് തമിഴ് ജനതയുടെ ജീവിതവും സ്വപനങ്ങളും സ്തംഭിപ്പിച്ചിരിക്കുന്നു. ‘നികത്താനാവാത്ത വിടവ്’ പരിഹരിക്കാന്‍ കാലം തന്നെ അവരെ സഹായിക്കട്ടെ.

വെട്ടിപ്പിടിച്ച അധികാരത്തിന്റേയും ഒരു നാടിനെ മുഴുവന്‍ വരുതിയിലാക്കിയ അതിസാമര്‍ത്ഥ്യത്തിന്റയും പിന്നില്‍ ഒരു അതിജീവനത്തിന്റെ പിന്നാമ്പുറമുണ്ട് ജയലളിതയുടെ ജീവിതത്തിന്. വെള്ളിത്തിരയുടെ താരപരിവേഷത്തില്‍ നിന്ന് രാഷ്ട്രീയ ജീവിതത്തിന്റെ ചാണക്യതന്ത്രങ്ങളിലേക്ക് ചുവട് ഉറപ്പിക്കുന്നതിന് ഇടയിലുള്ള ഒരു കാലം അവഗണനയുടേയും ചവിട്ടിപ്പുറത്താക്കലിന്റെയുമായിരുന്നു. അവിടെ നിന്നുള്ള ഉയര്‍ത്തെണീല്‍പ്പാണ് ഇന്നത്തെ ജയലളിതയിലേക്കെത്തിച്ചത്.

1

ഭയംമൂലം പുറത്തു പറയാന്‍ വാര്‍ത്താമാധ്യമങ്ങള്‍ പോലും മടിച്ചപ്പോഴും ആരോപണങ്ങളുടെ നീണ്ടനിര അവര്‍ക്ക് നേരെയുണ്ടായി. ഏകാധിപത്യപരമായ തീരുമാനങ്ങള്‍, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യം, ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം, ഭരണ തീരുമാനങ്ങളിലെ നിഗൂഢത, അണികളില്‍ നിന്നു പാലിച്ച അകലം, ഭയപ്പെടുത്തി കാര്യം നേടുന്ന പൊതുശൈലി, അങ്ങനെ പലതും. എന്നിട്ടും തമിഴ് ജനതക്ക് അവര്‍ അമ്മയായിരുന്നു, തലൈവിയായിരുന്നു, കണ്‍കണ്ട ദൈവമായിരുന്നു കാരണം വളരെ സിംപിള്‍… ജനങ്ങള്‍ പ്രതീക്ഷിച്ചതു മാത്രമല്ല അതിനപ്പുറം അവര്‍ക്ക് കൊടുക്കാന്‍ ജയലളിതക്ക് സാധിച്ചു. സൈക്കിളും കമ്പ്യൂട്ടറും ഇന്റെര്‍നെറ്റും ഫോണും ടിവിയും കുറഞ്ഞ വിലക്ക് ഭക്ഷണവും കഴിഞ്ഞ 7 വര്‍ഷമായി തമിഴ്‌നാട്ടില്‍ ആരും പട്ടിണി കിടക്കാത്ത രീതിയിലുള്ള വിവിധ പദ്ധതികളും ഗര്‍ഭിണിക്കും കുഞ്ഞിനുമുള്ള ആനുകൂല്യങ്ങളും വിവാഹ സഹായ പദ്ധതികളും… എല്ലാം ജയലളിതയുടെ വ്യക്തിപരമായ കുറവുകളെ ജനങ്ങളുടെ മനസില്‍ അപ്രസക്തമാക്കി.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന്അവര്‍ നടപ്പിലാക്കിയ ജനേക്ഷമപരമായ പ്രവര്‍ത്തനങ്ങളോടൊപ്പം അവരുടെ വ്യക്തിപരമായ നല്ല ഗുണങ്ങളും മാധ്യമങ്ങള്‍ ഈനാളില്‍ തുറന്നു കാട്ടി. നല്ലൊരു ഭരണാധികാരിക്ക ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ കൂടെ അവരുടെ ആത്മവിശ്വാസവും ധൈര്യവും പ്രശനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും പ്രകീര്‍ത്തിക്കപ്പെട്ടു. തമിഴ്‌നാടിന്റെ ചില പ്രത്യേകതകളെ (താരാരാധന, സിനിമാപ്രേമം) അനുകൂല ഘടകങ്ങാക്കിയെടുത്ത് തന്റെ ആദര്‍ശ പുരുഷനായ ‘തലൈവരുടെ’ അനുഗ്രഹത്തോടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ‘തലൈവി’ സാഹചര്യങ്ങളെ നന്നായി മനസിലാക്കി മുതലെടുത്തു.

