തെരഞ്ഞെടുപ്പിന്‍റെ പേരില്‍ യുക്മയെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്നും നിലവിലെ നേതൃത്വം പിന്മാറണമെന്ന് ആവശ്യം

തെരഞ്ഞെടുപ്പിന്‍റെ പേരില്‍ യുക്മയെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്നും നിലവിലെ നേതൃത്വം പിന്മാറണമെന്ന് ആവശ്യം

യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ എന്നവകാശപ്പെടുന്ന യുക്മയില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കെ വ്യാപകമായ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സംഘടനയുടെ വളര്‍ച്ചയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാതെ തങ്ങളുടെ അധികാര സ്ഥാനങ്ങളില്‍ അമര്‍ന്നിരുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടി നടത്തുന്ന തരം താണ കളികള്‍ ആണ് യുക്മയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുവാന്‍ കാരണമായിരിക്കുന്നത്. ഇതിനായി കുറെ പേര്‍ക്ക് ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയും മറ്റ് ചിലരെ അസോസിയേഷനുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി മാറ്റി നിര്‍ത്തിയും ഒക്കെയാണ് ഇവര്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. കൂടാതെ കുറെ കടലാസ് സംഘടനകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതേ തുടര്‍ന്നാണ് നിലവിലെ യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്‌, സ്ഥാപക പ്രസിഡന്‍റ് വര്‍ഗീസ്‌ ജോണ് എന്നിവര്‍ സംയുക്തമായി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇവരുടെ പ്രസ്താവന താഴെ.

പ്രിയ സുഹൃത്തുക്കളെ യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയില്‍ കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന ചില അരമന രഹസ്യങ്ങള്‍ (ചില ഭാരവാഹികളുടെ ഏകാധിപത്യപരമായ തീരുമാനങ്ങള്‍) തുറന്നു പറയാതെ വയ്യ. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തിനിടയില്‍ യുക്മയുടെ ദേശീയ കമ്മിറ്റി കൂടിയത് രണ്ടു പ്രാവശ്യം മാത്രം. ആ കമ്മറ്റികളിലെടുത്ത തീരുമാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാതെ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ഒരു മലയാളി സംഘടനയിലും അംഗം പോലുമല്ലാത്ത ചില തമ്പുരാക്കന്മാരുടേയും നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ കാലഘട്ടങ്ങളില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ എന്ന പ്രസ്ഥാനം ഒരു രാഷ്ട്രീയ സംഘടനയുടേയും ചില ബിസിനസ്സുകാരുടേയും തൊഴുത്തില്‍ കെട്ടുവാന്‍ കാണിക്കുന്ന വെമ്പല്‍ ഈ പ്രസ്ഥാനത്തെ നാശത്തിലേക്ക് എത്തിക്കുകയേയുള്ളൂ. നാളിതുവരേയും ഒരു ദേശീയ പ്രസ്ഥാനത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചിരുന്ന യുക്മയെന്ന സംഘടന കഴിഞ്ഞ കുറച്ചുമാസങ്ങളായി യുകെയിലെ ഒരു ചാനല്‍ മുതലാളിക്കും മറ്റുചില കച്ചവടക്കാര്‍ക്കും വേണ്ടി ബലിയര്‍പ്പിക്കപ്പെടുന്നു എന്നതാണ് ഇത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിക്കുവാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയത്. സംഘടനയുടെ പ്രധാനപ്പെട്ട ഭാരവാഹിത്വം കൈകാര്യം ചെയ്യുന്ന സംഘടനയുടെ നാഷണല്‍ ട്രഷറര്‍ ഷാജി തോമസിനെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് ഈ സംഘടനയുടെ പല നിയമങ്ങളും തനിയെ ഈ നേതാക്കള്‍ രൂപപ്പെടുത്തുന്നതും നടപ്പിലാക്കുന്നതും. എന്തിനേറെ നാഷണല്‍ കമ്മറ്റി അംഗങ്ങളായ ഞങ്ങള്‍ പോലും പലതും പത്രങ്ങളിലൂടെയാണ് അറിയുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം കവൻട്രിയില്‍ വച്ചുനടന്ന നാഷണല്‍ കമ്മിറ്റിയില്‍ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ അടക്കം എടുത്ത തീയതികളില്‍ മാറ്റം വരുത്തുകയും നാഷണല്‍ കമ്മിറ്റിയുടെ തീരുമാനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് യുക്മയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരുപറ്റം ആളുകള്‍ ചേര്‍ന്നെടുത്ത തീരുമാനം പ്രഖ്യാപിക്കുക വഴി യുക്മ എന്ന പ്രസ്ഥാനത്തിന്റെ അന്തസ് തകര്‍ക്കുകയാണ് ചെയ്തത്. തങ്ങള്‍ കാണിക്കുന്ന ഈ നെറികേടിന് ഇക്കൂട്ടര്‍ യുക്മയെന്ന പ്രസ്ഥാനത്തോടും ജനങ്ങളോടും മറുപടി പറയേണ്ടി വരും. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം യുക്മയുടെ ഒരു റീജിയണെ നയിച്ച റീജിയണല്‍ പ്രസിഡന്റിന് മാന്യമായി ആ റീജിയന്റെ ഇലക്ഷന്‍ നടത്തി കടന്നുപോകുവാനുള്ള അവസരം പോലും നിഷേധിച്ച; മാനുഷിക പരിഗണന പോലും കൊടുക്കാത്ത ഒരു സ്ഥിതിവിശേഷമാണ് ഇന്ന്‍ ഈ പ്രസ്ഥാനത്തിനുള്ളത്.

