അമേരിക്കയിൽ മുഖമൂടിധരിച്ച കവർച്ചക്കാർ ഇന്ത്യക്കാരനായ യുവാവിനെ വെടിവച്ചു കൊന്നു. വ്യാഴാഴ്ച വാഷിംഗ്ടൺ യാകിമ സിറ്റിയിലെ ഗ്യാസ് സ്റ്റേഷനിലായിരുന്നു സംഭവം. പഞ്ചാബ് ഹോഷിയാർപുർ സ്വദേശി വിക്രം ജാർയാലാണ് (26) മരിച്ചത്.
ഇയാൾ യാകിമ സിറ്റി എഎം-പിഎം ഗ്യാസ് സ്റ്റേഷനിലെ ക്ലർക്കായിരുന്നു. മുഖംമൂടി ധരിച്ച രണ്ടുപേർ ഗ്യാസ് സ്റ്റേഷനിലേക്ക് ആയുധവുമായെത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. എതിർക്കാൻ ശ്രമിച്ച വിക്രത്തിനു നേർക്ക് അക്രമികൾ നിറയൊഴിച്ചു. പരിക്കേറ്റ വിക്രത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.