വെയിലിന്‍റെ നിഴല്‍ പോലെ - മുരുകേഷ് പനയറയുടെ ലഘുനോവല്‍ അദ്ധ്യായം ഒന്‍പത്

വെയിലിന്‍റെ നിഴല്‍ പോലെ – മുരുകേഷ് പനയറയുടെ ലഘുനോവല്‍ അദ്ധ്യായം ഒന്‍പത്

അദ്ധ്യായം 9

ക്വാഡ് ബൈക്കുകള്‍ ട്രാക്കിലൂടെ വേഗതയില്‍ ഓടിക്കൊണ്ടിരുന്നു.

അവയ്ക്ക് മുകളില്‍ സവാരി ചെയ്യുന്നവരുടെ സന്തോഷം ആ യന്ത്രങ്ങളിലേക്ക് പകര്‍ന്നത് പോലെ.  പുരുഷന്മാരായിരുന്നു ബൈക്ക്‌ ഓടിക്കുന്നവരില്‍ ഏറെയും. ചില കൌമാര പ്രായക്കാരുമുണ്ടായിരുന്നു.
സ്ത്രീ പ്രാതിനിധ്യമില്ലെന്നു പറഞ്ഞുകൂടാ. ഒന്നോ രണ്ടോ യുവതികളും ക്വാഡ് ബൈക്ക്‌ ഓടിക്കുന്നുണ്ടായിരുന്നു.
ബൈക്ക്‌ ട്രാക്കിനന്‍റെയും തോട്ടങ്ങളുടെയും അതിര്‍ത്തി ഉയര്‍ന്ന മതില്‍ കെട്ടി സുരക്ഷിതമാക്കിയിരുന്നു. ആ മതിലിനു മറുവശം ഏതാനും ബഹുനില കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അവയില്‍ ചിലത് ഹോട്ടലുകളാണ്. മറ്റു കെട്ടിടങ്ങളില്‍ നിന്ന് ഹോട്ടലുകളെ വേറിട്ട്‌ മനസ്സിലാക്കാനുതകുന്ന  എന്തോ ചിലത് അവയിലുണ്ട്.

ചാര് ബഞ്ചില്‍ ഇരുന്നിരുന്നത് മൂന്നുപേരാണ്. അതിലൊരാള്‍ അറുപതില്‍ കൂടുതല്‍ പ്രായം വരുന്ന ഒരു പുരുഷനാണ്. പിന്നെയുള്ളത്  ഒരു സ്ത്രീയാണ്.  അവള്‍ക്കൊരു മുപ്പത്തഞ്ചിനടുത്തേ പ്രായം തോന്നുകയുള്ളൂ. ഒരു ചെറിയ പെണ്‍കുട്ടിയുമുണ്ടായിരുന്നു അവര്‍ക്കൊപ്പം. അവള്‍ തന്‍റെ പക്കലുള്ള ടാബ്ലട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഇടക്കൊരു പ്രാവശ്യം ഒരു കൌമാര പ്രായക്കാരന്‍ ട്രാക്കില്‍ നിന്ന് അവരുടെ അടുത്തു വന്ന് എന്തോ ചിലത് സംസാരിച്ചു. എന്നിട്ടവന്‍ ട്രാക്കിലേക്ക് തിരികെപ്പോയി. അല്‍പ്പം കഴിഞ്ഞ് ഒരു പുരുഷന്‍ അങ്ങോട്ടേക്ക് വന്നു. നല്ല ഉറച്ച ശരീര ഘടനയുള്ള അയാളുടെ മുഖത്തിന് മുതിര്‍ന്ന ആളുടെ മുഖവുമായി നല്ല സാമ്യമുണ്ടായിരുന്നു. അവര്‍ പരസ്പരം സംസാരിച്ച ഭാഷ എന്തുഭാഷയാണെന്ന്  നീതുവിന് തീരെ മനസ്സിലായില്ല.

