യുക്മയ്ക്കു പിഴച്ചത് എവിടെ? വീക്ഷണമില്ലായ്മ തളര്‍ച്ചയ്ക്കും കാരണമായി, വ്യക്തികളുടെ വോട്ടവകാശം റദ്ദ് ചെയ്തു അംഗ സംഘടനയ്ക്ക് പ്രാതിനിധ്യ വോട്ട് നല്‍കിയാലേ ഹൈജാക്കിംഗ് അവസാനിക്കൂ, വോട്ടു ചെയ്യും മുന്‍പ് ഓര്‍ക്കാനായി ചില കാര്യങ്ങള്‍

യുക്മയ്ക്കു പിഴച്ചത് എവിടെ? വീക്ഷണമില്ലായ്മ തളര്‍ച്ചയ്ക്കും കാരണമായി, വ്യക്തികളുടെ വോട്ടവകാശം റദ്ദ് ചെയ്തു അംഗ സംഘടനയ്ക്ക് പ്രാതിനിധ്യ വോട്ട് നല്‍കിയാലേ ഹൈജാക്കിംഗ് അവസാനിക്കൂ, വോട്ടു ചെയ്യും മുന്‍പ് ഓര്‍ക്കാനായി ചില കാര്യങ്ങള്‍

സ്പെഷ്യല്‍ കറസ്പോണ്ടന്റ്

ലണ്ടന്‍: യുക്മയെ ഇഷ്ടപ്പെടുന്നവരുടെ നെഞ്ചില്‍ ഒരു തീപ്പൊരി ചിതറുന്നുണ്ട് . ആരൊക്കെ ജയിക്കും ആരൊക്കെ തോല്‍ക്കും എന്ന ചിന്തയില്‍. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനെ പല തരത്തിലാണ് യുകെ മലയാളി സമൂഹം വീക്ഷിക്കുന്നത്. ആരെങ്കിലും ജയിക്കട്ടെ , ആരെങ്കിലും തോല്‍ക്കട്ടെ എന്ന സാമൂഹ്യ ബോധമില്ലാത്തവരുടെ ചിന്തകള്‍ക്ക് പകരം നാളെകളില്‍ തങ്ങള്‍ക്കു തുണയായി മാറേണ്ട സംഘടനയുടെ ചെറിയൊരു അപചയം പോലും താങ്ങാന്‍ സമൂഹത്തിനു കഴിയില്ല എന്ന ചിന്തയ്ക്കു മുന്‍തൂക്കം ലഭിക്കുകയാണ് . ഇതോടെ സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്കെതിരെ ശക്തമായ ജനരോഷമാണ് രൂപം കൊള്ളുന്നത്. പക്ഷെ , യുക്മയ്ക്കു ഭാവിയിലേക്ക് എന്തെങ്കിലും പ്രതീക്ഷ വേണമെങ്കില്‍ ഇപ്പോള്‍ വോട്ടവകാശത്തിനു തയ്യാറെടുക്കുന്ന പരമാവധി 150 വോട്ടര്‍മാര്‍ നേരായി ചിന്തിക്കുകയെ മാര്‍ഗമുള്ളൂ. അതിനായി അവരെ പ്രേരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ സമൂഹത്തിന്റെ കടമയും കര്‍ത്തവ്യവും.

യുക്മയില്‍ നൂറോളം അംഗ അസോസിയേഷനില്‍ നിന്നായി 300 ഓളം പേര്‍ക്ക് വോട്ടവകാശം ഉണ്ടെങ്കിലും വോട്ടു ചെയ്യാന്‍ പരമാവധി എത്തുക 150 പേരായിരിക്കും എന്നാണ് കണക്കു കൂട്ടല്‍. വോട്ടുകള്‍ വിഭജിക്കപ്പെടുന്ന സാഹചര്യത്തില്‍ 50 വോട്ടില്‍ കുറയാത്ത പിന്തുണ ഉറപ്പാക്കുന്നവര്‍ വിജയി ആകാന്‍ ഉള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്.

