'കേള്‍ക്കുമ്പോള്‍ തമാശയെങ്കിലും, ഈ പറഞ്ഞതില്‍ കാര്യമുണ്ട്! ' - ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം

‘കേള്‍ക്കുമ്പോള്‍ തമാശയെങ്കിലും, ഈ പറഞ്ഞതില്‍ കാര്യമുണ്ട്! ‘ – ഞായറാഴ്ച്ചയുടെ സങ്കീര്‍ത്തനം

ഫാ. ബിജു കുന്നയ്ക്കാട്ട്

പണത്തിനു പല വിശേഷണങ്ങളുമുണ്ട്: ജീവിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളിലൊന്ന്, ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രധാന കാരണം, സന്തോഷം വര്‍ദ്ധിപ്പിക്കുന്ന ഒരു കാര്യം, സമൂഹത്തിലെ അംഗീകാരത്തിനുള്ള മാര്‍ഗങ്ങളിലൊന്ന്… ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍. കാര്യം മറ്റൊന്നുമല്ല, സംഗതി പണമാണ്. പലര്‍ക്കും ജീവിതത്തില്‍ ഇഷ്ടമുള്ളയൊന്ന്. ചിലര്‍ ജീവിച്ചിരിക്കുന്നത് പോലും ഇതിനുവേണ്ടിയാണെന്നു പറഞ്ഞു കളയും!

എന്നാല്‍ കഴിഞ്ഞയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത പണത്തിന്റെ ഈ ഗുണങ്ങളെ പുകഴ്ത്തുന്നതായിരുന്നില്ല. അമിതമായി കിട്ടിയ പണം തന്റെ ജീവിതത്തെ നശിപ്പിച്ചു എന്നു പറഞ്ഞ് പരസ്യമായി ഒരാള്‍ രംഗത്ത് വന്നിരിക്കുന്നു,  പണം തന്നവര്‍ക്കെതിരെ കേസു നടത്താനും പോവുന്നു. വിചിത്രമായ ഈ വാര്‍ത്തയിലൂടെ ചർച്ചകളില്‍ നിറയുന്നത് യൂറോ മില്ല്യണ്‍ ലോട്ടറിയുടെ ഏറ്റവും പ്രായം കുറഞ്ഞ സമ്മാനജേതാവ് ജെയ്ന്‍ പാര്‍ക്ക് ആണ്. ഇപ്പോള്‍ 21 വയസുള്ള ജെയ്‌ന് യൂറോ മില്ല്യണ്‍ ലോട്ടറിയുടെ ഭീമമായ തുക ഒന്നാം സമ്മാനമായി കിട്ടുമ്പോൾ 17 വയസു മാത്രമായിരുന്നു പ്രായം. ചെറിയ പ്രായത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ വമ്പൻ തുക ജെയ്ന്‍ പാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ‘അടിച്ചു പൊളിച്ചു’. ബൈബിളില്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്ന ധൂര്‍ത്തുപുത്രന്റെ കഥയില്‍, പിതാവില്‍ നിന്ന് അവകാശം വാങ്ങി ദൂരദേശത്തു പോയി പണം ധൂര്‍ത്തടിച്ചു ജീവിച്ച മകനെപോലെ.

uk1

തലമുറകള്‍ക്കു മുതല്‍ക്കൂട്ടാകാമായിരുന്ന ഈ വമ്പന്‍ സംഖ്യ പക്ഷേ, തന്റെ ജീവിതം നശിപ്പിച്ചു എന്നാണ് ഈ ലോട്ടറി വിജയി ഇപ്പോള്‍ പരാതിപ്പെടുന്നത്. ലോട്ടറി ലഭിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും പണത്തിലൂടെ ലഭിക്കുന്ന സൗഭാഗ്യങ്ങളില്‍ താന്‍ മടുത്തുവെന്നും ശരിയായ സന്തോഷം ലഭിക്കുന്നതിന് ഈ പണം സഹായകരമായില്ലെന്നും അവര്‍ പറയുന്നു. തന്നെ കാണുന്നവരൊക്കെ സ്വയം ആഗ്രഹിക്കുന്നത് തന്റെയൊപ്പം പണമുണ്ടായിരുന്നെങ്കില്‍ എന്നാണ്. എന്നാല്‍ താന്‍ ഇപ്പോള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണെന്നും അവര്‍ പരിതപിക്കുന്നു.

പണം തരുന്ന സുഖക്കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ജെയ്ന്‍ പാര്‍ക്കിന്റെ ഈ അനുഭവസാക്ഷ്യം. പണമാണ് എല്ലാം എന്നു കരുതുന്നവര്‍ പോലുമുണ്ട് ഈ ലോകത്തില്‍. ജീവിതകാലം മുഴുവന്‍ ഏതു വിധത്തിലും പണം ഉണ്ടാക്കണമെന്നു മാത്രം ചിന്തിച്ച് സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും കാണാതെ പോയ ചരിത്രത്തിലെ പടുവിഡ്ഢികളുടെ നിരയിലെത്താനാണോ (അലക്‌സാണ്ടര്‍ ചക്രവര്‍ത്തിമുതല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വരെ) നാമും ഓടുന്നതെന്ന് ഓരോരുത്തരും സ്വയം ചിന്തിക്കണം.