അച്ഛനും അമ്മയും രണ്ടുകുട്ടികളും അവരുടെ  മുത്തച്ഛനും അടങ്ങുന്ന കുടുംബം സംതൃപ്തമാണെന്ന് അവരുടെ  ശരീര ഭാഷയില്‍ നിന്ന് വെളിപ്പെട്ടു.

സുന്ദരിയായ യുവതി. വസ്ത്രധാരണ രീതിയില്‍നിന്ന് അവള്‍ എവിടത്തുകാരിയെന്ന് പറയുക പ്രയാസം. ഏതോതരം പരമ്പരാഗത വസ്ത്രമാണവള്‍ ഉടുത്തിരിക്കുന്നത്.

നീതു അവരെ കൌതുക പൂര്‍വ്വം വീക്ഷിക്കുന്നത് ഏഞ്ചല ശ്രദ്ധിച്ചു.
“ നിനക്കവരുടെ ഭാഷ മനസ്സിലായോ ?”
“ ഇല്ല, എനിക്ക് തീരെ മനസ്സിലായില്ല”
നീതു പറഞ്ഞു.
“ എനിക്ക് തോന്നി. വേര് പടലങ്ങള്‍ അറുത്തു മാറ്റപ്പെടുന്ന ഒരു ജനതതിയുടെ ഭാഷയാണ്. വേരുപടലങ്ങള്‍ അറ്റു പോയാല്‍ വന്മരങ്ങള്‍ പോലും കാലഗതിയില്‍ ഉണങ്ങിയില്ലാതാകും. വേരുകളില്‍ മഴുവെറിയുന്ന കൂട്ടര്‍ക്കെല്ലാം നന്നായി അറിയാവുന്ന സത്യമാണത്. ഈ ഭാഷ  കേള്‍ക്കുമ്പോള്‍ എന്നില്‍ ..ഇല്ല  ഒന്നുമില്ല…”
ഏഞ്ചല അസ്വസ്ഥയായി. വല്ലാത്ത മാനസികവേദന അവരില്‍ വന്നുകൂടിയതായി നീതുവിന് തോന്നി.

ഏഞ്ചല കയ്യിലുണ്ടായിരുന്ന പേപ്പര്‍ നാപ്കിന്‍ കൊണ്ട് കണ്ണുകള്‍ തുടച്ചു.

“ നിങ്ങള്‍ ..നിങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് കരുതുന്നു. ..”
അപ്രതീക്ഷിതമായി ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന പുരുഷന്‍ അവരോടു ചോദിച്ചു. ഇംഗ്ലീഷ്‌ ഭാഷയിലാണ് അയാള്‍ അങ്ങനെ ചോദിച്ചത്. ആ ഇംഗ്ലീഷ്‌ ഉച്ചാരണം ഒരല്‍പ്പം  ഘനമുള്ളതായിരുന്നുവെങ്കിലും അതില്‍ കോക്നി ആക്സന്‍റ് ചുവച്ചു.

ഏഞ്ചലയുടെ വിഷമം കണ്ട് അയാള്‍ ചോദിച്ചതാണ്.

“ എനിക്ക് കുഴപ്പമൊന്നുമില്ല. നന്ദി. ഞാന്‍ നിങ്ങളുടെ ഭാഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. നിങ്ങള്‍ ഇംഗ്ലീഷ്‌ സംസാരിക്കുമെന്നോ ലണ്ടന്‍ പ്രദേശത്തു നിന്ന് വരുന്നവരാണെന്നോ പ്രതീക്ഷിച്ചില്ല. ക്ഷമിക്കണം.”

“ ഇതില്‍ ക്ഷമപറയാന്‍ ഒന്നുമില്ല. നിങ്ങള്‍ ഞങ്ങളുടെ ഭാഷയെക്കുറിച്ച് പറഞ്ഞത് ഞാനും ശ്രദ്ധിച്ചു. നിങ്ങളുടെ നിരീക്ഷണം എത്ര ശരി. പക്ഷെ അത് നിങ്ങളെ വേദനിപ്പിച്ചത് എന്തെന്ന ചോദ്യം എന്നില്‍ അടങ്ങിയിട്ടില്ല”

അയാളുടെ സംസാരം വളരെ ചിട്ടയുള്ളതായിരുന്നു. നല്ല വിദ്യാഭ്യാസമുള്ള ഒരാളുടെ വാക്കുകള്‍ പോലെയായിരുന്നു അത്.

