'വെയിലിന്‍റെ നിഴല്‍ പോലെ' മുരുകേഷ് പനയറ എഴുതിയ ലഘുനോവല്‍ ഒന്നാം അധ്യായം

‘വെയിലിന്‍റെ നിഴല്‍ പോലെ’ മുരുകേഷ് പനയറ എഴുതിയ ലഘുനോവല്‍ ഒന്നാം അധ്യായം

അധ്യായം ഒന്ന്

ഏഞ്ചലയുടെ മറുപടി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.
എന്റെ ചോദ്യം തീരെ ഉചിതമല്ലാത്തതായിപ്പോയി എന്നെന്നിക്ക് തോന്നി.
എന്നാലും ആ മറുപടി!
യാതൊരു വികാരങ്ങളുടെയും അലങ്കാരമില്ലാത്ത ആ ഒറ്റ വാക്യം.
നമുക്കിടയില്‍ ആ വാചകം മൌനത്തിന്റെ മേഘപടലങ്ങള്‍ നിറക്കുന്നു.
ഏഞ്ചല എന്റെ കണ്ണില്‍ നിന്ന് മാഞ്ഞുപോകുന്നു.
ഉള്ളിലെ നടുക്കം ഉടലില്‍ പടരാതിരിക്കുവാന്‍ ഞാന്‍ പാടുപെട്ടു.
അസ്വസ്ഥതയോടെ ജനാലയിലൂടെ താഴോട്ടു നോക്കി.
മുകളിലോട്ടും നോക്കി.
മുകളില്‍ അപാരതകളിലേക്ക് വലിച്ചു കെട്ടിയ നീലം.
താഴെ വെളുപ്പും കറുപ്പും മേഘപടലങ്ങള്‍.
അതിനു താഴെയുള്ളതിനെ അവ മറച്ചുകളയുന്നു.
കറുത്ത മേഘങ്ങള്‍ കരയാനൊരുങ്ങുകയാണെന്നു ഞാന്‍ വിചാരിച്ചു. അതെന്റെ മനസ്സ് തന്നെയാണ്. അല്ലാതെ അതിനിപ്പോള്‍ മറ്റൊരുപമ ചേരില്ല.
മേഘങ്ങള്‍ക്ക് താഴെ ഇപ്പോള്‍ എന്തായിരിക്കും? കടലോ, കരയോ?
ആ വാക്കുകള്‍ക്കിടയിലെ കേവലമായ അര്‍ത്ഥ വ്യത്യാസം ഇപ്പോള്‍ പ്രസക്തമല്ല.
ഏഞ്ചല എന്റെ ഇടതു കൈത്തണ്ടയില്‍ കൈത്തലം ചേര്‍ത്തുവച്ചു. അവിടെയവര്‍ മൃദുവായി അമര്‍ത്തി. എന്റെ കൈത്തണ്ടയിലൂടെ എന്റെ ശരീരത്തിലേക്ക് തണുപ്പ് പടര്‍ന്നു കയറി. അവരുടെ കൈത്തലം മഞ്ഞു പോലെ തണുത്തിരിക്കുകയായിരുന്നു.
‘ഞാന്‍ പറഞ്ഞത് മറക്കൂ. നീയാ ചോദ്യം എന്നോട് ചോദിച്ചിട്ടില്ലയെന്നും, ഞാനിങ്ങനെയൊരു മറുപടി പറഞ്ഞിട്ടില്ലയെന്നും കരുതുക. നമ്മുടെ സംഭാഷണത്തിന്റെ ആ ഭാഗം നമുക്ക് മായിച്ചു കളയാം. എന്നിട്ട് നമുക്ക് സംസാരം തുടരാം. എന്താ?’
പുഞ്ചിരി മായാതെയാണ് ഏഞ്ചല അങ്ങനെ പറഞ്ഞത്.
നമുക്ക് താഴെയുള്ള മേഘങ്ങള്‍ മാഞ്ഞുപോയി.
