തീർത്ഥാടന ദിവസം രാവിലെ 9 മണിക്ക് ഫാ ജോര്‍ജ്ജ് പനക്കലിന്റെയും, ഫാ സോജി ഓലിക്കലിന്റെയും നേത്രുത്വത്തില്‍ വചനപ്രഘോഷണവും തുടര്‍ന്ന് ആഘോഷമായ പാട്ട് കുര്‍ബാനയും, ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും, നൊവേനയും, ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ ചാപ്ലിനായ ഫാ റ്റെറിന്‍ മുള്ളങ്കര തിരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

outside_chapel

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കൂട്ടായ്മയുടെ ഭാഗമായ ഈ തീർത്ഥാടനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അവരവരുടെ മാസ് സെന്ററുകളിലെ പാരിഷ് കമ്മറ്റികളുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. ഓരോ മാസ് സെന്ററുകളില്‍ നിന്നും കോച്ചുകള്‍ പുറപ്പെടുന്ന സമയം അതാത് മാസ് സെന്ററുകളില്‍ നിന്നും അറിയിക്കുന്നതായിരിക്കും. രാത്രി പത്ത് മണിക്ക് മുന്‍പ് മാസ് സെന്ററുകളില്‍ തിരിച്ചെത്തക്ക വിധം ആയിരിക്കും കോച്ചുകള്‍ ക്രമീകരിക്കുന്നത്.

തീർത്ഥാടനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍മാരായ ബിബിന്‍ അഗസ്റ്റി (07530738220), ടോണി ജോര്‍ജ്ജ് ( 07446372965 ), ഷാജു കടമറ്റം ( 07825004858 ) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.