നീതുവില്‍ അതിശയം നിറയുകയായിരുന്നു. എത്ര ഉറപ്പിച്ചാണ് ആ മനുഷ്യന്‍ ലണ്ടനടുത്തുള്ള ആളാണെന്ന് ഏഞ്ചല പറയുന്നത്. എത്ര അടുക്കും വെടിപ്പുമുള്ള ഭാഷയാണ് അയാള്‍ ഉപയോഗിക്കുന്നത്.

“ഏറെക്കാലം ഭാഷയുമായി ബന്ധമുള്ള ജോലിയിലായിരുന്നു ഞാന്‍. ഞാന്‍ ബ്രിട്ടന്‍റെ ഏതുപ്രദേശത്തുള്ള ഭാഷയും എനിക്ക് മനസ്സിലാകും. മാത്രമല്ല ഞാന്‍ സിറിയയില്‍ കുറെ നാള്‍ താമസിച്ചിരുന്നു. അന്ന് സങ്കര സ്വഭാവമുള്ള അറബി കലര്‍ന്ന അരാമൈക് ഭാഷ ഏറെ കേട്ടിരുന്നു.”

“അതെയോ? അത്ഭുതമായിരിക്കുന്നു. നിങ്ങളുടെ നല്ല പേരൊന്നു പറയാമോ?”
“ ഞാന്‍ ഏഞ്ചല ബെഞ്ചമിന്‍. ഇത് നീതു. എന്‍റെ മകളാണ്.”
ആ മനുഷ്യന്‍ ഏതാനും നിമിഷ നേരം ഏഞ്ചലയുടെ മുഖത്തേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കി. എന്നിട്ടയാള്‍ നീതുവിനെയും സൂക്ഷ്മമായി നോക്കി
അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
അയാള്‍ പറഞ്ഞു.

“ ഏഞ്ചല ബഞ്ചമിന്‍. ആ പേര് ഞാന്‍ കേട്ടിരിക്കുന്നു. ബെഞ്ചമിന്‍ ഫൌണ്ടേഷന്‍ സാരഥിയായ ഏഞ്ചല. കഴുത്തറുത്തു കൊലചെയ്യപ്പെട്ട ആര്‍തര്‍ ബെഞ്ചമിന്‍റെ ഭാര്യ.”
“ അത് .. അത്..ഞാനാണ്.”
“എന്ത്? എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല.”
അയാള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു.  അയാള്‍ ഏഞ്ചലയുടെ മുന്നില്‍ പരമ്പരാഗത രീതിയില്‍ ആചാരപൂര്‍വ്വം ആദരവ് പ്രകടിപ്പിച്ചു.
ഏഞ്ചല പ്രത്യഭിവാദ്യം ചെയ്തു.
സുന്ദരിയായ ആ യുവതിയും അവരെ അഭിവാദ്യം ചെയ്തു.
തുടര്‍ന്ന് ആ ചെറിയ പെണ്‍കുട്ടിയും.
വളരെ പുരാതനമായ ഒരു സംസ്കാരത്തിന്റെ സമകാലത്തുള്ള അഗ്രത്തില്‍ നില്‍ക്കുകയാണ് താനെന്ന് നീതുവിന് തോന്നി. ഇവിടെ താന്‍ കേവലം നിരീക്ഷണം മാത്രം വിധിക്കപ്പെട്ട ഒരു നിശബ്ദ സാന്നിധ്യമാണ്