താഴെ നീലമോ ഹരിതമോ എന്ന് വേര്‍തിരിച്ചു പറയാനുള്ള ശേഷി എന്റെ നേത്രപടലങ്ങള്‍ക്ക് തിരിച്ചുകിട്ടിയിട്ടില്ല.
ഭാരമുള്ള ഔപചാരികത എന്നെ വരിഞ്ഞു മുറുക്കുന്നതായി അനുഭവപ്പെട്ടു.
ഞാന്‍ ഏഞ്ചലയുടെ മുഖത്തേക്ക് നോക്കി.
ചാരനിറമുള്ള ആ കണ്ണുകളില്‍ തിളക്കം.
രണ്ടു കുഞ്ഞു സൂര്യന്മാരെ ആ കണ്ണുകള്‍ ആവാഹിച്ചു പ്രതിഷ്ടിച്ചിരിക്കുന്നു. നക്ഷത്രങ്ങള്‍ക്ക് എന്ത് വെളിച്ചമാണ്.
കഴുത്തറ്റം വെട്ടിയിട്ട അവരുടെ നരച്ച മുടി ഇപ്പോള്‍ വെഞ്ചാമരം പോലെ അനങ്ങുന്നു.
കനം കുറഞ്ഞ പുരികത്ത് കുരുക്കുന്ന കുസൃതി.
തവിട്ടു നിറമാര്‍ന്ന ഫ്രെയിമുള്ള കണ്ണടകളിലൂടെ നക്ഷത്രങ്ങള്‍ എന്റെ മനോഗതം കാണുകയാണോ?
എനിക്കപ്പോള്‍ അമ്മമ്മയെ ഓര്‍മ്മ വന്നു. എന്റെ കണ്ണുകള്‍ നിറയുകയും നീര്‍ മണികള്‍ ഒഴുകിയിറങ്ങുകയും ചെയ്തു.
‘നമുക്കത് മായിച്ചു കളയാം, അല്ലെ?’
യാന്ത്രികമെന്നോണം ഞാന്‍ പറഞ്ഞു.
അന്നേരം വിമാനം ഒന്നുലഞ്ഞു.
സീറ്റ് ബെല്‍റ്റ് മുറുക്കണമെന്ന നിര്‍ദ്ദേശം വന്നു.
എല്ലാപേരും സീറ്റ് ബെല്‍റ്റ് മുറുക്കി.
‘ നീ എന്റെ അഭിപ്രായം സ്വീകരിക്കുന്നു. നല്ലത്. നന്ദി. എന്നാല്‍ പറയൂ. നീയെന്താണ് പ്ലാന്‍ ചെയ്തു പുറപ്പെട്ടിരിക്കുന്നത് ?’
ഏഞ്ചലയുടെ പുഞ്ചിരി ശബ്ദത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.
അല്ലെങ്കില്‍ അങ്ങനെ എന്നെക്കൊണ്ട് ചിന്തിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
ഞാന്‍ കണ്ണുകളൊപ്പി.
അവര്‍ക്കൊരു മറുപടി കൊടുക്കേണ്ടിയിരിക്കുന്നു. അതൊരു ബാധ്യതയോളം വളരുന്ന ഘട്ടത്തിലാണ്.
ഏഞ്ചല ഞാന്‍ ചോദിച്ച ചോദ്യം തന്നെ ഒന്ന് പരുവപ്പെടുത്തി എന്നോട് ചോദിക്കുകയാണ്.
എന്റെ ചോദ്യത്തിന് അളന്നുമുറിച്ച സ്ഫടികത്തിന്റെ സ്ഫുടതയോടെ അവര്‍ മറുപടി പറഞ്ഞതുമാണ്.
എന്നെയീവിധം മ്ലാനമായ മോനോഗതിയിലേക്ക് തള്ളിയിട്ടത് അവരുടെ ആ മറുപടിയാണെന്ന് അവര്‍ മനസ്സിലാക്കി. അതൊരു അത്ഭുതമല്ല.