എവിടെയാണ് യുക്മയ്ക്കു പിഴച്ചത് ? ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ ഏഴു വര്‍ഷം പുറകിലേക്ക് പോകണം. യുക്മക്ക് കരട് രേഖ തയ്യാറാക്കിയവര്‍ക്കു കാണാന്‍ സാധിക്കാതെ പോയ വീഴ്ചകളാണ് ഇപ്പോള്‍ യുക്മ നേരിടുന്നത്. ആള്‍ ബലവും പണ ലഭ്യതയും കച്ചവട മോഹവും സ്വാര്‍ത്ഥതയും ഒരു സംഘടനയെ എപ്രകാരം ദുര്‍ബലമാകും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാകുകയാണ് ഇപ്പോള്‍ യുക്മ. വോട്ടവകാശം ഉള്ള പ്രതിനിധികളെ വലയിലാക്കിയാല്‍ ഒരു ബഹുജന സംഘടന കൈപ്പിടിയിലാക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നാണ് യുക്മയില്‍ രൂപം കൊണ്ട ചേരി തെളിയിക്കുന്നത്. കച്ചവട, ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവര്‍ നേതൃത്വം നല്കാന്‍ എത്തിയപ്പോള്‍ മുതല്‍ യുക്മയുടെ തകര്‍ച്ചയും ആരംഭിക്കുകയാണ്. നിലവില്‍ ബിസിനസുകാരന്‍ പ്രസിഡന്‍റ് ആയ സാഹചര്യത്തില്‍ അത് മൂര്‍ദ്ധന്യാവസ്ഥയിലുമായി. ഇനി ആര്‍ക്കും ആ കസേരയില്‍ കയറി ഇരിക്കാം എന്നതായി സ്ഥിതി. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ ഇപ്പോള്‍ വോട്ടു ചെയ്യാന്‍ തയ്യാറെടുക്കുന്ന പ്രതിനിധികള്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.

u11

അടുത്ത തിരഞ്ഞെടുപ്പില്‍ എങ്കിലും പ്രതിനിധി വോട്ടുകള്‍ക്ക് പകരം പ്രാതിനിധ്യ വോട്ടുകള്‍ക്കായിരിക്കണം യുക്മ തയ്യാറാകേണ്ടത് . അതിനായി ഭരണ ഘടന ഭേദഗതി അനിവാര്യമാണ് . വ്യക്തികള്‍ അംഗങ്ങള്‍ അല്ലാത്ത ഒരു സംഘടനയില്‍ വ്യക്തികള്‍ തന്റെ ഇഷ്ട്ടങ്ങള്‍ നടപ്പാക്കുന്നു എന്നതാണ് യുക്മയുടെ ദുര്യോഗത്തിനു കാരണമായി മാറുന്നത്. ഉദാഹരണത്തിന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അയക്കുന്ന പ്രധിനിധി ആര്‍ക്കു വോട്ടു ചെയ്യുന്നു എന്നത് അയാളുടെ ഇഷ്ട്ടമാണ്. എന്നാല്‍ യുക്മയില്‍ അംഗമായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഇഷ്ടമാണോ അവിടെ നടപ്പാക്കുന്നത് എന്നറിയാന്‍ യാതൊരു മാര്‍ഗവും ഇല്ല.