“എന്‍റെ പേര് ഹേവല്‍ അമരസ്‌ എന്നാണ്. ഒരുപക്ഷെ ഹാക്നി ഹേവല്‍ എന്ന പേരില്‍ നിങ്ങള്‍ എന്നെ കേട്ടിരിക്കും”
“ ഓ…..ഹാക്നി ഹേവല്‍. കേള്‍ക്കുക മാത്രമല്ല. നിങ്ങളുടെ പുസ്തകം ഞാന്‍ ആവര്‍ത്തിച്ചു വായിച്ചിട്ടുണ്ട്‌ ടാക്സിക്കാരാ. എങ്കിലും നിങ്ങള്‍ തുടര്‍ന്ന് ഗ്രന്ഥരചന നടത്താത്തത് വായന വ്രതമാക്കിയ ആളുകള്‍ക്ക് വലിയ നഷ്ടമാണ്”
“എനിക്കിനി എഴുതാന്‍ കഴിയില്ല. ജീവനേക്കാള്‍ പ്രിയമുള്ള മറ്റൊന്നും ഇല്ലല്ലോ.”
നീതു ഫോണ്‍ എടുത്തു.
ഹാക്നി ഹേവല്‍ ആരെന്നറിയാന്‍ അവള്‍ക്ക് ധൃതിയായി

(തുടരും)

വെയിലിന്‍റെ നിഴല്‍ പോലെ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം  അഞ്ച്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ആറ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഏഴ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം എട്ട്

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,675

More Latest News

സ്റ്റാര്‍ ഹോട്ടല്‍ വേണമെന്ന് ഒടുക്കത്തെ വാശി; പരിധിവിട്ടപ്പോള്‍ ഞാന്‍ ചീത്തവിളിച്ചു; ജയറാം ചിത്രത്തില്‍ നിന്ന്

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളത്തിലെത്തിയ നടിയാണ് വരലക്ഷ്മി. എന്നാല്‍ മലയാളത്തിലെ അവരുടെ രണ്ടാമത്തെ ചിത്രമായ ആകാശമിഠായിയില്‍ നിന്നും വരലക്ഷ്മിയെ പുറത്താക്കിയതായി വാര്‍ത്ത വന്നിരുന്നു. നിര്‍മാതാക്കളുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നായിരുന്നു നടി അറിയിച്ചത്. എന്നാല്‍ തനിക്ക് ലഭിച്ച ഹോട്ടല്‍ താമസസൗകര്യത്തില്‍ സംതൃപ്തയല്ലാത്തതിനാലാണ് വരലക്ഷമി ചിത്രം ഉപേക്ഷിച്ചതെന്ന് വ്യക്തമായി.

മംഗളം സിഇഒയെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി

മന്ത്രി ഏകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഹണി ട്രാപ്പ് സംഭവത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട നാല് പേരുടെയും മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറി വരാന്തയില്‍; മൃതദേഹങ്ങള്‍

നന്ദന്‍കോട് കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു‍. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.

42000 അടി ഉയരത്തില്‍ ഒരു സുഖപ്രസവം; വിമാനകമ്പനി കുഞ്ഞിനു നല്‍കുന്ന സമ്മാനം

ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്.

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മിയും; അതിബുദ്ധിമാനായ മകൻ ശ്രമിച്ചത്

നന്തൻകോട്ട് കൂട്ടക്കൊല നടന്ന വീട്ടിനുള്ളിൽ നിന്നു കത്തിക്കരിഞ്ഞ നിലയിൽ ഡമ്മി കണ്ടെത്തി. പകുതി കത്തിക്കരിഞ്ഞ നിലയിലാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ കാണാതായ മകൻ കേഡൽ ജീൻസൺ രാജുമായി ഡമ്മിക്കു സാദൃശ്യമുണ്ട്. ജീൻസൺ തന്നെയാണ് കൃത്യം നടത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഡമ്മി.