പ്രശസ്തമായ യൂനിവേഴ്‌സിറ്റിയിലെ ഭാഷാ വിഭാഗത്തില്‍ ജര്‍മ്മന്‍ ഇംഗ്ലീഷ് ഭാഷകളും അവ തമ്മിലുള്ള പൊരുത്തങ്ങളും വൈജാത്യങ്ങളുമടക്കം സകലതും പഠിപ്പിച്ചിരുന്നയാളാണ് ഏഞ്ചല. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അഞ്ചു വര്‍ഷം ജീവിത പങ്കാളിയോടൊപ്പം യോര്‍ക്ക്ഷയര്‍ താഴ്വരയിലെ ഒരു ഒറ്റപ്പെട്ട ബംഗ്ലാവില്‍ അവര്‍ ജീവിച്ചു.
ആ അഞ്ചു വര്‍ഷങ്ങള്‍ക്കൊടുവില്‍ അവര്‍ വേര്‍പിരിഞ്ഞു.
ആര്‍തര്‍ ബഞ്ചമിനുമായി പിരിഞ്ഞുവെങ്കിലും താമസിച്ചിരുന്ന ബംഗ്ലാവും സ്വത്ത് വകകളില്‍ ഏറിയ പങ്കും തനിക്ക് വന്നുചേര്‍ന്നുവെന്നു ഏഞ്ചല പറയുന്നു.
പരിചയപ്പെടുമ്പോള്‍ ഏഞ്ചല ആര്‍തര്‍ എന്നാണവര്‍ പറഞ്ഞത്.
വേര്‍പിരിഞ്ഞിട്ടും പങ്കാളിയുടെ പേര് സൂക്ഷിക്കുന്നുവോ എന്ന് ഞാന്‍ അത്ഭുതം കൂറിയിരുന്നു.
സ്വതന്ത്രാഭിപ്രായവും ഈഗോയും കൂടിക്കലര്‍ന്ന ഇനിയും ശരിയായി നിര്‍വ്വചിക്കപ്പെടാത്ത ചില കാര്യങ്ങള്‍ക്കൊടുവില്‍ ഔപചാരികമായ വേര്‍പിരിയലുകള്‍ സംഭവിച്ചാലും പിരിഞ്ഞ് ഒറ്റപ്പെടുന്നവരില്‍ കൂട്ടായ്മ കൂട്ടിക്കെട്ടിയ അലങ്കാരങ്ങള്‍ അഴിയാതെ കിടക്കും – ചിലതെങ്കിലും.
അങ്ങനെയുള്ളവയില്‍ ‘ഇഷ്ട’വും ‘അനിഷ്ട’വും കൊണ്ട് തരം തിരിക്കാവുന്നവയുണ്ടാവും.
അര്‍ഹതയോ സാധുതയോ ഇല്ലാതെ തന്നെ ചിലത് ചുമലില്‍ പേറി നടക്കും, ഒറ്റപ്പെട്ടു പോയവര്‍.
ഏകാന്തതകളില്‍ സ്വയം സംസാരിക്കുമ്പോള്‍ കുമ്പസാരങ്ങളും പ്രായശ്ചിത്തങ്ങളും മൂടുപടങ്ങളില്ലാതെ സംഭവിക്കും.
വിധി പറയുന്ന ന്യായാധിപനും വിധിക്ക് വിധേയനാകുന്ന അപരാധിയും ഒരാള്‍ തന്നെയാകുന്ന അത്ഭുതം സംഭവിക്കും.
മനുഷ്യ രാശിയുടെ ഉല്‍ഭവം മുതലുള്ള കാര്യമാണിത്. ആദമും ഹവ്വയും തമ്മില്‍ ഇങ്ങനെയുള്ള പ്രതിസന്ധികള്‍ ഉണ്ടായിരുന്നിരിക്കണം.
ദൈവവും ചെകുത്താനും മല്‍സരബുദ്ധിയോടെ നേരിട്ട് ഇടപെട്ടത് കാരണം പിരിഞ്ഞുപോകാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നു മാത്രം.