2

മറ്റെന്തു കുറവുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും 29 വര്‍ഷം മുന്‍പ് ചവിട്ടിപ്പുറത്താക്കിയ നിലത്തേക്ക് രണ്ടു തവണ വലിച്ചെറിയപ്പെട്ടിടത്തു നിന്ന്എഴുന്നേറ്റു വന്ന് എന്തെങ്കിലും ജീവിതത്തില്‍ ആയിത്തീരാന്‍ അന്നത്തെ ‘അമ്മു’ എന്ന ഇന്നത്തെ ജയലളിത കാണിച്ച നിശ്ചയദാര്‍ഢ്യം എടുത്തു പറയേണ്ടതാണ്, അനുകരിക്കപ്പെടേണ്ടതാണ്. ജീവിതത്തില്‍ വിജയിച്ചവര്‍ക്കും ഉയരങ്ങളിലെത്തിയവര്‍ക്കുമൊക്കെ ഇത്തരത്തിലൊരു ദുരിതകാലത്തിന്റെ ഫ്‌ളാഷ്ബാക്ക് പറയാനുണ്ടാവും. തന്റെ രാഷ്ട്രീയജീവിതകാലത്തും മാധ്യമങ്ങളുടേയും കേസുകളുടേയും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കിലും അതില്‍ താന്‍ തളര്‍ന്ന് പോയിട്ടില്ലന്ന് അവര്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രശ്‌നങ്ങളില്‍ പതറാതെ അവയെ നേരിട്ടുകൊണ്ട് തന്നെ മുമ്പോട്ട് പോകുവാന്‍ അവര്‍ കാണിച്ച കരളുറപ്പ് ശ്ലാഘനീയം തന്നെ. ദൈവ വിശ്വാസവും പ്രര്‍ത്ഥനയും ഇക്കാര്യത്തില്‍ വലിയ തുണയായിരുന്നുവെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.

ചെറിയ പരാജയങ്ങളിലും വീഴ്ചയിലും മനസുമടുത്ത് പിന്‍വലിയാന്‍ ശ്രമിക്കുന്നവര്‍ ജയലളിതയുടെ ഈ നിശ്ചയദാര്‍ഢ്യം മാതൃകയാക്കണം. മനസില്‍ സ്വപനം കാണുന്ന ലക്ഷ്യത്തിലേക്ക് പരാജയങ്ങളെ മറന്നു കൊണ്ട് അദ്ധ്വാനിക്കണം. സഹായിക്കാന്‍ ആരും കൂട്ടില്ലാത്തപ്പോഴും ഇളകാത്ത നിശ്ചയദാര്‍ഢ്യവും ദൈവാനുഗ്രഹവും ആത്മാര്‍ത്ഥമായ പരിശ്രമങ്ങളുമുണ്ടെങ്കില്‍ ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ ആര്‍ക്കും സാധിക്കും.

‘വീഴുന്നതല്ല, വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കാതെ അവിടെത്തന്നെ മനസുമടുത്ത് കിടക്കുന്നതാണ് പരാജയം’ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 1860ല്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എബ്രഹാം ലിങ്കണ്‍ നിരവധി തോല്‍വികള്‍ക്ക് ശേഷമാണ് പ്രസിഡന്റ് പദവിയിലെത്തിയതെന്ന് ചരിത്രം പഠിപ്പിക്കുന്നു. ആദ്യ തോല്‍വികളില്‍ മനം മടുത്ത് അദ്ദേഹം പരിശ്രമം ഉപേക്ഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും അമേരിക്കന്‍ പ്രസിഡന്റാകില്ലായിരുന്നു. ‘പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്’ എന്നാണല്ലോ പഴഞ്ചൊല്ലും നമ്മോടു പറയുന്നത്..

‘പരിശ്രമിച്ചീടുകിലെന്തിനേയും വശത്താക്കാന്‍ കഴിവുള്ള വണ്ണം
ദീര്‍ഘങ്ങളാം കൈകള്‍ നല്‍കിയത്രെ മനുഷ്യനെ പാരിലയച്ചതീശ്വരന്‍’ എന്ന് കവി വചനം. വീഴ്ചകളില്‍ മനസുമടുക്കാതെ, ദൈവത്തിലാശ്രയിച്ച് നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറി ജീവിതം വെട്ടിപ്പിടിക്കാന്‍ നമുക്കാകട്ടെ! എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു. സ്‌നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്‌

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.