യുകെ മലയാളികള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അനുഗ്രഹിച്ചു; ഇതുവരെ ലഭിച്ചത് 1821 പൗണ്ട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1821 പൗണ്ട് ലഭിച്ചു. ചാരിറ്റി കളക്ഷന്‍ ഈ മാസം 17-ാം തിയതി തിങ്കളാഴ്ച വരെ തുടരാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. പിരിഞ്ഞു കിട്ടുന്ന പണം തൊട്ടടുത്തദിവസം നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശിയുടെ കൈവശം ചെക്കായി കൊടുത്തു വിട്ട് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും എന്നറിയിക്കുന്നു.

മിമിക്രിയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന പ്രശസ്ത കലാകാരന്‍ അസീസിന് നെടുമങ്ങാടിന് ക്രൂരമർദ്ദനം

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രതിഷേധക്കൂട്ടായ്മ നടത്താന്‍ മിമികി കലാകാരന്മാര്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരില്‍ മര്‍ദിച്ചത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് മിമിക്രി അസോസിയേഷന്‍ സെക്രട്ടറി കെ.എസ്. പ്രസാദ് പ്രതികരിച്ചു

മുൻധാരണകൾ തിരുത്തി ട്രംപ് - ഷി കൂടിക്കാഴ്ച; പുതിയ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ നൂ​റു​ദി​വ​സ​ത്തി​ന​കം

ചൈ​ന വി​ല താ​ഴ്ത്തി ക​യ​റ്റു​മ​തി ന​ട​ത്തി അ​മേ​രി​ക്ക​ൻ തൊ​ഴി​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്നു എ​ന്ന നി​ല​പാ​ട് ട്രം​പ് തി​രു​ത്തി. ഷി​യാ​ക​ട്ടെ ചൈ​ന​യു​ടെ ഭീ​മ​മാ​യ വ്യാ​പ​ര​മി​ച്ചം സ്വ​ന്ത​രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം കൂ​ട്ടു​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​യ​റ്റു​മ​തി കൂ​ട്ടാ​നും ചൈ​ന​യു​ടെ വ്യാ​പാ​ര​മി​ച്ചം കു​റ​യ്ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ൾ 100 ദി​വ​സം കൊ​ണ്ട് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ധാ​ര​ണ​യു​ണ്ടാ​യ​തു വ​ലി​യ നേ​ട്ട​മാ​യി.

ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കേഡൽ

നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാർത്താണ്ഡം നേശമണി കോളേജിൽ ഹിസ്‌റ്ററി പ്രൊഫസറായി വിരമിച്ച രാജാ തങ്കം, ഭാര്യ റിട്ട.ഡോക്ടർ ജീൻ പദ്മ, മകൾ കരോലിൻ, ജീൻ പദ്മയുടെ കുഞ്ഞമ്മ ലളിത എന്നിവരാണ് മരിച്ചത്.

അവസാനം ആ വീട് വിറ്റു ! വിജയമല്യയുടെ ഗോവയിലെ ആഡംബര വില്ല വിറ്റ

കഴിഞ്ഞ രണ്ടു തവണയും ലേലം നടത്താനുള്ള നീക്കം പാളിയിരുന്നു. 2016 ഒക്ടോബറിൽ നടന്ന ആദ്യ ലേലത്തിൽ അടിസ്ഥാന വിലയായി 85.29 കോടി രൂപയാണു നിശ്ചയിച്ചിരുന്നത്. ഡിസംബറിൽ നടത്തിയ ലേലത്തിൽ 81 കോടിയാക്കി കുറച്ചെങ്കിലും ആരും ലേലം വിളിച്ചില്ല. തുടർന്ന് ഈ വർഷം മാർച്ച് ആറിനു നടത്തിയ ലേലത്തിൽ വില 73 കോടിയാക്കി കുറച്ചിരുന്നു

മിനിമം വേതനം മണിക്കൂറിന് 10 പൗണ്ടാക്കുമെന്ന് കോര്‍ബിന്‍

ലണ്ടന്‍: മിനിമം വേതനം വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം ലേബര്‍ പാര്‍ട്ടി ആരംഭിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചത്. മണിക്കൂറിന് 10 പൗണ്ട് കുറഞ്ഞ വേതനം ലഭ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നത്. 2020ഓടെ തൊഴിലാളികള്‍ക്ക് മികച്ച മിനിമം വേതനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നതിലും കൂടുതലാണ് ലേബര്‍ ലക്ഷ്യമിടുന്ന നിരക്ക്.