അവരെ അതിനു അനുവദിച്ചില്ല എന്നതാണ് കൂടുതല്‍ ശരി.
വേര്‍പിരിയല്‍ അനുവദിക്കാത്ത കാര്യത്തില്‍ ദൈവവും ചെകുത്താനും പൊരുത്തത്തിലായിരുന്നു. അവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും അനുയായികള്‍ അത്യാവശ്യമായിരുന്നു.
പിന്നീടുണ്ടായ പരമ്പരകളുടെ ചരിത്ര രചനയില്‍ ദൈവവും ചെകുത്താനും തമ്മില്‍ ഒരു അവിഹിതമായ ഐക്യം നിലനിറുത്തി പോരുന്നുണ്ട്. സത്യത്തില്‍ ഒന്നിന്റെ നിലനില്‍ക്കല്‍ മറ്റേതിന് അനിവാര്യമാനല്ലോ.
അപ്പോള്‍ രണ്ടും നിലനിന്നു പോകണമെന്ന് രണ്ടും ആഗ്രഹിക്കും.
അതൊരു ഗൂഡാലോചനയാണ്.
മനുഷ്യന്‍ ഒരു കാലത്തും മനസ്സിലാക്കാതെ പോയ ഒരു ഗൂഡാലോചന.
ആ നിലനില്‍പ്പിന് ആധാരമായ തലവും ഉപകരണവും മാത്രമായി ചുരുക്കപ്പെടുന്നു മനുഷ്യര്‍.
നേരത്തെ പറഞ്ഞ സംഘര്‍ഷങ്ങളും പിരിയലുകളും ആവര്‍ത്തിക്കുന്നു എങ്കിലും വിരസതയില്ലാതെ തുടരുന്നതിന്റെ രഹസ്യം ഇതാണ്.
ഇതൊരു യൂണിറ്റ് തിയറിയാണ്.
യൂണിറ്റുകളെ ഒരുമിപ്പിച്ചാല്‍ ഇത് സംഘങ്ങള്‍ക്കും ബാധകമായ തിയറി തന്നെ.
എല്ലാ സംഘങ്ങളും ഇതിനാല്‍ നിര്‍വ്വചിക്കപ്പെടുന്നു.
വൈരുധ്യങ്ങളെ ചോദ്യം ചെയ്യുന്നവര്‍ പ്രതികളാക്കപ്പെടുന്ന നര നീതി മൃഗ നീതി തന്നെയാണ്.
അതുകൊണ്ടാണ് വ്യഭിചാരത്തിനെതിരെ ഉദ്‌ഘോഷിക്കുന്ന വ്യക്തി വ്യഭിചാരിയായി വെളിപ്പെടുത്തപ്പെടുന്നത്.
ഞാനും നീയും ഈ തിയറിയാല്‍ നിര്‍വ്വചിക്കപ്പെടുന്ന കണികകള്‍ മാത്രമായി ചുരുങ്ങുന്നു.
ഏഞ്ചല ആര്‍തര്‍ എന്ന പേര് തുടരുന്നതിനെ അവര്‍ വിവരിച്ചത് ഇങ്ങനെയൊക്കെയാണ്.
ഉയര്‍ന്ന വിദ്യാഭ്യാസവും ചെയ്തിരുന്ന ജോലിയുടെ പ്രത്യേകതയും ഇച്ചിരി നൊസ്സും ഒറ്റപ്പെട്ടു പോയതിന്റെ കടച്ചിലുമൊക്കെക്കൂടിയാണ് അവരെ ഇങ്ങനെ പ്രസംഗിക്കുന്ന ഒരുവളാക്കിയതെന്നു ഞാന്‍ വിചാരിച്ചു. എങ്കിലും പരിചയപ്പെട്ടതിലും സംഭാഷണം നീണ്ടതിലും എനിക്ക് വിഷമമുണ്ടായില്ല – എന്റെ ആ ചോദ്യം വായില്‍ നിന്ന് വീഴുന്ന വരെ.