ഇതിനു ബദലായി അംഗ സംഘടനകള്‍ യുക്മ നേതൃത്വ നിരയില്‍ ആരൊക്കെ വരണം എന്ന് നിര്‍ദേശിക്കുന്ന വിധം പ്രാതിനിധ്യ വോട്ടു ബാങ്ക് സൃഷ്ട്ടിച്ചാലേ യുക്മ യഥാര്‍ത്ഥ ബഹുജന സംഘടനയാകൂ. മത്സരിക്കാന്‍ തയാറാകുന്നവര്‍ മുന്‍കൂട്ടി  നോമിനേഷന്‍ നല്‍കുകയും ഇവര്‍ അംഗീകരിക്കപ്പെടാന്‍ കഴിവുള്ളവരാണെങ്കില്‍ അംഗ സംഘടനകള്‍ കൂട്ടായി തീരുമാനം എടുത്തു പോസ്റ്റല്‍ വോട്ടു രേഖപ്പെടുത്തുന്ന നിലയിലേക്ക് യുക്മയെ വളര്‍ത്താന്‍ ദീര്‍ഘവീക്ഷണം ഉള്ള നേതൃത്വം ആവശ്യമാണ് .മറിച്ചായാല്‍ കച്ചവട, ബിസിനസ് താല്പര്യം ഉള്ളവര്‍ എക്കാലത്തും ഏതാനും ശിങ്കിടികളെ നക്കാ പിച്ച നല്‍കി പാട്ടിലാക്കുകയും അവരുടെ പിന്തുണയുടെ ബലത്തില്‍ യുക്മ എന്ന മഹാസംഘടനയെ നിയന്ത്രിക്കുകയും ചെയ്യുന്ന വന്‍ദുരന്തം ആയിരിക്കും യുകെ മലയാളികള്‍ കാണേണ്ടി വരിക. പ്രാതിനിധ്യ വോട്ടില്‍ അംഗ സംഘടനയ്ക്ക് അഭിപ്രായ ഐക്യം എത്താന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ വോട്ടവകാശം വിനിയോഗിക്കാതിരിക്കുകയൂം വേണം. കാരണം യുക്മ ബലം പിടിച്ചു പിടിച്ചടക്കാന്‍ രാഷ്ട്രീയ സംഘടനയല്ല.

u12

പ്രതിനിധി വോട്ടു സ്വന്തവുമാക്കി യുക്മ തലപ്പത്തു എത്തുകയും ഇപ്പോഴും കടിച്ചു തൂങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം സംഘടനയുടെ നന്മയോ വളര്‍ച്ചയോ അല്ല, സ്വന്തം ബാങ്ക് ബാലന്‍സ് വര്‍ധന മാത്രമാണ്. ഇക്കാര്യങ്ങള്‍ പൊതുജനം പെട്ടെന്ന് മനസിലാക്കണം എന്നുമില്ല.  യുക്മ എന്ന പ്രസ്ഥാനം ഇല്ലെങ്കില്‍ ഇവരൊക്കെ ഓ ഐ സിസി എന്ന കടലാസ്സ് സംഘടനയുടെ ഏതെങ്കിലും കോണില്‍ ഒതുങ്ങി പോകേണ്ടവരാണ് . ബാങ്ക് അക്കൗണ്ടില്‍ എത്തികൊണ്ടിരുന്ന പൗണ്ട് നിലയ്ക്കാതിരിക്കാന്‍ ഈ മോഹവും ആയി കടന്നു വരുന്നവര്‍ ഒരു കാലത്തും നേതൃത്വ പദവികള്‍ വേണ്ടെന്നു വയ്ക്കാനും തയ്യാറാകില്ല എന്നതാണ് സത്യം. ഏതെങ്കിലും കാരണത്താല്‍ പദവികള്‍ കയ്യില്‍ എത്തിയില്ലെങ്കിലും, സംഘടനയുടെ കടിഞ്ഞാണ്‍ തങ്ങളുടെ നിയന്ത്രണത്തിലായിരിക്കും എന്ന് ഉറപ്പു വരുത്താന്‍ ഇവര്‍ക്ക് പ്രയാസം ഉണ്ടാകില്ല.