പരീക്ഷാഫലം ഉയര്‍ത്താന്‍ വിചിത്ര മാര്‍ഗവുമായി സ്‌കൂള്‍; വിദ്യാര്‍ത്ഥികളുടെ വീട്ടില്‍നിന്നും എക്‌സ്‌ബോക്‌സുകളും പ്ലേസ്റ്റേഷനുകളും പിടിച്ചെടുക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

വെള്ളാപ്പള്ളിയിലും വീഴ്ച വരുത്താനൊരുങ്ങി പൊലീസ്; കേസില്‍ ഒന്നാം പ്രതിയുടെ മൊഴിയെടുക്കാന്‍ പോയത് രണ്ടാം പ്രതിയുടെ

ആലപ്പുഴ: വെളളാപ്പളളി നടേശന്‍ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ കേസന്വേഷണത്തിലും പൊലീസിന് വീഴ്ച. മൊഴിയെടുക്കാന്‍ പോയ വളളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ച വരുത്തിയത്. രണ്ടാംപ്രതിയും ബിഡിജെഎസ് നേതാവുമായ കോളേജ് മാനേജര്‍ സുഭാഷ് വാസുവിന്റെ കാറിലാണ് പൊലീസുകാര്‍ മൊഴിയെടുക്കാന്‍ എത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ടോറി എംപിമാര്‍; തദ്ദേശവല്‍ക്കരണം യുകെയിലും?

ലണ്ടന്‍: ഗള്‍ഫ് നാടുകളില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന തേേദ്ദശവല്‍ക്കരണം യുകെയിലെ തൊഴില്‍മേഖലകളിലും വരുമോ എന്ന് ആശങ്ക. രാജ്യത്ത് അഞ്ച് വര്‍ഷത്തേക്ക് കുടിയേറ്റ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അവിദഗ്ദ്ധ മേഖലയിലെ വിസകള്‍ നിയന്ത്രിച്ച് ചെറുപ്പക്കാരും തൊഴിലില്ലാത്തവരുമായ യുകെ പൗരന്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തു പോകണമെന്നും അതിര്‍ത്തികളില്‍ യുകെ ആധിപത്യം സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളായ എംപിമാരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജിഷ്ണുകേസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ കോയമ്പത്തൂരിൽ അറസ്റ്റില്‍; പോലീസ് പ്രഖ്യാപിച്ച പാരിതോഷികം വേണ്ടെന്ന് വിവരം

ശക്തിവേലിന്റെ അറസ്റ്റുവിവരം പുറത്തുവരുമുന്‍പുതന്നെ ജിഷ്ണുവിന്റെ കുടുംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി എം.വി.സോഹനും എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിഷ്ണുവിന്റെ അമ്മയേയും അമ്മാവനേയും കാണും. നേരത്തേ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ജിഷ്ണുവിന്റെ ബന്ധുക്കളുമായി ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് ഉത്തരകൊറിയക്കെതിരേ പടപ്പുറപ്പാട് തുടങ്ങി; വിമാനവാഹിനി കപ്പൽ കൊറിയൻ ഉപദ്വീപിൽ, ലോകരാജ്യങ്ങൾ ആശങ്കയിൽ

ഉത്തരകൊറിയക്കെതിരേ യുഎസ് സൈന്യം പടപ്പുറപ്പാട് തുടങ്ങിയതായി റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിൽ യുഎസ് വിമാനവാഹിനി കപ്പൽ നങ്കൂരമിട്ടതായാണ് റിപ്പോർട്ടുകൾ. വിമാനവാഹിനി കപ്പലായ യുഎസ്എസ് കാൾ വിൻസനാണ് നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാൾ വിൻസണ്‍ പങ്കാളിയായിരുന്നു. അതേസമയം, സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുന്നത് ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.