ഗോവിന്ദുമായി പിണങ്ങിയതിന്റെ ഒമ്പതാമത്തെ ആഴ്ചയുടെ ആരംഭത്തിലാണ് യാത്ര തുടങ്ങിയത്.
ഒരു വീട്ടിലാണ് നമ്മള്‍ താമസം.
അവനും ഞാനും.
അവനും ഞാനും മാത്രമായി.
എന്നിട്ടും നമ്മള്‍ പിണങ്ങി.
പിന്നെ ഇണങ്ങി.
ആദ്യമാദ്യം വൈവിദ്ധ്യപൂര്‍ണ്ണമായി തോന്നി ആ പിണക്കങ്ങളും ഇണക്കങ്ങളും.
പിന്നെ അവ വിരസത വളര്‍ത്തി.
അവനും അങ്ങനെ തോന്നിക്കാണും
വീട്ടില്‍ അടി തുടങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധ വക്കും. ഒരു തരത്തില്‍ അത് നല്ലതാണ്. പെട്ടെന്ന് എടുത്തുചാടി എന്തെങ്കിലും അബദ്ധങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരു തട.
ഇത്തവണത്തെ പിണക്കം തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞിരുന്നു, ജോലിസ്ഥലം നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഹോളിഡേ വൌചെര്‍ നല്‍കുമെന്ന്. അത് ഉപയോഗപ്പെടുത്താനായി അവധി ബുക്ക് ചെയ്യുകയായിരുന്നു.
ഗോവിന്ദിനോടുള്ള ചെറിയ വാശിയും അതിന്റെ പിന്നില്‍ ഉണ്ടായിരുന്നു.
ഗോവിന്ദ് കൂടെ വരാന്‍ പറ്റില്ല എന്ന് പറഞ്ഞു.
എങ്കില്‍ താന്‍ ഒറ്റക്ക് പോകുമെന്ന് പറഞ്ഞു.
‘പോയി വാ നീതൂ. എനിക്കൊരു വിഷമവും ഇല്ല. ദ്വേഷവും ഇല്ല. ഒരു മാറ്റം വേണമെടോ നിനക്ക്. എനിക്കും.’
കമ്പനി തരുന്ന വൌച്ചര്‍ തുകയില്‍ അഞ്ചു പെനി കൂടുതല്‍ ചെലവാകാതെയുള്ള ഒരു പാക്കേജ് കണ്ടുപിടിച്ചു.
തുര്‍ക്കിയിലേക്ക്.
ഒരു ഓള്‍ ഇന്ക്ലുസിവ് പാക്കേജ്
തുര്‍ക്കിയിലെ ബോഡ്രം പെനിന്‌സുലയിലേക്ക് ബജറ്റ് എയര്‍ ലൈന്‍ യാത്ര.
തുര്‍ക്കിക്കാരുടെ റേറ്റിംഗ് അനുസരിച്ച് ഫൈവ് സ്റ്റാര്‍ എന്ന് വിളിക്കുന്ന റിസോര്‍ട്ടില്‍ താമസം.
രണ്ടുപേര്‍ക്കുള്ള മുറിയില്‍ ഒറ്റയ്ക്ക്
ഏപ്രില്‍ രണ്ടിന് രാവിലെ ആറര മണിക്കുള്ള ഫ്‌ലൈറ്റ്. ഗാറ്റ്വിക്ക് എയര്‍ പോര്‍ട്ടില്‍ നിന്ന്.
ഈസിജെറ്റ് ആണ് വിമാനം.
തലേന്ന് വെള്ളിയാഴ്ച ഇരുട്ടി ഒരു സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടി ഉണ്ടായിരുന്നു.
ജോലി കഴിഞ്ഞെത്തി കുറച്ചു വൈകിയാണ് ആ പാര്‍ട്ടിക്ക് ചെന്നത്.
നല്ല കമ്പനി കിട്ടിയതിനാല്‍ നല്ലോണം കുടിച്ചു.