റീജിയണല്‍ ഇലക്ഷന് അസോസിയേഷനുകളുടെ പ്രതിനിധി ലിസ്റ്റ് അവസാനദിവസം ജനുവരി ഏഴിന് പ്രഖ്യാപിച്ചവര്‍ അന്നേ ദിവസം വരെ കിട്ടിയ പ്രതിനിധി ലിസ്റ്റ് അനുസരിച്ച് ഇലക്ഷന്‍ നടന്നാല്‍ തങ്ങള്‍ ിഅധികാരത്തില്‍ നിലനില്‍ക്കില്ലെന്ന് മനസിലാക്കി (ഈ ലിസ്റ്റുകളില്‍ ഏതെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാന്‍  മാത്രം ജനുവരി 15 വരെ സമയം ഉണ്ടെന്നിരിക്കേ) യുക്മയില്‍ അംഗമായി ചേര്‍ന്ന ദിവസം മുതല്‍ ഇന്നേദിവസം വരെ യുക്മയുടെ ഒരു പരിപാടികളില്‍ പോലും പങ്കെടുക്കാത്ത അസോസിയേഷനുകളെപ്പോലും പല വാഗ്ദാനങ്ങളും നല്‍കി പ്രതിനിധികളായി കയറ്റിക്കൊണ്ടുവന്ന് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരണസംഘം തിരഞ്ഞെടുപ്പുകളില്‍ കടലാസ് സംഘടനകളെ ചേര്‍ത്ത് തങ്ങളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതുപോലെയുള്ള നെറികെട്ട രാഷ്ട്രീയ കളികളാണ് ഇന്ന് യുക്മയില്‍ അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇവര്‍ ഈ സംഘടനകളെ സമീപിച്ചിരുന്നു എങ്കില്‍ യുക്മ എത്ര ശക്തമായിരുന്നേനെ. ഇറങ്ങിപ്പോകാന്‍ പോകുന്ന നേരത്ത് സംഘടനയുടെ ഭരണഘടനപോലും ആരുടേയും അനുവാദമില്ലാതെ തങ്ങളുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്തി സംഘടനയെ തങ്ങളുടെ പിണിയാളുകള്‍ക്ക് വേണ്ടി നശിപ്പിക്കുന്ന പ്രസിഡന്റും സെക്രട്ടറിയും ജനങ്ങളോട് മാപ്പ് പറയണം. അല്പമെങ്കിലും അന്തസുണ്ടെങ്കില്‍ നാഷണല്‍ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കി മാതൃകാപരമായി ജനാധിപത്യരീതിയിലൂടെ തിരഞ്ഞെടുപ്പ് നടത്തണം.

ഭരണഘടനാ ഭേദഗതി വരുത്തുമ്പോള്‍ എന്താണ് ഭേദഗതി വരുത്തുന്നത് എന്നത് കുറഞ്ഞത് ഏഴുദിവസം മുന്‍പെങ്കിലും അംഗ അസോസിയേഷനുകളേയും നാഷണല്‍, റീജിയണല്‍ കമ്മിറ്റികളേയും അറിയിക്കേണ്ടതാണെന്നുള്ള ഭരണഘടനാ മര്യാദപോലും പാലിക്കപ്പെടാതെയാണ് ഭരണഘടനാ ഭേദഗതി ചെയ്തിരിക്കുന്നത്. എന്നിരുന്നാലും സംഘടനയുടെ നന്മയെക്കരുതി പ്രതികരിക്കാതെ ആ തീരുമാനങ്ങളെ അംഗീകരിച്ചത് ഭരണഘടനാ ഭേദഗതിയിലെ ഒരു പ്രധാന തീരുമാനം ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ ഒരു ഇലക്ഷന്‍ കമ്മീഷനെ നിയോഗിക്കുമെന്നും അദ്ദേഹമായിരിക്കും ഇലക്ഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും ആയിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യം വിസ്മരിച്ചുകൊണ്ട് നാഷണല്‍ പ്രസിഡന്റും സെക്രട്ടറിയും ഏകാധിപത്യപരമായി തങ്ങളുടെ സ്തുതിപാഠകര്‍ക്കുവേണ്ടി സര്‍വ്വ സംഘടനാ മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് ആരാണ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദി എന്നുപോലും വ്യക്തമല്ല.

യുക്മയെന്ന ദേശീയ സംഘടന നാഷണല്‍, റീജിയണല്‍, അംഗ അസോസിയേഷനുകള്‍ എന്ന ത്രിതല സംവിധാനം പാടെ തകര്‍ത്ത് പല റീജിയണല്‍ കമ്മിറ്റികളേയും നാമാവശേഷമാക്കി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പല അവകാശങ്ങളേയും തകര്‍ത്ത് യുക്മയെന്ന പ്രസ്ഥാനത്തിന് നാശം വിതക്കരുതേ എന്ന് മാത്രം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ഈ സംഘടന രാഷ്ട്രീയത്തിന്റെയും മതങ്ങളുടേയും ദേശത്തിന്റെയും മലയാളികളെ കീറിമുറിക്കാതെ കൊടിയുടെ നിറം നോക്കാതെ യുക്മ എന്ന പ്രസ്ഥാനത്തെ ജനഹൃദയങ്ങളില്‍ (ദല്ലാളന്‍മാര്‍ക്കല്ലാതെ) നിലനിര്‍ത്താന്‍ എന്നും ഈ പ്രസ്ഥാനം ഒരു നിറദീപമായി മലയാളികളുടെ മനസില്‍ സൂക്ഷിക്കുവാന്‍ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്

സ്‌നേഹപൂര്‍വ്വം
ഷാജി തോമസ് (നാഷണല്‍ ട്രഷറര്‍)
വര്‍ഗ്ഗീസ് ജോണ്‍ (സ്ഥാപക പ്രസിഡന്റ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.