പണം ജീവിതത്തിന് ആവശ്യമുള്ള ഒരു കാര്യമാണെന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ പണമാണെല്ലാം, അതു കിട്ടിയാല്‍ എല്ലാമായി എന്നു ചിന്തിക്കുന്നെങ്കില്‍ അതിനെക്കാളും വലിയ മണ്ടത്തരവുമില്ല. മാന്യമായി ജീവിക്കാനുള്ള പണം അദ്ധ്വാനിച്ച് കണ്ടെത്തുക തന്നെയാണ് ഉചിതം. സ്വയം വിയര്‍ത്തു നേടുന്ന പണത്തിന്റെ ഉപയോഗത്തിലും ശ്രദ്ധയുണ്ടാകും. അദ്ധ്വാനിക്കാതെ കയ്യില്‍ വരുന്ന പണം കയ്യില്‍ നിന്നു വഴുതി പോവുന്നതും അറിയണമെന്നില്ല.

ആവശ്യത്തില്‍ കൂടുതലായാല്‍ അത്എന്തു തന്നെയായാലും നല്ലതല്ല. ‘അധികമായാല്‍ അമൃതും വിഷം’ എന്ന പഴമൊഴി പണത്തിന്റെ കാര്യത്തിലും വളരെ സത്യം. മനസമാധാനം കളയാനും കുടുംബ-ദാമ്പത്യ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനുമൊക്കെ ഈ പണത്തിന് ശക്തിയുണ്ട്. ‘കൊട്ടാരം ചിന്തയാല്‍ ജാഗരം കൊള്ളുന്നു, കൊച്ചുകുടില്‍ക്കത്രേ നിദ്രാസുഖം’ എന്ന് കവിവചനം. മദ്യപാന അടിമത്തത്തിലേക്കും പണം വെച്ചുള്ള പലതരം കളികളിലേക്കും വിനോദങ്ങളിലേക്കുമൊക്കെ അമിത സമ്പാദ്യം പലരേയും കൊണ്ടുചെന്നെത്തിക്കുന്നു.

ചിലര്‍ക്ക് എത്ര ചുരുങ്ങിയ പണംകൊണ്ടും ജീവിക്കാനറിയാം. ചിലര്‍ക്ക് എത്രകിട്ടിയാലും തികയുകയുമില്ല. ആരാണു പണക്കാരന്‍ എന്ന ചോദ്യത്തിന് മിതമായി ഉപയോഗിച്ചതിനു ശേഷം മിച്ചം പണം ധൂര്‍ത്തടിക്കാതിരിക്കുന്ന ആരും പണക്കാരനാണെന്നു പറയാം. പണത്തിന്റെ ഉപയോഗം സാഹചര്യങ്ങളെയും ആവശ്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ‘അത്യാവശ്യത്തിന്’ തീര്‍ച്ചയായും ഉപയോഗിക്കണം. ‘ആവശ്യത്തിന്’ വേണമെങ്കില്‍ ആവാം ‘അനാവശ്യത്തിന്’ ഒരിക്കലും പണം ഉപയൊഗിക്കാനും പാടില്ല. “പണം നമ്മളെയല്ല നാം പണത്തെയാണ് ” ഉപയോഗിക്കേണ്ടതെന്ന് മറന്നു പോവാതിരിക്കലാണ് പ്രധാനം.

uk2

കുട്ടികള്‍  അവരുടെ ആവശ്യത്തില്‍ കഴിഞ്ഞ് പണം കൂടുതല്‍ കൊടുക്കാൻ പാടില്ല. പ്രായത്തിനും മാനസിക- ബൗദ്ധിക വളർച്ചയ്ക്ക് ചേരാത്ത സമ്മാനങ്ങളും കുട്ടികളില്‍ നിന്നും ഒഴിവാക്കേണ്ടതാണ് – അവരുടെ പ്രായത്തില്‍ നിന്ന് സമ്മാനങ്ങളുടെ യഥാര്‍ത്ഥമൂല്യം മനസിലാക്കാനാവില്ല എന്നതു കൊണ്ടുതന്നെ. പണത്തിന്റെ മൂല്യവും അതുനേടാനുള്ള മാന്യമായ വഴികളുമാണ് കുട്ടികളില്‍ തങ്ങളുടെ മുതിര്‍ന്നവരില്‍ നിന്നു പഠിക്കേണ്ടത്.

അധികമുള്ള് സമ്പത്ത് ഒരു മേന്മയായിട്ടല്ല, കുറവായിട്ടാണ് ഈശോ കണക്കാക്കിയത്. ‘പരിപൂര്‍ണ്ണനാവാന്‍ ആഗ്രഹിക്കുന്നങ്കില്‍ എല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അതുകേട്ട് യുവാവ് സങ്കടത്തോടെ തിരിച്ചു പോയി എന്ന് തിരുവചനം പറയുന്നു. കാരണം അവനു വളരെയേറെ സമ്പത്തുണ്ടായിരുന്നു’ (മത്തായി 19:22). മറ്റുള്ളവര്‍ക്ക് കൊടുക്കാത്തതെല്ലാം നശിച്ചു പോവുമെന്ന് വി. മദര്‍ തെരേസയും പറയുന്നു.

പണം തരുന്ന സന്തോഷം ആഗ്രഹിക്കാതെ, സന്തോഷത്തിനുപകരിക്കുന്ന പണം മാത്രം ആഗ്രഹിക്കാം. പണത്തെക്കാള്‍ വലിയ മറ്റു പലതുമുണ്ടെന്ന് മറക്കാതിരിക്കാം. പണം കൊണ്ടല്ല, നല്ല മനസു കൊണ്ടാണ് സമ്പന്നരാകേണ്ടതെന്ന് പഠിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂFr Biju Kunnackattuപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.