ഗോവിന്ദും പതിവില്‍ കൂടുതല്‍ മദ്യപിച്ചു.
കിടക്കയിലേക്ക് മറിയുമ്പോള്‍ അലാറം വയ്ക്കണമെന്ന് വിചാരിച്ചിരുന്നു.
അലാറം വച്ചില്ല എന്ന് വെളുപ്പിന് രണ്ടരക്ക് ഗോവിന്ദ് വന്നു വിളിക്കുമ്പോഴാണ് മനസ്സിലാക്കിയത്.
‘ നീതൂ നീ പോകുന്നില്ലേ ?’
‘ ങാ ..പോണം. നീ എന്നെയൊന്നു സ്റ്റേഷനില്‍ വിട്’.
‘ സോറി. എനിക്കിപ്പോഴും കെട്ടു വിട്ടിട്ടില്ല.’
‘ഒക്കെ…ഞാന്‍ ബസ്സെടുക്കാം’
നൈറ്റ് ബസ്സെടുത്തു ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഗോവിന്ദ് പറഞ്ഞത് ശരിയാണ് എന്ന് ബോധ്യപ്പെട്ടു.
കെട്ടു വിട്ടിട്ടില്ല.
ഗാറ്റ്വിക്ക് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നോര്‍ത്ത് ടെര്‍മിനലിലേക്കുള്ള ഷട്ടില്‍ ട്രാന്‍സ്ഫര്‍ കാരേജില്‍ മൂക്കിടിച്ചു വീഴാന്‍ തുടങ്ങുമ്പോള്‍ ഏഞ്ചല കയറി പിടിച്ചു.
‘ നീ നല്ല ലഹരിയിലാണ്’.
അവര്‍ പറഞ്ഞു.
‘അതെ….സോറി’
എനിക്ക് വല്ലാത്ത ജാള്യത തോന്നി.
‘ അത് സാരമില്ല. ഇന്നാ വെള്ളം കുടിക്ക്’
തുറക്കാത്ത ഒരു ചെറിയ കുപ്പി വെള്ളം അവര്‍ എനിക്ക് തന്നു.
‘നന്ദി’ ഞാന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു.
‘ഇറ്റ്‌സ് ഓള്‍റൈറ്റ് ….ഞാന്‍ ഏഞ്ചല. ഏഞ്ചല ആര്‍തര്‍. നിന്നില്‍ ഞാനെന്റെ യുവത്വം കാണുന്നു.’
അവര്‍ ചിരിച്ചു.
മനോഹരമായ ചിരി.
അവരുടെ പല്ലുകള്‍ വരിയൊത്ത് തെളിഞ്ഞു.
ആ ചിരിക്ക് തീര്‍ത്തും യോജിച്ച പല്ലുകള്‍.
അവ ഏതുതരം വെയ്പ്പ്പല്ലുകള്‍ ആണെന്ന് എനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല.
ലഹരി നില്‍ക്കുന്ന തലച്ചോര്‍ സാവധാനത്തിലേ പ്രവര്‍ത്തിക്കൂ.
മടങ്ങിയെത്തിയ ശേഷം ഡെന്റല്‍ സര്‍ജറിയുടെ തലവന്‍ ഡോക്റ്റര്‍ അല്‍ബാബ് ഹുസൈനോട് അതെപ്പറ്റി സംസാരിക്കണമെന്നു നീതു വിചാരിച്ചു.
എത്രവേഗമാണ് നാം ചിലപ്പോള്‍ മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ എത്തിപ്പെട്ടുപോകുന്നത്.
‘നിങ്ങള്‍ക്കാ പഴയ യുവത്വം മിസ്സ് ചെയ്യുന്നു എന്നാണോ?’
അങ്ങനെ ചോദിക്കനമെന്നല്ല നീതു ചിന്തിച്ചത്. പക്ഷെ ചോദ്യം അങ്ങനെയാണ് പുറത്തുവന്നത്.
