ജീവികളെ തുറന്നുവിട്ടിട്ടുള്ള ബദാലിങ് പാര്‍ക്കില്‍ അടച്ചിട്ട വാഹനങ്ങളിലാണ് സന്ദര്‍ശകര്‍ സഞ്ചരിക്കാറുള്ളത്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഊ നിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങിയതാണ് യുവതിക്ക് വിനയായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതിയും യുവാവും പുറത്തിറങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് യാങ്ക്വിങ് ജില്ലാ ഗവര്‍ണര്‍ അറിയിച്ചു. മരിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വീഡിയോ കാണാം