ഈ കാഴ്ചകളാണ് കഴിഞ്ഞ ഏഴു വര്‍ഷവും യുക്മ പൊതു സമൂഹത്തിനു നല്‍കിയത് . ഇടയ്ക്ക് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ എന്ന മട്ടില്‍ ചില കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന സമീപനം മാറണമെന്ന് യുകെ മലയാളികളുടെ പ്രതിനിധികളായി കരുതാവുന്ന ഒട്ടേറെ പേര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ഇടപെടല്‍ നടത്തുന്നതും ശ്രദ്ധേയമാണ്. യുക്മയെ നേര്‍വഴിക്കു നയിക്കാന്‍ ഉള്ള ഉത്തരവാദിത്ത ബോധവും കടമയുമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ ഏറ്റെടുക്കേണ്ടത്. നിലവില്‍ പ്രതിനിധികള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്ന് അംഗ സംഘടനക്ക് അറിയാന്‍ മാര്‍ഗം ഇല്ലെന്നിരിക്കെ, വോട്ടു ചെയ്യാന്‍ തയാറാകുന്ന പ്രതിനിധികള്‍ സ്വന്തം മനസാക്ഷിയോട് നീതി പുലര്‍ത്താന്‍ തയ്യാറാകണം. കാരണം യുക്മ ഇവിടെ കൂടുതല്‍ ബഹുജന അടിത്തറയില്‍ നിലനില്‍ക്കേണ്ടത് ഇപ്പോള്‍ വോട്ടു ചെയ്യുന്നവര്‍ക്ക് വേണ്ടിയല്ല, വളര്‍ന്നു വരുന്ന അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്. ആ ലക്ഷ്യത്തില്‍ യുക്മയ്ക്കു ഇനി ഒരു ചുവടു പോലും പിഴക്കാന്‍ പാടില്ല.

u13

ഇവിടെ കാര്യങ്ങള്‍ വ്യക്തമാണ്. ഗൂഢ ലക്ഷ്യങ്ങള്‍ ഇല്ലെങ്കില്‍ യുക്മ പോലെ ഒരു ബഹുജന സംഘടനയില്‍ എന്തിനു പാനലും കൂട്ടുകക്ഷി സമ്പ്രദായവും ഒക്കെ ആവശ്യമായി വരുന്നു. ഓരോ വ്യക്തിയുടെയും സ്വതന്ത്ര പ്രഖ്യാപനം ആകണം യുക്മ നേതൃത്വം എന്നത്. സ്വന്തം മനസാക്ഷിക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറാകുന്ന വനിതയോടു പോലും പിന്മാറാന്‍ സമ്മര്‍ദം നടത്തുകയും ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നതും ഒക്കെ ആര്‍ക്കു വേണ്ടിയാണു? എന്താണ് ഇതിനുള്ള കാരണം? യുക്മയുടെ നന്മയാണ് ഏവരുടെയും ലക്ഷ്യം എങ്കില്‍ പാനല്‍ ഉണ്ടാക്കി എന്ന വീരസ്യം കാട്ടി ഗ്വാ ഗ്വാ വിളിക്കാന്‍ ഉള്ള സാഹചര്യം എന്താണ് ? സൗഹാര്‍ദ്ദ മനസ്ഥിതിയില്‍ മത്സരിക്കുകയും ജയിക്കുകയും തോല്‍ക്കുകയും ചെയ്താലും യുക്മ എന്ന വികാരം നെഞ്ചില്‍ ഏറ്റി പ്രവര്‍ത്തിക്കേണ്ടവരെ തമ്മില്‍ അടിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം എന്ത്? നിങ്ങള്‍ ചിന്തകള്‍ പണയം വച്ചിട്ടില്ലെങ്കില്‍ സ്വയം ചിന്തിക്കൂ . മനസാക്ഷിക്ക് വേണ്ടി വോട്ടു ചെയ്യൂ . അത് കച്ചവട ലോബിക്കോ ബിസിനസ് കൂട്ട് കച്ചവടത്തിന് അടിത്തറ ഇട്ടു കൊടുക്കുന്നതിനോ ആകരുത് , പകരം യുകെ മലയാളികളുടെ സാമൂഹ്യ ഉന്നമനത്തിനും പൊതു ജന സേവനത്തിനും തയാറാകുന്നവര്‍ക്കു വേണ്ടിയാകണം . യുക്മയ്ക്കു വേണ്ടി ഓരോ പ്രതിനിധിക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യവും ഇതുതന്നെയാണ് .

u14

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.