‘ഒരിക്കലുമല്ല. മറിച്ച്, ഈ വാര്‍ദ്ധക്യം ഞാന്‍ ആസ്വദിക്കുന്നുവെന്നതാണ് സത്യം. പ്രശ്‌നരഹിതമായ വാര്‍ദ്ധക്യം വരമല്ലേ കുട്ടീ..പിന്നെ എന്റെ യുവത്വത്തില്‍ എന്നോടില്ലാതിരുന്ന ഒരു കരുതല്‍ ഞാനിടപെടുന്ന യുവതികളോട് എനിക്ക് തോന്നാറുണ്ട്. നിനക്ക് എന്റെ ചെറുമകള്‍ ആയിരിക്കാന്‍ കഴിയാത്തത്ര പ്രായക്കൂടുതലോന്നുംഞാന്‍ കാണുന്നില്ല.’
ഏഞ്ചലയുടെ സംസാര രീതി നീതു ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. വടിവൊത്ത യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ്. കോക്‌നീ എന്നോ സ്‌കോട്ടിഷ് എന്നോ വേര്‍തിരിക്കാന്‍ ഒന്നുമില്ലാത്ത ഉച്ചാരണ രീതി. ചെറിയ ജര്‍മന്‍ ചുവ ഇടയ്ക്കു വരുന്നു. കടുപ്പമുള്ള ചായയില്‍ ചേര്‍ത്ത ഏലത്തരി പോലെയാണ് അതെന്നു നീതുവിന് തോന്നി.
ജര്‍മ്മന്‍ ചെടിപ്പിക്കാതെ ചുവയ്ക്കുന്ന ഇംഗ്ലീഷ്.
‘ശരിയാണ്. അത് ഭാഗ്യം തന്നെയാണ്.’
നീതു അത് പറയുമ്പോഴും അവളുടെ അമ്മമ്മയെ ഓര്‍മ്മിച്ചു

(അധ്യായം രണ്ട് അടുത്ത ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നു)

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന് കീഴിലെ പ്രവര്‍ത്തിക്കുന്ന ക്രോയ്‌ടോന്‍ ട്രാം ഓപ്പറേറ്റിംഗ് കമ്പനിയിലെ ട്രെയിനര്‍ ആയി ജോലി ചെയ്യുന്ന മുരുകേഷ് വര്‍ക്കലക്കടുത്ത് പനയറ സ്വദേശിയാണ്. പനയറ, ഞെക്കാട് സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വര്‍ക്കല , കൊല്ലം ശ്രീനാരായണ കോളേജുകളില്‍ കലാലയ പഠനം. ആംഗലേയ സാഹിത്യവും ഭാഷയും ഐശ്ചിക വിഷയമായി എടുത്തു പഠിച്ചു. യു കെ യിലേക്ക് കുടിയേറുന്നതിനു മുമ്പായി പതിനാറു കൊല്ലം സമാന്തര സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായും അഞ്ചു വര്‍ഷം കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായും സേവനം അനുഷ്ടിച്ചിരുന്നു.

നൂറോളം കവിതകളും, നാല്‍പ്പതോളം ചെറുകഥകളും രണ്ടു നോവലുകളും എഴുതിയിട്ടുണ്ട്. ആദ്യപുസ്തകം ‘ കുടജാദ്രിയില്‍’ എന്ന കഥാ സമാഹാരം കഴിഞ്ഞ കൊല്ലം പുറത്തു വന്നു. സൈകതം ബുക്‌സ് ആണ് അത് പുറത്തിറങ്ങിയത്. യു കെ യിലും കേരളത്തിലും വില്‍പ്പന നടന്ന ആ പുസ്തകത്തില്‍ നിന്നുള്ള വരുമാനം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുകയാണ് മുരുകേഷ് ചെയ്തത്.

യു കെ യിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മുരുകേഷ് എഴുതുന്നു. സാംസ്‌കാരിക സമ്മേളന വേദികളില്‍ നല്ലൊരു പ്രഭാഷകന്‍ കൂടിയാണ് മുരുകേഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2018. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.